40. സ്റ്റീവ് വെന്ഡര്‍

 

സ്റ്റീവ്  വെന്ഡര്‍  ഒരമേരിക്കന്‍ ഗായകന്‍ ആയിരുന്നു, ഒരു പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും   സര്‍ഗധനനായ  ഗായകന്‍ എന്നു പറയാവുന്നയാള്‍. . 11  ആമത്തെ  വയസ്സില്‍  ആദ്യത്തെ പാട്ടുപാടിയപ്പോള്‍  തന്നെ  ഒരു അത്ഭുത  ഗായകനായി  അംഗീകരിക്കപ്പെട്ട  സ്റ്റീവ് മാസം തികയാതെ  ജനിച്ച ഒരു   കുട്ടിയായിരുന്നു. അദ്ദേഹത്തിന്‍റെ  പ്രശസ്തമായ ചില  ഗാനങ്ങളായിരുന്നു "My Cherie Amour," "You Are the Sunshine of My Life",  "Superstition." Fingertips, Pt. 2," "I Was Made to Love Her" "I Just Called to Say I Love You"  "Part-Time Lover." എന്നിവ


1950 മെയ് മാസം 13 ആം തീയതി  മിച്ചിഗനിലെ സജിനാ   എന്നസ്ഥലത്തു   ജനിച്ചു.  പേര് സ്റ്റീവ് ലന്ഡ് ഹാര്‍ഡെവേയ് ജഡ്കിന്സ് എന്നായിരുന്നു, അതു പിന്നീട്  സ്റ്റീവ്  വെന്ഡര്‍  എന്നാക്കിയതാണ്. മാസം തികയാതെ  ജനിച്ച  സ്റ്റീവിന്‍റെ  നേത്രപടലത്തിന്  ആവശ്യമായ   വളര്‍ച്ചയില്ലായിരുന്നു. ഇന്ക്യുബേറ്റര്റില്‍  കിടത്തിയ  കുട്ടിക്കു  ആവശ്യത്തിലധികം  ഓക്സിജന്‍  കൊടുത്തതു കൊണ്ട്   കുട്ടിയുടെ   കണ്ണുകളുടെ  കാഴ്ച  പൂര്‍ണമായി  നശിച്ചു. വളരെ  ചെറുപ്പത്തില്‍  തന്നെ  സംഗീതത്തില്‍   അസാമാന്യ വാസന  കാണിച്ച സ്റ്റീവ് നാലു വയസ്സില്‍ തന്നെ പള്ളിയിലെ  സംഗീത  സംഘത്തിലും  മറ്റും  പാടുമായിരുന്നു. കുടൂംബം  ഡെട്റോയിറ്റിലേക്കു  താമസം മാറ്റിയപ്പൊള്‍ സ്റ്റീവിനു   കൂടൂതല്‍   അവസരങ്ങള്‍ കിട്ടി.  10  വയസ്സ്  ആകുന്നതിനു മുമ്പു തന്നെ  പിയാനൊ, ഡ്രംസ്, ഹാര്‍മോണിക്ക എല്ലാം തനിയെ  പഠിച്ചു  കഴിഞ്ഞിരുന്നു.  

സ്റ്റീവിനു   11 വയസ്സായിരുന്നപ്പോഴാണ് പ്രശസ്തരായ മൊടൌണ്‍ എന്ന ബാന്‍ഡിലെ  റോണി  വൈറ്റ് അയാളെ കണ്ടെത്തിയത്. തുടര്‍ന്നു  മോടൌണിന്‍റെ  സ്ഥാപകനായ ബെറി ഗോര്‍ഡിയുമായി  അഭിമുഖം നടത്തി. അദ്ദേഹത്തിനു സ്റ്റീവെന്ന പ്രതിഭാശാലിയായ  കുട്ടിയെ അവരുടെ  ബാന്ഡില്‍ ചേര്‍ക്കാന്‍ യാതൊരു സംശയവും ഉണ്ടായില്ല. അവരുടെ  ബാന്ഡിന്‍റെ കൂടെ  ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  തുടങ്ങി,.അവിടെ  വെച്ചാണ് 

 

 

ആ കുട്ടിയുടെ  പേര്‍  സ്റ്റീവ്  വന്‍ഡര്‍   എന്നാക്കിയത്. മോടൌണ്‍  ബാന്ഡിന്‍റെ  ഗാനരചയിതാവായിരുന്ന ക്ലാറെന്സ്   പോളുമായി  ചേറ്ന്നു Jazz Soul എന്ന  ഉപകരണ  സംഗീത ആല്‍ബം പുറത്തിറക്കി. ഈ  ആല്‍ബം  വലിയ  വിജയമായിരുന്നു. ഇതേ  വര്‍ഷം  തന്നെ റേ  ചാള്‍സ് എന്ന പ്രസിദ്ധന്‍റെ   രചനയില്‍  നിന്ന്  12  വയസ്സുള്ളപ്പോള്‍  Tribute to Uncle Ray, എന്ന  ആല്‍ബം  പുറത്തിറക്കി , അതും   വളരെ  വിജയം ആയിരുന്നു. അന്നു ഉണ്ടാക്കിയ  "Fingertips, Pt. 2" എന്ന പാട്ട് സ്റ്റീവിന്‍റെ ഏറ്റവും  പ്രസിദ്ധമായ  പാട്ടുകളില്‍ ഒന്നായി മാറി. 

സ്റ്റീവിന്‍റെ   പ്രശസ്തമായ   പാട്ടുകളും  ആല്‍ബങ്ങളും

1.  "Uptight (Everything's Alright)"

2.  'For Once In My Life (1968)

3.  'Signed Sealed Delivered'

4.  "Superstition" and "You Are the Sunshine of My Life

5.  "'Innervisions'

6.  'Fulfillingness' First Finale'

7.  'Songs in the Key of Life'

8.  Hotter Than July'

9.  Ebony and Ivory" ex-Beatle Paul McCartney 

10.       'Original Musiquarium I

11.       "I Just Called to Say I Love You

12.       "Part-Time Lover"

13.       'Characters'

14.       Skeletons

15.       You Will  know

16.       Jungle   Fever

17.       'Conversation Peace'

18.       Original Musiquarium I'

19.       "I Just Called to Say I Love You

20.       Part-Time Lover"

21.       'Characters'

22.       'Jungle Fever

23.       'Conversation Peace'

 

 

അവാറ്ഡുകള്‍   സമ്മാനങ്ങള്‍

1.     സ്റ്റീവിനു  25  ഗ്രാമി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.

2.   1996ല്‍  ഗ്രാമിയുടെ  ആജീവനാന്ത  സംഭാവനക്കുള്ള  പുരസ്കാരത്തിനും അര്‍ഹനായി. 

3.   മൂന്നിലധികം പ്രാവശ്യം ഒരു വര്‍ഷത്തിലെ  ഏറ്റവും മികച്ച  ആല്‍ബത്തിനുള്ള  ഗ്രാമി  അവാര്‍ഡിനര്‍ഹരായ രണ്ട് കലാകാരന്മാരില്‍ ഒരാളാണ് സ്റ്റീവ്  വെന്ഡര്‍.  മറ്റെയാള്‍  അനശ്വരനായ ഫ്റാങ്ക്  സിനാട്രാ  ആയിരുന്നു.

4.   2014 ല്‍  പ്രസിഡണ്ടിന്‍റെ   സുവര്‍ണമെഡലിനു അര്‍ഹനായി , ബാരക്  ഒബാമയായിരുന്നു   സമ്മാനം  നല്‍കിയത് .

അവലംബം

https://www.biography.com/musician/stevie-wonder

https://en.wikipedia.org/wiki/Stevie_Wonder

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി