52. മന്സൂര്‍ ആലിഖാന്‍ പടൌഡി – ക്രിക്കറ്റ് ക്യാപ്റ്റന്‍ ക്രിക്കറ്റ് കളിക്കാര്‍ ബാറ്റ്സമാന്‍ ആണെങ്കിലും ബൌളര്‍ ആണെങ്കിലും ഫീല്‍ഡ് ചെയ്യുമ്പൊള്‍ തെറ്റുകള്‍ വരുത്തിയാല്‍ മുന്നോട്ടു പോകാന്‍ വിഷമം ആണ്. 16 വയസ്സു വരെ വളരെ നന്നായി ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന മന്സൂര്‍ ആലി ഖാന്‍ പടൌഡി അദ്ദേഹം പഠിച്ചിരുന്ന ഒക്സ്ഫോറ്ഡ് യൂണിവെര്‍സിറ്റിയുടെ ക്രിക്കറ്റ് ടീമിന്‍റെ ആദ്യത്തെ ഇന്ത്യക്കാരനായ ക്യാപ്റ്റനായി. പക്ഷേ 16 ആം വയസ്സില്‍ വിദേശത്തു വെച്ച് ഒരു കാറപകടത്തില്‍ ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. എന്നിട്ടും കാഴ്ചയില്ലാത്ത ഒരു കണ്ണു മാത്രം ആയിട്ടും പടിപടിയായി കളിയില്‍ മെച്ചപ്പെട്ട് 21 വയസില്‍ ഇന്ത്യന്...