12.ചാള്‍സ്  സ്റ്റീന്മിറ്റ്സ്

 

 മറ്റൊരു  ഇലക്റ്റ്രിക്കല്‍  ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്  പ്രതിഭാശാലിയാ യിരുന്നു  ചാള്‍സ് പ്രോട്ടിയാസ് സ്റ്റീന്‍മിറ്റ്സ്. ഗണിതശാസ്ത്രത്തിലും   വൈദ്യുത എഞ്ചിനീയറിങിലും  ഒരു പോലെ അവഗാഹം ഉണ്ടായിരുന്ന  അദ്ദേഹം 200 ലധികം   കണ്ടുപിടുത്തങ്ങളുടെ  ഉടമയായിരുന്നു. ഏ.സി.  ഡി.സി.  വൈദ്യുത  പരിപഥങ്ങളുടെ   ഉപയോഗത്തിനു ക്റുത്യമായ  സംജ്ഞകള്‍  നല്‍കാനും  മറ്റും  അദ്ദേഹം  വളരെയധികം  സംഭാവനകള്‍ ചെയ്തിട്ടുണ്ട് .ഇതോടൊപ്പം തന്നെ  വായുവും   വെള്ളവും  മാലിന്യമുക്തമാക്കാന്‍ എന്തു ചെയ്യാം എന്നതിനെപ്പറ്റിയും  ചില പഠനങ്ങള്‍  നടത്തി.


 

ജര്‍മ്മനിയിലെ ബ്രെസ്ല എന്ന സ്ഥലത്തു 1865 ഏപ്രില്‍ 6 നു ജനിച്ച അദ്ദേഹം  ജന്മനാ തന്നെ  അസാധാരണ വലിപ്പമുള്ള ഒരു തലയുടെയും വളഞ്ഞ നട്ടെല്ലിന്‍റെയും കൂനിന്‍റെയും ഉടമയും ആയിരുന്നു. ബ്രെസ്ല  സര്‍ വകലാശാലയില്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സ്റ്റീന്‍മിറ്റ്സ്  തന്‍റെ ശാരീരിക വൈകല്യങ്ങള്‍ മറക്കാന്‍ വേണ്ടി രാഷ്ട്റീയത്തിലും  സാമൂഹ്യപ്രവര്‍ത്തനത്തിലും കൂടുതല്‍ താല്‍പര്യം  കാണിച്ചു  ക്യാമ്പസ്സില്‍ പ്രസിദ്ധനായി. തുടര്‍ന്ന്  ബെര്‍ലിനിനിലും  സൂറിച്ചിലും ഗണിത  ശാസ്ത്രം, വൈദ്യശാസ്ത്രം ഭാഷകള്‍ ഇവയില്‍ എല്ലാം  ഉപരിപഠനം  നടത്തി. പഠനത്തിനിടയില്‍ സോഷ്യലിസത്തെ  പ്രകീര്‍ത്തിചു   ഒരു ലേഖനമെഴുതി പ്രസിദ്ധീകരിച്ചതിന്‍റെ  പേരില്‍ അദ്ദേഹത്തിനു  നാടു വിട്ടു പോകെണ്ടി വന്നു. 

 

ഇങ്ലീഷ് ഭാഷ പോലും അറിയാതെ അമേരിക്കയില്‍ എത്തിയ അദ്ദേഹം ജോലി തേടി എഡിസന്‍റെ കണ്ടുപിടുത്തഫാക്റ്ററിയിലും എത്തി. അവിടെ  നിന്നും തിരസ്കരിക്കപ്പെട്ട സ്റ്റീന്മിറ്റ്സ് ഏ.സി. വൈദ്യുതി  ഉപയോഗിച്ച്  പ്രവര്‍ത്തിക്കുന്ന  വൈദ്യുത  കാറില്‍ ഉപയോഗിക്കാന്‍ പറ്റിയ  മോട്ടൊറ്  വികസിപ്പിച്ചെടുത്തു. 1894 ല്‍ അമേരിക്കന്‍ പൌരത്വം നേടി അദ്ദേഹം  പേരു തന്നെ അമേരിക്കന്‍ രീതിയിലാക്കി. ചാള്‍സ് പ്റൊട്ടിയാസ്  സ്റ്റീന്മിറ്റ്സ് എന്നാക്കി. തുടര്‍ന്നു  ന്യുയോര്‍ക്കില്‍ സ്റ്റീന്മിറ്റ്സ് സ്വന്തമായി ഒരു  പരീക്ഷണശാലയുണ്ടാക്കി. ഏ.സി.വൈദ്യുതിയുടെ   വിതരണത്തില്‍  നിറ്ണായക  പ്രാധാന്യം വഹികുന്ന ട്രാന്സ്ഫോര്‍മറുകളെപറ്റി അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി.  ജനറല്‍ ഇലക്റ്റ്രിക്  കമ്പനിയുടെ  ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന  അദ്ദേഹം   വൈദ്യുത ആര്‍ക് വിളക്കുകള്‍ , അലുമിനിയം മിന്നല്‍  ചാലകം എന്നിവ  ഉണ്ടാക്കി.  നയാഗ്രായിലെ  വൈദ്യുതനിലയത്തില്‍ ഉപയോഗിക്കാനുള്ള  ജനറെറ്ററിന്‍റെ   രൂപ കല്‍പ്പനയും  അദ്ദേഹമാണു ചെയ്തതു

നികൊള ടെസ്ല തുടങ്ങി വെച്ച പല പഠനങ്ങളും  സ്റ്റീന്മിറ്റ്സ്  പൂര്‍ണമാക്കി.  കാന്തിക  വസ്തുക്കളിലെ  ഹിസ്റ്റരസി സ് എന്ന  സ്വഭാവത്തെപ്പറ്റി പഠിച്ച്   അവയില്‍  നഷ്ടപ്പെടുന്ന  വൈദ്യുത ഊര്‍ജ്ജത്തിന്‍റെ അളവു കുറക്കാന്‍ ചില മാര്‍ഗങ്ങള്‍ കണ്ടെത്തി. വൈദ്യുത കാന്തികക്ഷേത്രത്തെപറ്റി പല  മൌലികമായ  സമവാക്യങ്ങളും അദ്ദേഹം  ഉണ്ടാക്കി, വൈദ്യുത പരിപഥങ്ങളില്‍   ഉപയോഗിക്കുന്ന  പല   ചിഹ്നങ്ങളും   ക്റോഡീകരിച്ചു സാമാന്യവല്‍ക്കരിച്ചു. അസാമാന്യമായ  പ്രഭാഷണചാതുര്യം  ഉള്ള അദ്ദേഹത്തിന്‍റെ  പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍  ധാരാളം  ആള്‍ക്കാര്‍ എത്തുമായിരുന്നു. തന്‍റെ  കണ്ടെത്തലുകള്‍   ശാസ്ത്രലേഖനങ്ങളില്‍ കൂടിയും  തന്‍റെ ശിഷ്യരില്‍ കൂടിയും  സാധാരണ  ജനങ്ങളില്‍ എത്തിച്ചു. ജനറല്‍  ഇലക്ട്രിക് കമ്പനിയില്‍   മിടൂക്കന്മാരായ   ഒരു സംഘം  ആള്‍ക്കാരെ   അദ്ദേഹം പരിശീലിപ്പിച്ച്  പ്രവര്‍ത്തന  നിരതരാക്കി. 

ഐട്റിപ്ലീ (IEEE)എന്ന  പ്രൊഫഷണല്‍  സംഘടനയുടെ മുന്നോടിയായിരുന്ന  അമേരിക്കന്‍ ഇന്സ്റ്റിറ്റ്യുറ്റ് ഒഫ് ഇലക്റ്റ്രിക്കല്‍ എഞ്ചിനിയെറ്സിന്‍റെ (AIEE)  അദ്ധ്യക്ഷനായിരുന്നു അദ്ദേഹം  യൂണിയന്‍ കോളെജില്‍ വൈദ്യുത  എഞ്ചിനീയരിങ്  അദ്ധ്യാപകനും .  മിന്നലില്‍ നിന്നും  സംരക്ഷിക്കാനുള്ള  ഉപകരണങ്ങള്‍  ഉണ്ടാക്കുന്നതില്‍ ഉള്ള  കഴിവുപയോഗിച്ചു  ഉന്നത വൊള്‍ട്ടജ് ലൈനുകളെയും ഉപകരണങ്ങളെയും സംരക്ഷിക്കാന്‍  ചില   മാര്‍ഗങ്ങള്‍ ഉണ്ടാക്കി , ഹെന്റീ ഫോറ്ഡ്, മാര്‍ക്കൊണി , ടെസ്ല , ഐന്സ്റ്റീന്‍ എന്നിവരുമായി   സഹകരിച്ച്  പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. ഏ.സി വൈദ്യുതിയെപ്പറ്റി  ആധികാരികമായ പുസ്തകത്തിന്‍റെ ഏഴു   വാല്യങ്ങള്‍  അദ്ദേഹം പ്രസിദ്ധീകരിച്ചു , 1923 ഒക്ടൊബര്‍ 26 നു  ഹ്രുദയാഘാതം  മൂലം  മരണമടഞ്ഞു .

അവലംബം

https://en.wikipedia.org/wiki/Charles_Pro https://www.britannica.com/biography/Charles-Proteus-Steinmetzteus_Steinmetz

 

 

 

 

 

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി