9. ലിയണാര്‍ഡോ  ഡാവിഞ്ചി

 

ലിയണാര്‍ഡോ ഡാവിഞ്ചി   ഒരു ബഹുമുഖപ്രതിഭ തന്നെ ആയിരുന്നു. ഇറ്റാലിയന്‍ നവോത്ഥാനകാലത്ത് ജീവിച്ചിരുന്ന കലാകാരനായ  അദ്ദേഹത്തിന്‍റെ  ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങള്‍ യേശുവിന്റെ അവസാനത്തെ അത്താഴവും (Last supper) മോണാ ലിസയും (Mona Lisa) ആയിരുന്നു.  1452 ഏപ്രില്‍ 15നു ജനിച്ചു , 1519 മേയ് രണ്ടിന് മരിച്ചു.       .ചിത്രകാരന്‍, ശില്‍പ്പി, പ്രതിമ നിര്‍മ്മാതാവ് , ശാസ്ത്രകാരന്‍, മിലിട്ടറി എഞ്ചിനീയര്‍ ഗണിതശാസ്ത്രജ്ഞന്‍, ജ്യോതിശ്ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡാവിഞ്ചി. പ്രകൃതി നിയമങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു പഠിച്ച് അദ്ദേഹം പുതിയ പല ഉപകരണങ്ങളും നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹം രൂപകല്‍പ്പന ചെയ്തുണ്ടാക്കിയ ഉപകരണങ്ങളും മറ്റനേകം ആള്‍ക്കാര്‍ക്ക്  മറ്റു കണ്ടുപിടുത്തങ്ങള്‍ക്ക് ഉത്തേജകം ആവുകയും ചെയ്തു.



.പക്ഷേ  അദ്ദേഹത്തിനും   ഒരു വൈകല്യം ഉണ്ടായിരുന്നുവത്രെ. പദാന്ധത (dyslexia) എന്നതായിരുന്നു അസുഖം. എഴുതാനും വായിക്കാനും  ഉള്ള  വൈഷമ്യം  ആണല്ലോ   പദാന്ധത എന്നറിയപ്പെടുന്നത് . ഡാവിഞ്ചിയുടെ പല  എഴുത്തുകളും സാധാരണയില്‍ നിന്നു വ്യത്യസ്തമായിരുന്നു.  തല  തിരിച്ചെഴുതുക , വലത്തു നിന്നു ഇടത്തോട്ടെഴുതുക  ഇങ്ങനെ  പല പ്രത്യേകതകളും അദ്ദേഹത്തിന്‍റെ എഴുത്തുകളില്‍ കാണാമായിരുന്നു. ഇടത്തു  കൈ കൊണ്ടും  അദ്ദേഹം  എഴുതിയിരുന്നു

അവലംബം

1)   https://en.wikipedia.org/wiki/Leonardo_da_Vinci

ലിയാര്‍ഡോ  ഡാവിഞ്ചിയെ  കുറിച്ച്   കൂടുതല്‍  അറിയാന്‍    മലയാളം ബ്ലോഗ്  വായിക്കാം

2)    https://fromthelifeofgreatmenkpm.blogspot.com/2018/02/23.html

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി