33. റോബിന്‍ വില്യംസ്
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ
പതിക്കാന്‍ കഴിവുകുറയുകയും മറ്റു
ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ അനിയന്ത്രിതമായ വേഗത
കാണിക്കുകയും ചെയ്യുന്ന ഒരു
മാനസിക രോഗത്തിനു (Attention Deficit Hyperactivity Disorder-ADHD) അടിമയായി തീര്‍ന്ന റോബിന്‍ വില്യംസ് പ്രസിദ്ധനായ
ഒരു ഇങ്ലീഷ് സ്വഭാവനടനും
ഹാസ്യനടനും ആയിരുന്നു. രണ്ട് എമ്മി അവാര്‍ഡുകള്‍, ആറു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ രണ്ട് സ്ക്രീന്‍
ആക്ടേറ്സ് ഗില്‍ഡ് അവാര്‍ഡുകള്‍ അഞ്ച് ഗ്രാമി
അവാര്‍ഡുകള്‍ എന്നിവക്ക്
അദ്ദേഹം അര്‍ഹനായി. ജനനം 1951 ജുലൈ 21.
2014 ആഗസ്റ്റ് 11ന് കാലിഫോര്‍ണിയായില്‍
തന്‍റെ വീട്ടില്‍ ആത്മഹത്യ ചെയ്തു.
അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ചിക്കാഗോയില്‍
മിസ്സിസിപ്പി ഗവറ്ണറായിരുന്ന ആന്സെം ജെ
മക്ലാറിന്‍റെ കൊച്ചു മകനായി ജനിച്ച
റോബിന്സിന്‍റെ അമ്മ ലോറി മക്ലാറിന്‍
മിസ്സിപ്പിയിലെ ഒരു മോഡല്‍ ആയിരുന്നു. പിതാവ് റോബറ്ട്ട് ഫിറ്റ്സ്ജെറാള്‍ഡ്
വില്യംസ് ഫോറ്ഡ് മോട്ടൊര്‍
കമ്പനിയിലെ ഉദ്യോഗസ്ഥനും ആയിരുന്നു.
ശരിക്കും റൊബിന്സിനു ഇങ്ലീഷ്, ജര്‍മ്മന്‍, ഫ്രെഞ്ച്, വെല്‍ഷ്,ഐറിഷ്,സ്കോട്ടിഷ് കുടുംബ പാരമ്പര്യം
അവകാശപ്പെടാന്‍ ഉണ്ടായിരുന്നു.
ക്ലെയര്‍മോണ്ട്
പുരുഷന്‍മാരുടെ കോളേജില്‍ കുറച്ചു നാള്‍ രാഷ്ട്റമീമാംസപഠിച്ചതിനു ശേഷം റോബിന്സ് ജൂലിയാര്‍ഡ് സ്കൂളില്‍ നാടകം
പഠിച്ചു തുടങ്ങി. ജൂലിയാര്‍ഡ് സ്കൂളില്‍ നിന്നു
വിട്ടതിനു ശേഷം ചില നിശാക്ലബ്ബുകളിലും മറ്റും ചെറിയ പരിപാടികള്‍ അവതരിപ്പിച്ചു വന്നു. അതിനിടയില്‍ ‘ഹാപി ഡെയ്സ്”
(1974) എന്ന സീരിയലില്‍ “ ഓര്‍ക്കില്‍ നിന്നു മൊറ്ക്ക്” എന്ന എപ്പിസോഡില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു ടെലിവിഷന്‍
സീരിയലായ മോറ്ല്ക്കും മിന്ഡിയും(1978)
എന്നതില്‍ അഭിനയിച്ചു. 1980 ല്‍
റൊബര്‍ട്ട് ആല്‍റ്റ്മാന്‍ സംവിധാനം ചെയ്ത
പോപ്പേയി എന്ന ചിത്രത്തില്‍
പ്രധാന റോളില്‍ അഭിനയിച്ചു.
രോബിന്സിന്‍റെ തുടര്‍ച്ചയായ
ഹാസ്യാഭിനയവും അസാധാരണമായി കോമഡി
അഭിനയിക്കാനുള്ള കഴിവും
അദ്ദേഹത്തിനു ചലച്ചിത്ര രംഗത്ത്
പെട്ടെന്ന് അംഗീകാരം കിട്ടാന്‍
കാരണമായി. റോബിന്സിന്‍റെ
ഗുരുസ്ഥാനീയനായി അദ്ദേഹം തിരഞ്ഞെടുത്തത് ജൊനാതന്‍ വിന്‍റെര്‍സ് എന്ന ഹാസ്യനടനെ
ആയിരുന്നു. ഇതോടൊപ്പം തന്നെ വില്യംസ്
ഒരു നല്ല നാടക നടനായും അംഗീകാരം നേടി. ഗുഡ് മോര്‍ണിങ് വിയറ്റ്നാം (1987), ഡേഡ് പൊയെറ്റ്സ്
സൊസൈറ്റി (1989), ദി ഫിഷര്‍ കിങ് (1991)
എന്നിവയിലെ പ്രധാന റോളില്‍
നടിച്ചതിനു അക്കാഡമി അവാറ്ഡിനു
നോമിനേഷന്‍ കിട്ടുകയുണ്ടായി. തുടര്‍ന്ന്
1997 ലെ ഗുഡ്വില്‍ ഹണ്ടിങ്ങ് എന്ന
ചിത്രത്തില്‍ സഹായനടനുള്ള
അക്കാഡമി അവാര്‍ഡിനു അര്‍ഹനായി.
തൊണ്ണൂറുകളില്‍ വില്യംസ് കുറെയധികം കുടുംബചിത്രങ്ങളില്‍ അഭിനയിച്ചതു വഴി ലോകമെമ്പാടുമുള്ള കുട്ടികളുടെ
പ്രിയപ്പെട്ട താരമായി. ഹുക്ക് (1991), ദി
ലാസ്റ്റ്റെയിന്ഫോറെസ്റ്റ്(1992), അലാഡിന്‍ (1992),
മിസ്സിസ്.ഡൌട്ട്ഫയര്‍ ((1993) ജുമാന്‍ ജി (1995), ഫ്ലബ്ബര്‍ (1997), ബൈസെന്‍റ്റിനിയല്‍ മാന്‍ (1999) എന്നിവയായിരുന്നു ഈ
ചിത്രങ്ങള്‍. തുടര്‍ന്ന് 21ആം നൂറ്റാണ്ടിലും കുട്ടികളെ
സന്തോഷിപ്പിക്കാന്‍ വേണ്ടി
ചിത്രങ്ങളില്‍ അഭിനയം തുടര്‍ന്നു.
റോബോട്സ്(2005), ഹാപ്പി
ഫീറ്റ് (2006), മ്യൂസിയത്തിലെ രാത്രി(2006)
മ്യൂസിയത്തിലെ രാത്രി: സ്മിത്സോണിയന്‍ യുദ്ധം(2009), ഹാപി
ഫീറ്റ് 2 (2011), മ്യൂസിയത്തിലെ രാത്രി: ശവകുടീരത്തിലെ രഹസ്യം (2009), എന്നിവയായിരുന്നു. അദ്ദേഹത്തിനു അംഗീകാരം കിട്ടിയ കുറച്ചു കൂടി പ്രായമായവര്‍ക്കു വേണ്ടിയുള്ള ചിത്രങ്ങള്‍ ഗാര്‍പ്പിന്‍റെ ലോകം (1982),
മൊസ്കോ ഓണ്‍ ദ ഹഡ്സണ്‍(1984), അവേകിനിങ്സ്(1990),
കിളിക്കൂട് (1996), ഇന്സോംനിയ (2002) ,
ഒരു മണിക്കൂര്‍ ഫോട്ടൊ(2002) ലോകത്തിലേ ഏറ്റവും വലിയ
അച്ഛന്( 2009) ബോളിവാര്‍ഡ്(2014)
എന്നിവ ആയിരുന്നു.
2014 ആഗസ്റ്റ് 11 നു
കാലിഫോര്‍ണിയായിലെ ടിബുറോണ്‍ നഗരത്തിലെ
തന്‍റെ വീട്ടില്‍ അദ്ദേഹം മരിച്ചു
കിടക്കുന്നതായി കാണപ്പെട്ടു. രാത്രി 11:55
നു അടിയന്തിരസന്ദേശം കിട്ടി, എമെര്‍ജെന്സി
സ്റ്റാഫ് 12 മണിക്കു തന്നെ
വീട്ടില്‍ എത്തി, 1202 നു
അദ്ദേഹം മരിച്ചതായി രേഖപ്പെടുത്തപ്പെട്ടു. ആത്മഹത്യ ആണെന്നായിരുന്നു നിഗമനം.
കുടുംബ ജീവിതം
റോബിന്‍ വില്യംസിന്‍റെ അഭിനയം പോലെ കുടൂംബജീവിതവും സംഭവബഹുലമായിരുന്നു. അദ്ദേഹത്തിന്‍റെ അസുഖം
കാരണമോ എന്തൊ അറിയില്ല,
പല ചീത്ത ശീലങ്ങള്‍ക്കും
അദ്ദേഹം വശംവദനായിരുന്നു എന്നു പറയപ്പെടുന്നു. അമിതമായ മദ്യപാനവും
കൊക്കെയിന്‍ പോലെയുള്ള മയക്കു മരുന്നിന്‍റെ
ഉപയോഗവും എല്ലാം ജീവിതത്തില്‍
പല ഘട്ടത്തിലും അദ്ദേഹത്തിനു വിനയായി. മൂന്നു പ്രാവശ്യം വിവാഹിതനായി. ജൂണ്‍ 1978 മുതല്‍ ഡിസംബര്‍
88 വരെ വാലെറീ വിലാര്‍ഡി, ഏപ്രില്‍ 1989 മുതല്‍ 2010 വരെ
മാര്‍ഷ ഗാര്‍സെ വില്യംസ് (രണ്ട് കുട്ടികള്‍),
ഒക്ടോബര്‍ 2011 മുതല്‍ മരണം
വരെ സൂസന്‍ ഷ്നൈഡര്‍ എന്നിവരായിരുന്നു ഭാര്യമാര്‍. ഇതിനെല്ലാമുപരി പല
വിവാഹബാഹ്യ ബന്ധങ്ങളും അതില്‍ ചില
കുട്ടികളും അദ്ദേഹത്തിനുണ്ടായിരുന്നു എന്നായിരുന്നു സംസാരം .
അവലംബം
https://en.wikipedia.org/wiki/Robin_Williams
https://biographics.org/robin-williams-biography-life-dark-comedy/

Comments
Post a Comment