18. പ്രീതി
ശ്രീനിവാസന്‍
തമിഴ്നാട്ടിലെ 19 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍
ആയിരുന്നു പ്രീതി ശ്രീനിവാസന്‍. ക്രിക്കറ്റിനോടൊപ്പം അവള്‍ ഒരു ചാമ്പ്യന്‍ നീന്തല്‍ക്കാരിയും കൂടി ആയിരുന്നു. എന്നാല്‍ അവളുടെ ജീവിതത്തില്‍ ഉണ്ടായ ഒരു
അപ്കടം കാരണമായി തന്‍റെ കഴുത്തിനു താഴെയുള്ള ഭാഗം മുഴുവന്‍ തളര്‍ന്നു
പോയി എങ്കിലും ഇപ്പോഴും അയാള്‍ ഒരു ക്യാപ്റ്റന്‍ ആയി തന്നെ പ്രവര്‍ത്തിക്കുന്നു, തന്നെപ്പോലെയുള്ള അവശതകള്‍ അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടൂപിടിച്ച് അതിനു പരിഹാരം കണ്ടെത്തി
അവരെ സഹായിക്കാന്‍ വേണ്ടീ സ്ഥാപിച്ച
“സോള്‍ഫ്രീ “
എന്ന സംഘടനയുടെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചു കൊണ്ട്.
നാലു വയസ് മുതല്‍
ക്രിക്കറ്റ് കളി തുടങ്ങിയ ഒരു പെണ്‍കുട്ടി
ആയിരുന്നു പ്രീതി. പ്രശസ്തനായ
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്
താരം വിവിയന്‍ റിചാറ്ഡ്സിന്‍റെ ആരാധികയായിരുന്ന പ്രീതി
തമിഴ് നാട്ടിനു വേണ്ടി കളിച്ച
ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ആയിരുന്നു, വെറും 8 വയസ്സുള്ളപ്പോഴായിരുന്നു അയാള്‍
തമിഴ്നാട് ടീമില്‍ കളിച്ചത്. 300
ആണ്കുട്ടികള്‍ പങ്കെടുത്ത ഒരു ക്രിക്കറ്റ് ക്യാമ്പില്‍
അവള്‍ പങ്കെടുക്കുന്നതില്‍
എത്തിച്ചു. നാണം കുണുങ്ങി
ആയി നില്‍ക്കാതെ ആണ്കുട്ടികളുടെ കൂടെ
കളിക്കാന്‍ മടി കൂടാതെ നിന്നു.
ക്യാമ്പ് മുന്നോട്ടു പോയപ്പോള്‍ ആങ്കുട്ടികള്‍ ഈ പെണ്കുട്ടിതിരെ ബൌള്‍ ചെയ്യാന്‍ മടി കാണിച്ചു തുടങ്ങി, അസാധാരണ
വേഗതയില്‍ ക്രിക്കറ്റ് ഗ്രൌണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും ആ
പെണ്‍കുട്ടി ബോളടിച്ചു
തുടങ്ങിയതു കൊണ്ട്. തമിഴ്നാടിനെ
19 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ടീമിന്‍റെ
ക്യാപ്റ്റനായി 1997 ലെ ടീമിനെ
ആദ്യത്തെ വിജയത്തിലേക്ക് നയിച്ചു.
ഏതാണ്ട് ഇതേ സമയം തന്നെ അവള്‍
50 മീറ്റര്‍ ബ്രെസ്റ്റ് സ്റ്റ്റോക്ക് ഇനത്തില്‍ നീന്തല്‍
ചാമ്പ്യനുമായി. അങ്ങനെ ക്രിക്കറ്റിലും നീന്തലിലും
ഉള്ള നിരന്തരമായ പരിശീലനം അവള്‍ക്കു
ഉറപ്പുള്ള തോളും ശരീരവും നേടി
കൊടുത്തു.
അങ്ങനെ അടിച്ചു
പൊളിച്ചു നടക്കുന്ന സമയത്താണ്
പെട്ടെന്നു അപകടം പറ്റിയത്,
1998 ജുലൈ 11 നു ആയിരുന്നു
ആ അഭിശപ്ത ദിവസം. 18 വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന പ്രീതി കൂട്ടുകാരികളുമായി പോണ്ടീച്ചേരിയില്‍ ഒരു ഉല്ലാസ യാത്രക്കുപോയി തിരിച്ചു ചെന്നയിലേക്കു തിരിച്ചു വരുകയായിരുന്നു. വഴിയില്‍ അവരുടെ കൂട്ടത്തില്‍ ഉള്ള ഒരു കുട്ടിയുടെ അച്ഛന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഒരു പ്രൈവറ്റ് ബീച്ചില്‍ കളിക്കാനായി നിര്‍ത്തി. പെട്ടെന്നു തന്നെ
എല്ലാവരും കൂടി കടല്‍തീരത്തേക്കു നീങ്ങി.
പ്രീതിയുടെ വാക്കുകളില്‍ തന്നെ സംഭവിച്ചത് ഇതായിരുന്നു.”ഞാന്‍
കടലിലേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു.
പെട്ടെന്നു ശക്തിയായി ഒരു തിര എന്‍റെ
മേലേക്ക് വന്നു. എന്‍റെ കാലിനടിയില്‍ മണ്ണ്‍
ഇളകുന്നതായി എനിക്കു തോന്നി.
പരിചയം ഉള്ള ഒരു നീന്തല്‍ക്കാരി
എന്ന നിലയില്‍ ഇത്തരം സാഹചര്യത്തില്‍
എങ്ങനെ വെള്ളത്തീലേക്ക് വീഴണം
എന്ന് എനിക്കറിയാമെന്നായിരുന്നു എന്‍റെ വിചാരം.
എന്നാല്‍ ഞാന്‍ വെള്ളത്തിലേക്കു കമഴ്ന്നു വീണു. എന്‍റെ തല
വെള്ളത്തിനടിയില്‍ ആയ അതേ നിമിഷത്തില്‍ എന്‍റെ ശരീരത്തില്‍ കൂടി ഒരു ഷോക് കടന്നുപോകുന്നതു പോലെ എനിക്കു തോന്നി. എന്‍റെ ശരീരം
എന്തിനോടെങ്കിലും കൂട്ടി
ഇടിച്ചതായി എനിക്കു തോന്നിയില്ല. എന്‍റെ
ശരീരത്തില്‍ നിന്നു ഒരു തുള്ളി രക്തം
പോലും പുറത്തു വന്നില്ല. എനിക്ക് ശക്തിയായ
വേദനയോ ബോധക്ഷയമോ ഉണ്ടായതായി തോന്നിയില്ല. എന്നാല്‍ ശരീരത്തില്‍ കൂടീ ഈ ഷോക്
ഉണ്ടായിക്കഴിഞ്ഞ് എനിക്കു ഒരടി
നീങ്ങാന്‍ കഴിഞ്ഞില്ല. വെള്ളത്തില്‍
നിന്നു രക്ഷപെടാന്‍ ഞാന്‍ പരമാവധി ശ്റമിച്ചു, പക്ഷേ കഴിഞ്ഞില്ല. എങ്ങനെയോ എന്‍റെ
കൂട്ടുകാര്‍ എന്നെ വെള്ളത്തില്‍
നിന്നു പൊക്കിയെടുക്കുന്നതു വരെ എനിക്കു ശ്വാസം പിടിച്ചു
നില്‍ക്കാന്‍ കഴിഞ്ഞു. “
കൂട്ടുകാര്‍ എല്ലാം
അസ്തപ്രജ്ഞരായി നിന്നപ്പോള്‍
പ്രീതി മാത്രമായിരുന്നു കുറെയെങ്കിലും
സമചിത്തത വിടാതെ നിന്നത്. ബോധം മറയുന്നതു പോലെ തോന്നിയപ്പൊള്‍ മറ്റുള്ളവരോട് അവള്‍ക്കാശ്യമായ പ്രഥമശുശ്റൂഷ
നല്‍കാന്‍ അവള്‍ തന്നെ ആവശ്യപ്പെട്ടു.
കൂട്ടുകാര്‍ അവളെ പൊണ്ടീച്ചേരിയിലെ ജിപ്മര്‍
മേഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ഒരു ആംബുലന്സില്‍ എത്തിച്ചു.
അവിടെ വെച്ച് അവളുടെ
പിടലി സമ്രക്ഷിക്കാന്‍ ഒരു സ്പോണ്ടിലെയ്റ്റിസ് കൊളര്‍ ഉപയൊഗിച്ചു. താല്‍ക്കാലികമായ ചികിത്സ
നടത്തി ക്രൂത്യമായ പരുക്കെന്തെന്നു പോലും മനസ്സിലാക്കാതെ അവളെ ചെന്നയിലെ ആശുപത്രിയിലേക്ക് മാറ്റി. ഒരു അപകടം
എന്ന നിലയില്‍ മാത്രം. ചെന്നയില്‍ എത്താന്‍ നാലു നീണ്ട മണിക്കൂറുകള്‍ എടുത്തു.
അപകടം കൊണ്ട് ഏതു ശരീര ഭാഗത്തിനാണ്
പരുക്കു പറ്റിയത് എന്നറിയാതെയുള്ള
ഈ നാലു മണിക്കൂര്‍ യാത്ര ഒരു
പക്ഷേ അവളുടെ പരുക്കു
കൂടുതല്‍ വഷളാകാന്‍ വഴി തെളിച്ചിരിക്കാം . ഇത്തരം സാഹചര്യങ്ങളില്‍ , പ്രത്യേകിച്ചും നട്ടെല്ലിനോ
മറ്റോ ക്ഷതം ഉണ്ടാകുന്ന റോഡപകടങ്ങളിലും മറ്റും ഇപ്പോഴും
ക്റുത്യമായ ശൂശ്രൂഷ നമ്മുടെ
നാട്ടില്‍ കിട്ടാറില്ലല്ലോ. ഇപ്പോള്‍ പ്രീതി
നയിക്കുന്ന സ്ഥാപനത്തിന്‍റെ പ്രധാനപ്പെട്ട
ലക്ഷ്യങ്ങളില്‍ ഒന്നു ഇത്തരം
അപകടം പറ്റുന്ന ആള്‍ക്കാര്‍ക്ക് കൊടുക്കേണ്ട
അടിയന്തിര സഹായത്തേക്കുറിച്ചാണ്. സോള്‍
ഫ്രീ എന്ന സംഘടനയില്‍ കൂടി.
നട്ടെല്ലിനോ മറ്റോ അപകടം
പറ്റിയ ആളിനെ ആശുപത്രിയിലേക്കു നീക്കുമ്പോള്‍
അയാളെ ഒരു രീതിയിലും പരുക്കു വര്‍ദ്ധിക്കാനിട
വരാതെ ഒരു സ്റ്റ്രെച്ചറില്‍ കിടത്തി
വാഹനത്തില്‍ വെച്ചും അല്ലതെയും മാറ്റുമ്പോല്‍ ശ്റദ്ധിക്കേണ്ട കാര്യങ്ങള്‍ അതിന്‍റെ ആവശ്യകത ഇപ്പോള്‍ വ്യക്തമായി വരുന്നു. നട്ടെല്ലിനോ
അതിനുള്ളിലെ സുഷുംനാനാഡിക്കോ എന്തെങ്കിലും ക്ഷതം സംഭവിച്ചാല്‍ ചേറിയ
സമ്മര്‍ദ്ദം പോലും കാരണം ചേറിയ
പരുക്കു മാരകം ആക്കിയേക്കാം
എന്നതാണ് സത്യം. ഇത്തരം
ആള്‍ക്കാരെ കൊണ്ടൂപോകാന്‍ പരിശീലനം കിട്ടിയ ആള്‍ക്കാര്‍
തന്നെ അത്യാവശ്യമാണ്.
കായികമായ പരിശീലനത്തില്‍ ഏറ്പ്പെട്ടുകൊണ്ടീരുന്ന പ്രീതിയെപ്പോലെയുള്ള ഒരാള്‍ക്കു
ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിന്‍റെ
ഗതി തന്നെ മാറ്റാന്‍ കാരണം ആവുന്നതായി വരാം. പ്രീതിയുടെ തന്നെ
വാക്കില്‍ “ ജീവിതത്തിന്‍റെ ആദ്യത്തെ
18 വര്‍ഷം അടിച്ചു പൊളിച്ചു ജീവിച്ച
ഞാന്‍ വെറൂം ഒരു മാംസക്കഷണം പോലെ ജീവിക്കെണ്ടീ
വരുന്നു എന്നത് എനിക്കു ഓറ്മ്മിക്കാന്‍ പൊളും വയ്യായിരുന്നു.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍റെ
ജീവിതം എനിക്കു നഷ്ടമാകുന്നുവോ
എന്നെനിക്കു തോന്നി. ഞാന്‍ ശിഷ്ടകാലം ഒരു
വീല്‍ചെയറില്‍ ജീവിതം കഴിക്കേണ്ടീ
വരുമെന്ന യാഥാര്‍ത്ഥ്യവുമായി എനിക്കു
പൊരുത്തപ്പെടേണ്ടീ വന്നു. ഞാന്‍
ശരിക്കും തകര്‍ന്നു പോയി. എനിക്ക്
എന്തു ചെയ്യണമെന്നറിയാന്‍ വയ്യ , എനിക്കു മരിച്ചാല്‍
മതി എന്നു തന്നെ തോന്നി.”
ശാരീരിക അവശതയെക്കാള്‍
സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടുള്ള ജീവിതം തന്നെ
ആയിരുന്നു എനിക്കു തീരെ സഹിക്കാന്‍ കഴിയാഞ്ഞത്. അതുകൊണ്ട് സോള്‍ഫ്രീ
എന്ന സ്ഥാപനം പ്രധാന്മായും ചെയ്യുന്നത് ഇത്തരം ആള്‍ക്കാര്‍ക്കു ജീവിക്കാനുള്ള ആത്മ വിശ്വാസം കൊടുക്കുക
എന്നതാണ്. ഇങ്ങനെ മിക്കവാറും പൂര്‍ണമായി ശരീരം തലര്‍ന്നു പൊയ
ആല്‍ക്കാരുടെ സഹായം ആണ്‍ അവര്‍
ഇപ്പോള്‍ ചെയ്യുന്നത്.
“എന്‍റെ അച്ഛന്‍റെ
മരണ ശേഷം ഒരേ ആശ്റയമായിരുന്ന അമ്മക്കും ഹ്രൂദയ ബൈപാസ്സ് ശസ്ത്രക്റിയ ചെയ്യെണ്ടി വന്നു. 2011ല്‍. അമ്മയുടെ ശാരീരിക
ബുദ്ധിമുട്ടുകള്‍ക്കിടയിലും അവര്‍
എന്നോട് എന്നെപ്പോലെ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഒരു സന്നദ്ധ സംഘ്ടന ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിച്ചു. ഹെലെന്‍
കെല്ലറുടെ പോലെയുള്ള മഹാത്മാക്കളുടെ ജീവിതം എനില്ക്കു പ്രചോദനം ആയി.” അങ്ങനെയാണ് “ സോള്‍ഫ്രീ “ എന്ന സംഘടന
ഉണ്ടായത്. ഇപ്പോള്‍ തന്‍റെ
വീല്‍ചെയറില്‍ ഇരുന്നു കൊണ്ടാണെങ്കിലും തന്നെപ്പൊലെ അവശത അനുഭവിക്കുന്നവര്‍ക്ക് സഹായമായി
ഈ സംഘടന പ്രവര്‍ത്തിക്കുന്നു.
ഈ സംഘടനയില്‍ കൂടി
ഇന്ത്യയിലെ ഇങ്ങനെ പൂറ്ണമായും ചലന ശേഷി
നഷ്ടപ്പെട്ടവരോടൂള്ള സമീപനത്തില്‍
ഗണ്യമായ ഒരു മാറ്റം വരുത്താന്‍ ശ്രമിക്കുന്നു. തമിഴ്നാട്ടില്‍ മുഴുവന്‍ ഇത്തരം ബുദ്ധ്മുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍
ഈ സംഘടന ഇന്നു സുസജ്ജമാണു, ഒരു
ടോള്‍ ഫ്രീ നമ്പറില്‍ വിളീച്ച് വിവരം പറഞ്ഞാല്‍
സഹായം എത്തിക്കുന്നതാണ്. ഇങ്ങനെയുള്ളവരെ
എങ്ങനെ സമൂഹത്തില്‍ നിന്നു
ഒറ്റപ്പെട്ടുപോകാതെ ജീവിതത്തിലേക്ക്
നയിക്കാന്‍ എന്തൊക്കെ
ചെയ്യാമോ അതൊക്കെ ചെയ്യാന്‍ ആണ്
ഇവര്‍ ശ്റമിക്കുന്നത് . ഇപ്പോള്‍ ഇതൊരു ചെറിയ
സംഘടനയാണ്, അതിന്‍റെ
ബാലാവസ്ഥയിലണ്, എങ്കിലും ഭാവിയില്‍ അതു
ഇത്തരം അവശത അനുഭവിക്കുന്നവര്‍ക്ക് തുണയായി
ഭവിക്കും എന്നുള്ളതിനു സംശയമില്ല. റോട്ടറി ക്ലബ്ബ് പോലുള്ള മറ്റു പല സന്നദ്ധസംഘടനകളും ഇവരെ
സഹായിക്കാന്‍ മുന്നോട്ടു വന്നു
കൊണ്ടിരിക്കുന്നു.
അവലംബം
https://yodhas.com/yodha-stories/preethi-srinivasan/
https://en.wikipedia.org/wiki/Preethi_Srinivasan


Comments
Post a Comment