25.മാര്‍ലീ  മാര്‍ട്ടിന്‍ -  നടി    ചലചിത്ര നിര്‍മ്മാതാവ്

 

മാര്‍ലീ  ബെത്  മാറ്റ്  ലീന്‍   അമേരിക്കയില്‍  ഇല്ലിനോയിയില്‍ 1965  ആഗസ്റ്റ് 24  നാണ്  ജനിച്ചത്. അവര്‍  അഭിനയിച്ച  ആദ്യത്തെ  സിനിമയില്‍ തന്നെ  അക്കാഡമി  അവാറ്ഡ്  വാങ്ങിയ നടിയും   ചലചിത്ര  നിര്‍മ്മാതാവും  ആയിരുന്നു. ചിത്രത്തിന്‍റെ  പേര് 1986  ല്‍    നിര്‍മ്മിച്ച ബാലദൈവങ്ങളൂടെ  കുട്ടികള്‍ Children of a Lesser God (1986)   ആയിരുന്നു . അവര്‍  ചിത്രീകരിച്ചത്  ശ്റവണ ശേഷി  ഇല്ലാത്ത  കുട്ടികളെ  പഠിപ്പിക്കുന്ന   സ്കൂളിലെ  ശ്റവണശേഷി പൂര്‍ണമായി നഷ്ടപ്പെട്ട ഒരു  ശൂദ്ധീകരണതൊഴിലാളിയുടെ  ഭാഗം ആയിരുന്നു. അമേരിക്കന്‍   ആംഗ്യഭാഷ മാത്രം  ഉപയോഗിച്ച്   ആശയവിനിമയം  നടത്തുന്നയാള്‍  ആയിരുന്നു.

കഷ്ടിച്ച്   18  മാസം  പ്രായമായിരുന്നപ്പോള്‍   മാര്‍ലിന്  അവളൂടെ ശ്രവണ ശേഷി   പൂര്‍ണമായും  നഷ്ടപ്പെട്ടിരുന്നു. 1974 ല്‍ അവള്‍  ആദ്യമായി ഒരു  സ്റ്റേജ്   പ്രകടനത്തില്‍   പങ്കെടുത്തു. ബധിര  കേന്ദ്രത്തിന്‍റെ  ആഭിമുഖ്യത്തില്‍ കുട്ടികള്‍  അവതരിപ്പിച്ച ആസ്റ്റ്റേലിയായിലെ  മാന്ത്രികന്‍ (The  Wizaed of Oz) എന്ന  കുട്ടികളുടെ നാടകത്തില്‍  ആയിരുന്നു. തുടര്‍ന്ന് കുട്ടികളുടെ  തിയെറ്റര്‍  അവതരിപ്പിച്ച  മറ്റു  ചില  നാടകങ്ങളിലും  അഭിനയിച്ചു. ഹൈസ്കൂള്‍  വിദ്യാഭ്യാസം  കഴിഞ്ഞപ്പോള്‍ ഒരു പോലീസ്  ആഫീസറാകാന്‍  ഉദ്ദേശിച്ച് അവിടത്തെ  കമ്മ്യൂണിറ്റി കോളേജില്‍ ക്രിമിനല്‍   നിയമം  പഠിച്ചു  തുടങ്ങി . എന്നാല്‍ തന്‍റെ  ശ്രവണ ശേഷിക്കുറവ്   ഒരു പോലീസ്  ആഫീസറുടെ  ജോലിയെ ബാധിക്കുമെന്ന്  മനസ്സിലായപ്പോള്‍ നിയമവിദ്യാഭ്യാസം   നിര്‍ത്തിവെച്ചു.



1985ല്‍ ചിക്കാഗോയിലെ ഇമ്മീഡിയറ്റ്  തിയേറ്ററില്‍ ബാലദൈവങ്ങളുടെ  കുട്ടികള്‍  എന്ന  നാടകത്തില്‍ അഭിനയിച്ചു. ഈ  നാടകത്തിനു  1980ലെ ടോണി അവാര്‍ഡ്  ലഭിച്ചിരുന്നു. അതിലെ അഭിനയം  ശ്റദ്ധിക്കപ്പെട്ടു. ഈ  നാടകത്തിന്‍റെ   ചലചിത്രാവിഷ്കാരത്തിന്‍റെ  സംവിധായകനായ റാന്ഡാ  ഹെയിന്സ് എന്നയാള്‍   മാറ്റ് ലീന്‍ അഭിനയിച്ച   നാടകത്തിന്‍റെ  വിഡിയോ കണ്ടപ്പൊള്‍   ചലച്ചിത്രത്തില്‍ പ്രധാനറോളീല്‍ അഭിനയിക്കാന്‍   അയാളെ  ക്ഷണിച്ചു.  വില്യം ഹറ്ട്ട് ആയിരുന്നു   മാറ്റ് ലീന്‍റെ   നായകനായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിനു ഗോല്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഒസ്കാര്‍  അവാറ്ഡും അവര്‍ നേടി.

തുടര്‍ന്ന് മാറ്റ് ലീന്‍  1987 ല്‍ പുറത്തിറങ്ങിയ വാല്‍ക്കര്‍ (Walker)  എന്ന ചിത്രത്തിലെ പ്രധാന   നായകന്‍റെ  ഭാര്യയായി അഭിനയിച്ചു. 1989ല്‍   പുറത്തിറങ്ങിയ  നിശബ്ദതയിലേക്കുള്ള   പാലം (Bridge to Silence 1989)എന്ന ചിത്രത്തില്‍  ശ്റവണ ശേഷിയുള്ള ഒരു സാധാരണ  കുട്ടിയുടെ  ബധിരയായ  അമ്മയായി അഭിനയിച്ചു. ഈ ചിത്രത്തില്‍ തന്‍റെ കുട്ടിയെ  കിട്ടുന്നതിനുവേണ്ടി   തന്‍റെ  ബധിരതയെ  തോല്‍പ്പിക്കാന്‍   വേണ്ടീ   അക്ഷീണം ശ്റമിക്കുന്ന  അമ്മയായി  അഭിനയിച്ചു. തുടര്‍ന്നു  മാര്‍ക് ഹാര്‍മണ്‍   എന്ന  നടനുമായി യുക്തിക്കു  നിരക്കുന്ന സംശയങ്ങള്‍ ( Reasonable Doubts 1991–93) എന്ന  ടെലിവിഷന്‍  സീരിയലില്‍  അഭിനയിച്ചു . ഇതിലെ അസിസ്റ്റന്‍റ് അറ്റൊര്‍ണി ജനറലിന്‍റെ  റോളിനു 1992 ലും 19993 ലും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനു   നൊമിനേഷന്‍ നേടുകയും ചെയ്തു. തുടര്‍ന്നു  മാനസിക വൈകല്യങ്ങളുള്ള ഒരു  വ്യക്തിയെ  മറ്റൊരു  ടിവി സീരിയലായ അവളുടെ  ദ്രൂഢനിശ്ചയത്തിന്നെതിരെ (Against Her Will)  ലും അഭിനയിച്ചു. 1994 ല്‍   പുറത്തിറങ്ങിയ The Carrie Buck Story (1994)  യിലും  Its My Party (1996). എന്ന ചിത്രത്തിലും  അഭിനയിച്ചു. 

1994ല്‍ സീന്ഫില്‍ഡ് (Seinfield)  എന്ന ചിത്രത്തിലെ  അഭിനയത്തിനു   എമ്മി അവാറ്ഡിന്‍ നോമിനേഷന്‍ ചെയ്യപ്പെട്ടു. തുടര്‍ന്നു 1993 - 96 കാലഘട്ടത്തില്‍   അവതരിപ്പിക്കപ്പെട്ട Picket  Fences  എന്ന  ടി.വി. സീരിയലിl മേയര്‍ ലോറീ ബേയ് എന്ന  വേഷത്തില്‍   അഭിനയിച്ചു . മറ്റൊരു എമ്മ്മി അവാറ്ഡ് നോമിനേഷന്‍ ലഭിക്കുകയുണ്ടായി . 2000 ല്‍ വീണ്ടും The Practice  എന്ന ചിത്രത്തിലെ  അഭിനയത്തിനു മൂന്നാമതും എമ്മി അവാറ്ഡിനു  നോമിനേഷന്‍ ലഭിക്കുകയുണ്ടായി. 2004ല്‍  Law & Order: Special Victims Unit.എന്ന  ചിത്രത്തിലെ  അതിഥി റോളിനു  നാലാമത്തെ  നോമിനേഷനും ലഭിച്ചു. മറ്റൊരു   ചിത്രത്തില്‍   ഒരു ഫോടോഗ്രാഫറായും  മാറ്റ് ലീന്‍  അഭിനയിച്ചു. മറ്റു ചിത്രങ്ങള്‍  What the #$*! Do We (K)now!? (2004). The West Wing,  My Name Is Earl, The L Word, Switched at Birth, and Quantico. എന്നിവയായിരുന്നു. മാര്‍ലീ സ്വന്തമായി   ഒരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. ചിത്രത്തിന്‍റെ  പേര്‍ സത്യം  എവിടെയാണ്  കിടക്കുന്നത് ( Where  the Truth Lies1999).എന്നായിരുന്നു.

ചെറുപ്പത്തില്‍  പോലീസ്  ആഫീസറാകാന്‍  കൊതിച്ചിരുന്ന  മാറ്റ് ലീന്‍ 1993 ല്‍ ഒരു പോലീസ് ആഫീസറെ തന്നെ  തന്‍റെ ജീവിത  സഖാവായി  സ്വീകരിച്ചു, പേര് കെവിന്‍ ഡാല്‍സ്കി എന്നായിരുന്നു . ഈ ദമ്പതികള്‍ക്ക് നാലു കുട്ടികള്‍ ഉണ്ട്.

മാര്‍ലീ  ടീവി സീരിയലുകളുടെ  തലക്കെട്ടുകള്‍  നിറ്ണയിക്കുന്ന  സംഘടനയുടെ   ദേശീയവക്താവായി  പ്രവര്‍ത്തിക്കുന്നു. ഇതിനോടനുബന്ധിച്ച്   ആസ്റ്റ്റേലിയാ  ഫ്ല്രാന്സ് ഇങ്ലണ്ട് ഇറ്റലി തുടങ്ങിയ  രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.  ബധിരരായ  കുട്ടികളുടെയും അല്ലാത്തവരുടെയും  ഉന്നമനത്തിനു  വേണ്ടി പ്രവര്‍ത്തിക്കുന്ന  പല  സന്നദ്ധ ധര്‍മ്മ  സംഘടനകളുടെയും  അദ്ധ്യക്ഷപദം അവര്‍ അലങ്കരിക്കുന്നു. 

അവലംബം

https://www.britannica.com/biography/Marlee-Matlin

https://www.imdb.com/name/nm0559144/bio

മാര്‍ലിന്‍  മറ്റ് ലീ  യുറ്റ്യുബില്‍

https://youtu.be/rc8C6MVdRzo

https://youtu.be/S2Dqvd1Zk3M

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി