26. മൈക്കല്‍ ജെ  ഫോക്സ്

 

ലോകപ്രശസ്തനായ കനേഡിയന്‍-അമേരിക്കന്‍ നടന്‍,  ഹാസ്യനടന്‍  എഴുത്തുകാരന്‍, ചിത്രനിര്‍മ്മാതാവ്,  വക്കീല്‍ എന്നിവയെല്ലാം കൂടിയ   ഒരു അസാമാന്യ  പ്രതിഭാശാലി  ആയിരുനു മൈക്കേല്‍  ജെ   ഫോക്സ്. അദ്ദേഹത്തിന്‍റെ തൊഴിലില്‍ ഏറ്റവും  വിജയകരമായി  പ്രവര്‍ത്തിച്ചിരുന്ന   വെറും 29  ആം വയസ്സില്‍  1991ല്‍ പാര്‍കിന്സണ്‍ അസുഖം  ഉണ്ടെന്നു   മനസ്സിലായ  അദ്ദേഹം നിരാശനാകാതെ  തന്‍റെ  തൊഴില്‍   തുടര്‍ന്നു. ആ അസുഖം കൊണ്ട്   ജീവിതം   ദു:ഖകരമായ  ജീവിതം  നയിക്കുന്നവര്‍ക്കു വേണ്ടി ഒരു  ലോകപ്രശസ്ത  സംഘടനയും  സ്ഥാപിച്ചു .. 

 ക്യാനഡായിലെ ആല്‍ബെര്‍ട്ടാ പ്റോവിന്സില്‍  എഡ്മണ്ടന്‍ എന്ന നഗരത്തില്‍  വില്യം ഫില്ലിസ്  എന്നീ  മാതാപിതാക്കള്‍ക്ക് 1961 ല്‍ ജനിച്ചയാള്‍  ആയിരുന്നു മൈക്കേല്‍   ജെ ഫോക്സ്  അഥവാ മൈക്കെല്‍ ആന്ഡ്റൂ ഫോക്സ്. അദ്ദെഹത്തിന്‍റെ  പേരിലെ  ജെ  എന്നത്  മൈക്കേല്‍  ജെ പൊളാര്‍ഡ്   എന്ന  നടന്‍റെ  ബഹുമാനാര്‍ത്ഥം   പിന്നീട്  മാറ്റിയതായിരുന്നു. ചെറുപ്പത്തില്‍  ഫോക്സും  തന്‍റെ  മാതാപിതാക്കളും സഹോദരനും  മൂന്നു സഹോദരികളുമായി  പല  സ്ഥലങ്ങളിലും താമസിച്ചു. അവസാനം പിതാവ് കനേഡിയന്‍  പട്ടാളത്തില്‍ നിന്നു പിരിഞ്ഞപ്പോള്‍ 1971ല്‍  അവര്‍ വാന്‍കൂവറിനടുത്ത് ബ്റിട്ടീഷ് കൊളംബിയായിലെ ബറ്ണെബി എന്ന സ്ഥലത്ത്   സ്ഥിരതാമസമാക്കി. 



1970  മുതല്‍  അദ്ദേഹം  ചലച്ചിത്രങ്ങളിലും  ടേലിവിഷന്‍ ഷോകളിലും   അഭിനയിച്ചു തുടങ്ങി. ആദ്യത്തെ അഭിനയം ഭാവിയിലേക്ക്  പിന്നോട്ട് (Back to the  Future)  എന്ന  ടി.വി.സീരിയലില്‍   മാര്‍ട്ടി മക്ഫ്ലൈ   എന്ന  റോളില്‍  ആയിരുന്നു.. തുടര്‍ന്നു അമേരിക്കന്‍ കുടുംബ  സീരിയലായ കുടൂംബ  ബന്ധങ്ങള്‍ (Family Ties)  എന്ന സീരിയലില്‍ (1982-89) അലെക്സ് പി കീറ്റന്‍ എന്ന  ക്യാരക്ടറിനെ  ആണവതരിപ്പിച്ചത്. 1996 2000  കാലഘട്ടത്തില്‍ ഏബിസി.സില്‍ക്കൊണ്‍ എന്ന കമ്പനിയുടെ തിരിയുന്ന  നഗരം (Spin city) എന്ന  ചിത്രത്തില്‍   അഭിനയിച്ചു. പ്രൈം ടൈം എമ്മി അവാറ്ഡുകള്‍, നാലു ഗോള്‍ഡന്‍ ഗ്ലോബ് അവാറ്ഡുകള്‍, ഒരു ഗ്രാമി  അവാര്‍ഡ് , രണ്ട്  സ്ക്റീന്‍ ആക്ടെര്‍സ്  ഗില്‍ഡ് അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി.

തന്‍റെ  പാര്‍ക്കിന്സണ്‍ രോഗത്തിന്‍റെ  തുടക്കം  1991  ല്‍ 29 ആമത്തെ   വയസ്സില്‍ കണ്ടുപിടിക്കപ്പെട്ടു എങ്കിലും അതു  ആദ്യം രഹസ്യമാക്കി വെക്കുകയാണുണ്ടായത്. 1998ല്‍ ഇതു പരസ്യമാക്കിയതിനു ശേഷം   പാര്‍ക്കിന്സണ്‍ രോഗത്തെപ്പറ്റിയുള്ള  ഗവേഷണത്തിനു   പരമാവധി   സഹായം   ചെയ്തു  തുടങ്ങി. 2000  ജനുവരിയില്‍ തന്‍റെ നാലാമത്തെ സീസണ്‍ കഴിഞ്ഞപ്പോള്‍ സ്പിന്‍ സിറ്റിയുടെ 100 ആമത്തെ  എപ്പിസോഡ്   കഴിഞ്ഞപ്പോള്‍  അഭിനയത്തില്‍ നിന്നു  വിരമിച്ചു. തുടര്‍ന്നു   ആ വര്‍ഷം തന്നെ  അദ്ദേഹം പാര്‍ക്കിന്സണ്‍ രോഗ  ഗവേഷണത്തിനു വേണ്ടി   മൈക്കെല്‍ ജെ ഫോക്സ് ഫൌണ്ടേഷന്‍  സ്ഥാപിച്ചു  പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂയോറ്ക്ക്  ടൈംസ്  പത്രം   ഈ സ്ഥാപനത്തെപ്പറ്റി  എഴുതിയത്    പാര്‍ക്കിന്സണ്‍ രോഗത്തെപ്പറ്റി ഗവേഷണം നടത്തുന്ന ലോകത്തിലെ ഏറ്റവും നല്ല  സ്ഥാപനം   ആണെന്നായിരുന്നു.  ലാഭേച്ഛയില്ലാതെ  പ്രവര്‍ത്തിക്കുന്ന  ഏറ്റവും  വലിയ  പാര്‍ക്കിന്സണ്‍ രോഗഗവേഷണ സ്ഥാപനം ആണ്. ഈ രോഗത്തിന്‍റെ    ചികിത്സക്കുള്ള  മരുന്നുകള്‍  ഇവിടെ  വികസിപ്പിച്ചു   വരുന്നു. അവിശ്റാന്തം  ഈ സ്ഥാപനത്തിനു വെണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുനു, കൂട്ടത്തില്‍  ഒരു പേറ്റന്‍റ്   അഡ്വൊക്കേറ്റായും.

2011ല്‍ HBO കോമഡി യായ  നിങ്ങളുടെ ആവേശം  നിയന്ത്രിക്കുക(Curb Your Enthusiasm) ലാറി മൈക്കല്‍ ജെ ഫോക്സ് എന്ന എട്ടാം   സീസണ്‍   ഫൈനലില്‍ ഒരു അതിഥി താരമായി വന്നു. 2009 ല്‍ FX  Network drama  എന്നെ രക്ഷിക്കുക ("Rescue Me,)  എന്ന ടി.വി. ഡ്രാമായില്‍ ഡ്വെയിറ്റ്  എന്നൊരു  മയക്കുമരുന്നിന്‍റെ അടിമയായി  അഭിനയിച്ചു. ഈ   അഭിനയം   അദ്ദേഹത്തിന് അഞ്ചാമത്തെ എമ്മി അവാര്‍ഡ്  നേടിക്കൊടൂത്തു.  2006 ല്‍ ABC legal drama ബോസ്റ്റണ്‍  ലീഗല്‍ (Boston Legal ) എന്നതിലെ  അഭിനയത്തിനു     എമ്മി അവാര്‍ഡിനു നോമിനേഷന്‍   കിട്ടുകയും ഉണ്ടായി. അതുപോലെ 2004 ല്‍ സ്ക്റബ്സ് (Scrubs) എന്ന  NBC സീരിയലില്‍ ഡോ.കെവിന്‍  എന്ന റോളില്‍ അഭിനയിച്ചു,

ഫോക്സ്  ഇപ്പൊഴും  2020 ലും  പ്രേക്ഷകരെ  പ്രഗത്ഭനായ അറ്റോര്‍ണിയായും മറ്റും   രംഗത്തു  വരുന്നു. 2020 ല്‍ തന്നെ The Good Fight എന്ന   ടീ.വി.ഡ്രാമായില്‍  ചേറ്ന്നു.  ഇതില്‍  അഭിനയിച്ച റോള്‍ 2010  മുതല്‍ 2016   വരെ  അദ്ദേഹം നല്ല  ഭാര്യ  എന്ന സിബിഎസ്  ഷോയുടെ  ഭാഗമായി  അഭിനയിച്ച ലെവിസ് കാനിങ് എന്നതിന്‍റെ  തുടര്‍ച്ചയായിരുന്നു.

ഫോക്സിനു  പല  ആയുഷ്കാല നേട്ടങ്ങള്‍ക്കുള്ള അവാറ്ഡുകളും  കിട്ടിയിട്ടുണ്ട്. 2011 ല്‍ ഹൊയെര്‍സു മാസികയുടെ ഗോള്‍ഡന്‍ ക്യാമെറ  അവാറ്ഡും 2010 ല്‍ ദേശീയ  ബ്രോഡ് കാസ്റ്റിങ് അസൊസിയേഷന്‍റെ  വിശിഷ്ട സേവന അവാറ്ഡും   ലഭിക്കുകയുണ്ടായി.

അഭിനയ  രംഗം അല്ലാതെ   ഫൊക്സ് അറിയപ്പെടുന്ന  ഒരു  വാഗ്‌മിയും എഴ്തുകാരനും  കൂടിയാണ്.അദ്ദേഹം എഴുതിയ  പല പുസ്തകങ്ങളും  വളരെയധികം  വായിക്കപ്പെടുന്നു. No Time Like the Future: An Optimist Considers Mortality, എന്നിവ് അടുത്ത്  ആണ്   പ്രസിദ്ധീകരിച്ചത്  A Funny Thing Happened on the Way to the Future, അദ്ദേഹത്തിന്‍റെ  ഏറ്റവും പുതിയ  പുസ്തകമാണ്.

സ്വീഡനിലെ കരോലിന്‍  ഇന്സ്റ്റിറ്റ്യൂറ്റ്, ന്യുയോര്‍ക് സ്റ്റെയിറ്റ് യൂണിവെര്‍സിറ്റി മൌണ്ട് സിനാറിലെ ഈകാണ്‍  മെഡിക്കല്‍ സ്കൂള്‍, യൂണിവേര്‍സിറ്റി  ഒഫ് ബ്രിട്ടീഷ് കൊളംബിയ  എന്നിവ ഫോക്സിനു   ഹൊണററി ബിരുദം   കൊടുത്തു.   തന്‍റെ  അസുഖത്തെപറ്റിയും  അത്  എങ്ങനെ  തന്‍റെ  ജീവിതത്തെ  ബാധിക്കാതെ  താന്‍  എങ്ങനെ  നേരിട്ടു  എന്നതിനെപറ്റിയും അദ്ദേഹം  ധാരാളം പ്രസംഗിക്കുകയും  എഴുതുകയും ചെയ്തിട്ടുണ്ട്. നല്ലൊരു വാഗ്‌മിയും  തികഞ്ഞ  നര്‍മ്മ  ബോധം  ഉള്ളയാളും ആണ്   മൈക്കല്‍ ജെ  ഫോക്സ്  എന്ന    ബഹുമുഖപ്രതിഭ.  തന്നെപ്പോലെ  ഭാഗ്യവാന്മാരല്ലത്തവര്‍ക്കു വെണ്ടി  അദ്ദേഹം  തന്‍റെ  ജീവിതത്തിന്‍റെ  കൂടൂതല്‍  ഭാഗം  ഇന്നും  ചിലവാക്കുന്നു .

അവലംബം

https://en.wikipedia.org/wiki/Michael_J._Fox

https://www.michaeljfox.org/michaels-story

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി