32.ഡോ സുരേഷ് അഡ്വാനി
32. ഡോ.
സുരേഷ് അദ്വാനി
വിവിധ തരത്തില്‍ ഉള്ള അര്‍ബുദരോഗം ഇന്നും ധാരാളം
ആള്‍ക്കാരുടെ ജീവിതം നശിപ്പിച്ചു
കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ അര്‍ബുദരോഗ ചികിത്സയില്‍
അഗ്രഗണ്യനായി
കണക്കാക്കപ്പെടുന്ന ഒരു ഡോക്റ്റര്‍ ആണ്
സുരേഷ് എച് അഡ്വാനി . എട്ടാമത്തെ വയസ്സില്‍ പോളിയോ
രോഗം ബാധിച്ചു രണ്ടൂ കാലും
തളര്‍ന്നു പോയ അദ്ദേഹം
ശേഷിച്ച ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ ആയിരുന്നു
കഴിഞ്ഞത്.
സുരേഷ് അഡ്വാനി 1947 ആഗസ്റ്റ് 1 ആം തീയതി ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയിലാണ് (ഇപ്പോള്‍ പാകിസ്താനില്‍ ) ജനിച്ചത്. ഇന്ത്യയും
പാകിസ്താനും വിഭജനത്തിനു ശേഷം
മാതാപിതാക്കളും മൂന്നു സഹോദരന്മാരും സഹോദരിമാരും ഉള്‍പ്പെടെയുള്ള കുടുംബം ഇന്ത്യയിലേക്ക് താമസം മാറ്റി. ആദ്യം മഹാരാഷ്ട്റയിലെ നാസിക്കില്‍ ആയിരുന്നു താമസം, പിന്നീട് അവര്‍ ബോംബേയില്‍ താമസമായി.
തന്റെ ശാരീരിക
പരിമിതി കാരണം ആദ്യം പ്രവേശനം
നിഷേധിക്കപ്പെട്ടു എങ്കിലും പിന്നീട് ബോംബേയിലെ
ഗ്രാന്‍ഡ് ആശുപത്രിയില്‍ വൈദ്യ
ശാസ്ത്രം പഠിക്കാന്‍ തുടങ്ങി. 1966
ല്‍ മെഡിക്കല്‍ ബിരുദം നേടി. ഇന്റേറ്ണല്
മെഡിസിനും രക്താര്‍ബുദവും മറ്റു രക്തസംബന്ധമായ രോഗങ്ങളിലും
സ്പെഷ്യലൈസ് ചെയ്ത്യ് അവിടെ നിന്നു തന്നെ
എം.ഡി. ബിരുദവും നേടി. അതുകഴിഞ്ഞ് ജെ.ജെ.ആശുപത്രിയില്‍ ചേറ്ന്നു. തുടര്‍ന്ന് അമേരിക്കയിലെ വാഷ്ങ്ടണിലെ സിയാറ്റിലില്‍ ഉള്ള ഫ്റെഡ്
ഹചിന്സണ് ക്യാന്‍സര്‍ ഗവേഷണ
കേന്ദ്രത്തില്‍ ചേര്‍ന്നു. അവിടെ
അദ്ദേഹത്തിനു നോബല്‍ സമ്മാനാര്ഹനും അസ്ഥിയിലെ
മജ്ജമാറ്റി വെക്കല്‍ ശസ്ത്രക്റിയയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ഡോ.ഈ.ഡോനാള് തോമസ് എന്ന ഡോക്ടറോടോപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍
തിരിച്ചെത്തിയ ഡോ.സുരേഷ്
ബൊംബേയിലെ റ്റാടാ ആശുപത്രിയില്‍
ജോലിയില്‍ പ്രവേശിച്ചു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ
ക്യാന്‍സര്‍ രോഗ ചികിത്സകനായി
അറിയപ്പെട്ട അദ്ദേഹം ഇന്ത്യയില്‍ പല നൂതന രീതികളും തുടങ്ങി വെച്ചു.
ആദ്യകാലത്ത് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭാശയ
സംബന്ധമായ അര്‍ബുദവും സ്തനാര്‍ബുദവും മാത്രമേ
ചികിത്സിക്ക് വരറുണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഇന്നു വിവിധ തരത്തില്‍ ഉള്ള അര്‍ബുദ രോഗങ്ങളും രോഗികളും
ഇവിടെയുണ്ട്. അധികം
പഴകുന്നതിനു മുന്‍പ് രോഗനിറ്ണയം
നടത്തിയാല്‍ മിക്കവാറും
ഈ രോഗം ചികിത്സിച്ചു
മാറ്റാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ഏതാണ്ട് 30 വര്‍ഷം മുമ്പ്
രോഗം ഇതാണ് എന്നറിഞ്ഞാല്‍
പകുതിയിലധികം പേര് രക്ഷയില്ല എന്നു പറഞ്ഞു
തിരിച്ച് വീട്ടിലേക്കു പോയിരുന്നു
എങ്കിലും ഇന്നു എല്ലാവരും ആവശ്യമായ
ചികിത്സ തേടുന്നുണ്ട്. ചികിത്സിക്കാനുള്ള സൌകര്യങ്ങളും
രോഗികള്‍ക്ക് അതിനുള്ള സാമ്പത്തിക
ശേഷിയും ഇന്ന് വളരെ
മെച്ചപ്പെട്ടിട്ടുണ്ട്
എന്നദ്ദേഹം ഒരു അഭിമുഖത്തില്‍
പറയുകയുണ്ടായി.
ഉദാഹരണത്തിനു ചില
തരം രക്താര്‍ബുദത്തിന് ചികിത്സ
കൊണ്ട് രക്ഷ നേടാവുന്നതാണ്. അദ്ദേഹം ചികിത്സ
തുടങ്ങിയ കാലത്ത് അക്യൂറ്റ്
ലിംഫൊബ്ലാസ്റ്റില് ല്യുകേമിയ (ALL) ബാധിച്ചവരില്‍ 10% പേര്
മരിച്ചു പോകുന്നുണ്ടായിരുന്നു. എന്നാല്‍
ഇന്നു ഈ രോഗം പൂര്‍ണമായും
ചികിത്സിച്ച് ഭേദമാക്കാന്‍
കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു.
അതുപോലെ സ്തനാര്‍ബുദം വന്നവരിലും 60%
ലധികം ആള്ക്കാര് പൂറ്ണമായി
രോഗം ഭേദമായി സുഖമായി
ജീവിക്കുന്നു. അതുപോലെ ശ്വാസകോശ അര്‍ബുദരോഗികളിലും കീമൊതെരാപ്പി, ഇമ്മ്യുണോതെരാപ്പി തുടങ്ങിയ
ആധുനിക ചികിത്സാ രീതികള്‍
ഉപയോഗിച്ചു 5 വര്‍ഷത്തില്‍
അധികം ആള്ക്കാര് ജീവിക്കുന്നുണ്ട്. 30 -40 വര്‍ഷം മുമ്പ് ഇതു
കേട്ടു കേഴ്വി പോലും ഇല്ലാത്ത സംഭവം ആയിരുന്നു. കഴിഞ്ഞ 20 -30
വര്‍ഷമായി ഇന്ത്യയിലെ അര്‍ബുദചികിത്സയില്‍ വളരെയധികം പുരോഗതി
ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍
ഡോ. സുരേഷ്
അഡ്വാനിയെപ്പൊളെയുള്ള ആദ്യകാല ക്യാന്‍സര്‍
ഭിഷഗ്വരന്മാരുടെ സംഭാവനകള്‍ അസാമാന്യമാണു.
ഡോ.സുരേഷ് അഡ്വാനിക്കു
കിട്ടിയ ചില ബഹുമതികള്‍
1. രാഷ്ട്രീയ ക്രാന്തിവീര്‍
അവാറ്ഡ് (2014)
2.
പത്മ ഭൂഷണ് അവാറ്ഡ്
ഭാരത സര്‍ക്കാര്‍ (2012)
3.
ഡോ.ബി.സി.റോയ് ദേശീയ അവാര്‍ഡ് , ഇന്ത്യന്‍
മെഡിക്കല്‍ കൌണ്‍സില്‍
4.
ക്യാന്‍സര്‍ ചികിത്സിക്കു ആയുഷ്കാല നേട്ടങ്ങള്‍ക്ക് ഹാര്‍വാര്‍ഡ് മെഡിക്കല്‍ ഇന്റെര്‍നാഷണല്‍ അവാറ്ഡ്.(2005)
5.
പത്മശ്രീ അവാര്‍ഡ് , ഭാരത സര്‍ക്കാര്‍ (2002)
6.
ധന്വന്തരി അവാറ്ഡ് (2002)
7.
ദേശീയ
മെഡിക്കല്‍ സയന്‍സ്
അക്കാഡമിയുടെ ഫെല്ലോ
8. ഇന്ത്യന്‍ വാര്‍ഷിക
ഫാര്‍മാ ലീഡര്‍ - ക്യാന്‍സര്‍ അവാറ്ഡ്
(2018)
അവലംബം
https://en.wikipedia.org/wiki/Suresh_H._Advani https://wiki2.org/en/Suresh_H._Advani
https://drsureshadvani.in/dr-suresh-advani-first-cancer-specialist-in-india/
ക്യാന്‍സര്‍ ച്കിത്സയെപ്പറ്റി ഡോക്റ്റര്‍
സുരെഷ് അഡ്വാനി സംസാരിക്കുന്നു
യുറ്റ്യുബില്‍
https://youtu.be/EXR_23geYS4


Excellent
ReplyDelete