8.എഡ്വാര്‍ഡ്
ക്രിബ്ബ്സ്
1918 ജൂണ്‍ 6
നു ജനിച്ചു 2009 ഡിസംബര്‍
21 നു മരിച്ച ഒരമേരിക്കന്‍
ബയൊകെമിസ്റ്റ് ആയിരുന്നു എഡ്വിന്‍ക്രെബ്സ്. വൈദ്യശാസ്ത്ര
സംബന്ധമായ ഗവേഷണത്തിനു 1989 കൊളംബിയ സര്‍വകലാശാലയില്‍
നിന്നു ആല്‍ബെര്‍ട്ട് ലാസ്കര്‍ അവാര്‍ഡും ലൂയിസ ഗ്രോസ് അവാര്‍ഡും
നെടി. 1992ല്‍ എഡ്മണ്ഡ് ഫിഷറുമായി വൈദ്യശാസ്ത്രത്തിനുള്ള
നൊബല്‍ സമ്മാനം പങ്കുവെച്ചു. മനുഷ്യശരീരത്തിലെ കോശങ്ങളില്‍
ഫോസ്ഫൊറസിന്‍റെ പ്രവര്‍ത്തനംകൊണ്ടു പ്റോട്ടീന്‍ ഉണ്ടാകുന്നതിനെപറ്റിയായിരുന്നു പ്രധാനഗവേഷണം.
അയൊവ സംസ്ഥാനത്തില്‍
ജനിച്ച ക്രെബ്സിന്‍റെ കുടൂംബം പിന്നീട് ഇല്ലിനോയിയിലേക്കു
താമസം മാറ്റി. 1936ല്‍ ഇല്ലിനോയി സര്വകലാശാലയില്‍
ഓര്‍ഗാനിക് കെമിസ്റ്റ്രിയില്‍
ഉന്നത വിദ്യാഭ്യാസം
നടത്തി. നാലാമത്തെ
വര്‍ഷം വൈദ്യശാസ്ത്രത്തില്‍
ഉന്നതബിരുദം നേടാന്‍ തീരുമാനിച്ചു. തുടര്‍ന്നു
വാഷിങ്ടണ്‍ സര്‍ വകലാശാലയില്‍ വൈദ്യശാസ്ത്രപഠനം
തുടര്‍ന്നു. സെയിന്‍റ് ലൂയിയിലെ ആശുപത്രിയില്‍
വെച്ചു ഒരു ഡോക്റ്റര്‍
ആയി പ്രവര്‍ത്തിച്ചു
കൊണ്ടൂ തന്നെ
മെഡിസിനില്‍
ഗവേഷണം നടത്താന്‍ അവസരം കിട്ടി. 1943ല്‍ ബിരുദം നേടിയതിനു ശേഷം ബാണ്സ് ആശുപത്രിയില്‍ 18 മാസത്തെ
ഇന്‍റേണ്ഷിപ്
ചെയ്തു, തുടര്‍ന്നു
നേവിയില്‍ ചേര്‍ന്നു. നേവിയില്‍ നിന്നു 1946 ല്‍
പിരിഞ്ഞ അദ്ദേഹത്തിനു വീണ്ടും ആശുപത്രി സേവനം
തുടരാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു അദ്ദേഹം അടിസ്ഥാന ശാസ്ത്രപഠനം തുടര്‍ന്നു.
ബയൊകെമിസ്റ്റ്രിയായിരുന്നു
അദ്ദേഹം തിരഞ്ഞെടുത്തത്. കാള്‍ കോരി, ഗെര്‍ട്ടി
കോറി എന്നിവരുടെ കീഴില്‍ പോസ്റ്റ് ഡോക്ടൊറല്‍ പഠനം നടത്തി.
മുയലുകളില്‍ പ്രൊട്ടാമിനും ഫൊസ്ഫൊറസിന്‍റെയും
തമ്മില്‍ ഉള്ള പ്രതിപ്രവര്‍ത്തനം
ആയിരുന്നു പഠന വിഷയം. രണ്ടു വര്‍ഷം
ഈ പഠനം തുടര്‍ന്നതിനു ശെഷം
ബയൊകെമിസ്റ്റ്രിയാണു
തന്‍റെ പഠനശാഖയെന്നു തീരുമാനിച്ചു.
1948ല്‍ വാഷിങ്ടണ്‍ സര്‍ വകലാശാലയില്‍ അസിസ്റ്റന്‍റ്
പ്രൊഫസറായി ജോലിയില്‍
പ്രവേശിച്ചു. 1953ല്‍ എഡ്മണ്ഡ് ഫിഷര്‍ അവിടെ സഹപ്രവര്‍ത്തകനായി വന്നതോടുകൂടി അവര്‍
രണ്ടു പേരും സഹകരിച്ചു ഫോസ്ഫോറിലെയ്സുമായി ബന്ധപ്പെട്ട എന്സൈമുകളെ കുറിച്ചു വിശദമായ പഠനം തുടര്‍ന്നു.
മാംസപേശികളിലെ കോശങ്ങള്‍
ഗ്ലൈകോജനില്‍ ( രക്തത്തിലെ ഒരു തരം പഞ്ചസാര) നിന്നും ഊര്‍ജം ഉണ്ടാക്കുന്നതെങ്ങനെയെന്നു
പഠിച്ചു. ക്രെബ്സും ഫിഷറും കൂടി ഒരു ഫോസ്ഫേറ്റ് ചെര്‍ത്താല്‍ ഫൊസ്ഫൊറിലെയ്സ് എന്ന വസ്തുവിനെ മറ്റൊരു
രീതിയിലാക്കാന്‍ കഴിയുമെന്നും
രൂപാന്തരണം വന്ന വസ്തുവിനെ
ഫോസ്ഫറ്റാസ് എന്ന വര്‍ഗത്തില്‍ പെടുത്താമെന്നും കാണിച്ചു. ഇത്തരം രൂപ
പരിണാമമാണു പ്രമേഹം ക്യാന്സര്‍ അല്‍ഴൈമിയെര്‍സ്
പോലെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നതെന്നും അവര്‍ കണ്ടെത്തി.
അവലംബം
https://www.britannica.com/biography/Edwin-Krebs
https://en.wikipedia.org/wiki/Edwin_G._Krebs

Comments
Post a Comment