5. ജോണ്‍ ഫൊര്‍ബ്സ് നാഷ് (Jr)

1994ല്‍ ധനതത്വശാസ്ത്രത്തിലെ  നോബല്‍ സമ്മാനാര്‍ഹനായ  ജോണ്‍ ഫൊര്‍ബ്സ് നാഷ് 1928  ജൂണ്‍  13നു  അമേരിക്കയിലെ പശ്ചിമ വിര്‍ജീനിയായില്‍ ജനിച്ചു. വെറും 22  വയസ്സു മാത്രം ഉള്ളപ്പോള്‍ പ്രസിദ്ധീകരിച്ച  അദ്ദേഹത്തിന്‍റെ ഗെയിംസിദ്ധാന്തത്തെപ്പറ്റിയുള്ള പ്രബന്ധം വളരെയധികം   പ്രശംസിക്കപ്പെട്ടു.   ഗെയിം സിദ്ധാന്തം എന്നതു രണ്ടോ അതിലധികമോ  കളിക്കാര്‍ തമ്മില്‍  നിശ്ചിതമായ നിയമങ്ങളും വ്യവസ്ഥകള്‍ക്കും അനുസരിച്ച്   കളിക്കുമ്പോള്‍ ഉണ്ടാകുന്ന പരസ്പര പ്രവര്‍ത്തനത്തിന്‍റെ  ഗണിതശാസ്ത്രശാഖയാകുന്നു.

 


രണ്ട്  കളിക്കാര്‍   പരസ്പരം   സഹകരിച്ചോ   സഹകരിക്കാതെയോ ആവാം കളിക്കുന്നത്. പ്രൊഫ.നാഷിന്‍റെ  പ്രബന്ധം   പരസ്പരസഹകരണം ഇല്ലാത്ത ഗെയിമിനെ ( Noncooperative Game Theory) സംബന്ധിച്ചായിരുന്നു.കാറ്ണഗി ഇന്സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബി.എസ്, എം.എസ് ബിരുദങ്ങള്‍ നേടിയ ശേഷം പ്രിന്സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നു പ്.എച്.ഡി. ബിരുദവും അദ്ദേഹം നേടി.  1951ല്‍ അദ്ദേഹം ബൊസ്ടണിലെ  മസ്സാചുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ ആയി  ജോലിയില്‍  പ്രവേശിച്ചു. എന്നാല്‍  കുറച്ചു നാള്‍ കഴിഞ്ഞ്  അദ്ദേഹം അവിടെ നിന്നു രാജി വെച്ചു. പിന്നീട് പ്രിന്സ്റ്റണ്‍  സര്‍വകലാശാലയില്‍ ചേര്‍ന്നു.

അദ്ദേഹം  ഒരു മാനസികരോഗിയായിരുന്നു. സ്കിസോഫ്രെനിയ എന്ന പേരില്‍  അറിയപ്പെടുന്ന ഈ രോഗം  രോഗിയുടെ  പ്രവ്റുത്തികളും ചിന്തകളും തമ്മില്‍   പൊരുത്തമില്ലാതെ  വരുന്ന  ഒരു മാനസികാവസ്ഥയാണ്. അദ്ദേഹത്തിന്‍റെ ഈ രോഗത്തോടുള്ള സമരവും  രോഗത്തില്‍ നിന്നുള്ള   രക്ഷപെടലും എല്ലാം  ഒരു ചലച്ചിത്രമായി അവതരിപ്പിക്കപ്പെടുകയുണ്ടായി. ഒരു സുന്ദരമായ മനസ്സ് (A Beautiful Mind)  എന്ന പേരായിരുന്നു 2001 ല്‍  പുറത്തിറങ്ങിയ ഈ ചിത്രത്തിനു. 2015 മേയ് മാസം 23 നു ന്യൂ ജെര്‍സിയില്‍ വെച്ചു   ഒരു ടാക്സികാര്‍ അപകടത്തില്‍ അദ്ദേഹവും  ഭാര്യയും കൊല്ലപ്പെട്ടു. ഗെയിം  സിദ്ധാന്തത്തില്‍  പ്രൊഫ.നാഷിന്‍റെ  സംഭാവനകള്‍  വളരെയധികം ഇന്നും  ഉപയോഗിക്കപ്പെടുന്നു. കണക്കിലെPartial  differential equations എന്ന ഗണിതശാസ്ത്രമേഖലയിലും  അദ്ദേഹത്തിന്‍റെ  സംഭാവനകള്‍  അവഗണിക്കാന്‍ ആവാത്തതായിരുന്നു. 

കൂടുതല്‍ അറിയാന്‍

https://en.wikipedia.org/wiki/John_Forbes_Nash_Jr.

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി