29. സമ്യക്   ലളിത്   - ലളിത് കുമാര്‍

 

ലളിത് കുമാര്‍ - കൂടുതല്‍  അറിയപ്പെടുന്ന പേര്‍   സമ്യക് ലളിത് - രണ്ട് കാലും പോളിയോ  ബാധിച്ച് ദുര്‍ബ്ബലമായി ക്രച്ചസ്  ഉപയോഗിച്ച് നടക്കുന്ന  ഭിന്നശേഷിക്കാരില്‍  വളരെ  പ്രസിദ്ധനാണ്. ഭിന്നശേഷിക്കാരായവര്‍ക്കു വേണ്ടിയുള്ള  പ്രവര്‍ത്തനത്തിനു   ജീവിതം ഉഴിഞ്ഞു വച്ച  ഒരു     ക്യാന്സര്‍  രോഗ ഡോക്ടര്‍ ആണ്.   ശാരീരിക  പരിമിതികളില്‍  മാത്രുകാപരമായ പ്രവര്‍ത്തനത്തിനു  ദേശീയ  അവാറ്ഡ് ജേതാവും  ആണ്. അദ്ദേഹം ഹിന്ദിയില്‍   എഴുതിയ വിറ്റാമിന്‍  സിന്ദഗി  എന്ന  ഹിന്ദി  പുസ്തകം വളരെ  പ്രശസ്തമാണ്. ധാരാളം   ടെലിവിഷന്‍ ഷോകളിലും റേഡിയൊ പത്ര  മാധ്യമങ്ങളിലും  കൂടി  അറിയപ്പെടുന്നയാളും.  അദ്ദെഹത്തിനെ  യൂറ്റ്യൂബ് ചാനല്‍ 1,25,000  ആള്‍ക്കാര്‍   കണ്ടിട്ടുണ്ട്, അതുപോലെ  തന്നെ അദ്ദേഹത്തിന്‍റെ  ഫെയ്സ്ബുക്ക്  പേജും  വെബ്സൈറ്റും  വളരെ  ജനസമ്മതമാണ്.


 

ലളിത്കുമാര്‍ ആഗ്രായിലെ  സരോജിനി  നായിഡു മെഡിക്കല്‍  കോളേജില്‍ നിന്നു ബിരുദം നേടി. അഡയാര്‍  ക്യാന്സര്‍  ഗവേഷണ  സ്ഥാപനത്തില്‍  ഉന്നത  പഠനവും ഗവേഷണവും   നടത്തിയ  അദ്ദേഹം  അവിടെ  നിന്നു  ഡിഎം ബിരുദവും നേടി. തുടര്‍ന്നു  ലണ്ടനിലെ ഹാമ്മെര്‍സ്മിത്  ആശൂപത്രിയിലെ  മെഡിക്കല്‍ സ്കൂളില്‍  ഫുള്‍ബ്രൈറ്റ്  സ്കോളറായി പോസ്റ്റ്  ഡോക്ടോറല്‍ പഠനവും നടത്തി.  ഇപ്പോള്‍ അദ്ദേഹം ബി.ആര്‍. അംബദ്കര്‍ റോട്ടറി  ക്യാന്സര്‍  ആശുപത്രിയിലെ  പ്രൊഫസറും ക്യാന്സര്‍   വിഭാഗം   അദ്ധ്യക്ഷനും  ആയി  ജോലി ചെയ്യുന്നു. ഈ   ആശുപത്രി   ന്യൂ ഡല്‍ഹിയിലെ  ആള്‍ ഇന്ത്യാ  ഇന്സ്റ്റിട്യുട്  ഓഫ്  മെഡിക്കല്‍  സയന്സിന്‍റെ  ഭാഗം ആണ്. മള്‍ടിപ്പില്‍  മൈലോമായിലും സ്ത്റീകള്‍ക്കുണ്ടാവുന്ന അര്‍ബുദ രോഗത്തിന്‍റെയും  വിദഗ്ദ്ധനും ആണ്.  മജ്ജമാറ്റ  ശസ്ത്രക്രിയയില്‍   ചില  നൂതന  രീതികള്‍  അദ്ദേഹം   വികസിപ്പിച്ചെടുത്തിട്ടൂണ്ട് .

അദ്ദേഹത്തിനെ ഇന്ത്യന്‍   അക്കാഡമി   ഒഫ് സയന്സസ്, നാഷണല്‍ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്സസ്  എന്നിവയുടേ  ഫെലോ  ആയി   ബഹുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൌണ്സില്‍  ഒഫ് മെഡിക്കല്‍  റിസര്‍ചിന്‍റെ റാന്ബാക്സി റിസര്‍ച് ഫൌണ്ടേഷന്‍റെ  അവാര്‍ഡിനും   അര്‍ഹനായി. 2008 ല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  കൊടൂക്കുന്ന ഇന്ത്യയിലേ  ഏറ്റവും ഉയര്‍ന്ന  അവാറ്ഡായ  ബി.സി.റോയി അവാറ്ഡിനും  അര്‍ഹനായി. 2014 ലെ  റിപ്പബ്ലിക്   ദിനത്തോടനുബന്ധിച്ച് പത്മശ്രീ    ബഹുമതിക്കും  അര്‍ഹനായി. 

 

ഡോ.കുമാര്‍  ഇന്ത്യയും   യു.കെ.യും  കൂടി  സമ്യുക്തമായി   നടത്തുന്ന ഇന്ഡോ ബ്റീട്ടീഷ് ഹെല്‍ത് ഇനിഷ്യേറ്റീവ് എന്നതില്‍ അംഗം  ആണ്. അത്പോലെ  അദ്ദേഹം   AIIMS ന്‍റെ   മറ്റു  സ്ഥാപനങ്ങളുമായി സഹകരണത്തിനു വേണ്ടിയുള്ള  സ്ത്രീരൊഗ  സംബന്ധമായ  ആശയവിനിമയത്തിനുള്ള IIWH   എന്ന സംഘടനയുടെ   അദ്ധ്യക്ഷനും  ആയിരുന്നു. ധാരാളം  ഗവേഷണ  പ്രബന്ധങ്ങളും   പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്‍റെ   ഹിന്ദിയില്‍  എഴുതിയ   പുസ്തകം വിറ്റാമിന്‍ സിന്ദഗി  എന്നത്   വളരെ  പ്രസിദ്ധമാണ്.

അവലംബം

https://en.wikipedia.org/wiki/Lalit_Kumar

അദ്ദെഹത്തിന്‍റെ   വെബ്സൈറ്റ് :https://lalitkumar.in/

ഫേയ്സ്ബുക്ക് പേജ്: https://www.facebook.com/india.lalit

Youtube video :https://www.youtube.com/watch?v=m2xmhHyUyok

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി