3. തോമസ് ആല്‍ വാ  എഡിസണ്‍  


ഒരു പക്ഷേ  ഇതുവരെ  ജീവിച്ചിരുന്ന  ശാസ്തജ്ഞന്മാരില്‍  എണ്ണം കൊണ്ട്  ഏറ്റവും കൂടുതല്‍  കണ്ടുപിടുത്തങ്ങള്‍  ഒരാളിന്‍റെ പേരില്‍ ഉണ്ടെങ്കില്‍ അതു  തോമസ്  ആല്‍വാ എഡിസണിന്‍റെ  പേരില്‍ തന്നെ ആയിരിക്കുമെന്നു സംശയമില്ല. മെന്‍ലോ പാര്‍ക്കിലെ  മാന്ത്രികന്‍ എന്നറിയപ്പെട്ട  ഈ മനുഷ്യന്‍ ചെറുപ്പകാലത്തു അമ്മയും അച്ഛനും  വീട്ടില്‍ ഇരുന്നു പഠിപ്പിച്ചതാണ്  പഠിച്ചത്. പുറമെ  പുസ്തകങ്ങള്‍  വായിച്ചും, കുടൂംബത്തെ സഹായിക്കാന്‍   ട്രെയിനില്‍ മധുരം വിറ്റും പത്രം വിറ്റും  അദ്ദേഹം  ചെറിയ  വരുമാനംഉണ്ടാക്കി  മാതാപിതാക്കളെ  സഹായിച്ചി രുന്നു. ട്രെയിനില്‍ വെച്ച്   ചില   പരീക്ഷണങ്ങള്‍  നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍   പരീക്ഷണങ്ങല്‍ക്കിടയില്‍   ഒരു  ചെറിയ തീപിടുത്തം  ഉണ്ടായി   അതു നിര്‍ത്തേണ്ടി വരുന്നതുവരെ . വൈദ്യുത വിളക്കു, സ്വനഗ്രാഫി യന്ത്രം, ആദ്യത്തെ  വൈദ്യുതവിതരണ ലൈന്‍  എന്നിവയെല്ലാം  എഡിസണ് എന്ന  പ്രതിഭാശാലിയുടെ സംഭാവനകള്‍ തന്നെ. ചെറുപ്പകാലത്തെ  വ്യാപാര പരിചയം തന്‍റെ  കണ്ടുപിടുത്തങ്ങള്‍ എങ്ങനെ   വിറ്റു പണമാക്കി  മാറ്റാന്‍ കഴിയുമെന്നദ്ദേഹത്തിനെ പഠിപ്പിച്ചു.   പതിനൊന്നോളം  വ്യവസായ സ്ഥാപനങ്ങള്‍ അദ്ദേഹം ആരംഭിച്ചു, അതില്‍ ഏറ്റവും  വലുത്   ജനറല്‍  ഇലക്റ്റ്രിക്  എന്ന   കമ്പനിയായിരുന്നു, ഇന്നും നിലനില്‍ക്കുന്ന   ലോകത്തിലെ മികച്ച വലിയ സ്ഥാപനം ..

അങ്ങനെ   ശാസ്ത്രകാരന്‍ എന്ന നിലയിലും  തികഞ്ഞ  ബിസിനെസ്സ്കാരന്‍ എന്ന  നിലയിലും  അദ്വിതീയനായിരുന്ന  എഡിസണ്‍  ചെറുപ്പം മുതലേ  ബധിരന്‍ ആയിരുന്നു  എന്ന കാര്യം  എത്ര പേര്‍ക്കറിയാം. ഏതാണ്ട് 15 വയസ്സിനും മുമ്പേ  എഡിസണു  ഒരു വിഷജ്വരം (scarlet fever) പിടിപെട്ടു, തല്‍ഫലമായി  അദ്ദേഹത്തിന്‍റെ കേഴ്വി കുറഞ്ഞു  കൊണ്ടിരുന്നു,  ക്രമേണ  അദ്ദേഹത്തിന്‍റെ  ശ്റവണശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. ഈ വൈകല്യവും അദ്ദേഹം തനിക്കു  കൂടുതല്‍ ജോലി  ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തന്നു  എന്ന് വിശ്വസിച്ചു. മോറ്സ് കോഡ്  കണ്ടു  പിടിക്കുമ്പോള്‍  പോലുംഅദ്ദേഹത്തിന്‍റെ  കേഴ്വി  വളരെ  കുറവായിരുന്നു. അതു കൊണ്ടായിരുന്നോ അറിയില്ല സഹപ്രവര്‍ത്തകയായിരുന്ന  മേരിയൊടൂ    വിവാഹാഭ്യര്‍ത്ഥന  നടത്തിയതു പോലും   മോറ്സ് കോഡില്‍ ആയിരുന്നു (   പിന്നീടു എഡിസണും മേരിയും വിവാഹിതരായി)

 


എഡിസണെപ്പറ്റി  കൂടുതല്‍ അറിയാന്‍ വായിക്കാം (ലിങ്കില്‍  ക്ലിക്ക് ചെയ്യുക)

 

1)     https://en.wikipedia.org/wiki/Thomas_Edison

2)      https://fromthelifeofgreatmenkpm.blogspot.com/2018/02/3.html

 

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി