15.
ജീന്‍ ഡൊമിനിക് ബോബി
ജീന്‍ ഡൊമിനിക് ബോബി എന്ന ഫ്രെഞ്ചുകാരന്‍ 1952 ഏപ്രില്‍ 23ന് പാരീസില്‍ ജനിച്ചു.1997
മാര്‍ച് 9 നു
മരിച്ചു. ഈ ചുരുങ്ങിയ കാലം കൊണ്ട്
നല്ലൊരു പത്രപ്രവര്‍ത്തകനും പ്രസാധകനും എല്ലി എന്ന ഫ്രെഞ്ച് ഫാഷന്‍ മാസികയുടെ എഡിറ്ററും
ആയി. സില്‍വി രോഷ്ഫൌക്കാഡ് എന്നവര്‍
ഭാര്യയും ഒരു മകനും മകളും
ഉണ്ടായിരുന്നു.
അദ്ദേഹം തന്‍റെ
പത്രപ്രവര്‍ത്തനം തുടങ്ങിയത് ആദ്യം കൊംബാറ്റ് എന്ന പത്രത്തിലായിരുന്നു. തുടര്‍ന്ന് ലെ
ക്വോടിഡിയന്‍ പാരീസ് എന്നതിലേക്കു മാറി. 1974 ജോര്‍ജ് പൊമ്പിഡോ മരിച്ചപ്പോഴാണ് സ്വന്തം പേരുവെച്ച ഒരു ലേഖനം
പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്.
അദ്ദേഹത്തിനു 28 വയസ്സായപ്പോള്‍ ലെ മാറ്റിന്‍ ദെ പാരിസ്
എന്ന പത്രത്തിന്‍റെ ചീഫ് എഡിറ്ററായി. തുടര്‍ന്ന് എല്ലി എന്ന ഫാഷന്‍ മാസികയുടെ സ്റ്റാഫ്
ആയി ചേര്‍ന്നു.
1995 ഡിസംബര്‍ 8 നു ,
തന്‍റെ 43 ആം
വയസ്സില്‍ അദ്ദേഹത്തിനു ശക്തിയായ
ഒരു മസ്തിഷാഘാതം ഉണ്ടായി.
കോമയിലേക്കു നീങ്ങിയ അദ്ദേഹത്തിന് 20 ദിവസം കഴിഞ്ഞ്
ആശുപത്രിയില്‍ വെച്ചു ബോധം
തെളിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ സംസാരശേഷി
പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.
കണ്ണിന്‍റെ ഇമകള്‍ മാത്രം
ചലിപ്പിക്കുവാന്‍ മാത്രമേ അദ്ദേഹത്തിനു
കഴിഞ്ഞുള്ളു. അദ്ദേഹത്തിന്‍റെ വായ,
കൈകള്‍, കാലുകള്‍ ഉള്‍പ്പെടെ
ശരീരത്തിന്‍റെ സിംഹഭാഗവും തളര്‍ന്നു പോയിരുന്നു . സ്ട്റോക്ക് ഉണ്ടായിക്കഴിഞ്ഞ് 20 ആഴ്ചകൊണ്ട് ഭാരം 27 കിലോഗ്രാം കുറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ ബുദ്ധിപരമായ
കഴിവുകളെ ഇതൊന്നും ബാധിച്ചില്ല്ല. ‘ലോക്ക്ഡ്
ഇന്‍ സിന്ഡ്റോം’
എന്നറിയപ്പെടുന്നതായിരുന്നു ഈ അസുഖം.
ശാരീരികമായി
ഇത്രയധികം ബുദ്ധിമുട്ടിയിരുന്നു എങ്കിലും ആ നിലയില്‍ അദ്ദേഹം ഒരു പുസ്തകം എഴുതിതീര്‍ത്തു. “ഡൈവിങ് ബെല്ലും
ചിത്രശലഭവും” എന്ന ആ
പുസ്തകം അദ്ദേഹം പൂര്‍ണമായി മനസ്സില്‍ സങ്കല്‍പ്പിച്ച് ഒരോ
അക്ഷരം വീതം തന്‍റെ സഹായിയായ ക്ലോഡ് മെഡിബിള്‍ക്കു തന്‍റെ
ഇമകള്‍ ചലിപ്പിച്ച് വ്യക്യതമാക്കി കൊടുക്കുകയായിരുന്നു.
തന്‍റെ കണ്പോളകള്‍ (ഇമകള്‍) അടച്ചും തുറന്നും ആണ് ഓരോ അക്ഷരവും അദ്ദേഹത്തിന്‍റെ സഹായിക്ക്
മനസ്സിലാക്കി കൊടുത്തത്. മെല്ലെ ഓരോ
അക്ഷരം വീതമായി പൂര്‍ത്തിയാക്കിയ ഈ പുസ്തകം 1997 മാര്‍ച്ച് 7 നാണ് പ്രസിദ്ധീകരിച്ചത്.
ഈ
പുസ്തകത്തില്‍ അദ്ദേഹം തന്‍റെ ജീവിതത്തിലെ
ഓര്‍മ്മകള്‍ ആണു കുറിച്ചത്. തന്‍റെ മനസ്സില്‍
തോന്നിയ കുസ്റുതികളും ദ്വേഷ്യവും സങ്കടവും ഇതിനെല്ലാമുപരി ജീവിക്കാനുള്ള അദമ്യമായ
ആഗ്രഹവും പ്രകടിപ്പിച്ചു. ശരീരം
നിര്‍ജീവമായിരുന്നു എങ്കിലും
വളരെ സജീവവും ക്രിയാത്മകവുമായ
മനസ്സിന്‍റെ പ്രവര്‍ത്തനം ആ പുസ്തകത്തെ
അവിസ്മരണീയമായ ഒരു ക്റുതിയാക്കി.
ഇങ്ങനെയുള്ള പകുതി ജീവിതത്തിനും
മരണത്തിനും ഇടയില്‍ തന്‍റെ ഉള്ളില്‍ ഉണ്ടായ
സന്തോഷവും അഗാധമായ ദു:ഖവും തന്‍റെ സ്നേഹനിധികളായ അച്ഛന്‍റെയും കുഞ്ഞുങ്ങളുടെയും ശംബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടായ അവാച്യമായ ആനന്ദവും എല്ലാം വാക്കുകളില്‍
കൂടി പ്രകടിപ്പിച്ചു. ചില മാന്ത്രികമായ സന്ദര്‍ഭങ്ങളില്‍ പല സ്ഥലത്തും
യാത്ര ചെയ്യുന്നതും അടുത്ത
നിമിഷത്തില്‍ തന്‍റെ പ്രിയതമയുടെയും കുഞ്ഞുങ്ങളുടെയും അടുത്ത്
കിടക്കുന്നതായും സങ്കല്‍പ്പിച്ചു അതിന്‍റെ
സന്തോഷം പ്രകടിപ്പിച്ചു.
ഞരമ്പുകളില്‍ കൂടി ദ്രാവകാഹാരം മാത്രം ഉള്ളിലോട്ട് കൊടുത്തിരുന്ന അദ്ദേഹം സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങള്‍ തന്‍റെ
ശ്രീമതിയും താനും കൂടി പാചകം ചെയ്യുന്നതും ത്റുപ്തിയായി കഴിക്കുന്നതും
എല്ലാം വിശദമായി പ്രതിപാദിച്ചുവത്രെ. വീണ്ടും വീണ്ടും തനിക്ക്
എന്നേക്കുമായി നഷ്ടപ്പെട്ട ജീവിതത്തിന്‍റെ മറ്റുള്ളവരുമായി ഇടപെട്ടുള്ള സജീവസാന്നിദ്ധ്യം അവ്യക്തമായും
ആത്മാര്‍ത്ഥമായും
അനുഭവിക്കുന്നതായി
രേഖപ്പെടുത്തിയിരുന്നു.
ഈ പുസ്തകം
പ്രസിദ്ധീകരിച്ച് രണ്ട് ദിവസം
കഴിഞ്ഞ് തന്‍റെ 44 ആം വയസ്സില്‍ ബോബി മരണത്തെ
ആലിംഗനം ചെയ്തു.
ജീന്‍ ജാക്വിസ് ബെയ്നെക്സ് എന്ന സംവിധായകന്‍ ബോബിയുടെ ജീവിതത്തെ കുറിച്ച് ഒരു ലഘു ചിത്രം 1997 ല്‍ റിലീസ് ചെയ്തു. ബോബിയും തന്‍റെ സഹായിയായിരുന്ന മെന്ഡിബിയും
അദ്ദെഹത്തിന്‍റെ പത്നി ഫ്ലോറെന്സ് ബെന്‍
സഡൂണും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
2007 ല്‍
ബോബിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരു പൂര്‍ണ
ചിത്രം “ഡൈവിങ്ങ് ബെല്ലും
ചിത്ര ശലഭവും”
എന്ന പേരില്‍ തന്നെ ജൂലിയന്‍ ഷ്ണാബെല്‍ എന്ന
ചിത്രകാരനും കൂടിയായ ചലച്ചിത്രസംവിധായകന്‍ നിര്‍മ്മിച്ചു. മാത്യു അമാല്‍റിക് എന്ന നടനായിരുന്നു ഇതില്‍ ബോബിയായി അഭിനയിച്ചത്. ഈ ചിത്രം കാന്‍ ചലചിത്രോത്സവത്തില്‍ ഏറ്റവും നല്ല
വിദേശഭാഷാചിത്രത്തിനുള്ള സുവര്‍ണഗ്ലോബ് അവാറ്ഡിനര്‍ഹമായി. ഏറ്റവും
നല്ല സംവിധാകനുള്‍പ്പെടെ നാല്
അക്കാഡമി അവാറ്ഡിനും ഈ ചിത്രം അര്‍ഹമായി . ബോബിയുടെ അടുത്ത ബന്ധുക്കള്‍ ഈ ചിത്രത്തിലെ
ചില സംഭവങ്ങളില്‍ വിപരീതാഭിപ്രായം പ്രകടിപ്പിച്ചു എങ്കിലും ആസ്വാദകരുടെയും വിമറ്ശകരുടെയും പ്രശംസ ഈ
ചിത്രം പിടിച്ചു പറ്റി എന്നതില്‍ സംശയമില്ല.
അവലംബം
https://en.wikipedia.org/wiki/Jean-Dominique_Bauby

Comments
Post a Comment