20‍. ഗിരീഷ് ശര്മ്മ ലോകബാഡ്മിന്റന്രണ്ടാം സ്ഥാനം

 

രണ്ടാം വയസ്സില്ഒരു ട്രെയിനപകടത്തില്ഒരു കാല്പൂര്ണമായും നഷ്ടപ്പെട്ടിട്ടും ബാഡ്മിന്റന്കളിയില്ലോകത്തില്രണ്ടാമത്തെ സ്ഥാനം വരെ എത്തിച്ചേര്ന്ന ഗിരീഷ് ശര്മ്മയുടെ ജീവിതം ഇന്നത്തെ ചെറുപ്പ ക്കാര്ക്ക് പ്രചോദനം ആകേണ്ടതാണ്. അയാളുടെ ജീവിതം എങ്ങനെ ആയിരുന്നു എന്നു നമുക്കു പരിശോധിക്കാം

കുടുംബം രാജസ്ഥാനില്നിന്നു വന്നവരായിരുന്നു എങ്കിലും ഗുജറാത്തിലെ രാജക്കോട്ടിലായിരുന്നു ഗിരീഷ് ജനിച്ചു വളര്ന്നത്. 14 ആം വയസ്സിലാണ് അയാള്ബാഡ്മിന്റണ്കളിക്കാന്തുടങ്ങിയത്. എന്നാല്കളിക്കാന്തുടങ്ങി ഒരു വര്ഷത്തിനകം തന്നെ അയാള്ശാരീരിക ബുദ്ധിമുട്ടുകള്അനുഭവിക്കുന്നവരുടെ ബാഡ്മിന്റണില്ലോകത്തിലെ രണ്ടാം സ്ഥാനത്ത് എത്തി. 2007 ല്തന്റെ മാതാപിതാക്കളെയും ഒരേ ഒരു സഹോദരനെയും വിട്ടു താമസം ബൊംബേയിലെ താനെയിലേക്കു മാറ്റി. താനെ മുനിസിപ്പല്കോറ്പ്പൊ റേഷനില്ഉണ്ടായിരുന്ന സയ്യിദ് മോഡി ബാഡ്മിന്റന്അക്കാഡമിയില്പ്രവേശിച്ചു. അവിടെ പരിശീലനം കൊടുത്തിരുന്ന ഗിരീഷിന്റെ കോച്ചായിരുന്ന് ശ്രീ വാഡെ ഗിരീഷിന്റെ ബാഡ്മിന്റന്കോര്ട്ടിലെ കളി രണ്ടൂകാലുകളും ഉള്ള കളിക്കാരുടേതില്നിന്നു ഒട്ടും പുറകിലല്ല. എന്നു അംഗീകരിച്ചു. ഒരൊറ്റ കാലു മാത്രം ഉപയോഗിച്ച് അസാമാന്യമായി അയാള്ക്ക് കളിക്കാന്കഴിയുമായിരുന്നു. ഒരു കാല്മാത്രം ഉപയോഗിച്ച് ഗിരീഷ് സൈക്കിള്ചവിട്ടുന്നതു പോലും അസാധാ രണ വേഗതയില്ആണെന്നു അയാളുടെ പരിശീലകന്സാക്ഷ്യപ്പെടുത്തുന്നു. അയാളുടെ ആത്മവിശ്വാസം അസാധാരണമായിരുന്നു.



അക്കാഡമിയില്വെച്ച് ഗിരീഷിന്റെ ദൈനം ദിന ചിലവുകള്അക്കാഡമി വഹിക്കാന്തയാറായി. 2011 ല്ഗിരീഷിനെ ലോക പാരാബാഡ്മിന്റന്മത്സരത്തില്പങ്കെടുക്കുന്ന ഇന്ത്യന്ടീമിലേക്ക് തിരഞ്ഞെടുത്തു എന്നറിഞ്ഞതില്അയാള്വളരെയധികം സന്തോ ഷിച്ചു. ഗ്വാട്ടിമാല നഗരത്തില്ആയിരുന്നു 2011 ലെ ലോക ചാമ്പ്യന്ഷിപ്പ് മത്സരം. അതില്ഗിരീഷ് സിംഗിള്സിലും ഡബിള്സിലും മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സാമ്പത്തികമായി സഹായിക്കാന്ആരുംതയ്യാറാകാതിരുന്നതു കൊണ്ട് അയാള്ക്ക് ആ മത്സരത്തില്പങ്കെടുക്കാന്കഴിഞ്ഞില്ല.

ഗിരീഷിന്റെ ഏറ്റവും വലിയ നേട്ടം ഇന്ത്യയില്നടന്ന ഏഷ്യന്പാരാളിമ്പിക്സില്സ്വറ്ണ മെഡല്ജേതാവാ യതാണ്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഗിരീഷ് ഇസ്റയേലിലും തായ്ലണ്ടിലും ബാഡ്മിന്റണ്കളിച്ചിട്ടുണ്ട്. ഇസ്രയേലില്വെച്ചു സിംഗിള്സിലും ഡബിള്സിലും സ്വര്ണ വെള്ളി മെഡലുകള്നേടി. എന്നാല്പല പ്പോഴും വിദേശത്തു മത്സരങ്ങള്ക്ക് പോകാനുള്ള സാമ്പത്തിക സഹായം ലഭ്യമാകാതെ ഗിരീഷ് തന്റെ സുഹ്റുത്തുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും മുമ്പില്കൈനീട്ടേണ്ടീ വന്നിട്ടുണ്ട് . വിദേശരാജ്യങ്ങള്ഇത്തരം മത്സരാര്ത്ഥികള്ക്കു നല്കുന്ന പ്രോത്സാ ഹനം നമ്മുടെ രാജ്യത്തില്കിട്ടുന്നില്ല എന്ന പരാതിയും അയാള്ക്കുണ്ട് .ഇത്തരം അനീതികള്ക്കെതിരെ സമരം ചെയ്താണെങ്കിലും തന്നെപ്പോലെ ശാരീരിക അവശത കള്ഉള്ളവര്ക്ക് അര്ഹമായ സാമ്പത്തിക സഹായവും പ്രോത്സാഹനവും നേടാനുള്ള ശ്രമം തുടരുന്നു.

തന്റെ ജീവിത വിജയത്തില്കുടൂംബത്തിന്റെ പ്റൊത്സാ ഹനത്തിനു ഏറ്റവും പ്രാധാന്യം കല്പ്പിക്കുന്നുണ്ട്.

 

മുപ്പതു വയസു കഴിഞ്ഞ ഗിരീഷ് ഇപ്പോള്ബാഡ്മിന്റണ്കോച്ചായി ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നു.

അവലംബം I

https://www.soundnlight.in/slsvpurpose-inspiring-story.../

https://newzhook.com/story/18355/

https://youtu.be/gTvz6-CZP94

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി