38.ശേഖര്‍  നായിക്  -  അന്ധനായ  ക്രിക്കറ്റ്  ക്യാപ്റ്റന്‍

 

സ്വന്തം  ശാരീരിക  പരിമിതികള്‍   എങ്ങനെ തന്‍റെ   കഴിവാക്കി മാറ്റാന്‍    കഴിയുമെന്നുള്ളതിന്  ഏറ്റവും  നല്ല ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ശേഖര്‍  നായിക്.സ്വന്തം   നിശ്ചയ  ദാര്‍ഢ്യം  കൊണ്ടും കഠിന പരിശ്റമം   കൊണ്ടും  മാത്രം ഇന്ത്യയുടെ അന്ധരായവരുടെ  T20 ക്രിക്കറ്റ് ടീമിന്‍റെ  ക്യാപ്റ്റനായ്  ശേഖര്‍  32  പ്രാവശ്യം   സെഞ്ച്വറി  അടിക്കുകയും ചെയ്തു.

ശേഖര്‍  നായിക് 1986   കര്‍ണാടകയിലെ ഷിമൊഗ്ഗാ  ജില്ലയില്‍  ഒരു പാവപ്പെട്ട കുടുംബത്തിലാണ്  ജനിച്ചത്. സമൂഹത്തില്‍  താരതമ്യേനെ  താഴേക്കിടയില്‍  എന്നു  കരുതപ്പെടുന്ന ഗിരിവര്‍ഗ കുടുംബത്തില്‍ . 1986 മുതല്‍ 1994 വരെയുള്ള  എട്ടു വര്‍ഷക്കാലം  ശേഖര്‍  പൂര്‍ണമായും അന്ധനായിരുന്നു. 1994ല്‍  അയാള്‍   ഒരു    വെള്ളം നിറഞ്ഞ  ഒരു തോട്ടില്‍ വീണു. അതിന്‍റെ  അടുത്ത  ദിവസം അയാളുടെ  ഗ്രാമത്തില്‍  ഒരു  നേത്ര  പരിശോധനാ  ക്യാമ്പ്   നടക്കുകയുണ്ടായി. അവിടെ   ശേഖറിനെ  പരിശോധിച്ച  ഡൊക്ടര്‍മാര്‍, അയാളുടെ  നേത്രപടലത്തിനു  വലിയ  തകരാറ്  ഇല്ല അതുകൊണ്ട്  കാഴ്ച  വീണ്ടു കിട്ടാനുള്ള  സാദ്ധ്യത ഉണ്ടെന്നറിയിച്ചു. അവര്‍  അയാളെ  ബാംഗളൂരിലുള്ള  കണ്ണാശുപത്രിയില്‍   എത്തിച്ചു. കണ്ണിനു  ശസ്ത്രക്റിയ  ചെയ്തു. ശസ്ത്രക്രിയയില്‍  അയാളുടെ  വലതു  കണ്ണിനു  60%  കാഴ്ച  കിട്ടി, എന്നാല്‍ ഇടത്തു കണ്ണിനു  പൂര്‍ണമായും  കാഴ്ച  ഇല്ലമായിരുന്നു.




അയാളുടെ  കുടുംബത്തില്‍   അന്ധത  പലര്‍ക്കും പാരമ്പര്യമായി തന്നെ  ഉണ്ടായിരുന്നു. അയാളുടെ അമ്മയും അവരുടെ  നാലു സഹോദരിമാരും  മുത്തശ്ശിയും എല്ലാം അന്ധരായിരുന്നു. ബാംഗളൂരില്‍  എത്തിയ  ശേഖറിനെ    ശ്രീ ശാരദാ ദേവി  അന്ധവിദ്യാലയത്തില്‍ പഠിക്കാനായി  ചേറ്ത്തു. അവിടെ  വെച്ചു  ശേഖര്‍  ക്രിക്കറ്റ്  കളിക്കാന്‍ തുടങ്ങി.  എന്നാല്‍  ശേഖറിന്‍റെ  മാതാ പിതാക്കള്‍ അയാള്‍   ക്രിക്കറ്റു കളിക്കാന്‍ പോകുന്നതില്‍  വലിയ  താല്‍പര്യം ഉള്ളവര്‍  ആയിരുന്നില്ല. കളിയെക്കാള്‍ അവന്‍റെ  വിദ്യാഭ്യാസത്തില്‍  ആയിരുന്നു  അവരുടെ  ശ്രദ്ധ. കാഴ്ച്ചയും   ഇല്ലാതിരുന്നതു  കൊണ്ട്  അവനെ  അവരുടെ സംരക്ഷണ   വലയത്തില്‍ നിന്നു  പുറത്തു പോകാന്‍   അവര്‍  അനുവദിച്ചിരുന്നില്ല.

പക്ഷേ  ശേഖര്‍  തന്‍റെ  ഭാവി  ക്രിക്കറ്റില്‍  തന്നെ എന്നു   ഉറപ്പായി വിശ്വസിച്ചു. അവന്‍റെ  അമ്മ  അയാള്‍  ജീവിതത്തില്‍  നല്ല  നിലയില്‍ ആകണമെന്നു  മാത്രമേ  ആഗ്രഹിച്ചിരുന്നുള്ളു.  അവന്‍റെ  താല്‍പര്യം  ക്രിക്കറ്റില്‍  ആണെങ്കില്‍  അതില്‍ തന്നെ  എന്തെങ്കിലും  ആകാന്‍  പരമാവധി ശ്റമിക്കുവാന്‍ അവര്‍  അവനെ  അനുവദിച്ചു. ക്രമേണ അയാള്‍  സ്കൂളില്‍നിന്നു  പുറത്ത്  ചില ടൂര്‍ണമെന്‍റുകളിലും  മറ്റു   കളിച്ചു തുടങ്ങി. ഒരോ  ടോഓറ്ണമെന്‍റിലും  കളിക്കുമ്പോള്‍  അതിനു വേണ്ടി  ദിവസങ്ങള്‍   പ്ലാന്‍ ചെയ്ത് പരിശ്റമിച്ച്   തന്‍റെ  പരമാവധി കഴിവുപയോഗിച്ച്   മുമ്പോട്ടു  പോകാന്‍ ശേഖര്‍  ശ്റമിച്ചു.  സത്യത്തില്‍  അവനെ  ഇതില്‍  പ്രോത്സാഹിപ്പിക്കുവാന്‍  ആരും ഉണ്ടായിരുന്നില്ല  എന്നതായിരുന്നു സത്യം .സ്കൂളിലെ   പരിശീലകന്‍   മാത്രമായിരുന്നു  അവനു  വേണ്ട കായിക ശക്തി  വര്‍ദ്ധിപ്പിക്കാനുള്ള  സഹായവും നിര്‍ദ്ദേശവും ചെയ്തു  കൊടുത്തത്. അദ്ദേഹം  ശേഖറിനെ  അയാളുടെതായ  രീതിയില്‍  ശിക്ഷിച്ചും  പ്രൊത്സാഹിപ്പിച്ചും  മുന്നോട്ട്  നയിച്ചു. കളിയില്‍  തെറ്റു  വരുത്തിയാല്‍  നിഷ്കരുണം  അദ്ദേഹം അയാളെ ശിക്ഷിച്ചിരുന്നു. അമ്മയോടുള്ള  വാഗ്ദാനവും   സ്കൂളിലെ  പരിശീലകന്‍റെ ശിക്ഷണവും  ജീവിതത്തില്‍  എന്തെങ്കിലും ആവാനുള്ള അദമ്യമായ  ആഗ്രഹവും അയാളുടെ കളിയിലുള്ള കഴിവ്   ദിനം പ്രതി   മെച്ചപ്പെടുവാന്‍  കാരണമായി. മെല്ലെ  മെല്ലെ അയാള്‍  സംസ്ഥാന  ലെവലില്‍ ഉള്ള ടൂര്‍ണമെന്‍റുകളില്‍  പങ്കെടുത്തു തുടങ്ങി . 200ല്‍   കറ്ണാടകയിലെ മാണ്ഡ്യ  എന്ന സ്ഥലത്തു  നടന്ന  ഒരു ടോറ്ണമെന്‍റില്‍  അയാല്‍ 136 റണ്‍  എടുത്തു, വെറും   47 പന്തില്‍ .  ഇത്   അയാളുടെ  ആത്മ വിശ്വാസം   ഗണ്യമായി  വര്‍ദ്ധിപ്പിച്ചു.

തുടര്‍ന്നു  ചില ക്രിക്കറ്റ്  കോച്ച്ങ്    ക്യാമ്പില്‍ പങ്കേടുത്ത്  അയാള്‍ തന്‍റെ  കളി വീണ്ടൂം മെച്ചപ്പെടുത്തി. തുടര്‍ന്നു കര്‍ണാടകാ  ദക്ഷിണ മേഖലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു,  ഓപ്പണിങ്  ബാറ്റ്സ്മാനായി  തന്നെ. 2000ല്‍  ബെല്‍ഗാമില്‍ വെച്ചു കറ്ണാടവും  കേരളവുമായി നടന്ന ഒരു മാച്ചില്‍  ശേഖര്‍ ഒരു  ഏകദിനമാച്ചില്‍  249  റണ്‍ നേടി. അമ്മ  പറഞ്ഞത്  കുറെശ്ശെ കുറേശ്ശെ  അയാല്‍  പ്രാവര്‍ത്തികമാക്കി  കൊണ്ടിരുന്നു. ഇതിനിടയില്‍  അയാള്‍ക്ക്   അമ്മയെയും  നഷ്ടപ്പെട്ടു. അയാളുടെ  കണ്ണിനു  ഭാഗികമായി  കാഴ്ച്ച  കിട്ടി  ഏതനും മാസങ്ങള്‍  കഴിഞ്ഞ്  അച്ഛന്‍  മരിച്ചു  പോയിരുന്നു.  മാതാപിതാക്കളെ   നഷ്ടപ്പെട്ട  അയാള്‍ക്കു ജീവിക്കുവാന്‍  വേണ്ടി  ജോലി ചെയ്യെണ്ടി വന്നു. കുറച്ചു നാള്‍  അയാളുടെ  അമ്മാവന്‍  അയാളെ സഹായിച്ചു.  ഒഴിവു ദിവസങ്ങളില്‍  വയലില്‍  ജോലി ചെയ്ത് ജീവിക്കാന്നുള്ള  പണം  എങ്ങനെയെങ്കിലും അയാള്‍ സമ്പാദിച്ചു.

 2001  ല്‍ ഹൈദരാബാദില്‍  നടന്ന 18 വയസ്സില്‍  താഴെയുള്ളവര്‍ക്കു വേണ്ടീ നടന്ന ഒരു ടൂറ്ണമെന്‍റ്  അയാള്‍ക്കു  വഴിത്തിരിവായി.  ആ ടൂറ്ണമെനില്‍    മാന്‍ ഒഫ് ദ  സീരീസ്  ആയി   തിരഞ്ഞെടുക്കപ്പെട്ടു.  ഇത്  അയാളെ  2002 ലെ  ലോക  കപ്പിനുള്ള  ടീമിലേക്ക്   തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാക്കി. 2002  ല്‍ തന്‍റെ  സ്കൂളില്‍ നിന്നു   പോന്നു. അന്ധര്‍ക്കു വേണ്ടിയുള്ള ലോക   കപ്പു  ടി 20 മത്സരത്തില്‍ ആസ്റ്റ്റെലിയാക്കും  ശ്രീലങ്കയ്ക്കും എതിരെയുള്ള  കളികളില്‍   ശേഖര്‍  മാന്‍ ഒഫ് ദി മാച്ചായി.   അന്നു ഇന്ത്യന്‍ ടീം  അത്ര  മെച്ചമായിരുന്നില്ല  അതുകൊണ്ട്  സെമിഫൈനല്‍സ്  വരെയേ എത്തിയുള്ളൂ.

2003  ല്‍ ശേഖറിനെ  ഫിലിപ്സ്   കമ്പനി  ദക്ഷിണ  ആഫ്രിക്കയിലേക്കു  കൊണ്ടു പോകാമെന്നു  പറഞ്ഞു  എങ്കിലും കൊണ്ടൂ പൊയില്ല. 2004 ല്‍പാകിസ്താനില്‍ സന്ദര്‍ശനത്തിനു  പോയ  ടീമില്‍  അയാള്‍ ഉണ്ടായിരുന്നു. പാകിസ്താനുമായി 5  മാച്ച് കളിച്ചു എങ്കിലും രീസ് അവര്‍ 3-2 നു ജയിച്ചു. റാവല്‍പിണ്ടിക്കടുത്ത്   ശേഖര്‍പൂര്‍  എന്ന  സ്ഥലത്തെ കളിയില്‍  ശേഖര്‍ 198  റണ്സ്   പാകിസ്താനെതിരെ അടീച്ചെടുത്തു. അതായിരുനു അയാളുടെ  ഏറ്റവുംവലിയ അന്തര്‍ദേശീയ സ്കോറ്. തുടര്‍ന്നു  പാകിസ്താന്‍  ടീം ഇന്ത്യയില്‍  വന്നു. ഇന്ത്യയില്‍ നടന്ന  സീരീസില്‍ ഇന്ത്യ  ജയിച്ചു. ശേഖര്‍  ഒരു പ്രാവശ്യം മാന്‍ ഓഫ് ദി മാച്ചാകുകയും ചെയ്തു.

 

2006  ലെ ഇന്ത്യന്‍ ടീമില്‍  കര്‍ണാടകായില്‍ നിന്നു ശേഖര്‍  മാത്രമേ  തിരഞ്ഞെടുക്കപ്പെട്ടൂള്ളു. അതേ വര്‍ഷം അയാള്‍ ഏറ്റവും നല്ല  ബാറ്റ്സമാന്‍. മാന്‍ ഒഫ് ദ സീരീസ് , മൂന്നുമാന്‍ ഓഫ് ദ മാച്ച്  പട്ടം എന്നിവക്കു അര്‍ഹനായി. 2010  ല്‍ ഇന്ത്യയുടെ  അന്ധരായവരുടെ  ക്രിക്കറ്റ്  ടീമിന്‍റെ  ക്യാപ്റ്റനായി. 2012 ല്‍പാകിസ്താന്‍ ടീം  ആദ്യത്തെ ടീ20  ലോക  കപ്പു കളിക്കാന്‍ ഇന്ത്യയില്‍  എത്തി. ആ ടൂറ്ണമെന്‍റില്‍ 9 ടീമുകള്‍  പങ്കെടുത്തു. ഇന്ത്യ  ആ ടൂറ്ണമെന്‍റില്‍  വിജയി   ആയി. അതു അയാളൂടെ  ജീവിതത്തിലേ ഏറ്റവും  വലിയ  സംഭവം ആയി തീര്‍ന്നു.

അയാളെ  അയാളാക്കിയതില്‍  അയാളുടെ സമര്‍ത്ഥനം‍ എന്ന പേരുള്ള ആദ്യത്തെ സ്കൂളും  അവിടത്തെ  പരിശീലകനും   ആണെന്നു  പ്രധാന  കാരണം  എന്നു ശേഖര്‍   നന്ദിപൂര്വം  സ്മരിക്കുന്നു. .

അയാള്‍ക്കു  പിന്നീട്   പ്രസിഡണ്ടിന്‍റെ കയ്യില്‍ നിന്നു   പത്മശ്രീ  അവാറ്ഡും നല്‍കുകയുണ്ടായി.

അവലംബം


https://en.wikipedia.org/wiki/Shekhar_Naik#References

https://www.iuemag.com/april2013/shekar-naik.php

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി