27.
മില്ലി ബോബി ബ്രൌണ്‍ -
ടി വി , ചലച്ചിത്ര നടി
മില്ലി ബോബി ബ്രൌണ്‍ എന്ന ബ്റിട്ടീഷ് നടിയും
മോഡലും ടൈം മാഗസീന്‍റെ
ഏറ്റവും സ്വാധീനമുള്ള 100 പേരില്‍
ഉള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ
ആളായിരുന്നു. 2018 ഏപ്രില്‍ 20
നു അവര്‍ അങ്ങനെ ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ 100
പേരില്‍ ഒരാളായി
അംഗീകരിക്കപ്പെട്ടു.
മില്ലീ 2004 ഫെബ്രുവരി 19
നു സ്പെയിനിലെ മാര്‍ബെല എന്ന
പട്ടണത്തില്‍ കെല്ലി ബ്രൌണിന്‍റെയും റൊബെര്‍ട്ട് ബ്രൌണിന്‍റെയും
നാലാമത്തെ കുട്ടിയായി ജനിച്ചു. അവള്‍ക്ക് ജനനാല്‍ തന്നെ ഒരു ചെവിക്ക് ശ്റവണ
ശേഷി കുറവായിരുന്നു. ഏതാനും
വര്‍ഷങ്ങള്‍ക്കകം അവളുടെ ശ്രവണ
ശേഷി പൂറ്ണമായും നഷ്ടപ്പെട്ടു. ബ്രിട്ടീഷ് പൌരന്‍മാരായ അവള്‍ പിന്നീട്
ഇങ്ലണ്ടിലെ പോക്സ്ഡൌണ്‍ കമ്മ്യൂണിറ്റി
പ്രൈമറി സ്കൂളില്‍ ചേറ്ന്നു, വാരാന്ത്യത്തില്‍ ഒറ്ലന്ഡോയില്‍
അഭിനയവും പഠിച്ചു വന്നു. നാലു വര്‍ഷം കഴിഞ്ഞ്
മില്ലിയുടെ കുടൂംബം അമേരിക്കയിലെ ഫ്ലൊരിഡായിലെ വിന്ദര്‍മെയര്‍
എന്ന സ്ഥലത്തേക്ക് കുടിയേറി. ഇപ്പോള്‍ അവര്‍
ഫ്ലോറീഡായിലും ലണ്ടനിലും മാറിമാറി
താമസിക്കുന്നു, ജോലി സംബന്ധമായി.
2013 ലാണ്
ബ്രൌണ്‍ അവളുടെ അഭിനയം തുടങ്ങിയത്. ABC ചാനലിലെ ഒരു ഫാന്‍റസി നാടകമായ പണ്ടൊരിക്കല്‍ വന്ഡര്‍ലാന്ഡില്‍
( Once upon a time in Wonderland) എന്ന ടെലിവിഷന്‍ സീരിയലില്‍
ആയിരുന്നത്. ബിബിസി അമേരിക്കയുടെ അസാധാരണമായ അപസര്‍പ്പക നാടകമായ
ഇന്‍റ്ര്യൂഡെര്‍സ് (Intruders)
എന്ന സീരിയലിലും അഭിനയിച്ചു. CBS ന്‍റെ പോലീസ് സീരിയലായ NCIS ലും
ABC സിറ്റ്കോമിന്‍റെ
ആധുനിക കുടൂംബം ( Modern Family), അവരുടെ തന്നെ
മെഡിക്കല്‍ ഡ്രാമ ഗ്രെയുടെ അനാട്ടമി (Greys Anatamy)
എന്നിവയിലും അതിഥിതാരമായും
രംഗത്തു വന്നു.
2016 ല്‍
നെറ്റ്ഫ്ലിക്സിന്‍റെ ശാസ്ത്ര കഥ ഹൊറര്‍
നാടകം അസാധാരണമായ സംഭവങ്ങള്‍ (Strange Things ) എന്ന നാടകത്തില്‍ ഇലവന്‍ എന്ന റോളില്‍ രംഗത്തു വന്നു. ഇതിലെ പ്രകടനം വളരെയധികം ശ്റദ്ധിക്കപ്പെട്ടു. സ്ക്റീന്‍ ആക്ടേര്‍സ് ഗില്‍ഡ്
അവാര്‍ഡിനു നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് അവര്‍ക്ക് സ്ക്രീന്‍
ആക്റ്റെറ്സ് ഗില്‍ഡ് അവാറ്ഡും യുവനടികളുടെ
കൂട്ടത്തില്‍ ഏറ്റവും നല്ല
പ്രകടനത്തിനുള്ള 43ആമത്തെ സാറ്റേണ്‍ അവാര്‍ഡും
ലഭിച്ചു . 2016 ല്‍ രണ്ടാമത്തെ
എമ്മി അവാര്‍ഡൂം കിട്ടി.
മില്ലി ബ്രൌണിന്‍റെ
അഭിനയ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍
താഴെ കൊടൂക്കുന്നു.
§ 2013: ABC ഫാന്‍റസി
നാടക സീരിയലില്‍ ആദ്യമായി അഭിനയിച്ചു.
§ 2014: ബിബിസി
അമേരിക്കയുടെ ത്രില്ലര്‍ സീരീസ് ഇന്‍റ്രൂഡെര്‍സില്‍
അഭിനയിച്ചു .
§ 2016: നെറ്റ്ഫ്ലിക്സിന്‍റെ
അപരിചിതമായ കാര്യങ്ങല്‍ ( ‘Stranger Things’) എന്ന
സീരിയലില്‍ പ്രധാന റോളില്‍ എലി
എന്ന ക്യാരക്ടര്‍ ആയി അഭിനയിച്ചു.
§ 2016 ല്‍
തന്നെ സിഗ്മ & ബെര്‍ഡി
എന്ന സംഗീത വിഡിയോ എന്നെ കണ്ടെത്തുക("Find Me".) എന്നതില്‍ അഭിനയിച്ചു.
§ 2017 ല്‍ XXന്‍റെ എനിക്കു തന്‍റേടം
ഉണ്ട് (‘I Dare You’.) എന്ന സംഗീത വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.
§ 12 ആമത്തെ വയസ്സില്‍ കാല്വിന്‍ ക്ലെയിന്‍
ക്യാമ്പെയിനിനില്‍ ഏറ്റവും പ്രായം
കുറഞ്ഞ മോഡലായി പ്രത്യക്ഷപ്പെട്ടു. ഫെബ്രുവരിയില്‍ IMG Models എന്ന
ഏജെന്സിയില്‍ ചേറ്ന്നു
§ 2018ല്‍ മാരോന്‍ 5 ന്‍റെ
നിന്നെപ്പോലെയുള്ള പെണ്കുട്ടികള്‍ ( Girls Like You)’ എന്ന ഷോയിലും
ഡ്റേയ്ക്കിന്‍റെ എന്‍റെ വികാരങ്ങളില്‍ ( In My Feelings’) എന്ന
ഷോയിലും അഭിനയിച്ചു
§ 2019ല്‍ ഗൊഡ്സില :രാക്ഷസന്മാരുടെ രാജാവ്
എന്ന ചലചിത്രത്തില്‍ അഭിനയിച്ചു
§ 2020 ല്‍ എനോല ഹൊംസ്
എന്ന കിത്രത്തില്‍ അഭിനയിച്ചു.
§ 2021ല്‍ ഗോഡ്സില
കോങ് എന്ന ചിത്രത്തിന്‍റെ പുനര്‍
നിര്‍മ്മാണത്തില്‍ പങ്കു ചേരാന്‍
ഇരിക്കുന്നു.
പ്രധാനപ്പെട്ട അവാര്‍ഡുകള്‍
§ 2017, സ്ക്റീന്‍ ആക്ടെര്‍സ്
ഗില്‍ഡ് അവാര്‍ഡ്
§ 2017, ഏറ്റവും നല്ല ടെലിവിഷന്‍
നടി .
§ 2017, ഏറ്റവും
നല്ല യുവ
ടി വി നടിക്കുള്ള സാറ്റെണ്‍ അവാര്‍ഡ് ’.
§ 2017, ഏറ്റവും നല്ല ടിവി ഷോയിലെ
നടി എന്നതിനു എംടിവി മൂവീ & ടിവി അവാര്‍ഡ്.
§ 2017 അസാധാരണ പ്രകടനത്തിനു ഗോള്‍ഡന്‍ ഡെര്‍ബി ടിവി അവാര്‍ഡ്
§ 2017, ഏറ്റവും നാടകീയമായ ടിവി അഭിനയത്തിനു ’IGN People's Choice അവാര്‍ഡ് ’ .
§ 2018, ‘Kids' Choice അവാര്‍ഡില്‍ എറ്റവും
പ്രിയപ്പെട്ട ടിവി നടി .
§ 2018, എംടീവി മൂവീസ് * ടിവി
അവാര്‍ഡ്
§ 2018, ‘Teen Choice Awards’ ശാസ്ത്ര കഥ./ഫാന്‍റസി ടീ വി
നടിക്കുള്ള അവാര്‍ഡ്
https://en.wikipedia.org/wiki/Millie_Bobby
https://www.biography.com/actor/millie-bobby-brown
https://gossipgist.com/millie-bobby-brown

Comments
Post a Comment