24. ഫ്രാങ്ക്ലിന്‍  റൂസ്വെല്‍റ്റ് -  അമേരിക്കന്‍  പ്റസിഡണ്ട്

 

അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ  പ്റസിഡണ്ടന്മാരില്‍   ഒരാളായ  ഫ്റാങ്ക്ലിന്‍ ഡിലാനൊ റൂസ്വെല്‍റ്റ്  രണ്ടാം ലോകമഹായുദ്ധത്തില്‍  അമേരിക്കന്‍ ഐക്യനാടുകളെ   വിജയത്തിലേക്ക് നയിച്ചു. ഇക്കാരണം  കൊണ്ട്  തന്നെ  അദ്ദേഹം അമേരിക്കയുടെ  പ്രഗത്ഭരായ  പ്രസിഡണ്ടന്മാരില്‍  ഒരാളായി  കണക്കാക്കപ്പെടുന്നു. എന്നാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നവരിലും വളരെ പ്രസിദ്ധനായിരുന്നു. യുദ്ധത്തിനിടയ്ക്ക്  പട്ടാളക്യാമ്പില്‍ നിന്നു  അശുദ്ധജലം കുടിച്ചതു  കൊണ്ടാണെന്നു  പറയപ്പെടുന്നു  അദ്ദേഹത്തിനു  പോളിയോ ബാധിച്ചു അരയ്ക്കു താഴെ   കാലുകള്‍ക്ക്  ചലനശേഷി  നഷ്ടപ്പെട്ടു.

 


ഫ്റാങ്ക്ലിന്‍   ജനിച്ചത് ന്യൂയോര്‍ക്കിലെ  ഹൈഡ്പാര്‍ക്ക് എന്ന സ്ഥലത്ത്  1882 ജനുവര്‍ 30 നായിരുന്നു. അച്ഛന്‍ ജെയിംസ് റൂസ്വെല്‍റ്റ് , അമ്മ സാറാ ഡിലാനൊ  റൂസ്വെല്‍റ്റ്.ആദ്യകാലത്തുള്ള  വിദ്യാഭ്യാസം മുഴുവന്‍ വീട്ടില്‍  വെച്ച്   പ്രൈവറ്റ്  റ്റ്യൂട്ടര്‍മാരില്‍ നിന്നും ആയിരുന്നു. 1886 -90 കാലഘട്ടത്തില്‍  മസാചുസെറ്റ്സിലെ ഗ്രോട്ടൊന്‍ പ്രിപ്പാറട്ടറി  സ്കൂളില്‍ പഠിച്ചു , തുടര്‍ന്നു  മൂന്നു വര്‍ഷം കൊണ്ട് ഹാര്വാര്‍ഡ്   യൂണീവെര്‍സിറ്റിയില്‍  നിന്നു  ബി.എ. ബിരുദം നേടി. തുടര്‍ന്നു  ന്യൂയോര്‍ക്കിലെ കൊളംബിയാ  യൂണിവെര്‍സിറ്റിയില്‍   നിയമം പഠിച്ചു.   1907 ല്‍   നിയമപരീക്ഷ എഴുതി  വിജയിച്ചു. എന്നാല്‍  ബിരുദം വാങ്ങാന്‍ നില്‍ക്കാതെ  പൊയ്ക്കളഞ്ഞു. തുടര്‍ന്നു  മൂന്നു വര്‍ഷം  ന്യൂയോറ്ക്ക്   നഗരത്തിലെ  ഒരു  പ്രധാനപ്പെട്ട നിയമ സ്ഥാപനത്തില്‍   ജോലി  ചെയ്തു. 1910 ലാണ്  അദ്ദേഹം രാഷ്ട്റീയത്തില്‍  പ്രവേശിച്ചത്,  ഡെമോക്രാറ്റ്  സ്ഥാനാര്‍ത്ഥിയായി   ന്യൂയൊര്‍ക്ക് സെനറ്റിലേക്കു  തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം  ജയിച്ച  മണ്ഡലം  ആദ്യം മുതലേ  റിപ്പബ്ലിക്  സ്ഥാനാര്‍ത്ഥികളെ  ആയിരുന്നു  തിരഞ്ഞെടുത്തു  വിട്ടിരുന്നത് .

1905  ല്‍ അദ്ദേഹം  തന്‍റെ ഒരു കസിനായ  അലീനായെ  വിവാഹം കഴിച്ചു. അലീന  പ്റസിഡണ്ടായിരുന്ന  തിയൊഡോര്‍  റൂസ്വെല്‍റ്റിന്‍റെ  അനന്തിരവള്‍  ആയിരുന്നു. അവര്‍ക്ക്  ആറു കുട്ടികള്‍  ഉണ്ടായി.അന്ന(1906), ജെയിംസ്(107),എലിയട്ട്(1910), ഫ്രാങ്ക്ലീന്‍ ജൂണീയര്‍(1814), ജോണ്‍(1916)  എന്നിവരായിരുന്നു ആ ദമ്പതികളുടെ  കുട്ടികള്‍.

1912 ല്‍    ന്യൂയോറ്ക്   സെനറ്റിലേക്ക്  വീണ്ടും  തിരഞ്ഞെടുക്കപ്പെട്ടു. ഡെമൊക്രാറ്റിക് കണ്‍വെന്ഷനില്‍ അദ്ദേഹം വുഡ്റോ വില്‍സണിന്‍റെ  പ്രസിഡണ്ട് സ്ഥാനാര്‍ഥിത്വത്തിനു പിന്തുണ  പ്രഖ്യാപിച്ചു . ഇതിനു  പ്രതിഫലമായി 1913 ല്‍  പ്റസിഡണ്ട്  വുഡ്റോ വില്‍സണ്‍ ഫ്റാങ്ക്ലിനെ അമേരിക്കന്‍ നേവിയുടെ അസിസ്റ്റന്‍റ്  സെക്റട്ടറിയായി  നിയമിച്ചു. 1920 വരെ   അദ്ദെഹം ഈ സ്ഥാനത്തു തുടര്‍ന്നു. നേവിയുടെ  ഭരണത്തില്‍ ഊര്‍ജസ്വലനായ  ഒരു ഭരണാധികാരിയായി  അദ്ദേഹം  തിളങ്ങി , പ്രത്യേകിച്ചും   നേവിഭരണത്തിലെ  ബിസിനസ്സ്  സംബന്ധമായ  കാര്യങ്ങളില്‍. ഈ ഭരണ  പരിചയം  പിന്നീട്  അദ്ദേഹത്തിനു രണ്ടാം  ലോകമഹായുദ്ധ കാലത്ത് നേവിയുടെ  സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിക്കാന്‍ വളരെ  സഹായകമായി. നേവിയുടെ  ഭരണത്തില്‍  സ്തുത്യര്‍ഹമായ  അദ്ദേഹത്തിന്‍റെ  ഭരണനൈപുണ്യം   ഫ്റാങ്ക്ലിനെ   വൈസ്  പ്രസിഡണ്ട്  സ്ഥാനത്തേക്ക് 1920 ല്‍   ഡെമോക്റാറ്റ്  പാര്‍ട്ടി  സ്ഥാനാര്‍ത്ഥിയാക്കി .എന്നാല്‍ വുഡ്റോ വില്‍സന്‍റെ  ഐക്യരാഷ്ട്ര സഭക്കു  മുമ്പുണ്ടായ   ലീഗ് ഓഫ് നേഷന്സില്‍   പങ്കെടൂക്കാനുള്ള  തീരുമാനത്തില്‍ പൊതുജനങള്‍ക്ക് താല്‍പര്യം ഇല്ലാതിരുന്നതു  കൊണ്ട്  പ്രസിഡണ്ടായി  റിപ്പബ്ലിക്   പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ വാറന്‍ ഹാറ്ഡിഞ്ജ്  ആണു തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന്  ഫ്രാങ്ക്ലിന്‍  സ്വന്തം  ജോലി നോക്കി സ്വസ്ഥമായിക്കഴിഞ്ഞു.

 എന്നാല്‍ 1921ലെ  വേനല്ക്കാലത്ത് കമ്പോബെല്ലൊ ദ്വീപില്‍   അവധിക്കാലം ചിലവഴിക്കാന്‍ പോയ വെക്കെഷനുപൊയ ഫ്രാങ്ക്ലിനു  പോളിയോ  രോഗം പിടിപെട്ടു. ഈ രോഗത്തില്‍ നിന്നു  രക്ഷപേടാന്‍  പരമാവധി ശ്റമിച്ചെങ്കിലും  അദ്ദേഹത്തിന്‍റെ  രണ്ട് കാലുകള്‍ക്കും  നഷ്ടപ്പെട്ട ചലനശേഷി പൂര്‍ണമായും തിരിച്ചു  കിട്ടിയില്ല.   പിന്നീട്  അദ്ദേഹം ജോര്‍ജിയായിലെ  വാര്‍മ്  സ്പ്രിങ്സില്‍ പോളിയോ ബാധിച്ച ആള്‍ക്കാരെ സഹായിക്കാന്‍  ഒരു ഫൌണ്ടേഷന്‍   സ്ഥാപിക്കുകയുണ്ടായി. അതിനുശേഷം  ഒരു പോളിയൊ വാക്സിന്‍   കണ്ടുപിടിക്കുന്നതിനു മാര്‍ച്ച് ഓഫ് ഡൈംസ്  എന്ന പദ്ധതിക്ക്   വേണ്ട  മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍   തന്‍റെ  പത്നി   എലിനോറിന്‍റെയും സുഹ്റുത്ത് ലൂയിസ് ഹോവിന്‍റെയും പ്രോത്സാഹനത്തൊടെ  അദ്ദേഹം വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1924 ല്‍ ന്യൂയോര്‍ക്ക് ഗവറ്ണര്‍  ആല്‍ഫ്രേഡ് സ്മിത്തിന്‍റെ  ഡെമോക്റാറ്റ്  പ്രസിഡണ്ട്  സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍   കൊടൂക്കാന്‍ സഹായിച്ചു . എന്നാല്‍  സ്മിത്തിനു  നോമിനേഷന്‍  കിട്ടിയില്ല , ജോണ്‍ ഡെവിസ്  ആയിരുന്നു  ഡെമൊക്രാറ്റ്  സ്ഥാനാര്‍ത്ഥി. എന്നാല്‍  1928ല്‍ സ്മിത്ത്  പ്രസിഡണ്ട് സ്ഥാനാത്ഥിയായപ്പൊള്‍  ഫ്രാങ്ക്ലീനെ   ന്യൂയൊര്‍ക്ക്   ഗവര്‍ണറാകാന്‍ സഹായിച്ചു.  സ്മിത്ത്   തിരഞ്ഞെടുപ്പില്‍  തോറ്റു , ഹെര്‍ബര്‍ട്ട് ഹൂവറായിരുന്നു   പ്രസിഡണ്ടായത് . എന്നാല്‍  റൂസെവെല്‍റ്റ്  ന്യുയോറ്ക്ക്   ഗവര്‍ണറായി  തിരഞ്ഞെടുക്കപ്പെട്ടു.

 

ന്യൂയോര്‍ക്ക്   ഗവറ്ണറായിരിക്കുമ്പോള്‍ തന്നെ  അദ്ദേഹം  പ്രസിഡണ്ട്  സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്റമങ്ങള്‍ തുടങ്ങി. അന്നുണ്ടായ  സാമ്പത്തിക  മാന്ദ്യം ഹൂവറിന്‍റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും   പരാജയത്തില്‍   അവസാനിച്ചു. എന്നാല്‍  ന്യൂയോര്‍ക്കിനെ  സാമ്പത്തിക  മാന്ദ്യം കാര്യമായി  ബാധിക്കാതിരിക്കാന്‍   റൂസ്വെല്‍ട്ട്  ചെയ്ത ധീരമായ  ശ്രമങ്ങള്‍ അഭിനന്ദിക്കപ്പെട്ടു.  തുടര്‍ന്ന് 1932ല്‍  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ  പ്രസിഡണ്ട്  നോമിനിയായി  അദ്ദേഹം  തിരഞെടൂക്കപ്പെട്ടു.  അദ്ദെഹത്തിന്‍റെ  ശക്തമായ  തിരഞെടുപ്പു പ്രചാരണവും  മറ്റും  1932 നവംബറില്‍   പ്രസിഡണ്ട്  ആയി തിരഞ്ഞെടുക്കപ്പെടുന്നതിനു  സഹായിച്ചു.

എന്നാല്‍  1933 മാര്‍ച്ചിലെ  പ്രസിഡണ്ട്  റൂസെവെല്‍റ്റിന്‍റെ  പ്രസിഡണ്ട്  സ്ഥാനാരോഹണ സമയം  തന്നെ  സാമ്പത്തിക മാന്ദ്യം വളരെ  രൂക്ഷമായി.   പല ഫാക്ട്രറികളും  പൂട്ടി, ബാങ്കുകള്‍   തകര്‍ന്നു , തൊഴിലില്ലായ്മ്  വര്‍ദ്ധിച്ചു .  അമേരിക്കന്‍ ചരിത്രത്തിലേ  ഏറ്റവും  ഇരുണ്ട   ഒരു കാലഘട്ടം ആയിരുന്നു  അദ്ദെഹത്തിന്‍റെ  ഭരണത്തിലെ  ആദ്യ കാലം.  എന്നാല്‍    തളരാതെ  അദ്ദെഹം   രാഷ്ട്റത്തെ   മാന്ദ്യത്തില്‍ നിന്ന്   രക്ഷപെടുത്താനുള്ള പല   പരിപാടികളും  നടപ്പാക്കി, ബാങ്ക് നിക്ഷേപകരുടെ  ആത്മവിശ്വാസം വീണ്ടെടുത്തു. കൊങ്രെസ്സിന്‍റെ പ്രത്യേക  സമ്മേളനം വിളീച്ചു  കൂട്ടി  ആദ്യത്തെ 100  ദിനങ്ങള്‍ ക്കുള്ളില്‍ തന്നെ പുതിയ  പല പരിപാടികളും  ആവിഷ്കരിച്ചു , അധികം താമസിയാതെ  സാമ്പത്തിക നില  പഴയ  നിലയിലേക്കു  നീങ്ങിത്തുടങ്ങി. വിവിധ  മേഖലകളില്‍  ഒരേ  സമയം  ഉണ്ടാക്കിയ യ  ഭരണ  പരിഷ്കാരങ്ങള്‍ കൊണ്ട്  പൊതുവെ   സാമ്പത്തിക  സാമൂഹ്യ  പ്രശ്നങ്ങള്‍   കുറെയൊക്കെ  മാറിക്കിട്ടി. മെല്ലെ മെല്ലെ സാമ്പത്തിക മേഖലയില്‍ ഉണര്വ്വ്  ദ്രുശ്യമായി. ചിലര്‍  ചില  നയങ്ങളെ  വിമര്‍ശിച്ചു എങ്കിലും  പൊതുവെ  ജനങ്ങള്‍ റൂസ്വെല്‍റ്റിന്‍റെ  നയങ്ങളോട്  അനുകൂലമായിരുന്നു. ഇടക്കാല  തിരഞ്ഞെടുപ്പുകളില്‍  ഡെമോക്റാറ്റ്  കക്ഷിക്കു  നല്ല വിജയം നേടിക്കൊടുത്തു.

തുടര്‍ന്ന്യ്  1935ല്‍  വീണ്ടും  ഒരു കൂട്ടം   ഭരണ  പരിഷ്കാരങ്ങളും നിയമങ്ങളും  പാസാക്കി നടപ്പാക്കുക വഴി തൊഴിലില്ലായ്മ്മ കുറഞ്ഞു, പൊതുവെ  എല്ലാവര്‍ക്കും  സാമൂഹ്യ  നീതി ഉറപ്പാക്കുവാനും  കാരണമായി. തുടര്‍ന്നു നടന്ന  തിരഞ്ഞെടുപ്പില്‍  റൂസ്വെല്‍റ്റ്  നിഷ്പ്രയാസം 1936 ല്‍ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു   1940 ലും  1944ലും  തുടര്‍ന്നു. അങ്ങനെ  രണ്ടില്‍ കൂടുതല്‍  പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട  ആദ്യത്തെ  അമേരിക്കന്‍ പ്രസിഡ്ണടായി

1939ല്‍  രണ്ടാം ലോക മഹായുദ്ധം യൂറോപ്പില്‍  പൊട്ടിപ്പുറപ്പെട്ടപ്പോള്‍ റൂസ്വെല്‍റ്റ് വിദേശനയത്തില്‍   ശ്രദ്ധ പതിപ്പിച്ചു കൊണ്ടിരുന്നു. 1939 ല്‍ ഹിറ്റ്ലര്‍  പോളണ്ട് ആക്രമിച്ചു  കീഴടക്കിയപ്പോള്‍  അമേരിക്ക  യുദ്ധത്തില്‍  കാര്യമായ  താല്‍പര്യം  കാണിച്ചില്ല. എന്നാല്‍ നാസികകളുടെ  ആക്രമണം  ബ്രിട്ടണെയും മറ്റും   ബാധിച്ചു തുടങ്ങിയപ്പൊള്‍  ബ്രിട്ടണും മറ്റും ചെറിയ  സഹയങ്ങള്‍   ചെയ്തു തുടങ്ങി

എന്നാല്‍  1940ല്‍   ജര്‍മ്മനി ഫ്രാന്‍സ്   കീഴടക്കിയതോടു കൂടി  അമേരിക്കയുടെ  ഉദാസീന  ഭാവം  മെല്ലെ  മാറിവരുകയയിരുന്നു  തുടര്‍ന്ന് 1941  ല്‍  ജര്‍മ്മനിയുമായി യുദ്ധം ചെയ്യുന്നതിനു  യൂറോപ്യന്‍  രാജ്യങ്ങള്‍ക്ക്  സഹായം എത്തിച്ചുതുടങ്ങി. തുടര്‍ന്ന് 1941 ഡിസംബറില്‍  ജപ്പാന്‍ പേള്‍ ഹാര്‍ബറ് തുറമുഖത്തില്‍  ബൊംബിട്ടത്.   ജര്‍മ്മനിയും ഇറ്റലിയും  അമേരിക്കയോടും യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്നു   അമേരിക്ക  യൂറോപ്യന്‍ രജ്യങ്ങളോടുകൂടി  ഒരു   വിശാല സഖ്യം ഉണ്ടാക്കി ജര്‍മ്മനി ജപ്പാന്‍  എന്നിവയ്യുമായി യുദ്ധം ചെയ്യാന്‍ പദ്ധതിയുണ്ടാക്കി .അമേരിക്കന്‍ പട്ടളത്തിന്‍റെ സുപ്രീം കമാന്ഡര്‍  എന്ന നിലയില്‍  റൂസെവെല്‍റ്റ് 1942 ല്‍  ഉത്തര  ആഫ്രീക്കയും 1943ല്‍ സിസിലിയും  ആക്രമിച്ചു ,തുടര്‍ന്നു 1944 ല്‍ ഫ്രാന്‍സിലെ  നോറമ്മണ്ഡീയില്‍ ഡിഡേ  ലാന്ഡീങ്ങ് നടത്തി   സഖ്യകക്ഷികളുമായി ജര്‍മ്മനിയെ ആക്രമിച്ചു.  1945 ഏപ്രില്‍  ആയപ്പോള്‍   ജര്‍മ്മനിയുടെ  പരാജയം ഉറപ്പാക്കി .

യുദ്ധത്തിന്‍റെയും മറ്റും ഇടയില്‍   ക്ഷീണം അറിയാതെയുള്ള  പ്രവര്‍ത്തനം  ഫ്രാങ്ക്ലിന്‍  റൂസ്വെല്‍റ്റിന്‍റെ  ആരോഗ്യത്തെ  ബാധിച്ചു. 1944 ലെ   വിശദമായ  ആരോഗ്യ  പരിശോധനയില്‍ അദ്ദേഹത്തിനു ഹ്രുദയത്തിനും  രക്ത ച്മ്ക്രണണ വ്യവസ്ഥക്കും  കാര്യമായ  തകരാറുകള്‍   കണ്ടെത്തി.   ഭക്ഷണത്ത്നും വിശ്റമത്തിനും കര്‍ശനമായ  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 1945 ഏപ്രില്‍  12  ന്‍   വിശ്രമിക്കാന്‍ ജോര്‍ജിയായില്‍  എത്തിയ  അദ്ദേഹത്തിന്  ഒരു ശക്തമായ  മസ്തിഷ്കാഖാതം ഉണ്ടായി   ബോധം തിരിച്ചു കിട്ടാതെ  അദ്ദെഹം   നിര്യാതനായി. അന്നു  63 വയസ്സ്  പ്രായമായിരുന്നു. യുറോപ്പിലെ  സമ്പൂറ്ണ  വിജയത്തിനു ഏതാനും  ദിവസങ്ങള്‍ക്ക്   മുമ്പായിരുന്നു  അദ്ദേഹത്തിന്‍റെ  മരണം.  

അവലംബം

https://www.biography.com/us-president/franklin-d-roosevelt

https://www.fdrlibrary.org/fdr-biography

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി