16. സുധാ  ചന്ദ്രന്‍

 

1965 സെപ്റ്റംബര്‍ 27 നു   ബൊംബേയില്‍   ജനിച്ച സുധാ ചന്ദ്രന്‍   പ്രസിദ്ധയായ  ഭരതനാട്യ നര്‍ത്തകിയും ചലചിത്ര ടെലിവിഷന്‍ നടിയും ആണ്. ഇപ്പോഴും   ഈ മേഖലകളില്‍  സജീവമായി   പ്രവര്‍ത്തനനിരത ആയിരിക്കുന്നു. 1981ല്‍  തിരുചിറാപ്പള്ളിയില്‍ വെച്ച്   ഒരു റോഡപകടത്തില്‍ അവരുടെ  കാലില്‍ പരുക്ക് പറ്റി. എന്നാല്‍   അവരുടെ  കാലിലെ പരുക്ക് വിഷ വ്റണമായി (Gangrene)മാറി. ജീവന്‍  രക്ഷപെടുത്താന്‍  വേണ്ടി   അവരുടെ  കാല് മുറിച്ചു  കളയേണ്ടി  വന്നു.  എന്നാല്‍   അവര്‍  മുമ്പ്  പഠിച്ചു  തുടങ്ങിയിരുന്ന ഭരതനാട്യം തുടര്‍ന്നു  പഠിച്ച്  മികച്ച  ഒരു നര്‍ത്തകി  ആയി മാറി.

 


സുധാ  ചന്ദ്രന്‍ കാഹിന്‍ കിസി റോസ്, നാഗിന്‍ 1,2,3 ദൈവം തന്ത  വീട് എന്നിവയിലെ  അഭിനയത്തില്‍ കൂടി  പ്രസിദ്ധയായി.  1985 ലെ 33ആമത്തെ  ദേശീയ അവാര്‍ഡ്  ദാന ചടങ്ങില്‍ മയൂരി  എന്ന  ചിത്രത്തിലെ  റോളിന് പ്രത്യേക  ജ്യൂറി  അവാറ്ഡിനു അര്‍ഹയായി. ഇംങ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം മറാത്തി എന്നീ  ഭാഷകളില്‍  പ്രാവീണ്യം  ഉള്ളയാളാണ്.

 

സുധാ  ചന്ദ്രന്‍ ജനിച്ചു  വളര്‍ന്നത്   ബൊംബേയില്‍  ആയിരുന്നു. എന്നാല്‍  അവരുടെ  കുടുംബം   തമിഴ് നാട്ടിലെ  തിരുച്ചിറാപ്പള്ളിയില്‍  നിന്നു   വന്നവര്‍ ആയിരുന്നു. അവരുടെ  പ്രപിതാമഹര്‍  കേരളത്തിലെ    പാലക്കാട്ടു നിന്ന്  തമിഴ് നാട്ടിലേക്ക്   കുടിയേറി പാര്‍ത്തവരായിരുന്നു. അവരുടെ  അച്ഛന്‍ കെ.ഡി.ചന്ദ്രന്‍ അമേരിക്കന്‍  ഇന്ഫര്‍മേഷന്‍  സര്‍വീസിലെ  ഒരു ഉദ്യോഗസ്ഥനും   ഒരു ചെറിയ   നടനുമായിരുന്നു.ബൊംബെയിലെ മിതിബായി കോളേജില്‍ നിന്നു  ബി.എ. ബിരുദവും  പിന്നീട് അവിടെനിന്നു തന്നെ  ധനതത്വശാസ്ത്രത്തില്‍  എം.എ.  ബിരുദവും നേടി.

 

1981 മേയ് മാസം   സുധക്ക് 16 വയസ് പ്രായം ഉള്ളപ്പോള്‍ ആയിരുന്നു  തിരുച്ചിറപ്പള്ളിയില്‍ വെച്ച്  റോഡപകടത്തില്‍  കാലില്‍  പരുക്കു  പറ്റിയത്. മുറിവിന്  ആവശ്യമായ  പ്രഥമശുശ്രൂഷ അടുത്തുള്ള ആശുപത്രിയില്‍  നിന്നു കൊടുത്തു എങ്കിലും   മുറിവ് പഴുത്ത്  വിഷവ്റണം  ആയതുകൊണ്ട് ജീവനു  തന്നെ  അപകടം വരുമെന്ന  സാഹചര്യത്തിലാണ് മദിരാശിയിലെ  വിജയാ  ആശുപത്രിയില്‍  വെച്ച്  വലതു കാലുമുറിക്കേണ്ടി വന്നത്. തന്‍റെ  ജീവിതത്തിലെ  ഏറ്റവും  വിഷമമേറിയ  കാലഘട്ടം  ആയിരുന്നു  എന്നു  അവര്‍ ഒരു അഭിമുഖത്തില്‍  പറയുകയുണ്ടായി. ജയ്പ്പൂര്‍ കാല്‍ എന്നറിയപ്പെട്ട ക്റുത്രിമക്കാലുവെച്ച് നടക്കാന്‍  തുടങ്ങി എങ്കിലും രണ്ട്  വര്‍ഷം  കഴിഞ്ഞ്  വീണ്ടും ന്രുത്തം   ചെയ്യാന്‍ തുടങ്ങി.   തുടര്‍ന്ന് സൌദി  അറേബ്യ,  അമേരിക്ക, യു.കെ,.ക്യാനഡാ, ഖതര്‍, യു.ഏ.ഈ, ബഹ്റീന്‍ , യെമന്‍, ഒമാന്‍  എന്നീ രാജ്യങ്ങളില്‍  ഡാന്സവതരിപ്പിച്ചു. അവരുടെ  ജീവിതം കുട്ടികളുടെ  സ്കൂള്‍  പാഠപുസ്തകത്തില്‍  ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1994 ല്‍ അവര്‍ രവിഡാങ് എന്ന സംവിധായകനെ  വിവാഹം കഴിച്ചു.ബറീലിയിലെ ഇന്‍ വെര്‍ട്ടിസ് സര്‍വകലാശാല  അവര്‍ക്കു  ഒരു  ഹോണററി   ഡോക്ടൊറേറ്റ്   നല്‍കുകയും ചെയ്തു. 

 

അവരുടെ  ജീവിതത്തെ  ആസ്പദമാക്കി  നിര്‍മ്മിച്ച  മയൂരി  എന്ന  ചലചിത്ര ത്തില്‍  കൂടിയാണ്  അവരുടെ  സിനിമാജീവിതം  ആരംഭിച്ചത്. ഈ ചിത്രം  തുടര്‍ന്നു  മലയാളത്തിലും തമിഴിലും ഭാഷാന്തരണം  ചെയ്യുകയുണ്ടായി. ഹിന്ദിയില്‍  ആ ചിത്രം  നാച്ചെ  മയൂരി  എന്നപേരില്‍  വീണ്ടും നിര്‍മ്മിക്കുകയും ചെയ്തു. 1986  ലെ  പ്രത്യേക  ജ്യൂറി  അവാര്‍ഡിനര്‍ഹയായി. തുടര്‍ന്നു  പല  ഭാഷകളിലായി 50 ല്‍ അധികം ചലച്ചിത്രങ്ങളിലും  40 ലധികം   ടെലിവിഷന്‍  സീരിയലുകളിലും    അഭിനയിച്ചു   കഴിഞ്ഞു. 10 ലധികം  ടെലിവിഷന്‍ റീയാലിറ്റി  മല്‍സരങ്ങളില്‍ ജഡ്ജായിട്ടും ഇരുന്നിട്ടുണ്ട്.

 

അവലംബം

https://www.wikiwand.com/en/Sudha_Chandran

https://en.wikipedia.org/wiki/Sudha_Chandran

 സുധാ  ചന്ദ്രന്‍റെ  കഥ  യുറ്റ്യൂബില്‍


https://youtu.be/dva1oIWL9To


https://youtu.be/P22StOAp9P4

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി