19. എച്. രാമക്റിഷ്ണന്‍

 

രണ്ടു  വയസ്സായിരുന്നപ്പോള്‍   തന്നെ രണ്ടു കാലും   പോളിയൊ   ബാധിച്ച് തളര്‍ന്നുപോയിട്ടും ജീവിതം   മുഴുവന്‍ വിധിയെ  വെല്ലുവിളിച്ച്  40 ലധികം  വര്‍ഷം പത്രപ്രവര്‍ത്തനത്തിലും വാര്‍ത്താ പ്രക്ഷേപണത്തിലും  ഇന്ത്യന്‍ പ്രധാനമന്ത്റീ  രാഷ്ട്രപതി  എന്നിവരുടെ  കൂടെ  അഭിമുഖസംഭാഷണവും  നടത്താന്‍   കഴിഞ്ഞ അത്യപൂര്‍വജന്മമായിരുന്നു   രാമക്റിഷ്ണന്‍റേത്. സാധാരണ  കുട്ടികള്‍  പഠിക്കുന്ന   സ്കൂളില്‍  പ്രവേശനം  നിഷെധിക്കപ്പെട്ട  രാമക്റുഷ്ണന്‍ ഇന്ത്യന്‍  സിവില്‍ സര്വീസസ്   പരീക്ഷ  പാസായി ദൂര ദര്‍ശനില്‍  സ്തുത്യര്‍ഹഅയ  സേവനം  അനുഷ്ടിച്ചു. അങ്ങനെ  ജീവിതത്തില്‍   ഒന്നും   അസാദ്ധ്യമല്ല   എന്നു തന്‍റെ  ജീവിതം കൊണ്ട്  കാണിച്ചു  കൊടുത്തു. എഴുപതു  വയസ്സു  കഴിഞ്ഞു  എങ്കിലും  ഇപ്പൊഴും  സജീവമായി   പ്രവര്‍ത്തിച്ചു  കൊണ്ടിരിക്കുന്നു.  

 


ശ്രീ  രാമക്റുഷ്ണന്‍ തിരുവനന്തപുരത്ത് 1941  ഡിസംബര്‍  25ന് ക്രിസ്തുമസ്   ദിനത്തില്‍  ആണ്  ജനിച്ചത്. അദ്ദേഹത്തിന്‍റെ  തന്നെ  വാക്കുകളില്‍  ഒരു പക്ഷേ  ക്റിസ്തുമസ്  ദിനത്തില്‍ ജനിച്ചതു കൊണ്ടാവാം എനിക്കു   വഹിക്കാന്‍ വയ്യാത്ത ഈ കുരിശുമായി   ജീവിതം  മുന്നോട്ടു  പോകേണ്ടി വന്നത്.. അദ്ദെഹത്തിന്‍റെ   പിതാവ് ഒരു വക്കീലും (പിന്നീട്  ജഡ്ജിയായി) അമ്മ  വീട്ടമ്മയുമായിരുന്നു. അവരുടേ  ആദ്യത്തെ  കുട്ടി  ഉണ്ടായതിന്‍റെ   സന്തോഷം ആ കുട്ടിക്കു  രണ്ടൂ വയസ്സായപ്പോള്‍  പോളിയൊ വന്നു  രണ്ട് കാലും തളര്‍ന്നു  പോയതൊടൂകൂടി, തന്നെ  അസ്തമിച്ചു.   തന്‍റെ   അരുമക്കുട്ടിയെപ്പോലെയുള്ള ഒരു കുട്ടിയെ തോളീലേറ്റി നടന്നുപോയ  ഒരു  യാചകസ്ത്രീയെ കണ്ട്  അമ്മ   തന്‍റെ  മകന്‍റെ   ജീവിതവും അങ്ങനെ ആകുമോ എന്നു  ഭയന്നു. ഒമ്പതു  വയസ്സാകുന്നതുവരെ  തറയില്‍  ഇഴഞ്ഞു  മാത്രം  നടന്നു നീങ്ങിയ രാമക്റിഷ്ണന് ഈ  രോഗം  ബാധിച്ചു  എന്നറിയില്ലായിരുന്നു.  കൂടുതല്‍  പ്രായം  ആയപ്പോള്‍ തന്‍റെ  ശാരീരിക  ബുദ്ധിമുട്ടുകള്‍   മനസ്സിലാക്കി തുടങ്ങി. തന്‍റെ  സ്കൂളിലെ  സഹപാഠികള്‍   ഉച്ചഭക്ഷണ  വിശ്റമസമയത്ത്   ഓടിച്ചാടി കളിച്ചു നടന്നപ്പോള്‍ താന്‍ മാത്രം തണലില്‍  ഇരുന്നു  സമയം പോക്കേണ്ടി വന്നപ്പോള്‍   അയാളുടെ  മനസ്സിനെ മഥിച്ചു  തുടങ്ങി. കാലം മുന്നോട്ട്  പോയപ്പോള്‍  ജീവിതത്തെ   മുന്നോട്ടു  കൊണ്ടുപോകാനുള്ള ധൈര്യം   അദ്ദേഹം    നേടി.  സാധാരണ  കുട്ടികള്‍  പഠിക്കുന്ന സ്കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍    രാമക്റുഷ്ണനെ   അയാളുടെ  മുത്തച്ഛന്‍  മറ്റൊരു സ്കൂളില്‍   ചേര്‍ത്തു  പഠിപ്പിച്ചു. വളരെ ശക്തമായ സ്വഭാവം ഉണ്ടായിരുന്നു   മുത്തച്ഛന്‍റെ സ്വഭാവം രാമക്റുഷ്ണനെ  നല്ലതുപോലെ   സഹായിച്ചു   എന്നു അദ്ദേഹം പറയുകയുണ്ടായി.   താന്‍  മറ്റു കുട്ടികളെപ്പോലെ   ഒരു സാധാരണ  കുട്ടി തന്നെയാണെന്നു സ്വയം   ബോദ്ധ്യപ്പെടുത്താന്‍  അദ്ദേഹം സഹായിച്ചു. 1948 ലായിരുന്നു, രാമക്രൂഷ്ണനു 8 വയസ്സായിരുന്നപ്പോള്‍ അവരുടെ വീട്ടില്‍ ആദ്യമായി ഒരു റേഡിയൊ   കൊണ്ടു വന്നത്. മുത്തച്ഛന്‍    രാത്രി ഒമ്പതു മണിക്കുള്ള  വാര്‍ത്ത  മുടങ്ങാതെ  കേള്‍ക്കുന്നത് കുട്ടിയായ  രാമക്റുഷ്ണന്‍  ശ്റദ്ധിച്ചിരുന്നു. അന്നത്തെ  ഇങ്ലീഷ് വാര്‍ത്ത  വായിച്ചിരുന്ന   മെല്വിന്‍ ഡി  മെല്ലോയുടെ  ഘനഗംഭീര ശബ്ദം   കുട്ടിയായ  രാമക്റുഷ്ണന്‍  പ്രത്യേകം  ശ്റദ്ധിച്ചു. ഒരിക്കല്‍   അയാള്‍  തന്‍റെ  മുത്തച്ഛനോട്  പറഞ്ഞു എനിക്കും അദ്ദെഹത്തിനെപ്പൊലെ വാര്‍ത്ത  വായിക്കണം എന്നു. മുത്തച്ഛന്‍   തന്‍റെ  കൊച്ചു മകന്‍റെ  തലയില്‍ തലോടിക്കോണ്ടു പറഞ്ഞു മകനേ  നിനക്ക് അതു   സാദ്ധ്യമാകാന്‍ ജഗദീശ്വരന്‍   അനുഗ്രഹിക്കട്ടെ. അങ്ങനെ  ഒരു വാര്‍ത്താ വായനക്കാരനാകാന്‍ ആഗ്രഹിച്ച രാമക്റുഷ്ണന്‍ യൂനീയന്‍  പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ  പരീക്ഷ   വലുതായപ്പോള്‍  എഴുതാന്‍ ആഗ്രഹിച്ചു. എന്നാല്‍  അന്നത്തെ  നിയമം അനുസരിച്ചു  ശാരീരിക ക്ഷമത  ഇല്ല  എന്നുപറഞ്ഞ്   ആ അവസരം   നിഷേധിക്കപ്പെട്ടു. തന്‍റെ  ജീവിതത്തിലെ  ഏറ്റവും  വേദന  തോന്നിയ  ഒരു ദിവസം  ആയിരുന്നു  എന്ന് അയാള്‍ക്കു തോന്നി. എങ്കിലും  നിറാശനാകാതെ   മുന്നോട്ടു തന്നെ  നീങ്ങി. അയാള്‍ക്ക്   സ്വയം ഡ്റൈവ്  ചെയ്യാവുന്ന രീതിയില്‍  ഹാന്ഡില്‍  ബാര്‍  പിടിപ്പിച്ച  ഒരു  ആടോറിക്ഷായില്‍  അയാള്‍   നീങ്ങി.

തുടര്‍ന്നു   ഇന്ത്യന്‍ ഇന്ഫര്‍മേഷന്‍ സര്വീസില്‍  പ്രവേശിച്ച  രാമക്റുഷ്ണന്‍  ആദ്യം ന്യൂ  ഡല്‍ഹിയിലും  പിന്നീട്  ചെന്നൈ ആള്‍ ഇന്ത്യാ  റേഡീയോയിലും   ജോലിയില്‍  പ്രവേശിച്ചു. 25 വര്‍ഷത്തോളം   അദ്ദേഹം     വാര്‍ത്ത  വായിക്കുകയുണ്ടായി. ചെന്നയിലെ  ആദ്യകാല  വാര്‍ത്താവായനക്കാരില്‍  ഒരാളായിരുന്നു  രാമക്രൂഷ്ണന്‍. ഇന്ത്യന്‍ ബാങ്കിന്‍റെ  പബ്ലീക്  റിലേഷന്‍  മാനേജര്‍  ആയും അദ്ദേഹം പ്രവര്‍ത്തിച്ചു.

ആള്‍ ഇന്ത്യാ  റേഡിയോയിലും  തുടര്‍ന്ന്  ദൂരദര്‍ശനിലും ജോലി ചെയ്യുന്നതിന്‍റെ ഇടയില്‍   പല ഉത്തരവാദിത്വവും അദ്ദേഹം വഹിച്ചിട്ടൂണ്ട്.

ഏതാണ്ട്  40 ലധികം വര്‍ഷം സ്തുത്യ്രര്‍ഹഅ സേവനം വഹിച്ച  അദ്ദെഹത്തിനു  തമിഴ് നാട് സര്‍ക്കാര്‍  കലൈമാമണി  എന്ന സ്ഥാനം കൊടുക്കുകയുണ്ടായി. തന്‍റെ  സര്‍ക്കാര്‍  ജീവിതത്തില്‍ ഇന്ത്യന്‍ വാര്‍ത്താ  വിനിമയ  വകുപ്പില്‍    തികച്ചും  സന്തുഷ്ടിയുള്ളതായിരുന്നു  എന്നദ്ദേഹം  പറയുകയുണ്ടായി. എല്ലായിടത്തും സീനിയര്‍  ആഫീസര്‍മാരില്‍ നിന്നും   സഹപ്രവര്‍ത്തകരില്‍ നിന്നും സ്നേഹപൂര്വമായ പെരുമാറ്റം  അദ്ദേഹത്തിനു ലഭിച്ചിരുന്നു  എന്നദ്ദേഹം പറഞ്ഞു.

ഒരിക്കല്‍  മാത്രം  അദ്ദേഹത്തിനു  ഒരു വേദനാ ജനകമായ  സംഭവം ഉണ്ടായി. പ്രെസ്സ്  ഇന്ഫര്‍മേഷന്‍ ബ്യൂറോയില്‍  പ്രവര്‍ത്തിച്ചിരുന്ന കാലത്ത്  അദ്ദെഹത്തിന്‍റെ  കോണ്ഫീഡെന്ഷ്യല്‍  റിപ്പൊര്‍ട്ടില്‍ (സി.ആര്‍)  തന്‍റെ  ശാരീരിക  ബലഹീനതയെപ്പറ്റി  രെഖപ്പെടുത്തിയെന്നു കണ്ടു. അതേ ദിവസം അദ്ദേഹം പ്രസിഡണ്ട് വി.വി. ഗിരിയുടെ  ആഫീസില്‍ നിന്നു  രാഷ്ട്രപതിയുടെ  ഒരു പ്രസംഗം  അവിടെ പോകെണ്ടീ വന്നു. അന്നു രാഷ്ട്രപതിയുടെ  സെക്രട്ടറി  ആയിരുന്ന അബ്ദല്‍  ഹമീദ്  രാമക്റുഷ്ണന്‍  മ്ലാനവദനനായിരിക്കുന്നത് എന്തു കൊണ്ട് എന്നു ചോദിച്ചു. രാമക്റുഷ്ണന്‍ തന്‍റെ  സി.ആറ്.ന്‍റെ വിവരം പറഞ്ഞു. സെക്രട്ടറി  അല്‍പ്പം   ഇരിക്കാന്‍ പറഞ്ഞു  ഉള്ളീലേക്കു പോയി. ഏതനും  നിമിഷങ്ങള്‍ക്കുളീല്‍  തിരിച്ചു വന്നു, ഇപ്പോള്‍ തന്നെ  താങ്കള്‍  പ്റസിഡണ്ടീണെ അപ്പോള്‍ തന്നെ  കാണാന്‍  ചെല്ലാന്‍   പറഞ്ഞു. തന്നോട്  വിവരം ചോദിച്ചു  മനസ്സിലാക്കിയതിനു ശേഷം  പ്രസിഡണ്ട്  അപ്പോള്‍ തന്നെ   വാര്‍ത്താ  വിനിമയ  വകുപ്പ്  മന്ത്രിക്കു  ഒരു കത്ത്  പറഞ്ഞു കൊടൂത്തു. ഏതാനും  ദിവസങ്ങള്‍ കഴിഞ്ഞ്  തന്‍റെ  സി.ആറില്‍ നിന്നു   തന്‍റെ  ശാരീരിക   അവശതയെക്കുറിച്ചുള്ള പരാമര്‍ശം   മാറ്റിയതായി അറിയിച്ചു കൊണ്ടൂള്ള  കത്തു കിട്ടി.  തുടര്‍ന്ന്    വകുപ്പിലെ   ജോലിക്കാരുടെ  ശാരീരിക  വൈകല്യങ്ങളെ കുറിച്ച്  പിന്നീടൊരിക്കലും സി.ആര്‍.ഇല്‍  രേഖപ്പെടുത്തരുത്  എന്ന   ഓറ്ഡറും   അയപ്പിക്കപ്പെട്ടു.

 

രാമക്റുഷ്ണന്‍  ചില സിനിമകളിലും അഭിനയിച്ചിട്ടൂണ്ട്. പ്രസിദ്ധ  ചലചിത്ര സംവിധായകനായ  കെ.ബാലചന്ദ്രന്‍റെ വാനമേ എല്ലായ് എന്ന  ചിത്രം   പ്രത്യേകിച്ചും  സന്തോഷം തന്നതായി പറഞ്ഞു. ആ ചിത്രത്തില്‍   അദ്ദെഹത്തിനു  കിട്ടിയ  റോള്‍  തന്‍റെ  ജീവിതം  പോലെ  തന്നെ  ഉള്ളതായിരുന്നു  എന്നു  അദ്ദെഹം  പറയുകയുണ്ടായി. തന്നെപ്പോലെ  അവശത  അനുഭവിക്കുന്ന  നാലുപേര്‍  നിരാശരായി ജീവിതം  അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍  തന്‍റെ  ജീവിത  കണ്ട് പ്രചൊദനം  ഉള്‍ക്കൊണ്ട് അവര്‍   ജീവിതത്തിലേക്കു തിരിച്ചു   വന്നു  എന്നതായിരുന്നു  സിനിമായിലെ പ്രമേയം. അങ്ങനെ ചലച്ചിത്രത്തിലും അല്ലാതെയും  അദ്ദേഹം  ഇത്തരം ശാരീരിക  അവശത  അനുഭവിക്കുന്ന  മറ്റു പലര്‍ക്കും   ജീവിതത്തില്‍  വിജയിക്കാന്‍  പ്രചോദനം ആയിട്ടുണ്ട് .ഇപ്പോള്‍  ക്രുപ  എന്ന പേരില്‍  ശാരീരിക  അവശതകള്‍ അനുഭവിക്കുന്നവരെ  സഹായിക്കാന്‍ ഒരു  സ്ഥാപനം  അദ്ദേഹം നടത്തി വരുന്നു.   എസെസ്  മ്യൂസിക്കല്‍   ചാനല്‍ എന്ന  ടെലിവിഷന്‍ ചാനലിന്‍റെ   ചീഫ്  എക്സിക്യുട്ടീവും ആയി   പ്രവര്‍ത്തിക്കുന്നു.

 

അവലംബം

https://wikivisually.com/wiki/H._Ramakrishnan

https://wikivisually.com/wiki/H._Ramakrishnan

https://yourstory.com/2017/04/h-ramakrishnan

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി