17. രവീന്ദ്ര  ജെയിന്‍

 

ജന്മനാ  അന്ധനായിട്ടും   പ്രഗത്ഭനായ  സംഗീതസംവിധായകനും  ഗായകനും ഗാനരചയിതാവുമായി   പ്രശസ്തിയുടെ   ഉന്നതങ്ങളില്‍  എത്തിച്ചേര്‍ന്ന  മഹദ് വ്യക്തിയായിരുന്നു  രവീന്ദ്ര  ജെയിന്‍. 1944  ഫെബ്രുവരി  28  നു ജനിച്ചു 2015 ഒക്ടോബര്‍ 15 നു ദിവംഗതനായി. അദ്ദേഹത്തിന്‍റെ  മരണത്തില്‍  അനുശോചിച്ചു കൊണ്ട്   പ്രധാന  മന്ത്രി  നരേന്ദ്ര മോഡി  പറഞ്ഞത്  ഇതാണ്.  ശ്രീ  രവീന്ദ്ര  ജെയിന്‍ അദ്ദേഹത്തിന്‍റെ  അതുല്യവും വൈവിധ്യം ഏറിയതുമായ  സംഗീതം കൊണ്ടും  ജീവിതത്തില്‍  പൊരുതി  ജയിക്കാനുള്ള ആസക്തികൊണ്ടൂം  എക്കാലവും   അനശ്വരനായിരിക്കും

.


പണ്ഡിറ്റ്  ഇന്ദ്രമണി  ജെയിനിനും കിരണ്‍ ജെയിനിന്‍റെയും മൂന്നാമത്തെ  കുട്ടിയായി അലിഗഢില്‍  1944  ഫെബ്രുവരി 28 നു ഭൂജാതനായി. അദ്ദേഹത്തിന്‍റെ  മാതാപിതാക്കള്‍ക്ക്   ഏഴു  ആണ്കുട്ടികളും  ഒരു പെണ്‍കുട്ടിയും  ഉണ്ടായിരുന്നു. അച്ഛന്‍   ഒരു സംസ്ക്റുത  പണ്ഡിതനും  അമ്മ ഒരു സാധാരണ  വീട്ടമ്മയും  ആയിരുന്നു.  ചെറുപ്പത്തില്‍ തന്നെ  തന്‍റെ  കാഴ്ച ശക്തിയില്ലാത്ത മകന്‍റെ  സംഗീതത്തിലെ  വാസന  മനസ്സിലാക്കിയ  പിതാവ് സംഗീത  വിദ്വാന്‍മാരായ ജി.എല്‍,ജെയിന്‍, ജനാര്‍ധന്‍ ശര്‍മ്മ, നാഥുറാം  എന്നിവരുടെ  അടുത്തു  സംഗീത  പഠനത്തിനു  വിട്ടു.  വളരെ  ചെറുപ്പത്തില്‍  തന്നെ  രവീന്ദ്രന്‍ ക്ഷേത്രങ്ങളില്‍  ഭജനകള്‍ പാടിത്തുടങ്ങി.

 

തന്‍റെ  ജന്മനാ  ഉള്ള  വൈകല്യം കൊണ്ട്  മറ്റു കുട്ടികളെപ്പോലെ  പഠിച്ച്  ഉന്നത നിലയില്‍ എത്താനുള്ള  പരിമിതികള്‍   മനസ്സിലാക്കിയ  അദ്ദേഹം  സംഗീതം  തന്നെയാണ്  തന്‍റെ  വഴി എന്നു   മനസ്സിലാക്കി  അതില്‍  തന്‍റെ  പ്രാവീണ്യം തെളിയിക്കാന്‍ ശ്റമിച്ചു. അദ്ദെഹം ഒരിക്കല്‍ പറഞ്ഞു.എന്‍റെ  കഴിവുകളെ കുറിച്ച്  എനിക്കു  തീരെ  ബോധ്യം ഉണ്ടായിരുന്നില്ല. എന്നാലും  എന്‍റെ  ശാരീരിക  പരിമിതികള്‍   എന്‍റെ  ഭാവിയെ  ബാധിക്കാതെ  സംഗീതത്തിന്‍റെ   ഉന്നതനിലയില്‍   എത്താന്‍   ശ്രമിക്കുമെന്നു  തീരുമാനിച്ചു. എന്‍റെ    അന്ധത  എന്നെ  ഒരു രീതിയിലും ബാധിക്കാതെ  എന്‍റെ  ലക്ഷ്യം നേടാന്‍ ഞാന്‍ ശ്രദ്ധിച്ചു.

മറ്റൊരിക്കല്‍  അദ്ദേഹം  പറഞത്   ഇങ്ങനെയാണ്: സംഗീതം  എനിക്ക് എല്ലാമാണ്. അത്   എന്‍റെ  ജീവിതം തന്നെയാകുന്നു. ശൂദ്ധമായ  ശാസ്ത്രീയ   സംഗീതം ദൈവത്തിനു   ഏറ്റവും  അടുത്തൂള്ളതു തന്നെ

അദ്ദേഹത്തിന്  ഏറ്റവും പ്രിയപ്പെട്ട  ഒരു കവിതയുടെ  വരികള്‍ : ഞാന്‍ കണ്ണടച്ചു  ജോലി  ചെയ്യുന്നതു  വഴി  കണ്ണുകാണാന്‍ കഴിയുന്നവരുടെ  കണ്ണു തുറക്കുവാന്‍  കഴിയട്ടെ

1970ലാണ്  രവീന്ദ്ര  ജെയിന്‍ ബൊംബേയില്‍   എത്തിയത്. ചില  ഹിന്ദി  ചിത്രങ്ങളില്‍   സംഗീത സംവിധായകന്‍,  ഗായകന്‍  ഗാന രചയിതാവ് എന്നീ നിലയില്‍   അറിയപ്പെട്ടു തുടങ്ങിയിരുന്നു.  പല  സിനിമകളിലും   സംഗീത സംവിധാനത്തോടൊപ്പം   ഗാനരചന  നിര്‍വഹിക്കുകയും   ചില  പാട്ടുകള്‍ പാടുകയും ചെയ്തു.

അദ്ദേഹം   സംഗീതസംവിധാനം നടത്തിയ ചിത്രങ്ങളില്‍  പ്രസിദ്ധമായവയില്‍ ചിലത് അമിതാഭ് ബച്ചനും  നൂതനും അഭിനയിച്ച  സൌദാഗര്‍ ശശികപൂറും മുംതാസും  അഭിനയിച്ച ബോക്സോഫീസില്‍   വലിയ വിജയമായ ചോര്‍  മചായെ ഷോര്‍, ചിറ്റ് ചോര്‍ എന്ന  റൊമാന്‍റിക്  ചിത്രം, സംഗീത പ്രാധാന്യമുള്ള ഗീത് ഗാതാ  ചല്‍ , ശശികപൂര്‍, ഷബ്നാ ആസ്മി ഡാനി  ഡെങോണ്സ്ബ എന്നിവര്‍  അഭിനയിച്ച ഫക്കീറ എന്ന   സാഹസിക സൂപ്പര്‍  ഹിറ്റ് ചിത്രം, എറിക്  സീഗളിന്‍റെ   പ്രശസ്തമായ ലവ് സ്ടോറി എന്ന പുസ്തകത്തെ  ആധാരമാക്കി നിര്‍മ്മിച്ച ആന്‍ ഖിയൊന്‍ കെ ഝരോഖോന്‍ എന്ന ചിത്രം, നദിയാ കെ പാര്‍ എന്ന കുടുംബ ചിത്രം , രാജ് കപൂറ് സംവിധാനം ചെയ്തു നിര്‍മ്മിച്ച  രാം തേരി ഗംഗാ മൈലി എന്ന 1985 ലെ ഏറ്റവും കൂടിയ കളക്ഷന്‍ കിട്ടിയ ചിത്രം ഇവ   ഉള്‍പ്പെടുന്നു.

തന്‍റെ  ജോലി  തന്നെയാണ്  തന്‍റെ  ജീവിതം  എന്നു   കരുതിയ  അദ്ദേഹം   1973 ല്‍ തന്‍റെ സ്റ്റൂഡിയോയില്‍  ജോലി  ചെയ്തുകൊണ്ടീരിക്കുമ്പോഴായിരുന്നു തന്‍റെ   പിതാവിന്‍റെ  മരണ വാര്‍ത്ത  അറിഞ്ഞത്. താന്‍ ചെയ്ത  ജോലി തീര്‍ത്തതിനു ശേഷം  മാത്രമേ അദ്ദേഹം സ്റ്റുഡിയോയില്‍ നിന്നു  പോയുള്ളു.

മലയാളികളുടെ  ഗാനഗന്ധര്വനായ  യേശുദാസിനെ  ഹിന്ദിയില്‍ പരിചയപ്പെടുത്തിയത്   ശ്രീ  രവീന്ദ്ര ജെയിന്‍   ആയിരുന്നല്ലോ ചിറ്റ് ചോര്‍  എന്ന ചിത്രത്തിലെ  പാട്ടുകള്‍  പാടിക്കൊണ്ട്. തുടര്‍ന്ന് അവര്‍ രണ്ടു പേരും കൂടി വിജയകരമായി  പല ചിത്രങ്ങളിലും   ഒന്ന്  ചേറ്ന്നു. യേശുദാസിനോട്    അദ്ദേഹത്തിനു   പ്രത്യേക വാല്‍സല്യം  ഉണ്ടായിരുന്നു. ഒരിക്കല്‍  അദ്ദേഹം  പറഞ്ഞു എനിക്കു  കണ്ണിനു  കാഴ്ച കിട്ടിയാല്‍  ആദ്യം  കാണാന്‍  ആഗ്രഹിക്കുന്ന  മുഖം യേശുദാസിന്‍റേതായിരിക്കും എന്നു. യേശുദാസിനെ  ഭാരതത്തിന്‍റെ  ശബ്ദം   എന്ന്  അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. അദ്ദേഹം  ഹിന്ദി ചിത്രത്തില്‍  പരിചയപ്പെടുത്തിയ   മറ്റൊരു   ഗായിക ആയിരുന്നു  ഹേമലത.  

 

ശ്റീ ജെയിന്‍തുടര്‍ന്നു  ബംഗാളിയിലും  മലയാളത്തിലുമുള്‍പ്പെടെ പല  ഇന്ത്യന്‍ ഭാഷകളില്‍ ഭക്തി ഗീതങ്ങളുടെ  ആല്‍ബങ്ങള്‍ ഉണ്ടാക്കി. 1980 കളിലും  1990 കളിലും കുറെയേറെ ടെലിവിഷന്‍  സീരിയലുകളിലും   സംഗീതം  ഉണ്ടാക്കി. രാമാനന്ദ് സാഗറിന്‍റെ  രാമായണം  മെഗാ സീരിയലിന്‍റെ  സംഗീത  സംവിധാനം അദ്ദേഹം  ആണ് നിര്‍വഹിച്ചത് .

1985 ല്‍ രാം തെരെ ഗംഗാ മെയ്ലി എന്ന  ചിത്രത്തിനു ഏറ്റവും  നല്ല  സംഗീത  സംവിധായകനുള്ള  ഫിലിംഫെയര്‍  അവാറ്ഡ് കിട്ടി. 2015  ല്‍ അദ്ദേഹം   പത്മശ്റീ പുരസ്കാരത്തിനും  അര്‍ഹനായി .

ശ്റീ രവീന്ദ്ര  ജെയിനിന്‍റെ ഭാര്യയാണ് ദിവ്യ ജെയിന്‍  മകന്‍ ആയുഷ്മാന്‍ . .

 അവലംബം

https://en.wikipedia.org/wiki/Ravindra_Jain

https://www.wikiwand.com/en/Ravindra_Jain

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി