10. ഗുസ്താവ് കിര്‍ച്ചോഫ്
വൈദ്യുതിയെപറ്റി പഠിക്കുന്ന
ഏതൊരാളും ആദ്യം പഠിക്കുന്ന നിയമം ഓം (Ohm)എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ നിയമം ആണു, അതുപോലെ
തന്നെ പ്രധാനപ്പെട്ട നിയമമാണു കിര്‍ചോഫിന്‍റെ നിയമങ്ങള്‍. പല ലൈനുകളില്‍ കൂടി പ്രവഹിക്കുന്ന കരണ്ട് ഒരു സന്ധിയിലെത്തുമ്പോള്‍ അവിടേക്ക് എത്തുന്ന
കറണ്ടിന്‍റെ ആകെത്തുക അവിടെ നിന്നു പുറത്തേക്കു പോകുന്ന കറണ്ടിന്‍റെ ആകെത്തുക
തന്നെയായിരിക്കും എന്ന ഒന്നാമത്തെ നിയമവും പൂര്‍ണമായ ഒരു പരിപഥ്ത്തില്‍ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന വോള്‍ടേജുകളുടെ ആകെത്തുക പൂജ്യം ആയിരിക്കും എന്ന രണ്ടാമത്തെ നിയമവും വൈദ്യുതിയെപറ്റി പഠിക്കുന്നവര്‍ക്ക് മറക്കാന്‍ കഴിയുകയില്ല. ഈ നിയമം കണ്ടെത്തിയത് ജര്‍മ്മന്‍
ശാസ്ത്രജ്ഞനായ ഗുസ്താവ് കിര്‍ച്ചോഫ് എന്നയാളായിരുന്നു. എന്നാല്‍ മനസ്സിലാക്കാന്‍
കഴിയാഞ്ഞ ഏതോ അസുഖം മൂലം അദ്ദേഹം ജീവിതകാലം മുഴുവന്‍ ഒരു വീല്‍ ചെയറില്‍ ആയിരുന്നു കഴിഞ്ഞത്.
ജര്‍മ്മനിയിലെ കോനിസ്ബെര്‍ഗ്
(ഇപ്പോള്‍ റഷ്യയിലെ കലിനിങ്റാഡ് ) എന്ന സ്ഥലത്തു 1824 മാര്‍ച്ച് 12 നു ജനിച്ച കിര്‍ച്ചോഫ് 1887 ഒക്റ്റോബര്‍ 17 നു ബെര്‍ലിനില്‍ വെച്ചു ദിവംഗതനായി. റോബറര്‍ട്ട് ബുണ്സണ്‍ എന്ന മറ്റൊരു ശാസ്ത്രകാരനുമായി ( കെമിസ്റ്റ്രിലാബിലെ ബുണ്സണ്‍ തീനാളം ഓര്‍മ്മിക്കുക ) സഹകരിച്ചു വിവിധ വസ്തുക്കള്‍ ചൂടാകുമ്പൊള്‍ ഉണ്ടാക്കുന്ന പ്രകാശ രശ്മികള്‍ പഠിക്കുന്ന സ്പെക്ട്രം അപഗ്രഥനം (spectral analysis) എന്ന തത്വത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ വികസിപ്പിച്ചെടുത്തു. ജ്യോതിശ്ശാസ്ത്രത്തില്‍ വിദൂരനക്ഷത്രങ്ങളില്‍
നിന്നും മറ്റും വരുന്ന പ്രകാശ രശ്മികള്‍ അപഗ്രഥിച്ച് പല
കാര്യങ്ങളും അറിയാന്‍ സാധിക്കുന്നു. 1845 ല്‍ ആണ് കിര്‍ച്ചോഫ് കറണ്ടിന്‍റെയും വോള്‍ട്ടേജിനെയും സംബന്ധിച്ച മേള്‍പ്പറഞ്ഞ നിയമങ്ങള്‍ കണ്ടെത്തിയതു.
1847ല്‍ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ പ്രതിഫലം ഇല്ലാതെ
അദ്ധ്യാപകനായി ചേര്‍ന്ന അദ്ദേഹം 1854ല്‍ ഹീഡല്‍ബെര്‍ഗ്
സര്‍വകലാശാലയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. ഓരോ വസ്തുക്കളും ഓരോ രീതിയിലുള്ള പ്രകാശരശ്മിയാണു ഉണ്ടാക്കുന്നതെന്ന
തത്വം വസ്തുക്കളെപ്പറ്റിയുള്ള പഠനങ്ങളില്‍ വളരെ പ്രാധാന്യമുള്ളതായി തീര്‍ന്നു. റോബര്‍ട്ട് ബുന്സണുമായി സഹകരിച്ച് ഈ പഠനങ്ങളില്‍ കൂടി സീഷ്യം, റുബീഡിയം എന്നീ രണ്ടു മൂലകങ്ങളും ഇവര്‍ കണ്ടു പിടിച്ചു.
സ്പെക്റ്റത്തിന്‍റെ തത്വം ഉപയോഗിച്ചു സൂര്യനില്‍ നിന്നു വരുന്ന പ്രകാശരശ്മി പഠിച്ച്
സൂര്യപ്രകാശത്തിന്‍റെ സ്പെക്ട്രത്തില്‍ കാണുന്ന കറുത്ത ലൈനുകളെ വിശദീകരിക്കാന്‍
കഴിഞ്ഞു. ഇത്തരം കണ്ടെത്തലുകള്‍ ജ്യോതിശ്ശാസ്ത്ര പഠനങ്ങള്‍ക്ക് ഒരു പുതിയ പന്ഥാവു തന്നെ തുറന്നു കൊടുത്തു. ഒരു പ്രിസത്തില്‍ കൂടി പ്രകാശം കടത്തി
വിടുമ്പോള്‍ ആ പ്രകാശത്തിന്‍റെ ഘടകങ്ങള്‍ വേര്‍തിരിക്കാന്‍
കഴിയുമെന്നും അവര്‍ കണ്ടെത്തി. 1875 ല്‍ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ തന്നെ ഗണിത ശാസ്ത്ര
പ്രൊഫസര്‍ ആയി നിയമിക്കപ്പെട്ടു.
അവലംബം
https://en.wikipedia.org/wiki/Gustav_Kirchhoff

Comments
Post a Comment