1.ആല്‍ബെര്‍ട്ട് ഐന്സ്റ്റീന്‍
അമേരിക്കയില്‍ ജീവിച്ചിരുന്ന
ഏറ്റവും വലിയ ബുദ്ധിശാലിയായി അറിയപ്പെടുന്ന
ആല്‍ബര്‍ട്ട് ഐന്സ്റ്റീന്‍ ചെറുപ്പത്തില്‍
ചെറിയ തോതിലെങ്കിലും ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയാരുന്നുവത്രെ. ഒന്നാമതായി ഒരു
കുട്ടിയായിരിക്കുമ്പോള്‍ ഐന്സ്റ്റീന്‍ അല്‍പം വൈകിയാണ് സംസാരിക്കാന്‍ തുടങ്ങിയതു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍
ഇക്കാര്യത്തില്‍ അല്പം വിഷമത്തിലും ആയിരുന്നു. ഒരു ദിവസം വൈകുന്നേരം ഡിന്നര്‍ സമയത്ത് ഐന്‍സ്ടീന്‍
പെട്ടെന്ന് പറഞ്ഞു “ ഈ സൂപ്പിനു ചൂട് കൂടുതല്‍ ആണല്ലോ “ .ഇതുകേട്ട് എല്ലാവരും
ആഹ്ലാദിച്ചു .മിണ്ടാപൂച്ച
സംസാരിച്ചതില്‍. കുറെനാള്‍
കഴിഞ്ഞു അദ്ദേഹത്തോട് അമ്മ ചോദിച്ചു : എന്താ മക്കളെ നീ ഇതുവരെ സംസാരിക്കാന്‍ വൈകിയത് ?
ഐന്‍സ്ടീന്‍ പറഞ്ഞു: ഇത്
വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു, സംസാരിക്കേണ്ട ആവശ്യം
വന്നപ്പോള്‍ ഞാന്‍ സംസാരിച്ചില്ലേ , അത്
പോരെ ?
ഐന്സ്റ്റീനെ
കുറിച്ചു കൂടുതല്‍ അറിയാന്‍
1) https://en.wikipedia.org/wiki/Albert_Einstein
2) https://fromthelifeofgreatmenkpm.blogspot.com/2018/04/5.html

Comments
Post a Comment