36.എല്‍ട്ടണ്‍  ജോണ്‍

എല്‍ട്ടണ്‍  ജോണ്‍ പ്രസിദ്ധനായ  ബ്രിട്ടീഷ്  ഗായകനും  പിയാനിസ്റ്റും    സംഗീത സംവിധായകനും  ആയിരുന്നു. ചെറുപ്പം  മുതലേ   അപസ്മാര (epilepsy) രോഗി ആയിരുന്നു.  അദ്ദേഹത്തിന്‍റെ    3 കോടിയിലധികം   സംഗീത റെക്കാര്‍ഡുകള്‍ വിറ്റഴിച്ചിട്ടുണ്ട്. പോപ്  മ്യൂസിക്കും റോക്  മ്യൂസിക്കും   കൂട്ടിച്ചേറ്ത്ത അദ്ദേഹത്തിന്‍റെ സംഗീതരൂപം അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ  ഏറ്റവും പ്രശസ്തനായ   സംഗീതജ്ഞനായി മാറ്റി.

.ചെറുപ്പത്തില്‍ തന്നെ   സംഗീതത്തില്‍  വലിയ  താല്‍പര്യം  ഉണ്ടായിരുന്ന എല്‍ടണ്‍ ആദ്യത്തെ   മ്യൂസിക് ആല്‍ബം   ഇറക്കിയത്  1970 ലായിരുന്നു. ഇതു  തന്നെ  വലിയ വിജയമായി.  അദ്ദേഹത്തിന്‍റെ  ഏറ്റവും  പ്രശസ്തമായ  പാട്ടുകള്‍ ക്റോക്കോഡെയില്‍ റോക് , ഫിലാഡെല്‍ഫിയ ഫ്രീഡം , കാന്ഡില്‍ ഇന്‍ തെ  വിന്ഡ് എന്നിവയായിരുന്നു. ബ്രോഡ്വേയില്‍ 2008 ല്‍   ബിലി എലിയട്ട് എന്നതിന്‍റെ  സംഗീത  സംവിധാനവും  നിര്‍വഹിച്ചു.  പത്ത് ടോണി അവാര്‍ഡുകള്‍  ലഭിച്ച     സംഗീതം  ജോണിനെ  പ്രശസ്തിയുടെ  കൊടുമുടിയില്‍  എത്തിച്ചു.1994 ല്‍   റോക്  ആന്ഡ് റോള്‍   ഹാള്‍  ഒഫ് ഫെയിമില്‍  അദ്ദേഹത്തെ ഉള്‍പ്പെടുത്തി. 1998 ല്‍  ക്നൈറ്റ്  ആയും   അംഗീകരിക്കപ്പെട്ടു.



1947  മാര്‍ച് 25  നാണ് ജോണ്‍ ഇങ്ലണ്ടിലെ  മിഡില്‍സെക്സില്‍  ജനിച്ചത് .. സംഗീതത്തില്‍ ഉള്ള അഭിനിവേശം   വളരെ  ചെറുപ്പത്തില്‍ തന്നെ  അയാള്‍ കണ്ടെത്തി. കഷ്ടിച്ച്   നാലു വയസ്സുള്ളപ്പോള്‍ തന്നെ  തനിയെ പിയാനോ  വായിക്കാന്‍  പഠിച്ചു. ആ കുട്ടിയുടെ  കഴിവു  മനസ്സിലായതുകൊണ്ട്  അയാള്‍ക്ക് ലണ്ടനിലെ സംഗീതത്തിന്‍റെ റോയല്‍ അക്കാഡമിയില്‍ ഒരു സ്കോളര്‍ഷിപ്പ്  ലഭ്യമായി.  

ബ്രിട്ടീഷ് വായുസേനയില്‍ ഉദ്യൊഗസ്ഥനായിരുന്ന  പിതാവ്  സ്റ്റാന്‍ലി ഡ്വൈറ്റുമായി  എല്‍ടണു ചെറുപ്പം മുതലേ  തീരെ  അടുപ്പം ഇല്ലായിരുന്നു. പലപ്പോഴും  അവര്‍ തമ്മില്‍  വഴക്കു കൂടുമായിരുന്നു, പ്രത്യേകിച്ചു   മകന്‍റെ  ഭാവിയെക്കുറിച്ചുള്ള  അഭിപ്രായവ്യത്യാസത്തില്‍. എല്‍ട്ടണ്‍ പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പെ  അമ്മയും അച്ഛനും വിവാഹമോചിതരായി. ഇക്കാരണങ്ങത്താല്‍  17 വയസില്‍ തന്നെ   എല്‍ടണ്‍  സ്കൂള്‍ വിദ്യാഭ്യാസം  അവസാനിപ്പിച്ചു. തുടര്‍ന്നു  തന്‍റെ  സംഗീതം എന്ന  സ്വപ്നത്തിലെക്കു   കടന്നു കയറി.  ബ്ലൂസൊളൊജി  എന്ന  സംഗീത  സംഘത്തില്‍  ചേര്‍ന്നു..

1969ല്‍  പുറത്തിറക്കിയ  ശൂന്യമായ  ആകാശം (Empty Sky) എന്ന  ആല്‍ബത്തോടു കൂടിയാണ് ജോണ്‍ അംഗീകരിക്കപ്പെട്ടത്. ജോണും ടോപിനുമായിരുനു   അതിന്‍റെ ഗാനം എഴുതിയത്. 1970  ല്‍ സ്വന്തമായി ചെയ്ത നിങ്ങളുടെ ഗാനം (Your Song.) വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന്  മുതലയുടെ  റോക്(Crocodile  Rock) , ബെന്നീയും  ജെറ്റ്സും ,(Benniee and jets), ദ്വീപിലെ പെണ്‍കുട്ടി (Island Girl)  എന്നിവയും  വളരെ  വിജയമായി. ഇങ്ങനെയുള്ള  വിജയത്തോടു കൂടി വളരെയധികം വില്‍പ്പന  കിട്ടിയ ഗ്ഗുഡ് ബൈ  എല്ലൊ   ബ്രിക് റോഡ്(Goodbye Yellow Brich Road- 1973) , റോക്  ഒഫ് വെസ്റ്റീസ്(Rock of Westies 1975)എന്നീ  ആല്‍ബങ്ങളും   നിര്‍മ്മിച്ചു  പുറത്തിറക്കി.

എല്‍ട്ടണ്‍ ജോണിന്‍റെ  ഏറ്റവും  ഓറ്മ്മിക്കപ്പെടുന്ന  പാട്ടുകള്‍   താഴെ കൊടുക്കുന്നു.1970  മുതല്‍  അയാള്‍   ഗായകനായും  അറിയപ്പെട്ടു തുടങ്ങി.  

1.     എന്‍റെ  ഹ്രുദയം  ഭേദിച്ചു  പോകല്ലേ ('Don't Go Breaking My Heart' (1976)

ഇത്  കികി ഡീ  യുമായുള്ള  ഒരു യുഗ്മ ഗാനം  ആയിരുന്നു. ഇതു കഴിഞ്ഞ്  പെട്ടെന്ന്   സംഗീതത്തില്‍ നിന്നു പിന്‍വാങ്ങി  ഇങ്ലണ്ട് ഫുട്ബാള്‍ ടീമിന്‍റെ    സമ്യുക്ത  ഉടമയുമായി. ഇതോടൊപ്പം തന്നെ  താന്‍ ഒരു സ്വവര്‍ഗരാഗി  ആണെന്നും  ജോണ്‍ പരസ്യമായി  പ്രഖ്യാപിച്ചു. പലരും  അദ്ദെഹത്തെ  കളിയാക്കിയെങ്കിലും  അധികം താമസിക്കാതെ 1979 ല്‍ എല്‍ടണ്‍ ജോണ്‍  വീണ്ടും  സംഗീതത്തില്‍  വിജയം  നേടി. ഏകനായ  മനുഷ്യന്‍ (A Single Man) എന്നആല്‍ബത്തോടു കൂടി .

 

2.   കുട്ടിയായ  ജീനി ('Little Jeannie)  , ആരുമില്ലാത പൂന്തോട്ടം ' 'Empty Garden'  -  1980

3.   നിനക്കു ഇന്നു രാത്രിയില്‍  എന്‍റെ പ്രേമം അനുഭവിക്കാമോ '(Can You Feel My e Love Tonight')

4.   കാറ്റിലെ  മെഴുകുതിരി 'Candle in the Wind 1997

5.   ക്യാപ്റ്റനും കുട്ടിയും' The Captain & the Kid,2006

6.   ആത്മകഥാപരമായ  മാന്ത്രികനായ  ക്യാപ്റ്റനും വ്റിതികെട്ട   കൌബോയിയും ) Captain Fantastic and the Brown Dirt Cowboy (1975)

7.   ദി യൂണീയന്‍  2010

8.   ഡൈവിങ്  ബോറ്ഡ് (2013)

9.   അത്ഭുതകരമായ  രാത്രിWonderful Crazy Night )   എന്ന  33 ആമത്തെ  സ്റ്റുഡിയോ  ആല്‍ബം 2017  ഫെബ്രുവരിയില്‍  പുറത്തിറക്കി

10. ബില്ലി  എലിയട് മ്യുസിക്കല്‍ & റോകെറ്റ്മാന്‍'(Billy Elliott the Musical' and 'Rocketman')

തുടര്‍ന്ന്  ജോണും  ഭര്‍ത്താവും  റോകറ്റ്മാന്‍  എന്ന സംഗീതജ്ഞന്‍റെ  ജീവ  ചരിത്രത്തെ  അടിസ്ഥാനമാക്കി ഒരു   ചലചിത്രം  ഉണ്ടാക്കാന്‍ തുടങ്ങി.. അത് 2019 ലെ കാനെ  ചലച്ചിത്ര ഉത്സവത്തില്‍ ആദ്യമായി   പ്രദര്‍ശിപ്പിക്കുകയും  ചെയ്തു. ജോണിന്‍റെ അസാധാരണമായ സംഗീതവും ലൈംഗികസ്വഭാവ  വിശേഷവും  ഈ ചിത്രത്തില്‍ കൂടി പ്രകടമായി.

അവലംബം

https://en.wikipedia.org/wiki/Elton_John       https://www.biography.com/musician/elton-john

 

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി