30.ആന്ഡ്രീ   ബൊസെല്ലി

 

ആന്ഡ്രീ   ബോസെല്ലി 1958  ഇറ്റലിയിലെ  പിസാ നഗരത്തിനടുത്ത് 1958  സെപ്റ്റംബര്‍  22  നു  ജനിച്ചു.  ജനിച്ചപ്പോള്‍  തന്നെ  കണ്ണിന്  ഗ്ലക്കോമ  ബാധിച്ച്   കാഴ്ച  കുറവായിരുന്നു. എന്നാലും  ആറു വയസ്സായപ്പോള്‍  പിയാനൊ  പഠിച്ചു  തുടങ്ങി , തുടര്‍ന്നു   ഫ്ലൂട്ടും സാക്സൊഫോണും   വായിച്ചു തുടങ്ങി.  പക്ഷേ  12  വയസ്സായപ്പോള്‍ ഫുട്ബാള്‍  കളിച്ചതിനിടയില്‍   തലക്ക് കാര്യമായ  പരുക്കു പറ്റി  ആന്ഡ്രീയുടെ   കാഴ്ച  പൂറ്ണമായും നഷ്ടപ്പെട്ടു. എന്നാല്‍  തന്‍റെ  കാഴ്ച  നഷ്ടപ്പെട്ടത്  അവഗണിച്ച്  അയാള്‍ പിസാ  സര്വകലാശാലയില്‍ നിന്നു  നിയമത്തില്‍ ബിരുദം നേടി. അതൊടോപ്പം തന്നെ   നിശാക്ലബ്ബുകളിലും ബാറുകളിലും പാടി  പഠിക്കാനുള്ള  പണം  ഉണ്ടാക്കി. നിയമബിരുദം  നേടിയതിനു  ശേഷം  ഒരു വര്‍ഷം അദ്ദേഹം   വക്കീല്‍ ആയി  പ്രവര്‍ത്തിച്ചു. അതിനു  ശേഷമാണ്  സംഗീതം   ഒരു പൂറ്ണസമയ പരിപാടി  ആയി  തിരഞ്ഞെടുത്തത്. ഫ്രാങ്കൊ   കൊറെല്ലി  എന്നയാളിന്‍റെ  കൂടെ  ശബ്ദ നിയന്ത്രണം  പഠിച്ചു .



ആന്ഡ്റീ ബോസെലിയുടെ  ഭാഗ്യം  തെളിഞ്ഞത് 1992  ല്‍ അയാള്‍  സുക്കെറോഫൊറ്ണേസിയാറി  എന്ന്  പോപ്  ഗായകനുമായി  പരിചയപ്പെട്ടപ്പൊള്‍ ആയിരുന്നു. ല്യൂസിയാനൊ   പാവറൊട്ടി  എന്ന ഗായകന്‍റെ ഒരു പാട്ടായ മിസെറെരെ (Miserere,) പാടാന്‍  ആവശ്യപ്പെട്ടു.   ആന്ഡ്രീയുടെ  ശബ്ദം   എല്ലാവര്‍ക്കും വളരെയധികം  ഇഷ്ടപ്പെട്ടു.  പാവറെട്ടി  തന്നെ   ആന്ഡ്രീയുടെ  ശബ്ദത്തില്‍   ആക്റുഷ്ടനായി അവര്‍ തമ്മില്‍  നല്ല സുഹ്റൂത്തുക്കളായി. അടുത്ത വര്‍ഷം   ആന്ഡ്രീ   ശബ്ദരേഖ  റേക്കാര്‍ഡ് ചെയ്യാനുള്ള കരാറിലേര്‍പ്പെട്ടു. തുടര്‍ന്ന്  അയാളുടെ  ആദ്യത്തെ  സംഗീത  ആല്‍ബം ഇല്‍  മാരെ  കാല്‍മൊ ഡെല്ല സെര  (1994)  എന്ന  ആല്‍ബം   പുറത്തിറക്കി. ഈ  ആല്‍ബം  യൂറൊപ്പില്‍  വളരെ ആള്‍ക്കാര്‍ക്കു   ഹ്രൂദ്യമായി   തോന്നി, തുടര്‍ന്ന് 1995 ല്‍ കോണ്ടേ പാര്‍ടിരൊ  എന്ന ഒരൊറ്റ  ഗാനത്തിന്‍റെ  ആല്‍ബം ബൊസെല്ലി  എന്നപേരില്‍ പുറത്തിറക്കി. തുടര്‍ന്ന് ഇങ്ലീഷില്‍   ടൈം റ്റു  സേ  ഗുഡ്ബൈ എന്ന ഗാനം സാറാ  ബ്രൈറ്റ്മാനുമായി   പാടി ,   പാട്ടിന്‍റെ  ഇറ്റാലിയന്‍   ഇമ്ഗ്ലീഷ്  രണ്ടു   ഗാനങ്ങളും  ജനങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ബൊസേലിയുടെ   അമേരിക്കയിലെ  ജനസമ്മിതി 1997 ല്‍ റൊമാന്സ  എന്ന ആല്‍ബത്തൊടെ ആണ്  ഉണ്ടായത്. മുമ്പിറക്കിയ  ചില ഗാനങ്ങളും  പുതിയവയും കൂടിയതായിരുന്നു  ആ ആല്‍ബം. ഈ ആല്‍ബം  ലോകത്തില്‍  15  ലക്ഷത്തിലധികം   കോപ്പികള്‍   വിറ്റഴിഞ്ഞു. PBS ടീവിയില്‍ ടസ്കനിയിലെ  ഒരു രാത്രി  എന്ന പേരില്‍  ഒരു സംഗീത കച്ചേരിയും   ആന്ഡ്റീ നടത്തി.  

ആന്ഡ്രീക്കു കൂടൂതല്‍  ഇഷ്ടം ഓപ്പെറായില്‍ പാടുന്നതായിരുന്നു എങ്കിലും   പോപ്  സംഗീതവുമായി   മിശ്റണം ചെയ്ത് പലസ്ഥലത്തും  പോപ്പെറ  എന്ന പേരില്‍  അവതരിപ്പിച്ചു. ചില  വിമര്‍ശകര്‍ക്ക് ഇതു തീരെ  രുചിച്ചില്ല എങ്കിലും പൊതുവെ   ആള്‍ക്കാര്‍ക്ക്   ഈ പരീക്ഷണങ്ങള്‍  ഇഷ്ടമായിരുന്നു. 1999 ല്‍  മെറി വിന്ഡോ  എന്ന ഗാനം   അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ   ജൂള്‍സ് മസെനെറ്റ്  എന്ന അമേരിക്കന്‍ ഓപ്പെറായില്‍  ആദ്യമായി   രംഗത്തെത്തി.  മിചിഗന്‍ ഓപ്പെറാ  തിയേറ്ററില്‍   ആയിരുന്നു  ആദ്യത്തെ  പ്രകടനം . അതേ  സമയം സേക്റഡ്  അരിയാസ് (199) എന്ന ക്ലാസിക്കല്‍ ആല്‍ബം  നല്ലതുപോലെ  വിറ്റുപോകുന്നുണ്ടായിരുന്നു.അതുപൊലെ പ്രസിദ്ധ  പോപ് ഗായികയായ  സെലീന്‍ ഡയണുമായി   പാടിയ സോഗ്മനോയും  വളരെ  പ്രസിദ്ധമായി.

തുടര്‍ന്നു 2001ല്‍ ടസ്കനിയിലെ   ആകാശം , 2006  ലെ പോപ് ഗാനമായ അമോറെ, എന്നിവയും   ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. 2009  ല്‍ ഇറക്കിയ എന്‍റെ ക്റുസ്തുമസ്, 2011  ലെ സെണ്ട്രല്‍ പാര്‍ക്കിലെ  ഒരു രാത്രി (One Night in Central Park ) എന്നിവയും   ജനശ്രദ്ധ  ആകര്‍ഷിച്ചു.  പാട്ടുകള്‍ റെക്കോറ്ഡ് ചെയ്തു   റിലീസ്  ചെയ്യുന്നതോടോപ്പം  അദ്ദേഹം ധാരാളം യാത്ര ചെയ്യുന്നും  ഉണ്ടായിരുന്നു. അങ്ങനെ  ന്യുയോറ്ക്ക് ഫിലാര്‍മോണീക് തിയേറ്ററിലും 2011 ല്‍ മെറ്റ്റോപോളീറ്റന്‍ ഓപ്പെറായിലും  പരിപാടി  അവതരിപ്പിച്ചു.

2010 മുതല്‍ സ്റ്റൂഡീയോയില്‍  പല  ആല്‍ബങ്ങളും നിര്‍മ്മിച്ച് പുറത്തിറക്കി. പാസിയൊണ്‍ (2013), സിനിമ (2015) സി (2018)  ഇവ പ്രസിദ്ധമാണ്. ആന്ഡ്രെ  ബൊസെലി  ഇന്നു  ലോകമാകെ  അറിയപ്പെടുന്ന ഒരു ഗായകന്‍  ആണു. നിരവധി  അവാറ്ഡുകളും  അദ്ദേഹത്തെ  തേടിയെത്തി.

അവലംബം

https://en.wikipedia.org/wiki/Andrea_Bocelli

https://www.britannica.com/biography/Andrea-Bocelli

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി