7. ഗീററ്റ്  വെര്‍മേജ്

 

പുരാതന കാലത്തു ഭൂമിയില്‍ ജീവിച്ചിരുന്ന ജന്തുക്കളെപ്പറ്റി അറിയാന്‍  ഒരേ ഒരു മാര്‍ഗ്ഗം അവയുടെ  ജൈവാവശിഷ്ടം  പഠിക്കുകയാണു. മലനിരകളിലും  പാറകളിലും  പതിഞ്ഞുകിടക്കുന്ന  അവയുടെ  അവശിഷ്ടങ്ങളെയാണു  ഫോസിലുകള്‍  എന്നു പറയുന്നതു. ഈ ഫോസിലുകളെ അടിസ്ഥാനമാക്കി പതിനായിരമോ ലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ക്കു ജീവിച്ചിരുന്ന ജന്തുക്കളെപ്പറ്റി പഠിക്കുന്ന  ശാസ്ത്രശാഖയാണ്‍ പുരാജീവിശാസ്ത്രം (Archeology)

 


1946 സ്പ്റ്റംബര്‍ 28നു ഹോളണ്ടില്‍  ജനിച്ച ഗീററ്റ്  വെര്‍മേജ്  പില്‍ക്കാലത്തു  കാലിഫോറ്ണിയ  സര്‍വകലാശാലയിലെ ജിയൊളജി   പ്രൊഫസറായി. മൂന്നു  വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ രണ്ടു കണ്ണിന്‍റെയും   കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം  1968ല്‍ പ്രിന്സ്റ്റണ്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു ആദ്യ ബിരുദം നേടി. 1971 ല്‍ യെയില്‍  സര്‍വ കലാശാലയില്‍ നിന്നു ജീവശാസ്ത്രത്തിലും ഭൂഗര്‍ഭശാസ്ത്രത്തിലും പി.എച്.ഡി ബിരുദവും നേടി. തന്‍റെ  കൈകളുടെ   സ്പര്‍ശനശേഷി കൊണ്ടു  മാത്രം ഫോസിലുകളുടെ പ്രത്യേകതകള്‍  മനസ്സിലാക്കാനും അവയെപ്പറ്റി  പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പുരാജീവി ശാസ്ത്രത്തില്‍  അദ്ദേഹത്തിന്‍റെ  സംഭാവനകള്‍ അദ്വിതീയം തന്നെ.. സമുദ്രത്തില്‍ നിന്നു കിട്ടിയ  പല വസ്തുക്കളില്‍ നിന്നും പണ്ടുണ്ടായിരുന്ന ജീവികളെക്കുറിച്ച് പഠിച്ച്  കണ്ണുള്ളവര്‍ കാണാത്ത പല വിവരങ്ങളും  അദ്ദേഹത്തിന്‍റെ അസാമാന്യമായ ഉള്‍ക്കാഴ്ച കൊണ്ടു കണ്ടെത്തി  പ്രബന്ധങ്ങളായി  പ്രസിദ്ധീകരിച്ചു. 1980ല്‍ അദ്ദേഹം വികസിപ്പിച്ച എസ്കലേഷന്‍  സിദ്ധാന്തം പ്രസിദ്ധമായി. 1992ല്‍ അദ്ദേഹത്തിനു മകാര്‍തര്‍ ഫെലോഷിപ്പു കിട്ടി, 2000ല്‍ ഡാനിയല്‍ ഗ്ഗിറാറ്ഡ് എലിയട്ട്  മെഡലിനും അദ്ദേഹം അര്‍ഹനായി. പാലിന്‍റോളോജിയില്‍ ( ഫോസിലുകളെ പറ്റിയുള്ള പഠനം) ആധികാരികമായ  പല പ്രബന്ധങ്ങളും  പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.   

അവലംബം

. https://en.wikipedia.org/wiki/Geerat_J._Vermeij

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി