11. റ്രിചാര്‍ഡ്  ലീക്കി

 

944   ഡിസംബര്‍ 19 നു   കെനിയയിലെ  നൈറോബിയില്‍  ജനിച്ച റിചാറ്ഡ്  ലീക്കി കിഴക്കന്‍ ആഫ്രിക്കയിലെ  പ്രസിദ്ധനായ   നരവംശശാസ്ത്രജ്ഞനും ഫോസില്‍  ഗവേഷകനുമായിരുന്നു. കെനിയന്‍ സര്‍ക്കാറിന്‍റെ വന്യമ്രൂഗസംരക്ഷണ   പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍  കാര്യമായ   നേത്റുത്വം  വഹിച്ചിരുന്നു. ഇത്തരം  പ്രവര്‍ത്തനത്തിടക്കു   ഒരു വിമാനാപകടത്തില്‍  അദ്ദേഹത്തിന്‍റെ രണ്ടൂ  കാലും മുട്ടിനു  താഴെ വെച്ചു  മുറിക്കേണ്ടി വന്നു എങ്കിലും  തന്‍റെ  ജോലി  തുടര്‍ന്നു വന്നു.

 


റിച്ചാറ്ഡിന്‍റെ  അച്ഛന്‍ അറിയപ്പെട്ട ഒരു നരവംശശാസ്ത്രജ്ഞനായിരുന്ന ലൂയി എസ് ബി ലീക്കി ആയിരുന്നു. ചെറുപ്പകാലത്തു   റിച്ചാറ്ഡിനു   നരവംശ ശാത്രത്തില്‍ വലിയ താല്‍പര്യം ഒന്നും ഉണ്ടായിരുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസം പോലൂം പൂര്‍ത്തിയാക്കാതെ  വന്യമ്റുഗങ്ങളുടെ  കൂടെ  കഴിയാനും സഞ്ചാരികളെ   സഹായിക്കുന്ന  സഫാരി  വഴികാട്ടിയായും  അദ്ദേഹം പ്രവര്‍ത്തിച്ചു വന്നു.

1967ല്‍ എത്യോപ്യയിലെ ഓമൊ നദീതീരത്തേക്കു ഒരു പര്യവേക്ഷണ സംഘത്തിന്‍റെ കൂടെ യാത്ര ചെയ്ത റിച്ചാറ്ഡ് കെനിയായിലെ ടുര്‍ക്കാനാ തടാകത്തിനടുത്ത് കൂബി ഫൊറ  എന്ന സ്ഥലത്തു  അസാധാരണമായ ചില  ശിലായുധങ്ങള്‍  കണ്ടെത്തി.  തുടര്‍ന്നു  ഈ സ്ഥലത്തു നടത്തിയ ഭൂഗര്‍ഭ പര്യവേക്ഷണത്തില്‍ 400 ലധികം ഫോസ്സിലുകളില്‍  നിന്നു 230 ഓളം ആദിമ മനുഷ്യരുടെ   അസ്ഥികൂടങ്ങള്‍ കണ്ടെത്തി. അങ്ങനെ    സ്ഥലം ലോകത്തിലെ ഏറ്റവും കൂടുതല്‍  ആദിമമനുഷ്യരുടെ  ഫോസിലുകള്‍  കണ്ടെത്തിയ  സ്ഥലമായി  അറിയപ്പെട്ടു.

ഇവിടെ  നിന്നും കിട്ടിയ  വിവരങ്ങളെ അടിസ്ഥാനമാക്കി താനെഴുതിയ രണ്ടു പുസ്തകത്തില്‍ അല്‍പ്പം സ്തോഭജനകമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അതില്‍  ഈ ഭൂവിഭാഗത്തില്‍ ഏതാണ്ട്   30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്  ഒരേ  കാലഘട്ടത്തില്‍  ഇന്നത്തെ  മനുഷ്യരുടെ  മുന്‍ഗാമികളായ മൂന്നു  തരത്തിലുള്ള  ആദിമമനുഷ്യര്‍ ഇവിടെ  ജീവിച്ചിരുന്നു  എന്ന് സ്ഥാപിക്കാന്‍ ശ്റമിച്ചു. അവയില്‍ രണ്ടിനങ്ങള്‍ ക്രമേണ  നശിച്ചു  പൊയി എന്നും ഹൊമോ  എറെക്റ്റസ് എന്ന  ഇന്നത്തെ  മനുഷ്യരുടെ  പൂര്‍വികന്മാര്‍ മാത്രം  അതി ജീവിച്ചു  എന്നും പറഞ്ഞു. ഇത്തരം വാദത്തിനുള്ള തെളിവ് താന്‍ കണ്ടെത്തിയെന്നു  അദ്ദേഹം  അവകാശവാദം  പുറപ്പെടുവിച്ചു.

 

1968 മുതല്‍ 1989  വരെ  അദ്ദേഹം കെനിയന്‍  ദേശീയ മ്യൂസിയത്തിന്‍റെ ഡയറക്റ്റര്‍  ആയിരുന്നു. 1989ല്‍ വന്യമ്റുഗസംരക്ഷണ വകുപ്പിന്‍റെ ഡയരക്റ്ററായി നിയമിതനായി. പിന്നീട് ഇതു കെനിയന്‍ വന്യമ്റൂഗ സേവന സംഘടന (KWS)   എന്ന സ്ഥാപനമായി മാറി. കെനിയയിലെ  വന്യ മ്റൂഗങ്ങളെ  നശീപ്പിക്കുന്നവരെ  നിയന്ത്രിക്കാനും  അവയുടെ  വംശനാശം വരാതെ  സംരക്ഷിക്കാനും   ഉള്ള പദ്ധതികള്‍ ആവിഷ്കരിച്ചു.

1993ല്‍ ഒരു വിമാനാപകടത്തില്‍ അദ്ദേഹത്തിന്‍റെ  രണ്ടൂ കാലും കാല്‍മുട്ടിനു താഴെ വെച്ചു  മുറിച്ചു മാറ്റേണ്ടി വന്നു. തുടര്‍ന്നു  അടുത്ത വര്‍ഷം  ഈ ജോലി  രാജി വെച്ചു.  അന്നത്തെ  കെനിയന്‍ പ്റസിഡണ്ടുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി പുതിയ ഒരു രാഷ്ട്രീയ  പാര്‍ട്ടിക്കു തുടക്കം  കുറിച്ചു. സാഫിന  എന്ന പേരില്‍. എന്നാല്‍  വിദേശ ശാസ്തകാരമാരുടെയും മറ്റും   നിര്‍ബന്ധം മൂലം 1998-99 കാലത്തു തിരിച്ചു വീണ്ടും സര്‍ക്കാറില്‍  തിരിച്ചു വന്നു. 1999-2001  വരെ  മന്ത്രിസഭാ സെക്റട്ടറിയായും  പ്രവര്‍ത്തിച്ചു.  തുടര്‍ന്നു   മുഴുവന്‍സമയവും   എഴുത്തും  പ്രസംഗപര്യടങ്ങളും  മാത്രം നടത്തി ജീവിച്ചു. 1983 ല്‍ തന്‍റെ  ആത്മകഥ ഒരേ  ഒരു ജീവിതം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.  2004 ല്‍ വൈല്‍ഡ് ലൈഫ് ഡയറക്റ്റ് എന്ന സ്ഥാപനം  പ്രവര്‍ത്തനം തുടങ്ങി. 2007 ട്രാന്സ്പേരന്സി ഇന്‍റെര്‍നാഷണലിന്‍റെ കെനിയന്‍ അദ്ധ്യക്ഷനായും  പ്രവര്‍ത്തിച്ചു. വന്യമ്റുഗങ്ങളുടെ  സംരക്ഷണത്തിലും മറ്റും ഉണ്ടാകുന്ന  അഴിമതി   തടയാനും ഇവര്‍  ശ്രമിച്ചു, ഒരു ജീവശാസ്ത്രജ്ഞയായ  ഭാര്യ മീവ് ലീക്കിയുമായി തുര്‍ക്കാന  മേഖലയില്‍  പിന്നെയും ചില  പര്യവേക്ഷണങ്ങള്‍  തുടര്‍ന്നു കൊണ്ടിരുന്നു .

 

അവലംബ

1)     https://en.wikipedia.org/wiki/Richard_Leakey

       2)    https://www.britannica.com/biography/Richard-Leakey

 

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി