13. ഫരീദ ബിദ്വെ

 

ഫരീദ ബിദ്വെ   ഒരു  ആഫ്രിക്കന്‍ സൊഫ്റ്റവെയര്‍  എഞ്ചിനീയറാണ്. ഒരു വയസ്സായപ്പോള്‍ തന്നെ  തലച്ചോറിനെ   ബാധിക്കുന്ന  ഒരു തരം   തളര്‍വാദ (Crebral palsy) രോഗവുമായി പൊരുതി ജീവിച്ചിരുന്നവര്‍, പക്ഷെ  ഈ രോഗം അവരുടെ  പ്രവര്‍ത്തനത്തെ തീരെ ബാധിച്ചില്ല.  മൊബൈലില്‍  ഉപയോഗിക്കാവുന്ന  പലതരം  ആപ്പുകള്‍  അവര്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും   ബാങ്കിങ് സംബന്ധമായ  സൊഫ്റ്റ് വെയറുകള്‍   ആണു അവര്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ജനങ്ങള്‍ക്ക്  ബുദ്ധിമുട്ടുകൂടാതെ  ഉപയോഗിക്കാവുന്ന തരം  ആപ്പുകള്‍ .


 

1979 ഏപ്രില്‍  7 നു നൈജീറിയായിലെ ലാഗോസില്‍ ജനിച്ചു. ഒരു വയസ്സു പ്രായം ആയപ്പൊള്‍ തന്നെ  കുട്ടിക്കു   മസ്തിഷ്കവാതം  എന്ന രോഗം   പിടിപെട്ടു എന്നു  മനസ്സിലായി. പിതാവ്   യുഎന്‍ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് ചെറുപ്പകാലം ഡൊമിനിക്ക, ഗ്രനഡാ, യുകെ  എന്നിവിടങ്ങളിലായിരുന്നു. 9 വയസ്സായപ്പൊള്‍  ഘാനായില്‍ കുടൂംബം സ്ഥിരതാമസമാക്കി. 12 വയസ്സു വരെ  വീട്ടില്‍ ഇരുന്നു  തന്നെ  പഠിക്കുകയായിരുന്നു. തുടര്‍ന്നു സ്കൂളില്‍ പോയി തുടങ്ങി. ഫരീദക്കു   15 വയസ്സായപ്പോള്‍ തന്നെ  കമ്പ്യൂട്ടര്‍   പ്രൊഗ്രാമിങില്‍ ഉള്ള  അവളുടെ താല്‍പര്യം മാതാപിതാക്കള്‍ക്ക്  ബോധ്യപ്പെട്ടു.  അധികം താമസിക്കാതെ തന്നെ ഒരു വര്‍ഷത്തെ  ഒരു കമ്പ്യുട്ടര്‍ കോര്‍സിനു  കുട്ടിയെ അവര്‍ ചേര്‍ത്തു. അവിടെ  പഠിച്ചവരില്‍  ഏറ്റവും   ചെറിയ  കുട്ടി അവളായിരുന്നു. തുടര്‍ന്നു   ഒരു വര്‍ഷം കൊണ്ടൂ യുകെയിലെ  ഹെറ്റര്‍ട്ട്ഫോറ്ഡ്ഷെയര്‍  സര്‍വകലാശാലയില്‍ നിന്നു   ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ സയന്സ് ബിരുദം നേടി.(2004- 2005) , തുടര്‍ന്നു ഘാനാ  മനെജ്മെന്‍റ് ഇന്സ്റ്റിറ്റ്യുട്ടില്‍ നിന്നു   പ്റൊജക്റ്റ് മാനെജ്മെന്‍റിലും   പൊതു ഭരണത്തിലും  ബിരുദവും നേടി.  

 ഒരു സൊഫ്റ്റ്വെയര്‍    വികസനസ്ഥാപനത്തില്‍ ഫരീദ ജോലിയില്‍ പ്രവേശിച്ചു. 2010 ല്‍ അവര്‍ അവിടത്തെ സീനിയര്‍  സൊഫ്റ്റ്വെയര്‍ എഞ്ചിനീയറായി മാറി. റാങ്കാറ്ഡ്  സൊല്യൂഷന്സ്  എന്നറിയപ്പെട്ട  കമ്പനിയായിരുന്നു അത്. കമ്പനിയിലെ   സൊഫ്റ്റ്വെയര്‍   സംരക്ഷണത്തിന്‍റെ  ഉത്തരവാദിത്വം അവര്‍ക്കായിരുന്നു.   

 പോരാഞ്ഞ്   മനുഷ്യാവകാശവും   ഭരണസംബന്ധവുമായ ചില സൊഫ്റ്റ് വെ യറുകളും   അവര്‍ വികസിപ്പിച്ചെടുത്തു.  ഉദ്യോഗസ്ഥരുടെ ശമ്പളം വിതരണം ചെയ്യാനുള്ള  പേറോള്‍  പ്രൊഗ്രാമും  അവര്‍ വികസിപ്പിച്ചു.

 2010ല്‍ അവര്‍ ജി-ലൈഫ് മൈക്റോഫിനാന്സ് എന്ന സ്ഥാപനത്തില്‍  ജോലിയില്‍ പ്രവേശീച്ചു. 2011ല്‍  ഫരീദ തന്‍റേതായ    ഒരു കമ്പനി സ്ഥാപിച്ചു   പ്രവര്‍ത്തിച്ചു തുടങ്ങി. ലൊജിസെല്‍  എന്നതായിരുന്നു ആ സ്ഥാപനം. മൈക്റോഫിനാന്സ് ബാങ്കിങ് സംബന്ധമായ  സോഫ്റ്റ്വെയര്‍   വികസിപ്പിക്കുകയായിരുന്നു ഈ സ്ഥാപനം. അവരുടെ  സൊഫ്റ്റ്വെയര്‍   ഘാനായില്‍  മുഴുവന്‍   ഉപയോഗിച്ചുവന്നു. ക്ലൌഡ്   കമ്പ്യൂട്ടിങ്ങും    മറ്റും ഉപയോഗിച്ച് ആധുനിക  രീതിയില്‍ ഉള്ളതായിരുന്നു ഈ സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോറം. 2015 ല്‍  ഫരീദ  അവരുടെ ആദ്യത്തെ  പുസ്തകം , ഒരു   ഇന്ദ്രജാലത്തിന്‍റെ നിര്‍വചന (Definition of a miracle)  പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അവര്‍ക്കു ഘാനാസര്‍ക്കാരില്‍ നിന്നു   പല സമ്മാനങ്ങളും കിട്ടുകയുണ്ടായി . അവയില്‍ ചിലതു താഴെകൊടുക്കുന്നു.

 

·        2018 :  പ്രെസിഡണ്ട്  അബ്ദല്‍  ഫതായുടെ   സ്പെഷ്യല്‍ അവാര്‍ഡ്

·  2013:  ബിസിനസ്സില്‍ ഏറ്റവും   സ്വാധീനം ചെലുത്തിയ  വനിതക്കുള്ള സര്‍ക്കാര്‍ അവാറ്ഡ്

·        2012: പ്രെസിഡണ്ട്  ജൊണ്‍ മഹാമായുടെ   പ്രത്യെക അവാറ്ഡ്

·        2011: നൂതന ആശയങ്ങള്‍ക്കും    സംഭാവനക്കും  ഉള്ള  അവാറ്ഡ് 

 

Reference

·        https://en.wikipedia.org/wiki/Farida_Bedwei

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി