6 റാല്‍ഫ് ബ്റൌണ്‍
പലപ്പോഴും അവനവനുള്ള അവശതകള്‍ എങ്ങനെയെങ്കിലും പരിഹരിച്ചു
കിട്ടിയാല്‍ തന്നെ എല്ലാമായി എന്നാണല്ലൊ മിക്കവരും
കരുതുക. ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന പലരും
അതില്‍ കൂടുതലൊന്നും ചെയ്യുമെന്നു മറ്റുള്ളവര്‍ പ്രതീക്ഷിക്കാനും സാദ്ധ്യത കുറവാണു.
എന്നാല്‍ ഇതാ ഒരു മനുഷ്യന്‍ ,തന്‍റെ അവശതകള്‍ പരിഹരിക്കാന്‍
തന്‍റെ ശ്റമംകൊണ്ട് ഉണ്ടാക്കിയ ഉപകരണങ്ങള്‍ തന്നെപ്പോലെ വിഷമിക്കുന്നവര്‍ക്കു
വേണ്ടി നിര്‍മ്മിച്ചു അങ്ങനെയുള്ളവരുടെ ജീവിതം
കൂടി വിഷമം കുറഞ്ഞതാക്കാന്‍ സഹായിച്ച
ഒരാളായിരുന്നു റാല്‍ഫ് ബ്റൌണ്‍ എന്ന ശാസ്തജ്ഞന്‍.
അമേരിക്കയില്‍ ഇന്ഡ്യാന സംസ്ഥാനത്തു
1940 ഡിസംബര്‍ 18 നു ജനിച്ച റാല്‍ഫിനു ആറു
വയസ്സുള്ളപ്പോള്‍തന്നെ മാംസപേശികളുടെ
ശക്തി ക്ഷയിക്കുന്ന മസ്കുലര്‍ ഡിസ്റ്റ്റോഫി(Muscular
dystrophy) എന്ന രോഗം പിടിപെട്ടു.
14 വയസ്സായപ്പോള്‍ മുതല്‍ റാല്‍ഫിന്‍
ഒരു വീല്‍ചെയറ് ഉപയോഗിച്ചു മാത്രമേ ചലിക്കാന്‍
സാധിക്കൂ എന്നായി. തുടര്‍ന്നു അയാളുടെ അച്ഛന്‍റെ
സഹായത്തോടെ മോട്ടൊര്‍ ഉപയൊഗിച്ചു പ്രവര്‍ത്തിക്കുന്ന
വാഹനം ഉണ്ടാക്കി ചുറ്റുപാടും സഞ്ചരിക്കാന്‍ തുടങ്ങി.
അഞ്ചു വര്‍ഷത്തിനകം മോട്ടോര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു
സ്കൂട്ടര്‍ റാല്‍ഫ് തന്‍റെ
ബന്ധുവിന്‍റെ പണിപ്പുരയില്‍ നിന്നു കിട്ടിയ പഴയ സാധനങ്ങള്‍
കൊണ്ടു നിര്‍മ്മിച്ചു. ട്റൈവീലര്‍ എന്നു അയാള്‍ അതിനു പേരും ഇട്ടു. ഈ വാഹനം
ഉപയോഗിച്ചു റാല്‍ഫ് ഗുണനിയന്ത്രണ മാനേജര്‍ ആയി ജോലി
ചെയ്തിരുന്ന ഫാക്ടറിയിലേക്കു വീട്ടില്‍
നിന്നു സ്ഥിരമായി യാത്ര ചെയ്യാന്‍
തുടങ്ങി. ഈ സ്ഥാപനം കുറെ ദൂരത്തെക്കു
മാറ്റിയപ്പോള്‍ റാല്‍ഫ് ഒരു പഴയ ജീപ്പ് കൈകൊണ്ട് മാത്രം നിയന്ത്രിക്കാവുന്ന
രീതിയിലാക്കി അതില്‍ യാത്ര ചെയ്ത് അവിടേക്കെത്തിക്കൊണ്ടിരുന്നു. ഒരു ഹൈഡ്റോളിക് ലിഫ്റ്റുപയോഗിച്ച് തന്‍റെ ട്റൈവീലര്‍ ജീപ്പിനകത്തേക്കും
പുറത്തേക്കും പരസഹായം കൂടാതെ കയറ്റാനും ഇറക്കാനും അയാള്‍ക്ക് കഴിഞ്ഞു.
1970ല്‍ ഡോഡ്ജ്
കമ്പനി മുന്ഭാഗത്ത് എഞ്ചിന്‍ പിടിപ്പിച്ച ലിഫ്റ്റോറ്റു കൂടിയ ആദ്യത്തെ വാന്‍ നിര്‍മ്മിച്ചു
എന്നു കേട്ടു. . ലിഫ്റ്റ് എവേ എന്ന പേരില്‍ അറിയപ്പെട്ട ഈ കണ്ടുപിടുത്തത്തെപ്പറ്റി
കേട്ടപ്പോള്‍ റാല്‍ഫ് തന്നെപ്പോലെ ബുദ്ധിമുട്ടുള്ളവര്‍ക്കു ഉപയോഗിക്കാന്‍
പറ്റിയ രീതിയിലാക്കീ മാറ്റിയെടുത്തു. തുടര്‍ന്ന്
അമേരിക്കയില്‍ എല്ലായിടത്തും ഇത്തരം വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു
കൊടൂക്കാന്‍ ഒരു സംഘം ആള്‍ക്കാരെ കൂട്ടി സംവിധാനം
ഉണ്ടാക്കി. ആവശ്യമുള്ളത്ര വാഹനങ്ങള്‍ അവരുടെ സ്വന്തം
കമ്പനിയീല്‍ തന്നെ ഉണ്ടാക്കി തുടങ്ങി. ആവശ്യക്കാര്‍ കൂടിയപ്പൊള്‍ ബ്റഊണ്‍ രാജി
വെച്ച് ഇത്തരം വാഹനങ്ങള്‍ ഉണ്ടാക്കാനുള്ള സ്വന്തം
സ്ഥാപനം ഉണ്ടാക്കാനും ശ്റമം തുടങ്ങി.
1970ലാണു ഒരു പഴയ
പോസ്റ്റല്‍ വാനില്‍ ലിഫ്റ്റും മറ്റും
യോജിപ്പിച്ചതു. തുടര്‍ന്നു ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ബ്റൌണ്‍
കോര്‍പ്പൊറെഷന്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം
തുടങ്ങിയത്. എന്‍റെര്‍ വാന്‍ എന്നു ഇതിനു പേരും ഇട്ടു.
1999ല്‍ ക്റോറിവര്‍ എന്ന വ്യവസായ ശാല
റാല്‍ഫ് വിലക്കു വാങ്ങി വീല്‍
ചെയറുപയോഗിച്ചു കയറാനും ഇറങ്ങാനും കഴിയുന്ന വാന്‍ നിര്‍മ്മിക്കാന്‍
തുടങ്ങി.
2006ല്‍ ബ്റൌണ്‍ കോപ്ര്‍പ്പൊറെഷന്‍ ‘ബ്റൌണെബിലിറ്റി’ എന്ന
ബ്രാന്ഡ് നാമം സ്വായത്തമാക്കി. സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്ന ഇത്തരം
ഉപകരണം നിര്‍മ്മിക്കുന്ന പ്രത്യേക സ്ഥാപനം ആയി മാറി. 2011ല്‍ ആട്ടൊ അഡാപ്റ്റ് എന്ന
സ്ഥാപനത്തിന്‍റെ ഭാഗികഉടമസ്ഥത വാങ്ങി യൂറോപ്പിലേക്കും തന്‍റെ കമ്പനിയിലെ വാഹനങ്ങള്‍ എത്തിച്ചു
തുടങ്ങി. മിച്ചിഗണിലെ വ്യൂപോയിന്‍റ്റ് മൊബിലിറ്റി എന്ന സ്ഥാപനവും ഈ
കോറ്പ്പൊറേഷന്‍ ഏറ്റെടുത്തു.
2012ല്‍ റാല്‍ഫ്
ബ്രൌണിനെ വ്യതിയാനങ്ങളുടെ ചാമ്പ്യന്‍
എന്നു അമേരിക്കന്‍ പ്രസിഡണ്ട് ബാരക് ഒബാമാ വിളിക്കുകയുണ്ടായി.
2013 ഫെബ്രുവരി
8 നു
റാല്‍ഫ് ബ്രൌണ്‍ നിര്യാതനായി , അദ്ദേഹം
സ്ഥാപിച്ച കോറ്പ്പൊറെഷന്‍ ഇന്നും
വികലാംഗരുടെ ആശ്രയമായി സ്തുത്യര്‍ഹമായ
സേവനം നടത്തി വരുന്നു.
https://en.wikipedia.org/wiki/Ralph_Braun
https://www.braunability.com/us/en/about-us/ralph-braun.html

Comments
Post a Comment