34.മാലതി  ക്റുഷ്ണ മൂര്‍ത്തി ഹൊള്ള

 

കഷ്ടിച്ച്  ഒരു വയസ്സു  തികയുന്നതിനു  മുമ്പ് ശക്തിയായ പനി വന്നതിനു ശേഷം മാലതിയുടെ  ശരീരം  മുഴുവന്‍ തളര്‍ന്നു പോയി. തുടര്‍ന്നു  ഇലക്ട്രിക്   ഷോക് ചികിത്സയില്‍ രണ്ട് വര്‍ഷം   കൊണ്ട് അയാളുടെ  ശരീരത്തിന്‍റെ  അരയ്ക്കു  മുകളില്‍  ഉള്ള  ഭാഗത്തിനു  ശരിയായ  ചലന ശേഷി  കിട്ടിയെങ്കിലും താഴത്തെ  ഭാഗം ദുര്‍ബ്ബലമായി  തന്നെയായിരുന്നു ശിഷ്ടകാലം. എന്നാല്‍  തന്‍റെ  ദുര്‍വിധിയെ  പഴിക്കാതെ   അവള്‍ സ്കൂളിലും  കോളേജിലും വെച്ചു   സ്പോര്‍ട്സിലും ഗെയിംസിലും  പങ്കെടുത്തു.  ഇപ്പൊള്‍  ദേശീയ അന്തര്‍ദ്ദേശീയ  മത്സരങ്ങളില്‍  400 ലധികം   മെഡലുകള്‍   വാരിക്കൂട്ടിയ  അത്ലെറ്റായി   മാറി  അവള്‍. പാരാ ഒളിമ്പിക്സില്‍  അവള്‍  200  മീറ്ററില്‍  സുവറ്ണ  മെഡല്‍  നേടി.  അവര്‍ പ്രെസിഡണ്ടിന്‍റെ  അര്‍ജുനഅവാര്‍ഡിനും പത്മശ്രീക്കും  അര്‍ഹയായി. ഗ്രാമപ്രദേശങ്ങളില്ലെ തന്നെപ്പോലെയുള്ള ഭിന്നശേഷിക്കാരെ  സഹായിക്കാന്‍ വേണ്ടി  അവര്‍  ഇന്നു ബാംഗളൂരില്‍   മാത്റു ഫൌണ്ടേഷന്‍  എന്ന സ്ഥാപനം  നടത്തുന്നു.



1968  ജുലായില്‍  ബംഗളൂരില്‍  ആയിരുന്നു  മാലതിയുടെ  ജനനം . അച്ഛന്‍ ഒരു ചെറിയ ഹോട്ടല്‍  നടത്തുകയായിരുന്നു. അമ്മ   അവളുടെ  കൂടെയുള്ള  നാലു കുട്ടികളെ  വളര്‍ത്തുകയും ചെയ്യുകയായിരുന്നു. ഒരുവയസ്സിനു  മുമ്പു വന്ന  പനിയും തുടര്‍ന്ന് ഉണ്ടായ  ശരീരത്തിന്‍റെ   തളര്‍ച്ച  ഭാഗികമായി മാറിയെങ്കിലും അരയ്ക്കു   താഴെ  ശരീരം  ദുര്‍ബ്ബലമായി തുടര്‍ന്നു. ഇതുവരെ  അവര്‍  34  ലധികം അസ്ഥി   ശസ്ത്രക്റിയക്കു   വിധേയ  ആകേണ്ടി  വന്നിട്ടുണ്ട്. സിന്ഡിക്കെറ്റ്   ബാങ്കിലെ  ഒരു ആഫീസറായി  അവര്‍  ഇപ്പോള്‍  ജോലി ചെയ്യുന്നു. 

മാലതി   ഇന്ത്യയെ ദക്ഷിണ കൊറിയ, ബാര്‍സിലോണ, ആഥന്സ് ബൈജിങ്ങ്  എന്നിവിടങ്ങളില്‍ നടന്ന പാരാഒളിമ്പിക്സില്‍  പ്രതിനിധാനം ചെയ്തു. അതുപോലെ തന്നെ ബൈജിങ്, ബാങ്കോക്, ദക്ഷിണ കൊറിയ ക്വൊലാലമ്പൂര്‍  എന്നിവിടങ്ങളില്‍ നടന്ന  ഏഷ്യന്‍  ഗെയിംസിലും    ഡെന്മാര്‍ക്കിലും  ആസ്റ്റ്റെലിയായിലും  നടന്ന  ലോകമാസ്റ്റേര്‍സ്  മത്സരങ്ങളിലും ആസ്റ്റ്റെലിയയില്‍ നടന്ന  കോമണ്‍വെല്‍ത്ത്  ഗെയിംസിലും ബെല്‍ജിയം , ക്വലാലമ്പൂര്‍, ഇങ്ലണ്ട് എന്നിവിടങ്ങളില്‍ നടന്ന  ലോക ഓപ്പണ്‍ മത്സരങ്ങളിലും ഇന്ത്യന്‍  പ്രത്നിധിയായി പങ്കെടുത്തു. ഇവയിലെല്ലാം  കൂടി അവര്‍  428  മെഡലുകള്‍  വാരിക്കൂട്ടി. അവര്‍ക്ക്   രാഷ്ട്റപതിയുടെ  കയ്യില്‍ നിന്നും അര്‍ജുന  അവാറ്ഡും   പത്മശ്റീയും നേടുകയും ഉണ്ടായി.

 

ഇപ്പോള്‍  ബാംഗളൂരില്‍  അവര്‍ നടത്തുന്ന ഭിന്നശേഷിക്കാരായ  കുട്ടികളെ വളര്‍ത്തുന്ന സ്ഥാപനത്തില്‍   ഗ്രാമങ്ങളില്‍ നിന്നു വന്ന   16 കുട്ടികളെ വളര്‍ത്തുന്നു. പോളിയോ ബാധിച്ചു ചലനശേഷി  നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം  നില്‍ക്കുന്ന  മാതാപിതാക്കളുടെ കുട്ടികളെയാണ്  അവര്‍  ശ്റദ്ധിക്കുന്നത്.

 

ജുലായ്  2009 ല്‍ അവര്‍  അവരുടെ  ആത്മകഥയുടെ  ആദ്യത്തെ  ലക്കം പ്രസിദ്ധീകരിച്ചു. അതിന്‍റെ  പേരു  വ്യത്യസ്തമായ  ഒരു  ആത്മാവ് “(A Different Spirit) എന്നായിരുന്നു. അതില്‍ അവര്‍  എഴുതുന്നു:

ഞാന്‍  ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ  വീട്ടിലെ  തൊടിയില്‍  ഉണ്ടായിരുന്ന  മാവില്‍ നിന്നു  വീഴുന്ന  പഴുത്ത  മാങ്ങ ഓടിപ്പൊയി ഒന്നാമതായി എടുക്കാന്‍  ആഗ്രഹിക്കുമായിരുന്നു. യാതൊരു  ഭയവുമില്ലാതെ ഒരു പക്ഷിയെപ്പോലെ ഒരു സ്ഥലത്തു നിന്നു  മറ്റൊരു  സ്ഥലത്തേക്ക് പറക്കാന്‍ കഴിയുമായിരുന്നു എങ്കില്‍ എന്നു ഞാന്‍  ആഗ്രഹിച്ചിരുന്നു. പക്ഷേ   വലുതായപ്പോള്‍  ഓടാന്‍  ചലനശേഷിയുള്ള    കാലുകളും  പറക്കാന്‍  ചിറകുകളും  വേണമെന്നെനിക്കു മനസ്സിലായി.  ഇതു  രണ്ടും എനിക്കില്ല   എന്നു മനസ്സിലായപ്പോള്‍ എനിക്കു  വല്ലാത്ത  സങ്കടം തോന്നി, എന്നാല്‍  ഞാന്‍ തോല്‍വി   സമ്മതിക്കാന്‍  തയാറായിരുന്നില്ല., ഒരു ദിവസം   ഞാന്‍  ഓടുമെന്നു  തന്നെ  തീരുമാനിച്ചു. അങ്ങനെയാണ്  ഞാന്‍ സ്പോര്‍ട്സില്‍ പങ്കെടുത്തു  തുടങ്ങിയത്. മറ്റുള്ളവര്‍  ചെയ്യാത്ത,  വ്യത്യാസം ഉള്ള  എന്തെങ്കിലും ചെയ്യണമെന്ന് എനിക്കു  തോന്നി. അങ്ങനെ  ഞാന്‍  വ്യത്യസ്തമായ  ഒരു   ജീവിതം  തിരഞ്ഞെടുത്തു.

അവലംബം

https://en.wikipedia.org/wiki/Malathi_Krishnamurthy_Holla

https://manavektamission.org/profiles-of-hope/malathi-krishnamurthy-holla-the-disabled-athlete-who-has-won-over-400-medals-for-india/

https://youtu.be/ooKC8EBRwUE

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി