21. ഭരത്കുമാര്‍

 

ജന്മനാ  തന്നെ  വലതു കൈയോടുകൂടി    മാത്രമായി ജനിച്ച  ഭരത്കുമാര്‍  തന്‍റെ   ശാരീരികപരിമിതികള്‍ തന്‍റെ  സ്വപ്നങ്ങള്‍  സാക്ഷാല്‍ക്കരിക്കാന്‍ തടസ്സമാകാതെ  സൂക്ഷിച്ചു വന്നു. 1989  ഡിസംബര്‍  10 നു ഹരിയാനായില്‍ ജനിച്ച  ഭരത്കുമാര്‍ പാരാ സ്വിമ്മിങിംഗില്‍   ഭാരതത്തിനെ   പ്രതിനിധീകരിച്ച്  50 ലധികം   മെഡലിന്  അര്‍ഹനായിട്ടുണ്ട്. അന്തര്‍ദ്ദേശീയമായി   രണ്ട് മത്സരങ്ങളില്‍ വിജയിച്ചു. അയര്‍ലണ്ടില്‍ വെച്ചു നടന്ന ലോക ജൂണീയര്‍ അത്ലെറ്റിക്   ചാമ്പ്യന്ഷിപ്പില്‍ ഒരു സുവറ്ണ മെഡലും  ഒരു വെള്ളി മെഡലും   നേടി. 40 ലധികം മെഡലുകള്‍  ദേശീയ  മത്സരങ്ങളിലും  നേടിയിട്ടുണ്ട്.   അയര്‍ലണ്ട്  കൂടാതെ  ഇങ്ലണ്ട്, ഹോളണ്ട്, മലയേഷ്യ, ചൈന എന്നിവിടങ്ങളിലും   മത്സരങ്ങളില്‍  പങ്കെടുത്തിട്ടുണ്ട്.

 


ഹരിയാനായിലെ  ഒരു സാധാരണ കൂലിപ്പണിക്കാരുടെ  കുടൂംബത്തില്‍  ജനിച്ച ഭരത്കുമാറിന്  കഠിനാധ്വാനം  ആദ്യകാലം മുതല്‍  തന്നെ  പരിചയം ആയിരുന്നു. ഒരു ചെരിപ്പു പോലുമില്ലാതെ സ്കൂളില്‍ പോയിക്കൊണ്ടിരുന്നു എങ്കിലും  എത്രയും വേഗം  സ്വന്തം കാലില്‍  നില്‍ക്കാനുള്ള  ശ്റമം തുടങ്ങണമെന്നു   മനസ്സിലായിരുന്നു. കന്നുകാലികളെ  മെയ്ക്കാന്‍  പോയിക്കൊണ്ടിരുന്നപ്പോള്‍  അവയുടെ  കൂടെ  നീന്തിപ്പഠിക്കാന്‍  അയാള്‍  ശ്റമിച്ചു. ആഴം കൂടിയ  ഭാഗത്തു  അവ  നീന്തുമ്പോള്‍ അവയുടെ  വാലില്‍  പിടിച്ച്   വെള്ളത്തില്‍  താഴാതെ കിടക്കാന്‍  ഭരത്കുമാര്‍   ചെറുപ്പത്തിലേ  പഠിച്ചു.

ഭരത് കുമാര്‍  നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍  അയാള്‍  തന്‍റെ  അദ്ധ്യാപകനോട്  തന്നെ  ഓട്ടമല്‍സരത്തില്‍  പങ്കെടുക്കാന്‍  അനുവദിക്കാന്‍ അപേക്ഷിച്ചു. അയാള്‍  ഓട്ടത്തിനിടയില്‍ ബാലന്സ് തെറ്റി  വീഴുമോ  എന്ന  അദ്ധ്യാപകന്‍റെ  സംശയം  തികച്ചും  അസ്ഥാനത്താണെന്നു  അയാള്‍ തെളിയിച്ചു.  അയാളുടെ  അത്ലറ്റിക്  മത്സരങ്ങളുടെ  തുടക്കം  അങ്ങനെ 50  മീറ്റര്‍, 100  മീറ്റര്‍  ഓട്ടത്തില്‍  പങ്കേടുത്തു കൊണ്ടായിരുന്നു.

 


അയാളുടെ  തന്നെ  വാക്കുകള്‍ : എനിക്കു പന്ത്രണ്ട്  വയസ്സായപ്പോള്‍  തന്നെ   എന്‍റെ  ജീവിതത്തില്‍   വിജയിക്കാന്‍  കഠിനാധ്വാനം  കൊണ്ട്  മാത്രമേ കഴിയൂ  എന്നു  മനസ്സിലായി. എന്നെയും  എന്‍റെ  കുടുംബത്തെയും    രക്ഷിക്കാനും എന്‍റെ  കളികളിലുള്ള  താല്‍പര്യം  വളര്‍ത്താനും  എനിക്കു ആവശ്യമായ  വിദ്യാഭ്യാസം നേടേണ്ടിയിരുന്നു.

 

അധികം  താമസിക്കാതെ  തന്നെ ഭരത്കുമാര്‍ ജില്ലാ , ദേശീയ  അന്തര്‍ദ്ദേശീയ   ചാമ്പ്യന്ഷിപ്പുകളില്‍ പങ്കേടുത്തു  തുടങ്ങി. പക്ഷേ മെല്ലെ  മെല്ലെ ഓട്ടമല്‍സരങ്ങളില്‍ നിന്നു  അയാള്‍ പിന്‍മാറി . നീന്തലാണ്  തനിക്കു  ഏറ്റവും  ഉചിതമായത് എന്നു  അയാള്‍ മനസ്സിലാക്കി  , അതില്‍   പരിശീലനം നടത്തി   മികവു നേടീ. 2011  മുതല്‍  2015  വരെയുള്ള  കാലഘട്ടത്തില്‍ പല നാഷണല്‍    നീന്തല്‍ മല്‍സരങ്ങളിലും   പങ്കെടുത്തു  മെഡലുകള്‍ വാരിക്കൂട്ടി. കോമ്മണ്വെല്‍ത്  ഗെയിംസിലും തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസിലും   പങ്കെടുത്തു.

എന്നാല്‍ തന്‍റെ  കളികളില്‍  ഉള്ള   താല്‍പര്യം മാത്രം കൊണ്ട്  തന്‍റെ  കുടൂംബം  പുലര്‍ത്താനും തന്‍റെ  താല്‍പര്യം മുന്നോട്ടു കൊണ്ടുപോകാനും കഴിയാതെ  വന്നതുകൊണ്ട് കാറുകള്‍   കഴുകുന്നതു പോലെയുള്ള  സാധാരണ ജോലികള്‍  ചെയ്തു   ഇപ്പോള്‍   ഉപജീവനം   കഴിക്കുന്നു  എന്നാണ്  കിട്ടിയ വിവരം .

അവലംബം

https://milaap.org/stories/bharatkumar

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി