14 ഹെലന്‍ കെല്ലര്‍
സ്വയം അന്ധയും ബധിരയും ആയിരുന്നിട്ടും തനിക്കും തന്നെപ്പോലെ ബുദ്ധിമുട്ടുള്ള മറ്റുള്ളവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു സ്ത്രീ രത്നം ആയിരുന്നു ഹെലെന്‍ കെല്ലര്‍ . അമേരിക്കയില്‍ 1880 മുതല്‍ 1968 വരെ ജീവിച്ചിരുന്ന അവര്‍ അന്ധര്‍ക്കും ബധിരര്‍ക്കും വേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കഷ്ടിച്ച് 19 മാസം മാത്രം പ്രായമുള്ളപ്പോള്‍ അജ്ഞാതമായ ഏതോ അസുഖം ബാധിച്ച് ഹെലെന്‍റെ കാഴ്ചശക്തിയും ശ്രവണ ശേഷിയും പൂറ്ണമായി നശിച്ചു. എന്നാല്‍ ഈ പരിമിതികള്‍ അവരെ നിരാശയിലേക്ക് തള്ളി വിടാതെ, അവര്‍ അങ്ങനെയുള്ളവരില്‍ നിന്ന് ആദ്യത്തെ ബിരുദധാരിയായി .ശാരീരികമായി ഇങ്ങനെ പരിമിതികള്‍ ഉള്ള തന്നെപ്പോലെയുള്ള ആള്‍ക്കാര്‍ക്ക് സാമൂഹ്യരാഷ്ട്രീയ നീതി ഉറപ്പാക്കുന്നതിനു അവര്‍ രാഷ്ട്റീയത്തിലും ഇടപെട്ടു. ഇവരുടെ സധൈര്യമായ ഇടപെടലുകള്‍ കൊണ്ട് അന്ധതയും ബധിരതയും ഉള്ളവര്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടു ജീവിതം തള്ളിനീക്കേണ്ടവര്‍ അല്ല എന്നു ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു.
1880 ജൂണ്‍ 27 ന്
അമേരിക്കയിലെ അലബാമാ സസ്ഥാനത്തുള്ള
ടസ്കംബിയ എന്ന സ്ഥലത്താണ് ഹെലന്‍ ജനിച്ചത്. അവര്‍ക്ക് വെറും 19 മാസം
മാത്രം പ്രായമായപ്പോള്‍ അജ്ഞാതമായ
ഏതൊ രോഗം ബാധിച്ച് അവരുടെ
ശ്രവണ ശേഷിയും കാഴ്ചയും നഷ്ടപ്പെട്ടു.
ആദ്യകാലത്തു അവള്‍ക്ക് തന്‍റെ
കുടുംബാംഗങ്ങളുമായി
പ്രാക്റുതമായ ചില ചിഹ്നങ്ങള്‍ മാത്രം ഉപയോഗിച്ച് പരസ്പരം ആശയവിനിമയം
പരിമിതമായി നടത്താന്‍ മാത്രമേ
കഴിയുമായിരുന്നുള്ളു. അവളുടെ മാതാപിതാക്കളെക്കാള്‍ അവരുടെ
വീട്ടിലെ പാചകക്കാരിയുടെ അറു വയസ്സുള്ള
കുട്ടിയുമായി കുറെക്കൂടി മെച്ചമായി
ആശയ വിനിമയം സാദ്ധ്യമായിരുന്നു.
മറ്റുള്ളവരോട് ആശയവിനിമയം നടത്താന്‍
കഴിയാത്തതു കൊണ്ട് ഹെലന്‍ ഒരു വിക്റുതിക്കുട്ടിയും ശാഠ്യക്കാരിയുമായി കരുതപ്പെട്ടു. മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നു ഭക്ഷണം
കയ്യിട്ടുവാരി കഴിക്കുക എന്നതൊക്കെ
ഹെലന്‍റെ ചീത്തശീലങ്ങളില്‍ പെട്ടിരുന്നു.
1886ല്‍ ഹെലനെ ബാള്‍ട്ടിമോറ് എന്ന നഗരത്തിലെ കണ്ണ്, ചെവി, മൂക്ക്
എന്നിവയുടെ അപാകതകള്‍ ചികിത്സിക്കുന്ന ഒരു
ഡോക്ടറുടെ ഒരു അടുത്ത് കൊണ്ടുപോയി
കാണിച്ചു. ഈ ഡോക്ടര്‍ ടെലിഫോണ്‍
കണ്ടു പിടിച്ച ഗ്രഹാം ബെല്ല്
എന്ന ശാസ്ത്രജ്ഞന്‍റെ അടുത്തേക്ക്
കൊണ്ടുപോയി. ബെല്‍ അന്നു ബധിരതയും
ശബ്ദവീചികളും തമ്മിളുള്ള ചില പഠനങ്ങളില്‍ ഏറ്പ്പെട്ടിരിക്കുക ആയിരുന്നു. ബെല്‍
ഈ കുട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ വളരെ
താല്‍പര്യം കാണിച്ചു. അദ്ദേഹം എഴുതി:” ഈ കുട്ടിയില്‍ ഞാന്‍ ഇതുവരെ
മറ്റൊരാളിലും കാണാത്തത്ര
ദൈവീകത്വം കാണുന്നു” എന്ന്. ബെല്‍ ഹെലനെ അന്ധര്‍ക്കുള്ള പെര്‍ക്കിന്സ്
ഇന്സ്റ്റിറ്റ്യൂട്റ്റിലെ ആന്‍
സള്ളിവന്‍ എന്ന അദ്ധ്യാപികയുമായി
പരിചയപ്പെടുത്തി കൊടുത്തു. സള്ളിവനും കാഴ്ചയില്‍ വൈകല്യം ഉള്ളവര്‍ ആയിരുന്നു. 20 വയസ്സുമാത്രം പ്രായവും മുന്പ്
അന്ധരെ പഠിപ്പിച്ചു മുന്പരിചയും
ഇല്ലാതിരുന്ന അവര്‍ ഹെലനെ
എങ്ങനെ ആശയവിനിമയം ചെയ്യാം
പഠിപ്പിക്കാന്‍ തുടങ്ങി. ഹെലനും സള്ളീവനും
തമ്മിളുള്ള നീണ്ട 49 വര്‍ഷകാലത്തെ
സൌഹ്റുദത്തിന്‍റെ തുടക്കം ആയിരുന്നു അത്.
ആദ്യകാലത്ത് സള്ളിവന്‍
പറഞ്ഞു കൊടുത്ത ആംഗ്യഭാഷ
മനസ്സിലാകാതെ ഹെലന്‍ വല്ലാതെ
ബുധിമുട്ടി നിരാശതയിലാണ്ടു. ഏതാണ്ട് ഒരു മാസം കൊണ്ട് സള്ളിവന്‍ പറഞ്ഞു കൊടുത്ത ആംഗ്യഭാഷയില്‍
വെള്ളം എന്നു എങ്ങനെ പറയാം
എന്നു ഹെലനു മനസിലായി. സള്ളീവന്‍
ഹെലന്‍റെ ഇടതു കയ്യിന്‍റെ മുകളില്‍
വെള്ളം ഒഴിച്ചു കൊണ്ട് വലതു കയ്യില്‍
വെള്ളം എന്നെങ്ങനെ എഴുതാം
എന്നുകാണിച്ചു കൊടുത്തു. ഈ ഒരൊറ്റ
വാക്കു പഠിക്കുന്നതില്‍ കൂടി ആംഗ്യഭാഷ ഉപയോഗിച്ച് പല
വീട്ടു സാധനങ്ങളും തിരിച്ചറിയാന്‍
അവര്‍ക്കു സാധിച്ചു.
തുടര്‍ന്ന് ഹെലന് പഠനത്തില്‍ കാര്യമായ
പുരോഗതി ഉണ്ടായി. അവള്‍ തന്‍റെ
ദുസ്സ്വഭാവങ്ങളില്‍ നിന്നു
രക്ഷപെട്ടു. ബ്രെയില്‍
ഉപയോഗിക്കാനും അവള്‍ വളരെ വേഗം
പഠിച്ചു. അധികം താമസിക്കാതെ ഒരു ബ്രെയില്‍ ടൈപ്പ് റൈട്ടറ് ഉപയൊഗിച്ച് ടൈപ്പ് ചെയ്യാനും
പഠിച്ചു.
തുടര്‍ന്നു ഹെലന്‍ കെല്ലര്‍ അമേരിക്കയിലെ
വിഖ്യാത ഹാസ്യ സാഹിത്യകാരനായ മാര്‍ക്ക്
റ്റ്വെയ്നുമായി പരിചയത്തിലായി.
കെല്ലരുടെ അക്ഷീണമയ പരിശ്രമവും
താല്‍പര്യവും കണ്ട് മാര്‍ക്
റ്റ്വെയിന്‍ ഹെന്റി റോജെര്‍സ് എന്ന എണ്ണ മുതലാളിയുമായി പരിചയപ്പെടുറ്റുത്തി ഹെലന്‍റെ
വിദ്യാഭ്യാസത്തിനു സഹായിക്കാന്‍ ഏല്‍പ്പിച്ചു. വളരെ ബുദ്ധിമുട്ടി
ഹെലന്‍ അങ്ങനെ റാഡ്ക്ലീഫ് കോളേജില്‍ പ്രവേശനം
നേടി. 1904 ല്‍ അവര്‍ അന്ധയായ ആദ്യത്തെ
ബി.എ. ബിരുദധാരിയായി. കോളെജിലെ
പഠനത്തിനിടക്ക് മറ്റുള്ളവരുടെ ചുണ്ട്
നോക്കി വായിക്കാനും വിവരങ്ങള്‍
കൈമാറാനും ശീലിച്ചു. അവരുടെ കൈകൊണ്ടുള്ള സ്പര്‍ശനശേഷി വളരെ മെച്ചപ്പെട്ടു. ബധിരതയും
അന്ധതയും മൂലം മറ്റു അസാധാരണമായ ബുദ്ധിയും ഇന്ദ്രിയാവശേഷിയും സ്വായത്തമാക്കാനും കഴിഞ്ഞു.
തുടര്‍ന്ന് കെല്ലര്‍
രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് എഴുതി തുടങ്ങി. അവര്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി
1909ല്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി.
ക്യാപ്പിലിസ്റ്റ് വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി
ധനം തുല്യമായ രീതിയില്‍ വിഭജിക്കണമെന്ന ആശയം പ്രചരിപ്പിക്കാന്‍ തുടങ്ങി. 1912 ലെ ഖനി തൊഴിലാളികളുടെ സമരത്തോടു കൂടി സോഷ്യലിസ്റ്റ് ആശയങ്ങളില്‍
അവര്‍ കൂടുതല്‍ ആക്റുഷ്ടയായി. 1913
ല്‍ അവര്‍ പ്രസിദ്ധീകരിച്ച ‘അന്ധകാരത്തില്‍
നിന്ന് പുറത്തേക്ക് ‘ എന്ന പുസ്തകത്തില്‍ ഈ ആശയത്തെക്കുറിച്ചു പല
ഉപന്യാസങ്ങളും എഴുതിയിരുന്നു.
യൂജിന്‍ വി ദെബ്സ് എന്ന പ്രസിഡണ്ട്
സ്ഥാനര്‍ഥിയെ ഹെലന്‍ പ്രചാരണത്തില്‍ സഹായിച്ചു. 1912ല്‍ അവര്‍ അഖില ലോക വ്യവസായ
തൊഴിലാളികളുടെ സംഘടനയില്‍ അംഗമായി. അമേരിക്ക ഒന്നാം ലോക
മഹായുദ്ധത്തില്‍ ഇടപെട്ടതിനെ അവര്‍ വിമര്‍ശിച്ചു. സമാധാന കാംക്ഷിയായിരുന്നു അവര്‍
1918 മുതല്‍ അവര്‍ അന്ധരായവരുടെ സഹായത്തിനു അവരുടെ ജീവിത നിലവാരം
മെച്ചപ്പെടുത്താനും പണം സ്വരൂപിക്കാന്‍ ഉള്ള
പ്രവര്‍ത്തനങളില്‍ ഏര്‍പ്പെട്ടു. അന്ധരായവര്‍ക്കു ആവശ്യമായ വിദ്യാഭ്യാസം നല്‍കുവാന്‍ അന്നു കഴിഞ്ഞിരുന്നില്ല. കാഴ്ച ശക്തി
നഷ്ടപ്പെട്ടവര്‍ പലരും
അനാഥാലയങ്ങളില്‍ ആയിരുന്നു ജീവിച്ചിരുന്നത്. ഹെലന്‍ കെല്ലറുടെ രാഷ്ട്റീയ ഇടപേടല്‍
മൂലം അന്ധരുടെ കഷ്ടപ്പാടുകള്‍ പൊതുജനങ്ങളുടെ ശ്റദ്ധയില്‍ പെടുത്താന്‍
കഴിഞ്ഞു. ശുഭാപ്തി
വിശ്വാസിയായ അവര്‍ക്ക് അന്ധര്‍ക്കും ബധിരര്‍ക്കും വെണ്ടി പലതും ചെയ്യാന്‍ കഴിഞ്ഞു. അവരുടെ
ശിഷ്ടകാലം ഇത്തരം സാമൂഹ്യ
പ്രവര്‍ത്തനത്തില്‍ മുഴുകി കഴിഞ്ഞു.
വാര്‍ദ്ധക്യകാലത്ത് അവര്‍ക്കു
ഒരു മസ്തിഷാഖാതം ഉണ്ടായി .1969
ജുണ്‍ ഒന്നാം തീയതി അവര്‍
ദിവംഗതയായി . ഹെലന്‍ കെല്ലറ്ക്കു
ജീവിതകാലത്ത് 1964 ലെ പ്രസിഡണ്ടിന്‍റെ സുവര്‍ണ മെഡല്‍ ഉള്‍പ്പെടെ കുറെയധികം
അവാറ്ഡുകള്‍ കിട്ടുകയുണ്ടായി. ലിന്ഡണ്‍
ജോണ്സണ്‍ ആയിരുന്നു അവര്‍ക്കു
അവാര്‍ഡ് സമ്മാനിച്ചത്.

Comments
Post a Comment