22.ബി.എസ്.ചന്ദ്രശേഖര്‍ - ക്രിക്കറ്റ് കളീക്കാരന്‍

 

ഒരു  ക്രിക്കറ്റ്  കളിക്കാരന്‍റെ  കഴിവ്  തെളിയിക്കപ്പെടുന്നത്  അയാള്‍  ബാറ്റ്സമാന്‍ ആണെങ്കില്‍  എത്ര  റണ്‍ എടുത്തു  എന്നതിനെയും  ബൌളര്‍  ആണെങ്കില്‍ എത്ര  വിക്കറ്റ്  എടുത്തു  എന്നതിനെയും ആശ്രയിച്ചാണല്ലോ. സാധാരണ  മികച്ച ബാറ്റ്സമാന്‍മാര്‍  പല പ്രാവശ്യം   50  ഉം 100ഉം ഒക്കെ എടുത്ത്   ആയിരക്കണക്കിനു  റണ്ണെടുക്കുമ്പോള്‍   ബൌളര്‍  100 ഓ 200ഓ  ഒക്കെ  വിക്കറ്റ് എടുക്കുന്നു. എന്നാല്‍   ഏതെങ്കിലും  ഒരു ക്രിക്കറ്റര്‍ താനെടുത്ത   റണ്ണിനെക്കാള്‍   കൂടൂതല്‍ വിക്കറ്റുകള്‍  എടുക്കുന്നത്   അത്യപൂര്‍വം   ആണ്. അങ്ങനെയുള്ള  ഒരേ  ഒരു ക്രിക്കറ്റര്‍ മാത്രമേ  ചരിത്രത്തില്‍  ഉണ്ടാവുകയുള്ളു.  അതായിരുന്നു  ഭഗവത്  സുബ്രമണ്യന്‍ ചന്ദ്രശേഖര്‍  എന്ന  പോളിയോയെ  കീഴടക്കി   ലോകോത്തര  ക്രിക്കറ്റര്‍  ആയി   മാറിയ  ആള്‍.

 




ഇന്ത്യന്‍ ക്രിക്കറ്റ്  ടീം   ഇന്ത്യയിലും   വിദേശത്തും    കളിക്കുമ്പോള്‍ സീരീസ് ജയിക്കുന്നത് അപൂര്‍വം   ആയിരുന്ന കാലഘട്ടത്തില്‍  പല  പ്രാവശ്യം ഇന്ത്യക്കു സീരീസ്  ജയം  ഉണ്ടാക്കാന്‍ കാരണമായ  ബൌളര്‍  ആയിരുന്നു  ചന്ദ്ര. അദ്ദേഹം  ബാറ്റിങ്ങില്‍  ഒരു തികഞ്ഞ പരാജയം  ആയിരുന്നു എങ്കിലും പല  ടെസ്റ്റ് മാച്ചുകളും  സീരീസും  ജയിക്കാന്‍ അദ്ദേഹത്തിന്‍റെ   ബൌളിങ്ങ്  കാരണമായി. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റില്‍  അസൂയാര്‍ഹമായ സ്ഥാനം   അലങ്കരിക്കുന്നു.

മൈസൂറില്‍ 1945 മേയ് മാസം  17 നു ജനിച്ച ചന്ദ്രശേഖര്‍   ഏതാണ്ട് അഞ്ചു വയസ്സായിരുന്നപ്പോള്‍ പോളിയൊ  ബാധിച്ച്  വലതുകയ്യുടെ സ്പര്‍ശനശേഷി   പൂര്‍ണമായി നഷ്ടപ്പെട്ടു. എന്നാല്‍  ഈ വലതു  കൈകൊണ്ട്  ബൌള്‍ ചെയ്താണ് പിന്നീട്  ഇന്ത്യയെ   വിജയത്തിലേക്കെത്തിച്ചത്. തുടക്കത്തില്‍  തന്‍റെ  പൂര്‍ണ ചലനശേഷിയുള്ള  ഇടതു  കൈ കൊണ്ട് ടേബിള്‍ ടെന്നീസും ബാഡ്മിന്‍റനും കളിച്ചാണ്  വളര്‍ന്നത്. എന്നാല്‍  ഇതേ  സമയത്ത്  തന്നെ  ചന്ദ്രായുടെ   വലതു കയ്യിന്‍റെ ചലന സ്പര്‍ശനശേഷി   തിരിച്ചു  കിട്ടുന്നതിനു  തൈലം ഇട്ട്   ഉഴിച്ചിലും  മറ്റു   ചികിത്സകളും  ചെയ്തുകൊണ്ടിരുന്നു. ക്രമേണ    ചികിത്സ  പ്രയോജനം  കണ്ടുതുടങ്ങി. ഏതാണ്ട് ഇതേ  സമയത്ത്   ചന്ദ്രായുടെ  കുടൂംബം  മൈസൂറില്‍ നിന്നു  ബാംഗളൂരിലേക്കു താമസം   മാറ്റി. അവിടെ വെച്ച് റബ്ബര്‍ ബാളും  തുടര്‍ന്നു  തുകല്‍ ബാളും   ഉപയൊഗിച്ച് അസാമാന്യ  വേഗതയില്‍   ബാറ്റ്സ്മാന്‍റെ നേരെ സ്പിന്‍  ചെയ്യുന്ന ബാള്‍   എറിയാനുള്ള കഴിവ്   ഉണ്ടാക്കി.  

അന്നത്തെ   ഇന്ത്യന്‍ ടീമിലേ  സ്പിന്‍ ബൌളര്‍മാരായിരുന്ന നാലുപേര്‍  ബിഷന്‍ സിങ് ബേഡി, എരാപ്പള്ളി പ്രസന്ന, എസ്. വെങ്കടരാഘവന്‍ ബി എസ്. ചന്ദ്രശേഖര്‍  എന്നിവരായിരുന്നു .ചന്ദ്രശേഖര്‍  58 ടെസ്റ്റ് മാച്ചുകളിലായി 242  വിക്കറ്റുകള്‍  ആണ്  സ്വന്തമാക്കിയത്. ഇങ്ലണ്ടിലും   ആസ്റ്റ്റേലിയായിലെയും   പ്രധാനപ്പെട്ട വിജയങ്ങളിലും  ചന്ദ്ര  ഭാഗഭാക്കായിരുന്നു. ക്രിക്കറ്റ്   ഫീല്‍ഡിലെ  ചന്ദ്രായുടെ   വിജയങ്ങളെക്കാള്‍ അയാള്‍ ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടാന്‍ വെണ്ടിയുള്ള അശ്റാന്ത പരിശ്റമം  ആയിരുന്നു  അഭിനന്ദനാര്‍ഹമായത്. പല രീതിയില്‍  ബൌളിങ്ങ്  ചെയ്തു   നോക്കിയിട്ട്  അവസാനം കയ്യുടെ    മണിബന്ധം (wrist)  കറക്കിയുള്ള  സ്പിന്‍  ബൌളിങ്ങ്  തിരഞ്ഞെടുത്തതിനു ശേഷമാണ്‍  1963 ല്‍ ഇന്ത്യന്‍ ടീമില്‍   അംഗമായത്.   

ചന്ദ്രായുടെ  വലതു കൈക്ക്    ഇടതുകയ്യുടെയത്ര     ശക്തി  ഒരിക്കലും വീണ്ടെടുക്കാന്‍ കഴിഞില്ലെങ്കിലും  മീഡിയം ഫാസ്റ്റ്  ബൌളര്‍മാരുടെ പോലെയുള്ള  നീണ്ട  ബൌളീങ്ങിനു  മുമ്പുള്ള ഓട്ടം  കൊണ്ട്   ബോള്‍  കൂടുതല്‍  വേഗതയില്‍  അയക്കാന്‍ കഴിഞ്ഞു. സാധാരണ  സ്പിന്‍ ബൌളര്‍മാരെക്കാള്‍   വേഗത  ഉള്ളതു കൊണ്ട്   ചന്ദ്രായുടെ  ബൌളിങ്ങിനെതിരെ പിടിച്ചു നില്‍ക്കാന്‍ നല്ല  ബാറ്റ്സമാന്മാര്‍ പോലും  വിഷമിച്ചു.

ചില  സമയത്ത്   ചന്ദ്രായുടെ ബൌളിങ്ങ്   തെറ്റുകുറ്റങ്ങള്‍ ഉള്ളതായിരുന്നു  എങ്കിലും  അയാളുടെ  ബൌളിങ്ങിലെ  രഹസ്യം  ആര്‍ക്കും  അറിയാന്‍ വിഷമം ആയി. അതുകൊണ്ട്  തന്നെ  ചന്ദ്രായുടെ  ബൌളിങ്   പലര്‍ക്കും  പിടികിട്ടാത്ത  പ്രഹേളിക  ആയി  മാറി. അസാമാന്യ  വേഗതയില്‍ ചന്ദ്രായുടെ  കയ്യില്‍ നിന്നു  പുറപ്പെടുന്ന  ബോള്‍ അതിന്‍റതായ  രീതിയില്‍  ബൌളറുടെ  അടുത്തെത്തി  അയാളെ  കുഴക്കി. ചന്ദ്രാ  പറഞ്ഞു. എനിക്ക്   പോളിയോ  ബാധിച്ച  ഒരു കയ്യാണുണ്ടായിരുന്നത് , അതിപ്പൊഴും  പൂര്‍ണ ശക്തി വീണ്ടെടുത്തിട്ടില്ല ,  ആ കയ്യ് ഞാന്‍ പരമാവധി ഉപയോഗിച്ചു  എന്നു മാത്രം

1964 ല്‍ ഇങ്ലണ്ടിനെതിരെയാണ്  ചന്ദ്രശേഖര്‍  ആദ്യമായി  ടെസ്റ്റില്‍ അരങ്ങേറിയത്. 1971 ലെ  ടെസ്റ്റ്  സീരീസ്  വിജയത്തിന്‍ കാരണം ചന്ദ്രാ  തന്നെയായിരുന്നു. ഇങ്ലണ്ട് 26 മത്സരങ്ങല്‍  തുടര്‍ച്ചയായി ജയിച്ചിട്ട് വരുകയായിരുന്നു. ഇങ്ലണ്ടില്‍ വെച്ച് ആദ്യത്തെ   രണ്ടൂ  മല്‍സരങ്ങള്‍   മഴ  മൂലം  ഉപേക്ഷിക്കേണ്ടി വന്നു.  മൂന്നാമത്തെ ടെസ്റ്റില്‍  ഇങ്ലണ്ട് ഒന്നാം ഇന്നിങ്ല്സില്‍   355 റണ്സ്   വാരിക്കൂട്ടിയതിനു ശേഷം രണ്ടാം ദിവസത്തെ  കളി ഉപേക്ഷിക്കേണ്ടീ വന്നു . ഇന്ത്യ  ഒന്നാം ഇന്നിങ്സില്‍  284  റണ്സിനു   പുറത്തായപ്പൊള്‍ ഇന്ത്യ  തോല്‍വിയിലേക്കു   നീങ്ങുകയായിരുന്നു. എന്നാല്‍   ചന്ദ്രശേഖര്‍   വിട്ടുകൊടൂക്കാന്‍ തയ്യറായില്ല. ഇങ്ലണ്ടിന്‍റെ  രണ്ടാം  ഇന്നിങ്സില്‍  വെറും  38 റണ്സ് വിട്ടു കൊടൂത്തു  കൊണ്ട് ഇന്ണ്ടിന്‍റെ  6 വിക്കറ്റുകള്‍  ചന്ദ്ര   പിഴുതെടുത്തു.  അങ്ങനെ  ഇന്ത്യയുടെ  പുറത്തുള്ള ആദ്യത്തെ   ടെസ്റ്റ് സീരീസ് വിജയം ഇങ്ലണ്ടില്‍  മാഞ്ചസ്റ്ററില്‍ സാധ്യമായി. തന്‍റെ  മാസ്മരികമായ  ബൌളിങ്ങ് കൊണ്ട്   ഇങ്ലീഷ് ബാറ്റ്സമാന്മാരെ  ചന്ദ്ര  വട്ടം കറക്കി  എന്നു  അന്നു വഡേക്കര്‍ പറയുകയുണ്ടായി.  തുടര്‍ന്നു   1976 ല്‍ ന്യൂസിലാണ്ടിലും  ഇന്ത്യക്ക്  ഒരു ടെസ്റ്റ്  സീരീസ് ജയിക്കാന്‍  ചന്ദ്ര   സഹായിച്ചു. ആ സീരീസില്‍  വീണ  20 വിക്കറ്റില്‍ 19 ഉം  ചന്ദ്രനായും പ്രസന്നയും കൂടി പങ്കിട്ടെടുത്തു. തുടര്‍ന്നു ആസ്ട്റേലിയായിലും  രണ്ടിന്നിങ്സിലും  52 രണ്സ് കൊടൂത്ത് 6 വിക്കറ്റ്  വീഴ്തുകയും ചെയ്തു.

.ചന്ദ്രായുടെ   അന്തര്‍ദ്ദേശീയ  മത്സരങ്ങല്‍ 14 വര്‍ഷം നീണ്ടുനിന്നു. ഇതിനിടയില്‍ ന്യൂസിലാണ്ടിതിരെ ഒരു ഏകദിന  മല്‍സരത്തില്‍ 39 രണ്സ് വഴങ്ങി   മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു. 1972 ലെ  വിസ്ഡണ്‍  ക്രിക്കറ്ററായി  ചന്ദ്രശേഖര്‍  അവരോധിക്കപ്പെട്ടു   1971 ലെ   ടെസ്റ്റ് സീരീസിലെ കളിയുടെ  മെച്ചം അനുസരിച്ച്.

ചന്ദ്രശേഖര്‍  ഇന്ത്യക്കു വേണ്ടി  കളിച്ച കളികളിലെ   വിവരങ്ങള്‍   ഇങ്ങനെയാണു

ഫലം        കളികള്‍      ഇന്ന്ങ്സ്    വിക്കറ്റുകള്‍   ഏറ്റവും  നല്ല  പ്രകടനം       

ജയം            14                    28             98                6/38

പരാജയം      24                    35             83                 8/79

സമനില        20                    34             61                  5/1116

അവലംബം

https://en.wikipedia.org/wiki/B._S._Chandrasekhar

https://scroll.in/field/963233/turning-it-around-how-chandrasekhar-overcame-polio-and-went-on-to-become-an-indian-cricket-legend

വിഡിയൊ

https://youtu.be/6skbKHa_uc4

https://youtu.be/RGzmG8wMlX4

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി