28.അരുണിമ സിന്‍ഹ
ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ട്രാജെഡിയില്‍ നിന്നു തന്നെ
ഒരു ലോക ചാമ്പ്യന്‍ ആക്കി മാറ്റാന്‍
കഴിഞ്ഞ അപൂര്‍വ ദ്രൂഢനിശ്ചയത്തിന്‍റെയും ധൈര്യത്തിന്‍റെ മൂര്‍ത്തിമത്ത് ഭാവം ആയിരുന്നു അരുണിമ സിന്‍ഹ.
2011 ല്‍ 24 വയസുള്ള അരുണിമ വേഗത്തില്‍
ഓടിക്കൊണ്ടിരുന്ന ഒരു ടെയിനില്‍
നിന്ന് അയാളുടെ കഴുത്തില്‍ കിടന്ന
സ്വര്‍ണമാല പിടിച്ചെടുക്കാന്‍ ശ്രമിച്ച
അക്രമികള്‍ക്ക് ഏല്‍പ്പിച്ചു
കൊടൂക്കാത്തതിന്‍റെ പേരില്‍ പുറത്തേക്കെറിയപ്പെട്ടു. ട്റെയിന്‍ കയറി
അയാളുടെ ഇടത്തേ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. ജീവിതം വഴിമുട്ടി
നിന്നപ്പോള്‍ അവള്‍ ഒരു
തീരുമാനം എടുത്തു . തന്‍റെ ഒറ്റക്കാലു കൊണ്ട് എവറസ്റ്റ്
കൊടൂമുടിയുടെ മുകളില്‍ കയറുമെന്ന്.
2013 ല്‍ അതു സാധിക്കുകയും ചെയ്തു. ലോകത്തിലേ ഏറ്റവും
ഉയരം കൂടിയ കൊടുമുടിയായ
എവറെസ്റ്റിന്‍റെ മുകളില്‍ കയറിയ
ആദ്യത്തെ ഒരു കാലു മാത്രം
ഉള്ള ആദ്യത്തെ സ്ത്രീ ആയി
അവള്‍. തുടര്‍ന്ന് അവര്‍ക്ക് പത്മശ്രീ അവാറ്ഡ് കൊടുകുകയുണ്ടായി.
ഉത്തര പ്രദേശത്തിലെ
ലക്നോ നഗരത്തില്‍ നിന്നു 200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു കൊച്ചു ഗ്രാമമാണ്
അംബദ്കര്‍നഗര്‍. അരുണിമ അവിടെയാണ്
ജനിച്ചത്. അച്ഛന്‍ പട്ടാളത്തിലെ ഒരു എഞ്ചിനീയറും അമ്മ ആരോഗ്യവകുപ്പിലെ ഒരു സൂപ്പര്‍വൈസറും ആയിരുന്നു. അരുണിമക്ക് മൂന്നു വയസ്സായിരുന്നപ്പോള്‍ അച്ഛന്‍ മരിച്ചു. അവള്‍ക്ക് ഒരു മൂത്ത സഹോദരിയും ഇളയ
അനുജനും ഉണ്ടായിരുന്നു. അച്ഛന്‍റെ
മരണശേഷം ജ്യേഷ്ട സഹോദരിയുടേ ഭര്‍ത്താവ് കുടുംബനാഥനായി. അവരുടെ വീട്ടിലെ മിക്കവരും സ്പോട്സില്‍ താല്‍പര്യമുള്ളവരായിരുന്നു. ചെറുപ്പത്തില്‍
തന്നെ സൈക്കിള്‍ ചവിട്ടുമായിരുന്നു, മത്സരത്തില്‍ പങ്കെടുക്കാനായിരുന്നില്ലെങ്കിലും.
ഫുട്ബാളും വോളിബാളും കളിക്കാനും തുടങ്ങി. ദേശീയ വോളിബാള്‍ ടീമില്‍ അരുണീമ
തിരഞ്ഞെടൂക്കപ്പെട്ടു. വളര്‍ന്നപ്പോള്‍
ജീവിക്കാന്‍ ഒരു ജോലി
അന്വെഷിക്കാന്‍ തുടങ്ങിയപ്പോള്‍
സ്പൊറ്ട്സ് പിന്നോക്കം പോയി. പോസ്റ്റ്
ഗ്രാഡുവെറ്റ് ആയതിനു ശേഷം നിയമം പഠിച്ച് നല്ല
രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് അയാള്‍ക്ക്
ആത്മവിശ്വാസം ഉണ്ടായിരുന്നു.
ജ്യേഷ്ടത്തിയുടെ ഭര്‍ത്താവ്
ഏതെങ്കിലും പാരാമിലിട്ടറി സര്വീസില്‍ അപേക്ഷിക്കാന്‍ ഉപദേശിച്ചു. ഇത്തരം ജോലിയാകുമ്പോള്‍ സ്പോര്‍ട്ട്സ്
കൂടെ കൊണ്ടുപോകുകയും ആവാമല്ലൊ എന്നും കരുതി. പല പ്രാവശ്യം ശ്റമിച്ചിട്ടും ഒന്നും
ശരിയായില്ല. 2011 ല്‍ അയാള്‍ CSIF. ല്‍ അപേക്ഷിച്ചു, എന്നാല്‍ അവര്‍ അയച്ച ഇന്‍റെര്വ്യൂ
ലെറ്ററില്‍ അവളുടെ ജനതീയതി
തെറ്റായി എഴുതി വെച്ചിരുന്നു.
ഈ തെറ്റ് ഉണ്ടായി എങ്കിലും അവള്‍ ഈ അവസരം പാഴാക്കാതെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു, ഈ തെറ്റ് തിരുത്തിയെടുക്കാന്‍. തെറ്റ് തിരുത്തിയാല്‍ ആ ജോലി അയാള്‍ക്കു കിട്ടുമെന്നുറപ്പുണ്ടായിരുന്നു.
ഡല്‍ഹിയിലേക്കുള്ള യാത്ര
പദ്മാവതി എക്സ്പ്രെസ്സിലെ ഒരു ജനറല്‍
കമ്പാര്‍ട്ടുമെന്‍റില്‍ ആയിരുന്നു.
വണ്ടിയില്‍ വല്ലാത്ത തിരക്കായിരുന്നു. വിഷമിച്ച് ഒരു വിധം അകതു കയറി
ഒരു സീറ്റ് ഒപ്പിച്ചെടുത്തു.
ഭാവിയെപ്പറ്റി ആലോചിച്ച് ഒരു
മൂലക്ക് കിട്ടിയ സീറ്റില്‍ അയാള്‍ ഇരിക്കുമ്പോഴാണ്‍ മൂന്നൊ നാലൊ
അക്രമികള്‍ അവളുടെ അടുത്തു
വന്നു അവളുടെ കഴുത്തില്‍ ഇട്ടിരുന്ന ഒരേ
ഒരു വിലപിടിപ്പുള്ള സാധനം ഒരു സ്വര്‍ണമാല , അവളുടെ അമ്മ സമ്മാനിച്ച മാല
അവര്‍ ആവശ്യപ്പെട്ടു.
അന്നൊക്കെ ട്രെയിനിന്‍റെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ ഇത്തരം
അക്രമിക്കള്‍ കയറുന്നത് പതിവായിരുന്നു. പുരുഷന്മാര്‍ ആരും കൂടെ ഇല്ലാതെ യാത്ര
ചെയ്യുകയായിരുന്ന അവളെ അവര്‍
എളൂപ്പത്തില്‍
കീഴ്പ്പെടുത്താമെന്നു കരുതി. അയാള്‍ മാല കൊടുക്കില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍
അവളെ ആക്രമിച്ചു. അവരെ ചവിട്ടിയും തള്ളിയും എതിര്‍ത്തു. ഏതാനും നിമിഷം
അവരെ തടഞ്ഞു നിര്‍ത്താന്‍ അവള്‍ക്ക്
കഴിഞ്ഞു എങ്കിലും ആ കമ്പാര്‍ട്ടുമെന്‍റില്‍
ഉണ്ടായിരുന്ന മറ്റു
യാത്രക്കാരൊന്നും ഏകയായ ആ സ്ത്രീയെ
സഹായിക്കാന്‍ മുന്പോട്ട്
വന്നില്ല. അവര്‍
ഓരൊരുത്തരായി അവളുടെ കയ്യും കാലും
ബലം പ്രയോഗിച്ചു പിടിച്ച്
രണ്ടൂ കാലിലും പിടീച്ച് ട്റെയിനില്‍
നിന്നു പുറത്തെക്ക് എതിര്‍ വശത്തുള്ള റെയില്വേ ട്രാക്കിലേക്കു തള്ളി. പാളത്തില്‍ നിന്നും
കാലു മാറ്റുന്നതിനു മുമ്പ് മറ്റൊരു
ട്റേയിന്‍ അവളുടെ കാലില്‍ കൂടീ
കയറി പാഞ്ഞുപോയി. ആ രാത്രി എങ്ങനെയോ കഴിഞ്ഞു പോയി. അവസാനം ആ പാളത്തില്‍ കിടന്ന അവളെ
ആരോ കണ്ടെത്തിയപ്പോള്‍ 49
ട്റെയിനുകള്‍ അവളെ കടന്നു പൊയിരുന്നു എന്നു മഹിളാ
ആയോഗിന്‍റെ റീപ്പോര്‍ട്ടില്‍ പറഞ്ഞു. രാത്രി മുഴുവന്‍
അവിടെ കിടന്ന അയാളുടെ
മുറിവില്‍ നിന്നു വീണ
ചോര കുടിക്കുവാന്‍ എലികളും മറ്റും
എത്തി എന്നവര്‍ പറഞ്ഞു. ആ രാത്രി എങ്ങനെയോ
കഴിഞ്ഞു. പുലര്‍ച്ചെ പാളത്തില്‍ മലവിസര്‍ജ്ജനം
ചെയ്യാന്‍ വന്ന ആരോ ഗ്രാമവാസികള്‍
അവളെ കണ്ട് ആരൊക്കെയോ കൂടീ അവളെ
ബറെലി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പെട്ട അയാളെ
സഹായിക്കാന്‍ വേണ്ടിവന്ന സര്‍ക്കാര്‍
ജീവനക്കാര്‍ ചുവപ്പുനാടയില്‍ കുടുങ്ങി
അവളെ ഈ അര്‍ദ്ധപ്രാണനായ നിലയില്‍
മണിക്കൂറുകള്‍ റെയില്വെ
പ്ലാറ്റ്ഫോര്‍മില്‍ കിടത്തി. അവസാനം ആശുപത്രിയില്‍
എത്തിച്ചപ്പോള്‍ അയാളുടെ കാലു മുറീച്ചു
മാറ്റുകയല്ലാതെ മറ്റു മാര്‍ഗ്ഗം
ഒന്നുമില്ലായിരുന്നു. അസാധാരണമാം വിധം രക്തം
നഷ്ടപ്പെട്ട അയാള്‍ക്ക് ശസ്ത്രക്രിയ
ചെയ്യാന്‍ അവിടെ ബോധം കെടുത്താനുള്ള മരുന്നു പൊലും ഉണ്ടായിരുനില്ല. അവള്‍ക്ക് പൂര്‍ണ ബോധം ഉള്ളപ്പോള്‍ തന്നെ അവളുടെ
കാലു വാളുവെച്ചു മുറിച്ചു
മാറ്റി. അവിടെയുള്ളവര്‍ മരുന്നില്ലെങ്കിലും അവളുടെ
വേദന കുറക്കാന്‍ ചെയ്യാവുന്നതൊക്കെ
ചെയ്തു. ഫാരമസിയിലെ ആര്‍.സി. യാദവ് എന്നയാള്‍ അയാളുടെ
രക്തം തന്നെ അവള്‍ക്ക് കൊടുത്തു. ആ ആശുപത്രിയുടെ സ്ഥിതി
ശോചനീയമായിരുന്നു. കാലു മുറിച്ചു ഓപെരേഷന്‍ തിയേറ്ററില്‍ കിടന്ന
അവളുടെ അടുത്തു ഒരു തെരുവുനായ വരെ
കയറിച്ചെന്നു എന്നു പറഞ്ഞാല്‍ അവിടത്തെ
സാഹചര്യം മനസ്സിലാവുമല്ലൊ. ജീവനുവെണ്ടി പൊരുതിക്കൊണ്ടീരുന്ന അയാള്‍ പെട്ടെന്നു മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ടീ വി
ചാനലുകാരും പത്രക്കാരും അവളെ
അഭിമുഖം നടത്താനെത്തി. യു.പി സര്‍ക്കാറും
കേന്ദ്ര സര്‍ക്കാറും വിവരങ്ങള്‍ അറിഞ്ഞു, അന്നത്തെ സ്പോറ്ട്സ്
മന്ത്രി ആയിരുന്ന അജയ് മാക്കന്‍ അവളെ ഡല്‍ഹി ആള്‍ ഇന്ത്യാ
മെഡിക്കല്‍ ഇന്സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കാന്‍ സഹായിച്ചു. അവിടെ മികച്ച
വൈദ്യ സഹായം ലഭിച്ചു.
എന്നാല്‍ കാര്യങ്ങള്‍
കൂടൂതല്‍ വഷളാകുകയായിരുന്നു. അയാള്‍ക്ക് ഇങ്ങനെ
അപകടം പറ്റിയതിന് കാരണക്കാരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയപ്പോള്‍ ഉദ്യൊഗ്സ്ഥന്മാര്‍ തമ്മില്‍
പരസ്പരം പഴി ചാരി അവള്‍ ടിക്കറ്റില്ലാതെ യാത്ര
ചെയ്ത് വണ്ടിയില്‍ നിന്നു
സ്വയം ചാടി എന്നു വരെ ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. കെന്ദ്ര സര്‍ക്കാറും
സസ്ഥാന സര്‍ക്കാറും ഈ വടം വലിയില്‍ ഭാഗം
ഏറ്റെടുത്തു. അവള്‍ പുറപ്പെട്ട സ്റ്റെഷനിലെ
സിസിടിവി ദ്രൂശ്യത്തില്‍ ടിക്കയെടുക്കാന്‍ ക്യൂവില്‍
നില്‍ക്കുന്നതു കണ്ടു. അര്‍ധപ്രാണയയി അവള്‍
ആശുപത്രിയില്‍ കിടന്ന് അവള്‍
തീരുമാനിച്ചു എന്നെങ്കിലും സംഭവത്തിന്‍റെ ശരിയായ
സ്ഥിതി പരസ്യമാക്കും എന്നു. അതിനു
വേണ്ടി എന്തു ചെയ്യാമെന്ന്
അയാള്‍ ആലോച്ചിചു. അങ്ങനെ തീരുമാനിച്ചതാണ്‍ എന്നെങ്കിലും അയാളുടെ
മുറിച്ച് കാലുമായി എവറെസ്റ്റ് കൊടുമുടിയില്‍ കയറുമെന്ന്. ആശുപത്രിയികല്‍ നിന്നു
പുറത്തു പോരുന്നതിനു മുമ്പു തന്നെ അവള്‍ തന്‍റെ
പദ്ധതി ഡോക്ടറോട് പറഞ്ഞു. തന്‍റെ ആഗ്രഹം
പറഞ്ഞു. കേട്ട പലരും ഇതസാദ്ധ്യം
എന്നു പറഞ്ഞു ചിരിച്ചു
കളഞ്ഞു എങ്കിലും അവള്‍ പിന്നോട്ട് പോയില്ല .
ആശുപത്രിയില്‍ നിന്നു
പുറത്തു വന്ന രണ്ടാം ദിവസം
തന്നെ അവള്‍ ആദ്യമായി
എവറെസ്റ്റ് കൊടൂമുടീ
കീഴടക്കിയ ഇന്ത്യന്‍ വനിതയായ ബചെന്ര പാലിനെ പോയിക്കൊണ്ടു. അവളൂടെ കുടൂബക്കാരല്ലതെ അവളെ
പ്രൊത്സാഹിപ്പിച്ച ഒരെഒരാള്‍ ആ സ്ത്രീ
മാത്രമായിരുന്നു. എന്നാല്‍ അവര്‍
അതിന്‍റെ ബുദ്ധിമുട്ടുകള്‍ അവളെ
പറഞ്ഞു മനസ്സിലാക്കി. അതിനു വേണ്ട
പരിശീലനത്തിന്‍റെ ആവശ്യവും വ്യക്തമാക്കി. തുടര്‍ന്നു
അരുണിമ പര്വതം കയറാനൂള്ള പരി ശീലനം തുടങ്ങി. ക്രുത്രിമക്കാലു
വെച്ചു വേദന കടിച്ചമര്‍ത്തി അവള്‍ പരിശീലനം തുടര്‍ന്നു.
ആദ്യം ചെറിയ ചെറിയ മലകള്‍ കയറിതുടങ്ങി. ഭാഗ്യത്തിനു ടാട്ട സ്റ്റീല്‍ കമ്പനി അവളെ
സ്പോന്സര്‍ ചെയ്യാമെന്നെറ്റു. നാഷണല്‍ ഇന്സ്റ്റുഇറ്റ്യുറ്റ് ഒഫ് മൌണ്ടനീയറിങ്ങ്
ചില സഹായങ്ങള്‍ ചെയ്തു. വലതുകാല്‍ള്‍ ഒരു
സ്റ്റീല്‍ കമ്പിയില്‍ ഉറപ്പിച്ചു
ബലം കൂട്ടിക്കൊണ്ടായിരുന്നു പരിശീലന്നം. കുറെയധികം പരിശീലനം കഴിഞ്ഞപ്പോള്‍ ശരിക്കും
ഹിമാലയത്തിലേക്കു തന്നെ പോയി. അയാളുടെ
കൂടെ ചെല്ലാമെന്നേറ്റ ഷെര്‍പ്പാ
ഒരിക്കല്‍ അവളെ ഉപെക്ഷിച്ചു
പൊകാന്‍ തുടങ്ങി,
എവറസ്റ്റ് കയറ്റത്തിനു
നാലു ക്യാമ്പുകള്‍ എങ്കിലും വേണ്ടിവരും.
സാധാരണക്കാര്‍ പോലും മടിക്കുന്ന കയറ്റം അവളെ
തളര്‍ത്തിയില്ല.എവറെസ്റ്റിലേക്കുള്ള നാലാമത്തെ ക്യാമ്പ് കഴിഞ് 3500 അടി കൂടി
കയറണമായിരുന്നു. ഈ അവസാന കയറ്റം ആയിരുന്നു ഏറ്റവും ദുഷ്കരം മരണത്തെ
മുഖാമുഖം കണ്ടൂ കൊണ്ടായിരുന്നു
മുകളിലേക്കുള്‍ല യാത്ര. ഈറ്റക്കുവ്ച്ചു
അവള്‍ കണ്റ്റ ഒരുബംഗളാദേശുകാരനായ ഒരു
മല കയറ്റക്കാരന്‍ മരിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ
പ്രതിബന്ധങ്ങള്‍ പലതും തരണം
ചെയ്ത് അവള്‍ മെല്ലെ
മെല്ലെ മുന്നോട്ടു കയറി.
അങ്ങനെ
2013 മെയ് മാസം 21നു അവള്‍
എവറെസ്റ്റ് കൊടുമുടിയുടെ മുകളില്‍ എത്തി. അവളുടെ
ഓക്സിജന്‍ വളരെ കുറവാണെന്നു ഷെര്‍പ്പാ സൂചന
കൊടുത്തിരുന്നു. എങ്കിലും എന്തും വരട്ടെ എന്നു കരുതി
അവള്‍ എവറെസ്റ്റ് കീഴടക്കുക തന്നെ ചെയ്തു. ശ്വാസം കിട്ടാതെ അവള്‍ ബുദ്ധിമുട്ടുന്നതു കണ്ട ഷെര്‍പ്പാ
എവിടെ നിന്നൊ ഒരു ഓക്സിജന്‍
സിലിണ്ടര്‍ കൊണ്ടു വന്നു അവളെ അതിനോട് ബന്ധിപ്പിച്ചു, അങ്ങനെ മരണ വക്ത്രത്തില്‍ നിന്നു രക്ഷപെട്ട് അവള്‍ തന്‍റെ
ലക്ഷ്യം സാധിച്ചു. തിരിച്ചുള്ള ഇറക്കത്തിലും
മരണം പലപ്പോഴും സംഭവിക്കാറുണ്ട്. എങ്കിലും അവള്‍
അപകടം കൂടാതെ താഴെയിറങ്ങി.
ഇപ്പൊഴും അയാള്‍
മറ്റോരൊ ഭൂഖണ്ഡത്തിലെയും ഏറ്റവും
വലിയ പര്വത ശിഖരങ്ങളീലേക്കു കയറാന്‍
ഉള്ള പദ്ധതിയുമായി മുന്നോട്ടു
പോകുന്നു.
അവലംബം
https://en.wikipedia.org/wiki/Arunima_Sinha
https://yourstory.com/2015/05/arunima-sinha-world-champion


Comments
Post a Comment