23. ഫ്റിഡാ കാലോ –
മെക്സിക്കന്‍ ചിത്രകാരി
1907 ജുലൈ 6 ന് മെക്സിക്കോയില്‍ ജനിച്ച് 1954
ജുലൈ 13 നു ദിവംഗതയായ
ഒരു ചിത്രകാരിയായിരുന്നു ഫ്റിഡാ
കാലൊ (Frida Kahlo) , അഥവാ ഫ്റിഡാ കാലൊ ഡി റിവെറാ. അവരുടെ സ്വന്തം ചിത്രങ്ങള്‍ അത്യപൂര്‍വം ആയ വര്‍ണ വൈചിത്ര്യങ്ങള്‍ കൊണ്ടും മനുഷ്യ ശരീരത്തിന്‍റെ ചിത്രീകരണം കൊണ്ടും ആകര്‍ഷകമായിരുന്നു. അവരുടെ ചിത്രങ്ങള്‍ പോലെ
തന്നെ അവരുടെ കാമുകനും ഭര്‍ത്താവുമായ
ഡീഗോ റിവെറ (Diego Rivera) എന്ന മ്യുറല്‍ ചിത്രകാരനുമായുള്ള സംഭവബഹുലമായ ദാമ്പത്യബന്ധവും അസാധാരണമായിരുന്നു.(ഇവര്‍ തമ്മില്‍ 1929
ല്‍ വിവാഹം കഴിച്ചു, 1939ല്‍ വേര്‍പിരിഞ്ഞു, 1940ല്‍ വീണ്ടും വിവാഹം
കഴിച്ചു )
കാലോയുടെ അച്ഛന്‍ ഹംഗറിയില്‍ ജനിച്ച ജര്‍മ്മന്‍ പൌരനായിരുന്ന അമ്മ
സ്പെയിനില്‍ നിന്നും വന്നു മെക്സിക്കന്‍ ആയി മാറിയ സ്ത്രീയും. കുട്ടിയായിരുന്നു. ഫിഡാ
പിന്നീട് ചിത്രം വരച്ചപ്പോള്‍ അവരുടെ
യൂറോപ്യന്‍ പിത്റുത്വത്തിന്‍റെയും മെക്സിക്കന്‍
മാത്രുത്വത്തിന്‍റെയും വൈപരീത്യം ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. ചെറിയ
കുട്ടി ആയിരുന്നപ്പോള്‍ പോളിയോ
ബാധിച്ച് അല്‍പ്പം ഞൊണ്ടീ ആയിരുന്നു
ആ കുട്ടി നടന്നു തുടങ്ങിയത്.
ജീവിതകാലം മുതല്‍ ഇത് അവളെ
അലട്ടിയിരുന്നു. ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന
അച്ഛനുമായി അവള്‍ കൂടുതല്‍ ചങ്ങാത്തത്തില്‍ ആയിരുന്നു.
സ്റ്റുഡിയോയില്‍ അച്ഛനെ സഹായിക്കുന്നതില്‍ അവള്‍
സംത്രുപ്തി കണ്ടെത്തിയിരുന്നു.
ഈ പരിചയം കൊണ്ടോ എന്തോ അവള്‍ക്കു
ഒരു ദ്രുശ്യത്തിന്‍റെ എല്ലാ വിശദവിവരങ്ങളും പഠിക്കാനും
ഓര്‍മ്മിക്കാനും അസാമാന്യ
കഴിവുണ്ടായി. ചിത്രകല അല്‍പ്പം പഠിക്കാന്‍
ശ്രമങ്ങള്‍ നടത്തിയെങ്കിലും ബാല്യകാലത്ത്
ഫിഡായ്ക്കു താല്‍പര്യം
ശാസ്ത്രവിഷയങ്ങളോടായിരുന്നു. 1922ല്‍ അവള്‍ മെക്സിക്കൊ സിറ്റിയിലെ
നാഷണല്‍ പ്രിപ്പാരട്ടറി സ്കൂളില്‍ മെഡിസിന്‍ പഠിക്കാനുള്ള
താല്‍പര്യത്തൊടെ ചേര്‍ന്നു.
അവിടെ വെച്ചാണ് അവള്‍
റിവെറായെ കണ്ടൂമുട്ടിയത്. അയാള്‍ അവരുടെ
സ്കൂളിലെ ഒരു ആഡിറ്റോറിയത്തില്‍ ഒരു മ്യൂറല്‍ ചിത്രം
വരക്കുകയായിരുന്നു.
1925ല്‍ കാലോ
ഒരു വലിയ ബസ് അപകടത്തില്‍ പെട്ടു. ശരീരത്തിലെ കുറെയേറെ
എല്ലുകള്‍ പൊട്ടിയ അവള്‍ക്ക്
മുപ്പതിലധികം ശസ്ത്രക്റിയകള്‍ ചെയ്യേണ്ടിവന്നു പല
സമയങ്ങളിലായി. എന്നാല്‍ ഈ അപകടത്തില്‍ നിന്നുണ്ടായ പരുക്കുകളില്‍
നിന്നു പൂര്‍ണമായി അവള്‍ ആരോഗ്യവതിയായില്ല. ഈ പരുക്കുകളില്‍ നിന്നു
മെല്ലെ മെല്ലെ രക്ഷപെട്ടുവന്ന കാലൊ ഈ
സമയത്ത് ചിത്രങ്ങള്‍ വരച്ചു തുടങ്ങി. പഴയ ക്ലാസിക്കല്‍ ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍
അവള്‍ വിശദമായി പഠിച്ചു. കാലൊ ആദ്യകാലത്തു വരച്ച ഒരു
ചിത്രം വെല്വെറ്റ് വസ്ത്രം ധരിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രമായിരുന്നു.
(1926). രാജകീയമായി ഇരുണ്ട പിന്നണിയില്‍
ചലിക്കുന്ന തിരമാലകള്‍ക്ക് മുമ്പില്‍
അരക്കെട്ടുവരെയുള്ള ഒരു സ്വന്തം ഒരു പോര്‍റ്ട്രെയിറ്റായിരുന്നു അത്. ഈ ചിത്രം
അല്‍പ്പം ദുര്‍ഗ്രഹം ആയിരുന്നു
എങ്കിലും ആ ചിത്രത്തില്‍ അവളുടെ മുഖം ചിത്രീകരിച്ച രീതി യാഥാര്‍ത്ഥ്യബോധം
ഉള്ളതായിരുന്നു. അവളുടെ ചിത്രങ്ങളില്‍ പിന്നീട്
വളര്‍ന്നു വന്ന വൈരാഗീ ഭാവവും
നീണ്ട കഴുത്തും വിരലുകളും ഒക്കെ
നല്ല ഭാവിയുള്ള ഒരു ചിത്രകാരന്‍റെതാണെന്നു വ്യക്മമായിരുന്നു. അപകടത്തില്‍ ചികിത്സ
തീര്‍ന്നു കഴിഞ്ഞപ്പോള്‍ കാലോ മെക്സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു , അവിടെ വെച്ച്
റീവെറായെ വീണ്ടും കണ്ടൂമുട്ടി. അയാളെ തന്‍റെ
ചില ചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. റിവേറാ അവളെ കൂടൂതല്‍ ചിത്രങ്ങള്‍ വരക്കാന്‍ പ്രോത്സാഹിപ്പിച്ചു.
ഇവര്‍
തമ്മിലൂള്ള ബന്ധം 1929ല്‍ വിവാഹത്തില്‍ കലാശിച്ചു. തുടര്‍ന്ന് കാലൊ തന്‍റെ
ചിത്ര രചനാരീതി തന്നെ മാറ്റി. അവള്‍
തന്‍റെ വസ്ത്ര ധാരണ രീതി പഴയ
മെക്സിക്കന്‍ രീതിയിലാക്കി, തുടര്‍ന്നു ജീവിതകാലം മുതല്‍ അവളുടെ വസ്ത്രധാരണരീതി അങ്ങനെ
തന്നെയായി തുടര്‍ന്നു. പൂക്കള്‍ തുന്നിയ
ഒരു ശിരോവസ്ത്രവും അലഞ്ഞു കിടക്കുന്ന
ബ്ലൌസും സ്വര്‍ണാഭരണങ്ങളും ഇറക്കം
കൂടിയ ചുളൂങ്ങിയ പാവാടയും ആയിരുന്നു അവളുടെ
വസ്ത്രധാരണ രീതി. തുടര്‍ന്നു അവല്‍
1931ല്‍ വരച്ച ഫിഡായും റിവെറായും എന്ന
ചിത്രം അവളുടെ പുതിയ വസ്ത്രധാരണ രീതി മാത്രമല്ല, മെക്സിക്കന്‍
നാടന്‍ ചിത്രങ്ങളുടെ രീതിയിലേക്ക് അടുപ്പവും
കാണിച്ചു. അവളുടെ അടുത്തു
നല്ല ഉയരത്തില്‍ തന്‍റെ കയ്യില്‍
പെയിന്‍റും ബ്രഷും പിടിച്ചു നിന്ന റിവെറാ ഇടത്തു ഭാഗത്ത് ഉണ്ടായിരുന്നു. ചിത്രത്തില്‍ കൊച്ച്
ഫീഡാ അയാളുടെ അടുത്ത്
വളരെ ചെറുതായി തോന്നി. തുടര്‍ന്ന്
അവള്‍ വരച്ച ചിത്രങ്ങള്‍ കൂടുതല്‍
അമൂര്‍ത്തമായി തോന്നി. ഒരു
പരമ്പരാഗത മെക്സിക്കന്‍ ഭാര്യയുടെ
രീതിയില്‍ ആയിരുന്നു അവള്‍
തന്നെ ചിത്രീകരിച്ചത് .
വിവാഹശേഷം റിവേറായുമായി
അമേരിക്കയിലേക്ക് താമസം മാറ്റിയ
കാലോ ഈ ചിത്രങ്ങള്‍ വരച്ചത് യാത്രക്കിടയില്‍ ആയിരുന്നു. (1930-33). റിവേറായ്ക്കു
അമേരിക്കയിലെ പല നഗരങ്ങളിലും
മ്യുറല്‍ ചിത്രങ്ങള്‍ വരക്കാന്‍
ഓറ്ഡര്‍ കിട്ടിയിരുന്നു. ഇതിനിടയില്‍ കാലോ ഒന്നു രണ്ട്
പ്രാവശ്യം ഗര്‍ഭിണിയായി എങ്കിലും അതൊന്നും
പൂര്‍ണതയില്‍ എത്താതെ പോയി. ഡെറ്റ്റോയിറ്റില്‍
വെച്ച്
ഒരു ഗര്‍ഭം അലസിയ
സമയത്ത് അവളുടെ മാതാവിന്‍റെ
മരണവും കൂടി ആയപ്പോള്‍ കാലൊ
അവളൂടെ ഏറ്റവും ഭീതിദമായ
ചിത്രങ്ങള്‍ വരച്ചു. 1932ല്‍ വരച്ച
ഹെണ്റീ ഫോറ്ഡ് ആശുപത്രി , എന്ന ചിത്രത്തില്‍ അവള്‍ അപകടം പറ്റി രക്തത്തില്‍
കുളിച്ച് കിടക്കുന്നതു പോലെയൊക്കെ
സ്വയം ചിത്രീകരിച്ചു. 1932ല്‍ എന്‍റെ
ജന്മം എന്ന ചിത്രത്തില്‍
സാധാരണ ആരും വരക്കാത്ത ഒരു സ്ത്രീയുടെ പ്രസവം
ആയിരുന്നു ചിത്രീകരിച്ചത് .
1933ല്‍ അവര്‍ രണ്ടുപേരും
തിരിച്ച് മെക്സിക്കോയില്‍ എത്തി. അവിടെ ഒരു പുതിയ
വീട്ടില്‍ രണ്ടുപേര്‍ക്കും സ്വതന്ത്രമായി
വരക്കാനുള്ള സൌകര്യം ഉള്ള ഒരു വീട്ടില്‍
താമസമായി, അവരുടെ ചിത്രീകരണമുറികള്‍ തമ്മില്‍ ഒരുപാലം മൂലമായിരുന്നു
ബന്ധിപ്പിച്ചിരുന്നത്, ഇവിടെ ധാരാളം കലാകാരന്മാര്‍ ഒത്തു ചേറ്ന്നിരുന്നു. രാഷ്ട്റീയ
ആക്റ്റിവിസ്റ്റുകളും അവിടെ
കൂടൂമായിരുന്നു. ആന്ദെ ബ്റെറ്റൊന്‍
എന്ന ചിത്രകാരന്‍ കാലൊയുടെ
ചിത്രങ്ങളെ അഭിനന്ദിച്ചെഴുതി
ചില പത്രങ്ങളില്‍. തുടര്‍ന്നു അവള്‍ അവളുടെ ചിത്രങ്ങളൂടെ ഒരു
പ്രദര്‍ശനവും സംഘടിപ്പിച്ചു
ജൂലിയല്‍ ലെവി ഗാലറിയില്‍ 1938ല്‍. തുടര്‍ന്നു അവള്‍ അടുത്ത
വര്‍ഷം തന്‍റെ ചിത്രങ്ങളൂമായി
പാരീസിലേക്കു പോയി. അവിടെ അവളൂടെ
രീതിയില്‍ ചിത്രം വരക്കുന്ന മറ്റു
ചിത്രകാരന്‍മാരെ പരിചയപ്പെട്ടു.
ലൂവ്റെ മ്യൂസിയത്തില്‍ ദി ഫ്രെയിം
എന്ന ചിത്രം പ്രദര്‍ശനത്തിനു വാങ്ങുകയും ചെയ്തു. ഇത് ലൂവ്രെ
മൂസിയത്തിലെ 20 ആം നൂറ്റാണ്ടിലെ ആദ്യത്തെ
മെക്സിക്കന്‍ പൌരന്‍ വരച്ച ചിത്രമായി.
തുടര്‍ന്നു റിവെറാ കാലൊയെ
വിട്ട് മറ്റു ചില
സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയെന്നും അവളും
മറ്റു പുരുഷന്‍മാരുമായി ബന്ധപ്പെട്ടു
എന്നും തുടര്‍ന്ന് അവരുടെ വിവാഹ ബന്ധം വേറ്പെടുത്തപ്പെട്ടു. 1939 ല്‍ അവര്‍ വിവാഹമോചനം നേടി.
തുടര്‍ന്ന് കാലൊ
അവളുടെ ഏറ്റവും പ്രശസ്തമായ
രണ്ട് ഫിഡാമാര്‍ എന്ന ചിത്രം വരച്ചു. അസാധാരണ വലിപ്പത്തില്‍
വരച്ച (1.73 X 1.74 മീറ്റര്‍ ) ഈ ചിത്രത്തില്‍ ഫീഡായുടേ
രണ്ട് രൂപങ്ങള്‍ ആയിരുന്നു. ഒന്നു യൂറോപ്യന്‍ വിവാഹവസ്ത്രത്തിലും മറ്റൊന്ന് മെക്സിക്കന്‍ നാടന്‍ വസ്ത്രത്തിലും ആയിരുന്നു. നാടന്‍ കാലൊയുടെ ഹ്രുദയം
പൂറ്ണമായി കാണത്തക്ക വിധത്തില്‍ ആയിരുന്നു. അവളുടെ കയ്യില്‍
പിടീച്ച റിവേറായുടെ ഒരു ചെറിയ
ചിത്രത്തിലേക്ക് ഒരു രക്തധമനി പോകുന്നതായും മറ്റൊരു രക്തധമനി ഫിഡായുടെ മറ്റേ
ചിത്രത്തിലേക്കു പോകുന്നതായും
ചിത്രീകരിച്ചുവത്രെ, ഈ ധമനിയുടെ അറ്റം
മുറിച്ച രൂപത്തില്‍ യുറോപ്യന്‍ വേഷത്തിലുള്ള ഫീഡാ ഒരു ശസ്ത്രക്റിയാ ഉപകരണവുമായി
നില്‍ക്കുന്നതായും കാണിച്ചു. അവളൂടെ വെള്ള വസ്ത്രത്തിലേക്കു രക്തത്തിന്‍റെ തുള്ളികള്‍ വീഴുന്നതായി കാണുന്നു.
.കാലോയും
റിവെറൊയും 1940 ല്‍ പിണക്കം പോയി
വീണ്ടും വിവാഹം കഴിച്ച് ഒന്നിച്ചു
അവരുടെ ചെറുപ്പ കാലത്ത്
താമസിച്ചിരുന്ന വീട്ടില്‍ താമസം തുടങ്ങി. 1943ല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ
കീഴിലുള്ള ചിത്രകലാ വിദ്യാലയത്തില്‍ പ്രൊഫസര്‍ ആയി നിയമിക്കപ്പെട്ടു. ഒരിക്കലും പൂറ്ണ ആരോഗ്യവതിയായി ആകാതിരുന്ന കാലോയുടെ
ആരോഗ്യം വീണ്ടും മോശമായി. എന്നാലും
നാല്‍പ്പതുകളിലും അവര്‍ ചിത്രങ്ങള്‍ വരച്ചിരുന്നു, ഇവയില്‍
കൂടൂതലും സ്വന്തം ചിത്രങ്ങളായിരുമ്മു,
പല ഹെയര്‍ സ്റ്റൈലിലും വേഷ
വിധാനങ്ങളിലും മറ്റും ഉള്ള സ്വന്തം
ചിത്രങ്ങള്‍. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അമ്പതുകളില്‍ അവര്‍ക്കു
വീണ്ടും പല ശസ്ത്രക്റിയകളും
ചെയ്യേണ്ടിവന്നു. ഇതിനെ തുടര്‍ന്ന് നീണ്ട
കാലം ആശുപത്രിയില്‍ കഴിയേണ്ടി
വന്നു. പര സഹായം കൂടാതെ അവര്‍ക്കു ന ടക്കാന്‍ കഴിയുമായിരുന്നില്ല. 1951 ല്‍ വരച്ച ഒരു ചിത്രത്തില്‍ അവര്‍
ഒരു വീല്‍ചെയറില്‍
ഇരിക്കുന്നതായി
ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് 1953 ലെ ഒരു എകാംഗ പ്രദര്‍ശനത്തില്‍ അവര്‍
ആശുപത്രിക്കിടക്കയില്‍
കിടന്നായിരുന്നു പങ്കെടുത്തത്. ഒരു
വര്‍ഷം കഴിഞ്ഞ് അവര്‍
ദിവംഗതയായി . അവരുടെ മരണ ശേഷം
ല കാസാ മ്യൂസിയത്തിന്‍റെ പേരുതന്നെ ഫ്റീദാ കാലൊ ല്യൂസിയം എന്നാക്കി. ജീവിച്ചിരുന്ന കാലത്ത്
അകര്‍ അത്ര
പ്രശസ്തയായില്ലെങ്കിലും മരണ ശേഷം അവര്‍ പ്രസിദ്ധയായി. 1970 കളില്‍ അവരുടെ
ചിത്രങ്ങളുടെ പ്രശസ്തി പാരമ്യത്തിലെത്തി. 20 ആം നൂറ്റാണ്ടിലെ ഏടവും അറിയപ്പെട്ട ഒരു ചിത്രകാരിയായി അവര്‍
അറിയപ്പെട്ടു. അവരുടെ ചിത്രങ്ങള്‍
ധാരാളം കലാകാരന്മാര്‍ക്ക് പ്രചോദനമായി
അവലംബം
https://en.wikipedia.org/wiki/Frida_Kahlo
https://www.britannica.com/biography/Frida-Kahlo


Comments
Post a Comment