39.ജാവെദ് അബിഡി - ഭിന്നശേഷിക്കാരുടെ രക്ഷകന്‍
നട്ടെല്ലും
അതിനുള്ളിലെ സുഷുമ്നാനാഡിയും ജന്മനാ ഉണ്ടായ തകരാറുമൂലം ശരിയായ
രീതിയില്‍ വളരാതിരുന്നതു കൊണ്ട് ജീവിതം മുഴുവന്‍ വീല്‍ ചെയറില്‍ കഴിയേണ്ടി വന്ന ജാവെദ് അബിദി തന്‍റെ
ജീവിതം മുഴുവന്‍ തന്നെപ്പോലെ
വിഷമതകള്‍ അനുഭവിക്കുന്നവരുടെ കഷ്ടപ്പാടു
കുറക്കാന്‍ പല പരിപാടികള്‍ക്കും
നേത്റുത്വം കൊടുത്തു. ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ച ദേശീയസ്ഥാപനത്തിന്‍റെ ആദ്യത്തെ
ഡയറക്ടറും ആയിരുന്നു അദ്ദേഹം.
1965 ജൂണ്‍ 11 നു
ഉത്തരപ്രദേശിലെ ആലിഗഢില്‍ ജനിച്ച ജാവെദ് തന്‍റെ നട്ടെല്ലിലും
സുഷുംനാനാഡിക്കും ഉണ്ടായിരുന്ന തകരാറ്
ശരിയാക്കാന്‍ ആദ്യത്തെ ശസ്ത്രക്റിയ എട്ടു വയസ്സില്‍ തന്നെ നടത്തി എന്നാല്‍ ഇതില്‍ നിന്നു അയാള്‍ക്കു
നാഡികള്‍ക്ക് കൂടുതല്‍ തകരാറുകള്‍
ആണുണ്ടായത്. ഒരു വീഴ്ചയില്‍ നിന്നും
പരുക്കു പറ്റി പത്താമത്തെ വയസില്‍
മറ്റൊരു ശസ്ത്രക്റിയക്ക് നിന്നു കൊടുക്കേണ്ടി വന്നു. ഇതിനുശേഷം ജാവെദ്
തന്‍റെ കുടൂംബസമേതം അമേരിക്കയിലേക്കു മാറി താമസിച്ചു. ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയിലും പിന്നീട് ചിക്കാഗോയിലെ റീഹാബിലിറ്റേഷന്‍ സ്ഥാപനത്തിലും
ചികിത്സ തേടി. 15 വയസ്സായപ്പോള്‍
മുതല്‍ അബിദി ഒരു വീല്‍ചെയറുപയോഗിച്ചു തുടങ്ങി. തുടര്‍ന്ന് റൈറ്റ് യൂണിവെറ്സിറ്റിയില്‍ ജെര്‍ണലിസം
പഠിച്ചു തുടങ്ങി. അതുകഴിഞ്ഞ് അദ്ദേഹവും കുടൂംബവും ഇന്ത്യയിലേക്കു മടങ്ങി .
1993ല്‍ ജാവെദ് സോണിയാ
ഗാന്ധിയുമായി സഹകരിച്ച് രാജീവ്
ഗാന്ധി ഫൌണ്ടേഷന്‍റെ കീഴില്‍
ഭിന്നശേഷിക്കാരെ സഹായിക്കാന്‍ ഒരു യൂണിറ്റ് ഉണ്ടാക്കി. ഒരു വര്‍ഷത്തിനു
ശേഷം അദ്ദേഹം ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്ന
വക്കീലന്‍മാരുടെ ഒരു സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍
വേണ്ടി, അവരുടെ
അവകാശങ്ങള്‍ അധികാരികളുടെ മുമ്പില്‍ എത്തിക്കാന്‍
വേണ്ടീ പ്രവര്‍ത്തിക്കുക ആയിരുന്നു
അവരുടെ ലക്ഷ്യം. ഈ
സംഘം കൂടുതല്‍ ശക്തി ആര്‍ജ്ജിച്ചു
വന്നു. 1995 ഡിസംബര്‍ 19 നു
പാര്‍ലമെന്‍റിലേക്ക് ഒരു പ്രതിഷേധ മാര്‍ച്ച് ആബിദി നയിച്ചു. ഇത്
പാര്‍ലമെന്‍റില്‍ ഭിന്നശേഷിക്കാര്‍ക്കു വെണ്ടിയുള്ള നിയമം 1995 ഡിസംബര്‍
22 നു
പാസാക്കുന്നതിന്‍ അവസരം ഉണ്ടാക്കി.
2004 ല്‍ ജാവെദ് അബിദി രാഷ്ട്റപതിക്കു എഴുതിയ എഴുത്തില്‍ പോളിങ് ബൂത്തില്‍ ഭിന്നശേഷിക്കാര്‍ക്കു എത്തി
വോട്ടു ചെയ്യാന്‍ വേണ്ട സൌകര്യം ചെയ്തു തരണമെന്ന് അപേക്ഷിച്ചു. സുപ്രീം കോടതി
ഇതിനു നിര്‍ദ്ദേശം കൊടുത്തു.
1995 ല്‍
രാജീവ് ഗാന്ധി ഫൌണ്ടേഷന്‍റെ കീഴില്‍
ഭിന്നശേഷിക്കാരുടെ തൊഴില്‍
സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ദേശീയ
കേന്ദ്രം (National Centre for Promotion of Employment for
Disabled People)
പ്രവര്‍ത്തനം ആരംഭിച്ചു. . ജാവെദ് അബിദി അതിന്‍റെ
ആദ്യത്തെ ഡയരക്ടറായി നിയമിതനായി. അദ്ദേഹം ഐ.ബി.എം, ആപ്പിള്‍, ഓറക്കിള്‍ , സിസ്കോ,
മൈക്റോസോഫ്റ്റ്, ഹ്യുലെറ്റ് പക്കാര്‍ഡ്
എന്നീ വലിയ മള്‍ട്ടിനാഷണല്‍ കമ്പനികളുമായി സഹകരിച്ച് ശാരീരിക അവശതകള്‍ ഉള്ളവരെ അവരുടെ
സ്ഥാപനങ്ങളില്‍ ജോലിയില്‍ നിയമിക്കാന്‍ തുടങ്ങി. തുടര്‍ന്നു മറ്റു
കമ്പനികളും ഇത് ചെയ്യാന്‍
തുടങ്ങി. 200ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്
ഇന്ത്യയുടെ കീഴില്‍ ഉള്ള
പ്രധാനപ്പെട്ട സ്മാരകങ്ങളില്‍
ഭിന്നശേഷിക്കാര്‍ക്ക് കയറി അതെല്ലാം കാണാന്‍ പറ്റുന്ന
രീതിയില്‍ റാമ്പുകള്‍ (ചെരിഞ്ഞ വഴി) ഉണ്ടാക്കാന്‍ നിര്‍ബന്ധിച്ചു. ചുവപ്പു കോട്ട, കുത്തബ് മിനാര്‍ , ഹുമായുണിന്‍റെ ശവകുടീരം, ജന്തര്‍ മന്ത്രര്‍
എന്നിവിടങ്ങളില്‍ റാമ്പുകള്‍ ഉണ്ടാക്കി തുടക്കം കുറിക്കുകയും ചെയ്തു. പ്രശസ്തനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍
ഹോകിന്സ് ഇന്ത്യയില്‍ വന്നപ്പോഴായിരുന്നു ഇതിന്‍റെ അത്യാവശ്യം
മനസ്സിലായത്. തുടര്‍ന്നു അബിദിയും അദ്ദേഹം
നേത്രുത്വം കൊടൂത്ത സ്ഥാപനവും ഭിന്നശേഷിക്കാരുടെ തൊഴില്‍
വര്‍ദ്ധിപ്പിക്കനും
പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും
അവര്‍ക്കു ആവശ്യമായ സൌകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനും നിരന്തരമായി
അദ്ധ്വാനിച്ചു. ഇപ്പോള്‍
മിക്കവാറും എല്ലാ സര്‍ക്കാര്‍
പ്രൈവറ്റ് സ്ഥാപനങ്ങളില്‍ വീല്‍
ചെയറിലും മറ്റും നീങ്ങുന്നവര്‍ക്കു ആവശ്യമായ
വഴി ഉണ്ടാക്കുന്നത് നിയമപരമായി
നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ജോലിയില്‍
സംവരണവും മറ്റും നേടിയെടുക്കുകയും
ചെയ്തു.
ജാവെദ് അബിദി 2018 മാര്‍ച്ച് 4 നു ശ്വാസകോശസംബന്ധമായ രോഗം വന്നു പെട്ടെന്നു
ദിവംഗതനായി.
അവലംബം
https://en.wikipedia.org/wiki/Javed_Abidi
https://www.ashoka.org/en-in/fellow/javed-abidi

Comments
Post a Comment