35.ഹാരി
ബോണിഫേസ് പ്രഭു
രണ്ട് കയ്യും കാലും തളര്‍ന്നു വീല്‍ചെയറില്‍
ജീവിതം കഴിക്കേണ്ടി വന്ന ബോണിഫേസ് പ്രഭു ആ വീല്‍
ചെയറില്‍ ഇരുന്നു ടെന്നീസ്
കളിച്ചു ലോകത്തിലെ മിക്കവാറും ടൂറ്ണമെന്‍റുകളില്‍ പങ്കെടുത്ത് അംഗീകാരം വാങ്ങിയ
ആളായിരുന്നു. 1972 മേയ് 14 ബാംഗളൂരില്‍ ജനിച്ച പ്രഭുവിന്‍റെ
നാലാമത്തെ വയസ്സില്‍ ഏതോ
ആവശ്യത്തിനു നട്ടെല്ലില്‍
നിന്നുള്ള ദ്രവം സൂചിയില്‍ കുത്തിയെടുത്തപ്പോള്‍ ഉണ്ടായ തകരാറു കൊണ്ട് (blotched lumbar
puncture) കയ്യും കാലും
തളര്‍ന്നു പോകാന്‍ കാരണമായി. തുടര്‍ന്നു വീല്‍ചെയറില്‍ ആയി ജീവിതം . എന്നാല്‍ ഇതില്‍
തോല്വി സമ്മതിക്കാതെ അദ്ദേഹം
പലതരം സ്പോര്‍ട്ട്സ് ഇനങ്ങളില്‍
ചേര്‍ന്ന് തന്‍റെ കഴിവു പ്രകടിപ്പിച്ചു തുടങ്ങി. അവസാനം വീല്‍ ചെയര്‍ ടെന്നീസില്‍
തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചു
ലോകത്തില്‍ പല ഭാഗത്തും നടന്ന ഇത്തരം
ടെന്നീസ് മത്സരത്തില്‍ പങ്കെടുത്ത്
വ്യക്തിമുദ്ര പതിപ്പിച്ചു.
നാലാമത്തെ വയസ്സില്‍
ഈ തകരാറ് സംഭവിച്ചിട്ടും സാധാരണ സ്കൂളില്‍ തന്നെ പഠിച്ചു. മറ്റു കളികളുടെ
കൂടെ ടെന്നീസും മറ്റും കളിച്ചു.
എന്നാല്‍ ക്രമേണ തനിക്ക് ഏറ്റവും ഇണങ്ങുന്നത് ടെന്നീസ്
തന്നെയെന്നു മനസ്സിലാക്കി
പടിപടിയായി ഉയര്‍ന്നു 1998 ലെ
ലോക ചാമ്പ്യന്ഷിപ്പില്‍ മെഡല്‍ നേടി.
2014 ല്‍ അദ്ദേഹത്തിനു
പ്രസിഡണ്ടില്‍ നിന്നു പത്മ ശ്രീ അവാര്‍ഡും
ലഭിച്ചു.
പ്രഭു ലോകത്തിലെ
പ്രധാനപ്പെട്ട മിക്കവാറും
എല്ലാ ടൂര്‍ണമെന്‍റിലും പങ്കെടുത്തിട്ടുണ്ട്. ആസ്ട്റെലിയന്‍, ബ്റീട്ടീഷ്, ഫ്രെഞ്ച്, യു.എസ്.
ഓപ്പണ്‍ ടെന്നീസുകളില്‍ എല്ലാം പങ്കെടുത്തിട്ടുണ്ട്. ഈ ടൂര്‍ണമെനിന്‍റെയെല്ലാം സെമിഫൈനല്‍സില്ലും ഫൈനല്‍സിലും എത്തിയ ആദ്യത്തെ
ഇന്ത്യക്കാരനായിരുന്നു ഇദ്ദേഹം. വീല്‍ചെയര്‍ ടെന്നീസ് കളിക്കാരുടെ
റാങ്കിങ്ങില്‍ ആദ്യമായി ഉള്‍പ്പെട്ട
ആദ്യത്തെ ഇന്ത്യക്കാരനും ആയി. 1998
ലെ ലോക ചാമ്പ്യന്ഷിപ്പില്‍ അദ്ദേഹത്തിനു
ഒരു മെഡല്‍ ലഭിക്കുകയും ചെയ്തു.
1996 ലെ ലോക വീല്‍ചെയര്‍ ഗെയിംസില്‍ രണ്ട്
സ്വറ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടി. ബാഡ്മിന്‍റന്‍, ഷോട്പുട്ട്, ജാവെലിന്‍ത്റോ,
ഡിസ്കസ് ത്രോ തുടങ്ങിയ ആറിനത്തില്‍
50 ലധികം പ്രാവശ്യം ഇന്ത്യയെ പ്രതിനിധാനം
ചെയ്തു. മിക്കതിലും മെഡലിനു അര്‍ഹനാകുകയും
ചെയ്തു.
ബോണിഫേസ്
വീല്‍ചെയറ് ടെന്നീസ് അക്കാഡമി എന്ന സ്ഥാപനം തുടങ്ങി, തന്നെപ്പോലെ വീല്‍ചെയറില്‍
ജീവിക്കേണ്ടിവന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും വേണ്ടി
പരിപാലിച്ചു വരുന്നു. പല കമ്പനികള്‍
ഉണ്ടാക്കുന്ന സാധനങ്ങളുടെയും
ഇന്ത്യയിലെ വീല്‍ചെയര്‍ ടെന്നീസിന്‍റെയും
ബ്രാഞ്ച് അംബാസാഡറായും ശ്റീ പ്രഭുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
മറ്റവാര്‍ഡുകള്‍
: പ്രതിഭാ ഭൂഷണ്‍ അവാര്‍ഡ്, മില്ലെനിയത്തിലെ റൈസിങ് സ്റ്റാര്‍
അവാര്‍ഡ്, ഏകലവ്യ അവാര്‍ഡ്, സംസ്ഥാനത്തിലേ ഏറ്റവും
വലിയ രാജ്യോത്സവ അവാര്‍ഡ് . 2011
ല്‍ ഡൈജി വേള്‍ഡിന്‍റെ സ്വാഭിമാന്‍ അപ്രീസിയേഷന്‍ അവാര്‍ഡ്.
പ്രഭുവിനു
ടെന്നീസില്‍ കിട്ടിയ
വിജയങ്ങള്‍ താഴെ കൊടുക്കുന്നു
1.
സിഡ്നി അന്തര്‍ദേശീയ വീല്‍ചെയര്‍
ടെന്നീസ് ചാമ്പ്യന്ഷിപ്പ് 2007 – ജയിച്ചു ഫ്ലോറിഡ ഓപ്പണ്‍ സിംഗിള്‍സ്
2004 - ജയിച്ചു
2.
ഫ്ലോറിഡ ഓപ്പണ്‍ ഡബിള്‍സ് 2004 -
ജയിച്ചു
3.
സിഡ്നി അന്തര്‍ദേശീയ വീല്‍ചെയര്‍
ഓപ്പണ്‍ ടെന്നീസ് 2003 രണ്ടാം സ്ഥാനം
4.
ആസ്റ്റ്റേലിയന്‍ഓപ്പണ്‍ അന്തര്‍ദേശീയ
വീല്‍ചെയര്‍ ടെന്നീസ് 2003 – ക്വാര്‍ട്ടര്‍ ഫൈനല്‍സ്
5.
ജപ്പാന്‍ ഓപ്പന്‍ വീല്‍ചെയര്‍ ടെന്നീസ് ചാമ്പ്യന്ഷിപ്പ് 2001 - ജയിച്ചു
6.
സിഡ്നി അന്തര്‍ദേശീയ വീല്‍ ചെയര്‍
ടെന്നീസ് ചാമ്പ്യന്ഷിപ് 1999 –
ജയിച്ചു ആസ്റ്റ്റേലിയന്‍ ഓപ്പണ്‍ 1999
- രണ്ടാം സ്ഥാനം
7.
യു എസ്
ഓപ്പണ്‍ സിംഗിള്‍സ് 1998 -
സെമിഫൈനല്‍സ്
8.
യു.എസ്. ഓപ്പണ്‍ ഡബിള്‍സ്
1998 - സെമിഫൈനല്‍സ്
അവലംബം
https://www.thebetterindia.com/16449/famous-indians-with-disability/
https://en.wikipedia.org/wiki/H._Boniface_Prabhu

Comments
Post a Comment