51. ഗിന്നെസ്സ്  പക്രു   -  അജയ  കുമാര്‍

ഗിന്നെസ്സ്  പക്രു  എന്നറിയപ്പെടുന്ന  അജയകുമാര്‍ ഒരു മലയാള  സിനിമാനടനാണ്. ഗിന്നെസ്സ്  ലോകറെക്കാര്‍ഡ് ബുക്കില്‍   ഏറ്റവും  ഉയരം  കുറഞ്ഞ  നടന്‍ (76  സെ.മീ 2 അടി 6 ഇഞ്ച്)   എന്ന  നിലയില്‍   സ്ഥാനം   പിടിച്ചയാള്‍  ആണ്  അജയകുമാര്‍. വിനയന്‍  എന്ന സംവിധായകന്‍റെ അത്ഭുതദ്വീപ്  എന്ന മലയാള  ചലച്ചിത്രത്തില്‍  അഭിനയിച്ചതോടു   കൂടിയാണ്     ബഹുമതി   അജയന്‍   നേടിയത്.ഈ ചിത്രം  പിന്നീട്  തമിഴില്‍   ഭാഷാന്തരണം  ചെയ്യുകയും ഉണ്ടായി.  അത്ഭുതദ്വീപിലെ  വാമനപുരി  എന്ന രാജ്യത്തിലെ കുള്ളനായ   രാജകുമാരനായി  അഭിനയിച്ചു. ആ ദ്വീപിലെ  പുരുഷന്മാര്‍  എല്ലാവരും ഏതൊ  ശാപം കൊണ്ട്   കുള്ളന്മാര്‍  ആയി  ജനിച്ചു.  സ്ത്രീകള്‍  മാത്രം   സാധാരണ  ഉയരം   ഉള്ളവര്‍  ആയിരുന്നു.  പക്രു   ആദ്യം  അഭിനയിച്ച ചിത്രം കുട്ടീം  കോലും  എന്ന  ചിത്രമായിരുന്നു.

 


1976 ആഗസ്റ്റ് 31  നു   കൊല്ലം  ജില്ലയില്‍   കുണ്ടറക്കടുത്തു  മുളവന ഗ്രാമത്തില്‍   രാധാക്റുഷ്ണപിള്ളയുടെയും അംബുജാക്ഷിയമ്മയുടെയും മൂത്ത  പുത്രനായി  ജനിച്ചു. അച്ഛന്‍  ഒരു  ആട്ടൊറിക്ഷാ  ഡ്രൈവറും  അമ്മ  ഒരു ഇന്ഷുറന്സ്  ഏജെന്‍റും  ആയിരുന്നു. അമ്മ  ഒരു ടെലിഫോണ്‍  സര്‍വീസ് ഏജെന്സിയും വാടകക്കെടുത്ത്  നടത്തിയിരുന്നു.  അജയന്‍റെ  ജനനശേഷം അധികം താമസിക്കാതെ  അജയനും കുടുംബവും കോട്ടയം  ജില്ലയിലേക്ക്   താമസം  മാറ്റി. അമ്മക്കു ജോലി സംബന്ധമായി   ഇടക്കിടക്ക്  സ്ഥലം  മാറ്റം  കിട്ടിയിരുന്നതുകൊണ്ട്  അവര്‍ പല  സ്ഥലത്തും  മാറി  മാറി താമസിക്കേണ്ടി  വന്നു. അവസാനം  അവര്‍  കോട്ടയം ജില്ലയില്‍ അയ്മനത്തിനടുത്ത്   പാണ്ഡവം  എന്ന  സ്ഥലത്ത്   സ്ഥിരതാമസമാക്കി . അജയനു   ഇളയതായി  രണ്ട്  സഹോദരിമാര്‍  ഉണ്ട് , കവിതയും   സംഗീതയും .  

അജയന്‍   നാലാം ക്ലാസ്സ്  വരെ ചാലക്കുന്ന്  എന്ന സ്ഥലത്തെ  C.M.S എല്‍.പി.സ്കൂളിലും തുടര്‍ന്നു പത്താം ക്ലാസ്സ് വരെ C.M.S  ഹൈസ്കൂളിലും  ആണ്  പഠിച്ചത്,  അതു കഴിഞ്ഞ്   അയാള്‍ കോട്ടയം ഒളശ്ശയിലെ  ബസെലിയോസ്  കോളെജില്‍ നിന്നു  പ്രിഡിഗ്രിയും   ബിരുദവും   നേടി.   ധനതത്വ ശാസ്ത്രത്തിലെ  ബിരുദധാരിയാണ്  അജയന്‍.

സാധാരണ   ഇങ്ങനെ  ഉയരം  കുറഞ്ഞ്  കുള്ളനായി   ജനിച്ചവര്‍  ഏതെങ്കിലും  സര്‍ക്കസ്സ്  കൂടാരത്തിലെ കോമാളിയായി   കുറച്ചു നാള്‍  ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുകയാണ്  പതിവു. എന്നാല്‍ അജയന്‍  തന്‍റെ   അഭിനയ  ജീവിതം  ഒരു മിമിക്രി   കലാകാരനായാണ് തുടങ്ങിയത്.നാദിര്‍ഷായുടെ മംഗലം മിമിക്സ്   ട്റൂപ്പില്‍  അംഗമായി  മിമിക്സ്  കലാകാരനായി  അരങ്ങില്‍  വന്നു. തുടര്‍ന്നു കോട്ടയം നസീറിന്‍റെ കൊച്ചിന്‍  ഡിസ്കവറി എന്ന ട്രൂപ്പിലും പങ്കെടുത്തു വന്നു. അജയന്‍ 18  വയസ്സു  തികയുമ്പോള്‍ തന്നെ   1000  ലധികം  അരങ്ങുകളില്‍  മിമിക്രി  അവതരിപ്പിച്ചു  കഴിഞ്ഞിരുന്നു.  മാര്‍ച്ച്   2006 ല്‍ ഗായത്രി  മോഹന്‍ എന്ന  സ്ത്രീയെ  വിവാഹം  കഴിച്ചു. അവര്‍ക്ക് 2009  ഏപ്രില്‍ 14 നു  ദീപ്ത  കീര്‍ത്തി   എന്ന പേരില്‍  ഒരു മകള്‍  ജനിച്ചു. 

കുട്ടികളുടെ  ചലച്ചിത്രമായ  അമ്പിളി  അമ്മാവന്‍ (1984) എന്ന  ചിത്രത്തിലാണ്  ആദ്യമായി  സിനിമയില്‍  വന്നത്. അതു കഴിഞ്ഞ്    കുറേയേറെ  സിനിമയില്‍  അഭിനയിച്ചു. ഇപ്പൊള്‍  ചില  ടെലിവിഷന്‍ സീരിയലുകളിലും  അഭിനയിച്ചു  വരുന്നു.

സംവിധായകനാകുന്നു.

2013  ല്‍  അജയന്‍   കുട്ടീം കോലും  എന്ന പേരില്‍ ഒരു   ചലച്ചിത്രം   സംവിധാനം ചെയ്തു. ഏറ്റവും  ഉയരം  കുറഞ്ഞ  സംവിധായകനും  ആയി  അങ്ങനെ. ആ  സിനിമയിലെ   താരങ്ങള്‍  ആദിത്യ, സനൂഷ, ലവ , മുന്ന  സൂരജ്  വെഞാറമൂട്,   വിജയരാഘവന്‍, പൊന്നമ്മ  ബാബു എന്നിവര്‍ ആയിരുന്നു. വിനോദ്  ഭാരതി  ആയിരുന്നു  ക്യാമെറ  സംഗീതം ഷാന്‍  രഹ്മാന്‍  

സമ്മാനങ്ങളും  അവാര്‍ഡുകളും

ഒരു  മുഴുനീള  ചലച്ചിത്രത്തില്‍  അഭിനയിക്കുന്ന ഏറ്റവും   ഉയരം കുറഞ്ഞ   നടന്‍  എന്ന പേരില്‍  ഗിന്നസ്  ബുക്കില്‍   സ്ഥാനം  പിടിച്ചു.  2008 ലെ  ഗിന്നെസ്സ്  ബുക്കിന്‍റെ  167 ആമത്തെ പേജില്‍ ആണ്  ഗിന്നെസ്സ്  പക്രുവിന്‍റെ  പേര്‍  രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന്  കേരള  സംസ്ഥാന ചലച്ചിത്ര  അവാര്‍ഡും തമിഴ് നാട്  സംസ്ഥാന അവാര്‍ഡും (2006)   നേടി.    

ഗിന്നെസ്സ്  റെക്കാര്‍ഡുകള്‍

ഏറ്റവും  ഉയരം കുറഞ്ഞ  നടനായി  2008 ലെ  ഗിന്നെസ്സ്  ബുക്കില്‍  കയറി.

2013 ലെ ഗിന്നെസ്സ് ബുക്കില്‍ ഏറ്റവും  ഉയരം കുറഞ്ഞ   ചലച്ചിത്ര  സംവിധായകനായും  സ്ഥാനം പിടിച്ചു.

അഭിനയിച്ച മലയാള  ചലച്ചിത്രങ്ങള്‍

അമ്പിളി അമ്മാവന്‍ ( 1985), ഇതാ  സമയമായി (1989), അന്തര്‍ജനം(1989), ജോക്കര്‍ (2000), ബാസ്കറ്റ്(2002), കുഞ്ഞിക്കൂനന്‍ (2002), മീശമാധവന്‍ (2002), മല്‍സരം(2003), അത്ഭുത ദ്വീപ്(2005), മാണിക്യന്‍ (2005), കിലുക്കം കിലുകിലുക്കം(2006), അതിശയന്‍(2007), മുല്ല(2008), റ്റ്വെന്‍റ്റി (2008),   പട്ടണത്തില്‍ഭൂതം ( 2009),ശിവപുരം(2009), പുതിയ  മുഖം (2009), ലൌഡ്സ്പീക്കര്‍(2009), ബോഡി ഗാര്‍ഡ് (2010), ബിഗ് ഫാതര്‍ (2010), സ്വന്തം ഭാര്യ  സിന്ദാബാദ് (2010),നോട്ട്  ഔട്ട്(2011),  പയ്യന്സ് (2011), വെനീസിലെ  വ്യാപാരി(2011), രതിനിര്വേദം(2011), കില്ലാടി രാമന്‍(2011), സ്നെയ്ക്ക്  & ലാഡര്‍  (2012), പേരിനൊരു മകന്‍ (2012), മൈ  ഫാന്‍ രാമു (2013), ഹൌസ്ഫുള്‍ (2013), കുട്ടീം കോലും (2013), ഇമ്മാനുവെല്‍(2013), അഭിയും ഞാനും (2013), റിങ്  മാസ്റ്റര്‍(2014), 3 വിക്കറ്റിനു  365 റണ്സ്(2015), പുന്യാളന്‍ പ്രൈവറ്റ് ലിമിറ്റെഡ് (2017), ഇളയരാജാ (2019), ഫാന്സി ഡെസ്സ് (2019), പവനായി  99.99 (2019), വീര പക്രു (2020)

 

തമിഴ്   സിനിമകള്‍

ദ്രിശ്യം (2006), അര്‍പുത ദ്വീപ് (2007), തലൈ എഴുത്ത് (2009), കാവലന്‍(2011), ഏഴാം  അറിവ് (2011), അറിയാന്‍ (2012),  

സംവിധായകന്  : കുട്ടിയും കോലും

നിര്‍മ്മാതാവ്  : ഫാന്സി ഡ്രെസ്സ്

ടി.വി. സീരിയലുകള്‍

സവാരി ഗിരിഗിരി (സൂര്യ), ടോം & ജെറി(ഏഷ്യാനെറ്റ്), വല്ലഭന്‍ C/O  വല്ലഭന്‍ സിനിമാല (ഏഷ്യാനെറ്റ്), ഫൈവ് സ്റ്റാര്‍ തട്ടുകട (ഏഷ്യാനെറ്റ്)

അവലംബം

https://en.wikipedia.org/wiki/Guinness_Pakru

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി