2.സ്റ്റീഫന്‍ ഹോകിന്സ്
ഊര്‍ജ്ജതന്ത്രത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു സ്റ്റീഫന്‍ ഹാകിന്സ്. 1942 ജനുവരി 8 നു ജനിച്ച അദ്ദേഹം 2018 മാര്‍ച് 14 നാണു ദിവംഗതനായതു. ദീര്‍ഘകാലം കെയിംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രൊഫസറായി അദ്ധ്യാപനവും ഗവേഷണമേല്‍നോട്ടവും വഹിച്ചിരുന്ന അദ്ദേഹം ഏതാണ്ട് 20 വയസ്സു പ്രായമായപ്പോള്‍ മുതല്‍ തന്‍റെ മാംസപേശികളുടെ ചലനശേഷിപൂര്‍ണമായി നഷ്ടപ്പെട്ടു ഒരു
വീല്‍ചെയറില്‍ ആയിരുന്നു ശിഷ്ടകാലം
ജീവിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അസുഖം ഏ.എല്‍.എസ് (amyotrophic
lateral sclerosis, or ALS) എന്ന പേരില്‍
അറിയപ്പെട്ടു. അസാമാന്യ ബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന്‍റെ സംഭാവനകള്‍
ജ്യോതിശ്ശാസ്ത്രത്തിലെ ഗഹനമായ തമോഗ്ഗര്‍ത്തങ്ങളെപ്പോലെയുള്ള (black holes) പ്രതിഭാസങ്ങളെക്കുറിച്ചും ഭൂഗുത്വാകര്‍ഷണ ത്തിന്‍റെ അസാധാരണസ്വഭാവം, ആപേക്ഷികസിദ്ധാന് ത്തിന്‍റെ
ചില പ്രത്യേക
വിശദീകരണ ങ്ങള്‍ എന്നിവയായിരു ന്നു. മൌലികമായ പല കണ്ടെത്തലുകളും
നടത്തിയ അദ്ദേഹം
പുറംലോകവുമായി ബന്ധപ്പെട്ടിരുന്നതു
തന്‍റെ കവിളിലെ ഒരു ചെറിയ മാസപേശിയുടെ ചലനം മത്രം ഉപയോഗിച്ച്
ഇന്‍റല്‍ (Intel) കമ്പ്യുട്ടര്‍ കമ്പനിയുടെ സഹായത്തൊടെ തന്‍റെ
ചിന്തകളെ, കണ്ടെത്തലുകളെ
ശബ്ദരൂപത്തില്‍ ആക്കിയായിരുന്നു.
സ്വന്തമായി ഒരു വാ ക്കുപോലും അദ്ദേഹത്തിനു സംസാരിക്കുവാന്‍ കഴിയുകയില്ലായിരുന്നു.

Comments
Post a Comment