40. സ്റ്റീവ് വെന്ഡര്‍ സ്റ്റീവ് വെന്ഡര്‍ ഒരമേരിക്കന്‍ ഗായകന്‍ ആയിരുന്നു , ഒരു പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സര്‍ഗധനനായ ഗായകന്‍ എന്നു പറയാവുന്നയാള്‍. . 11 ആമത്തെ വയസ്സില്‍ ആദ്യത്തെ പാട്ടുപാടിയപ്പോള്‍ തന്നെ ഒരു അത്ഭുത ഗായകനായി അംഗീകരിക്കപ്പെട്ട സ്റ്റീവ് മാസം തികയാതെ ജനിച്ച ഒരു കുട്ടിയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ചില ഗാനങ്ങളായിരുന്നു "My Cherie Amour," "You Are the Sunshine of My Life", "Superstition." Fingertips, Pt. 2," "I Was Made to Love Her" "I Just Called to Say I Love You" "Part-Time Lover." എന്നിവ 1950 മെയ് മാസം 13 ആം തീയതി മിച്ചിഗനിലെ സജിനാ എന്നസ്ഥലത്തു ജനിച്ചു. പേര് സ്റ്റീവ് ലന്ഡ് ഹാര്‍ഡെവേയ് ജഡ്കിന്സ് എന്നായിരുന്നു , അതു പിന്നീട് സ്റ്റീവ് വെന്ഡര്‍ എന്നാക്കിയതാണ്. മാസം തികയാതെ ജനിച്ച സ്റ്റീവിന്‍റെ നേത്രപടലത്തിന് ആവശ്യമായ...