31. ജ്യോതി ആംഗേ
31. ജ്യോതി ആംഗേ
ലോകറെക്കാര്‍ഡുകളുടെ ഗിന്നെസ്സ്
ബുക്കില്‍ ഏറ്റവും നീളം കുറഞ്ഞ
സ്ത്രീ ആയി അംഗീക്കരിക്കപ്പെട്ട ഒരു
കൊച്ചു വലിയ സ്ത്രീ ആണ്
ജ്യോതി ആംഗേ. 1992 ഡിസംബര്‍
16 ന്
നാഗപൂരില്‍ ജനിച്ച ജ്യോതി അഞ്ചു വയസ്സുവരെ സാധാരണ
കുട്ടികളെപ്പോലെ തന്നെ ആയിരുന്നു.
അവളുടെ അമ്മ രഞ്ജന പറഞ്ഞതനുസരിച്ചു അതിനു ശേഷം അവളുടെ വളര്‍ച്ചയില്‍
എന്തോ തകരാറ് ഉണ്ടെന്നു
തോന്നി. അവള്‍ക്കു അക്കോണ്ഡ്റോപ്ലേസിയ ( achondroplasia) എന്ന ഉയരം വെക്കാത്ത
രോഗം ആണെന്നു മനസ്സിലായി. അവള്‍ക്ക് കൂടുതല്‍
ഉയരം വെക്കുകയില്ലെന്നു ഡോക്ടര്‍മാര്‍ ഉറപ്പായി പറഞ്ഞു.
നാലു വയസ്സു മുതല്‍
ജ്യോതി മറ്റു സാധാരണ
കുട്ടികളുടെ കൂടെ തന്നെ
ആയിരുന്നു പഠിച്ചത്. അവളുടെ കുറഞ്ഞ
ഉയരത്തിനനുസരിച്ച് ഇരിക്കാനുള്ള ഇരിപ്പിടവും
ബെഞ്ചും മറ്റും കൊടുത്തു. അവള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍
വന്നത് 2009 ല്‍ ഫ്യൂജി ടിവിയുടെ
ബിക്കുരി ചോജിന്‍ 100 സ്പെഷ്യന്‍ നമ്പര്‍
2 എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു. ആ പരിപാടിയില്‍ ഡോക്ടര്‍മാര്‍ അവളുടെ
നീളം അളന്നപ്പോള്‍ അതു വെറും 61.95 സെ.മീ. (2 അടി) മാത്രം ആയിരുന്നു. അവളുടെ ഭാരം 5.4 കിലോഗ്രാം ആയിരുന്നു, ജനിച്ചപ്പോള്‍ ഉള്ളതിനെക്കാള്‍
വെറും 4 കിലൊഗ്രാം മാത്രം കൂടുതല്‍ ആയിരുന്നു വളര്‍ച്ചയില്‍ കൂടിയത്. അന്നു ജ്യോതിക്ക് പ്രായം 15 വയസ്സായിരുന്നു. എന്നാലും
അവളുടെ അസാധാരണമായ തിളച്ചു പൊങ്ങുന്ന സ്വഭാവം
ശ്റദ്ധേയം ആയിരുന്നു. അവളുടെ
പ്രായത്തിലുള്ള മറ്റു
കുട്ടികളെപ്പോലെ അവളും ഫാഷന്‍ അനുസരിച്ച്
വസ്ത്രങ്ങള്‍ വാങ്ങാനും ഒരുങ്ങി
പുറത്തു കാണപ്പെടാനും തുടങ്ങി. അവള്‍ക്ക് ഒരു നടിയാകാനുള്ള അഗ്രഹം അങ്ങനെ
പുറത്തു വന്നു. തുടര്‍ന്ന് 2009 ല്‍
മിക്കാ സിങിന്‍റെ ഒരു ഭംഗ്രാ വിഡിയോ ഡാന്സില്‍ ചാനല്‍ 4 ല്‍ “ബോഡിഷോക്ക്”
എന്ന
പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയും
ചെയ്തു.
എന്നാല്‍ ഇങ്ങനെ ഒരു അസാധാരണ ശാരീരിക
പ്രത്യേകതക്ക് ചില ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ജ്യോതിയുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍,
എന്തിനു അവള്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ പോലും പ്രത്യേകം
നിര്‍മ്മിക്കേണ്ടി വന്നു. ഇങ്ങനെയൊക്കെ
ആണെങ്കിലും ജ്യോതി എന്തുവന്നാലും
വിട്ടുകൊടുക്കുന്ന തരം ആയിരുന്നില്ല. ഗിന്നെസ്സ് ലോക റെക്കാറ്ഡ് അയാളുടെ
ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
ഈ റെക്കാറ്ഡ് കിട്ടിയതിനുശേഷം അവള്‍ പറഞ്ഞു “ എനിക്കു കുറെ
പ്രശസ്തി കിട്ടി, ഞാന്‍ അത്ര
നിസ്സാരയല്ല എന്നെനിക്കും തോന്നിത്തുടങ്ങി” .
എന്നാല്‍ ജ്യോതി എന്ന
നക്ഷത്രം ഉദിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അവള്‍ക്ക്
18 വയസ്സു തികഞ്ഞ അന്നു അവള്‍ ലോകത്തിലെ ഏറ്റവും
നീളം കുറഞ്ഞ സ്ത്രീ ആണോ എന്നു പരീക്ഷിക്കപ്പെട്ടു. ഡോ.മനോജ് പഹുകാര്‍
എന്ന ഓര്‍തോപേഡിക് സര്‍ജന്‍ അവളൂടെ നാടായ
നാഗപ്പൂരിലെ വൊക്കാറ്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി
ആശുപത്രിയില്‍ വെച്ച് ഗിന്നെസ്
റെക്കാര്‍ഡ് ജഡ്ജായ റോബ് മോളിയുടെ സാന്നിദ്ധ്യത്തില്‍ അവളുടെ
നീളം അളന്നു. ഒരു ദിവസം തന്നെ പല
സമയം അളന്നു തിട്ടപ്പെടുത്തി അതിന്‍റെ ശരാശരി കണ്ടുപിടിച്ചു. ഇതിനു കാരണം
നട്ടെല്ലിന്‍റെ നീളം ചിലര്‍ക്കു
ദിവസത്തില്‍ പല സമയത്തും കുറയാന്‍ സാദ്ധ്യതയുണ്ട് എന്നതാണ്. അവസാനം അവളുടെ
ഉയരം 62.8 സെ.മീ ആയി അംഗീകരിച്ചു. ഇതനുസരിച്ച് ഏറ്റവും
നീളം കുറഞ്ഞ സ്ത്രീ ആയി അന്നു വരെ
അറിയപ്പെട്ടിരുന്ന അമേരിക്കയിലെ ബ്രിജറ്റ്
ജോറ്ഡാന്‍റ്റെ ഉയരത്തെക്കാള്‍ (69 സെ.മെ)
കുറവായതു കൊണ്ട് ജ്യോതി ഏറ്റവും
ഉയരം കുറഞ്ഞ സ്ത്രീ
ആയി തിരഞ്ഞെടുക്കപ്പെട്ടു.
സമ്മാനാര്‍ഹ ആയപ്പോള്‍
ജ്യോതിക്കു മറ്റു രാജ്യങ്ങള്‍, പ്രത്യേകിച്ച് ലണ്ടനും
അമേരിക്കയും മറ്റും സന്ദര്‍ശിക്കണം
എന്നു ആഗ്രഹം പ്രകടിപ്പിച്ചു , അതുപോലെ സിനിമയില്‍ അഭിനയിക്കണമെന്നും അവള്‍
ആഗ്രഹം ഉണ്ടെന്നു പറഞ്ഞു.
ഭാഗ്യവശാല്‍ ഇതെല്ലാം അവള്‍ ഇപ്പോള്‍ നേടിക്കഴിഞ്ഞു. ലോകഗിന്നെസ്സ് റെക്കാറ്ഡ് ജേതാക്കളുടെ കൂട്ടത്തില്‍
അവഗണിക്കാനാകാത്ത ഒരംഗമായിതീര്‍ന്ന
അവള്‍ വിവിധ വിദേശ രാജ്യങ്ങള്‍ സന്ദറ്ശിച്ചു, ഒരിക്കല്‍ ലോകത്തിലേ ഏറ്റവും ഉയരം കുറഞ്ഞ ചന്ദ്ര ബഹദൂര്‍ ഡാംഗിയുമായും വിദേശയാത്ര നടത്തി. അയാളുടെ ഉയരം വെറൂം 54.6 സെ.മീ. മാത്രം ആയിരുന്നു. 2013
ലെ ഗിന്നസ് ലോക റേക്കാറ്ഡ് ന്‍റെ 57 ആമത്തെ വാര്‍ഷിക പരിപാടിക്ക് ഇവര്‍
രണ്ടു പേരും ഉണ്ടായിരുന്നു. ലോകത്തിലേ
ഏറ്റവും നീളം കുറഞ്ഞ
സ്ത്രീയും പുരുഷനും ഒരുമിച്ച്
പ്രത്യക്ഷപ്പെട്ട അപൂര്‍ വ ചരിത്ര
സംഭവം ആയിരുന്നു.
2013 ല്‍ ജ്യോതി
ന്യു യോര്‍ക്കിലേക്കു പറന്നു. അവിടെ
ഗിന്നസ് റെക്ക്കാര്‍ഡ് ജേതാവായ മൈക്ക് ജനേലാ ആയിരുന്നു ജ്യോതിയുടെ
വഴികാട്ടി. മൈക്ക് പറഞ്ഞു :”
ജ്യോതി ലോകത്തിലേ ഏറ്റവും ഉയരം കുറഞ്ഞ
സ്ത്രീ ആയിരിക്കാം , പക്ഷേ അവള്‍ ലോക ഗിന്നെസ്സ് റെക്കാര്‍ഡ് കാരിലെ
ഏറ്റവും വലിയ ഒരു
വ്യക്തിത്വത്തിനു ഉടമയാണു. ന്യൂ യോര്‍ക്കിലെ റോഡില്‍ സ്ഥാപിച്ച ഫയര്‍ ഹൈഡ്റന്‍റ്നൊടൊപ്പം പോലും പൊക്കം
ഇല്ലാത്ത ജ്യോതി പോയ ഇടങ്ങളില്‍ എല്ലാം
ആള്‍ക്കാര്‍ അവളെ കാണാന്‍ കൂട്ടം കൂട്ടമായി വന്നു ചേര്‍ന്നു. അവള്‍ പറഞ്ഞു “എനിക്കു കൊച്ചു
കൊച്ചു വെല്ലുവിളികള്‍ ഇഷ്ടമാണ്, അതില്‍ വിജയിക്കുന്നതും “ .
അവലംബം
https://en.wikipedia.org/wiki/Jyoti_Amge
https://www.guinnessworldrecords.com/records/hall-of-fame/jyoti-kisanji-amge-shortest-woman-living
Guiness Awards : https://youtu.be/pcm_E7UoKLo


Comments
Post a Comment