52. മന്സൂര്‍ ആലിഖാന്‍ പടൌഡി – ക്രിക്കറ്റ് ക്യാപ്റ്റന്‍
ക്രിക്കറ്റ് കളിക്കാര്‍ ബാറ്റ്സമാന്‍ ആണെങ്കിലും
ബൌളര്‍ ആണെങ്കിലും ഫീല്‍ഡ്
ചെയ്യുമ്പൊള്‍ തെറ്റുകള്‍ വരുത്തിയാല്‍ മുന്നോട്ടു പോകാന്‍ വിഷമം ആണ്. 16 വയസ്സു
വരെ വളരെ നന്നായി
ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന
മന്സൂര്‍ ആലി ഖാന്‍ പടൌഡി അദ്ദേഹം
പഠിച്ചിരുന്ന ഒക്സ്ഫോറ്ഡ് യൂണിവെര്‍സിറ്റിയുടെ ക്രിക്കറ്റ് ടീമിന്‍റെ ആദ്യത്തെ
ഇന്ത്യക്കാരനായ ക്യാപ്റ്റനായി.
പക്ഷേ 16 ആം വയസ്സില്‍ വിദേശത്തു വെച്ച് ഒരു
കാറപകടത്തില്‍ ഒരു കണ്ണിന്‍റെ കാഴ്ച
പൂര്‍ണമായും നഷ്ടപ്പെട്ടു. എന്നിട്ടും കാഴ്ചയില്ലാത്ത ഒരു കണ്ണു
മാത്രം ആയിട്ടും പടിപടിയായി കളിയില്‍ മെച്ചപ്പെട്ട് 21 വയസില്‍
ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും
പ്രായം കുറഞ്ഞ ക്യാപ്റ്റനായി 46 ടെസ്റ്റ് മാച്ചുകളില്‍ അദ്ദേഹം കളിച്ചു.
മുഹമ്മദ് മന്സൂര്‍ ആലി
ഖാന്‍ സിദ്ദിക്കി പടൌഡി (
മന്സൂര്‍ ആലി ഖാന്‍ പടൌഡി) 1941
ജനുവരി 5 നു ജനിച്ചു. 2011 സെപ്റ്റംബര്‍ 22 നു ദിവംഗതനായി. പടൌഡി എന്ന
നാട്ടുരാജ്യത്തിലെ നവാബ് ആയി
1952 ല്‍ പിന്തുടര്‍ച്ചക്കാരനായി അവരോധിക്കപ്പെട്ട മന്സൂര്‍
ആലി 1971 വരെ ആ സ്ഥാനത്തു തുടര്‍ന്നു. 1971 ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 26 അമെന്ഡ്മെന്‍റനുസരിച്ചു മുന്‍ നാട്ടുരാജാക്കന്മാരുടെ പ്രിവി
പര്‍സ് നിര്‍ത്തലാക്കിയപ്പൊള്‍ ആ
ആലങ്കാരിക സ്ഥാനം നഷ്ടപ്പെട്ടു.
21 ആല്‍ വയസ്സില്‍ ഇന്ത്യന്‍
ക്രിക്കറ്റ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട അദ്ദേഹം മികച്ച ബാറ്റ്സ്മാനും പ്രസിദ്ധ കമന്‍റേറ്റര്‍
ജൊണ്‍ ആര്‍ലട്ടിന്‍റെയും ഇങ്ലണ്ട് ക്യാപ്റ്റന്‍ ടെഡ് ഡെക്സ്ടരുടെയും അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും
നല്ല ഫീല്‍ഡറായും അറിയപ്പെട്ടു.
അദ്ദേഹത്തിന്‍റെ പിതാമഹന്‍
ഹമീദുള്ളാ ഖാന്‍ ഭോപാലില്‍ അധികാരത്തില്‍ ഇരുന്ന
അവസാനത്തെ നവാബ് ആയിരുന്നു.ഭോപാലില്‍
ജനിച്ച മന്സൂ ആലി ഖാന്‍ ഇഫ്ടിക്കര്‍ ആലി
ഖാന്‍ എന്ന ക്രിക്കട്ടരീന്‍റെ മകനായിരുന്നു.അമ്മ ബീഗം സുല്‍ത്താന.
പില്‍ക്കാലത്ത് പാകിസ്താനിലെ പാക് ക്രിക്കറ്റ് ബോറ്ഡ് അദ്ധ്യക്ഷ്നായി തീര്‍ന്ന ഷാഹ്റിയാറ് ഖാന്‍
മന്സൂര്‍ ആലിയുടെ മച്ചുനന്‍ ആയിരുന്നു.
മന്സൂറിന്‍റെ ആദ്യകാല
വിദ്യാഭ്യാസം അലിഗഢിലെ മിന്‍റോ സര്‍ക്കിളിലും
ഡെഹ്രാഡൂണിലെ വെല്‍ഹാം
ബൊയ്സ് സ്കൂളിലും ആയിരുന്നു. തുടര്‍ന്ന് ഇങ്ലണ്ടിലെ ഹെര്‍ട്ഫോറ്ഡ്ഷയറിലെ
ലോക്കെര്‍സ് പാര്‍ക് പ്രിപ്പാറട്ടറി സ്കൂളിലും വിഞ്ചെസ്റ്റെര്‍ കോളെജിലും
തുടര്‍ന്നു. വെച്ച് ഫ്രാങ്ക് വൂളി എന്ന
ക്രിക്കറ്റ് കോച്ച് അദ്ദേഹത്തിനു ക്രിക്കറ്റ്
കളിയില്‍ പരിശീലനം കൊടുത്തു. തുടര്‍ന്നു ഒക്സ്ഫോര്‍ഡില്‍ ബാലിയോള്‍ കോളെജില്‍ അരബിക്കും
ഫ്രെഞ്ചും പഠിച്ചു.
മന്സൂര്ര്
ആലിക്ക് 11 വയസ്സായിരുന്നപ്പോള്‍ അയാളുടെ
പിതാവ് മരിച്ചു തുടര്‍ന്നു 1952 ല്‍ 9 ആമത്തെ പടൌഡി
നവാബായി സ്ഥാനം ലഭിച്ചു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ ശേഷം പടൌഡി
എന്ന ചെറിയ നാട്ടുരാജ്യം ഇന്ത്യന്‍ യൂണീയന്‍റെ ഭാഗം ആയിത്തീര്‍ന്നു എങ്കിലും 1971 വരെ ആ
സ്ഥാനം 1971 വരെ പ്രിവിപര്‍സ് നിര്‍ത്തലാക്കുന്നതു വരെ അദ്ദേഹത്തിനുണ്ടായിരുന്നു.
പടൌഡീ ജൂണിയര്‍
എന്നറിയപ്പെട്ട മന്സൂര്‍ ആലി
ഖാന്‍ ക്രിക്കറ്റ് കളിയില്‍
വലകൈ ബാറ്റ്സ്മാനായും വലം കൈ മീഡിയം
പെയ്സ് ബൌളറായും കളി തുടങ്ങി.ഇങ്ലണ്ടിലെ വിഞ്ച്സ്റ്ററില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പൊള്‍ അസാമാന്യ
കഴിവുള്ള ഒരു ക്രിക്കറ്റര്‍ ആയി തീര്‍ന്നു. സ്കൂള്‍ ടീമിന്‍റെ ക്യാപ്റ്റനായ മന്സൂര്‍ ഒരു സീസണില്‍ 1068
റ്ണ്‍ നേടി സ്കൂള്‍ റെക്കാര്‍ഡ് തകര്‍ത്തു.
1957 ല്‍ സസ്സെക്സ്
എന്ന കൌണ്ടി ടീമിനു വേണ്ടീ
ആദ്യമായി ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ കളിച്ചു. തുടര്‍ന്നു 16 ആമത്തെ
വയസ്സില്‍ ഒക്സ്ഫോറ്ഡ് ക്രിക്കറ്റ് ടീമിന്‍റെ ആദ്യത്തെ
ഇന്ത്യക്കാരനായ ക്യാപ്റ്റനും ആയി.
എന്നാല്‍ 1961 ജുലായ്1 നു
അദ്ദേഹം യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു കാര്‍
അപകടത്തില്‍ പെട്ട് മന്സൂറിന്‍റെ ഒരു കണ്ണില്‍ പൊട്ടിയ
വിന്ഡ് ഷീല്‍ഡിന്‍റെ ഒരു ഗ്ലാസ്
കഷണം കയറി വലതു കണ്ണീന്‍റെ കാഴ്ച്ച
പൂര്‍ണമായും നഷ്പ്പെട്ടു. .ശസ്ത്രക്രിയക്കു ശേഷം
ഒരു കണ്ണിനു കാഴ്ച കിട്ടിയെങ്കിലും അദ്ദേഹത്തിനു
ഇരട്ട വിഷന്‍ ഉണ്ടായിരുന്നു. എന്നാലും അധികം താമസിക്കാതെ വീണ്റ്റും ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയ മന്സൂര്‍
6 മാസത്തിനകം തന്‍റെ
ഒരു കണ്ണു കൊണ്ടൂ കളിക്കാന്‍
തുടങ്ങി. അധികം താമസിയാതെ
പഴയ രീതിയില്‍ കളിക്കാന്‍
കഴിയുമെന്നു കാണിച്ചു കൊടൂത്തു. തുടര്‍ന്ന്1961 ഡിസംബറില്‍
ഇങ്ലണ്ടീനെതിരെ കളിച്ച ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്‍റെ തൊപ്പി
കാഴ്ചയില്ലാത്ത വലതു കണ്ണിന്‍റെ
മുകളിലേക്കു വലിച്ചിട്ട് കളിക്കുവാന്‍
സൌകര്യമായി. ആ സീരീസില്‍ മദ്രാസില്‍
വെച്ചു നടന്ന മൂന്നാമത്തെ ടെസ്റ്റില്‍ പപൌഡി 103 രണ്സ് സ്കോര്‍ ചെയ്തു. ഇന്ത്യ ആദ്യമായി ഇങ്ലണ്ടിനെതിരെ സീരീസ് ജയിച്ചു. 1962 ല്‍ വെസ്റ്റ് ഇന്‍ഡീസ്
പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്‍റെ
ഉപനായകനായി
തിരഞ്ഞെറ്റൂക്കപ്പെട്ടു. തുടര്‍ന്നു
1962 മാര്‍ച്ചില്‍ വെസ്റ്റ് ഇന്ഡീസില്‍ ബാര്‍ബഡോസില്‍
നടന്ന നാലാമത്തെ ടെസ്റ്റില്‍ പടൌഡി ഇന്ത്യന്‍ ടീമിന്‍റെ
ക്യാപ്റ്റനായി. ക്യാപ്റ്റനായിരുന്ന നരി കൊണ്ട്രാക്റ്റര്‍ കളിക്കിടയില്‍ പരുക്കു പറ്റി കളിക്കാന്‍ ആകാഞ്ഞതു കൊണ്ടായിരുന്നു.
അന്നു പടൌഡിക്കു 21 വയസ്സും 77 ദിവസവും മാത്രമേ പ്രായം
ഉണ്ടായിരുന്നുള്ളു. ലോകത്തിലേ ഏറ്റവും
പ്രായം കുറഞ്ഞ ക്യാപ്റ്റനായി
അദ്ദേഹം. ഇന്ത്യന്‍ ടീമിന്‍റെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ
ക്യാപ്റ്റന്‍ ആയി അദ്ദേഹം
തുടരുന്നു.
1961 നും 1975 നും ഇടക്ക് മന്സൂര്‍ ആലി ഖാന്‍
ഇന്ത്യക്കു വേണ്ടി 46
ടെസ്റ്റുകളില്‍ കളിച്ചു. 34.91 ശരാശരിയൊടെ 2793 രണ്സ് അദ്ദെഹം
ടെസ്റ്റുകളില്‍ നേടി. ഇതില്‍ 6
ടെസ്റ്റ് സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 46
ടെസ്റ്റുകളില്‍ 40 ലും പടൌഡീ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 9
ടെസ്റ്റുകളില്‍ ജയിക്കുകയും 19 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീം
തോല്‍ക്കുകയും ചെയ്തു
അദ്ദെഃഅത്തിന്‍റെ കീഴില്‍.
1970 ലെ വെസ്റ്റ് ഇന്‍ഡീസ് സന്ദ്രശനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടു. 1970 – 72 വരെ
അദ്ദേഹം കളിയില്‍ ടെസ്റ്റുകളിയില്‍ നിന്നു വിട്ടു നിന്നു.പിന്നീട് അജിത് വഡെക്കര്‍
നയിച്ച ഇന്ത്യന്‍ ടീമില്‍ 1983 ല്‍ വീണ്ടും അദ്ദെഹം ഇങ്ലണ്ടിനെതിരെ മൂന്നാം
ടെസ്റ്റില്‍ കളിച്ചു. 1974-75 ല്‍ ഒരിക്കല്‍ കൂടി വെസ്റ്റിന്ഡീസുമായുള്ള സീരീസില്‍
ക്യാപ്റ്റനായി തിരിച്ചു വന്നു.
1975 നു ശേഷം കളിയില്‍ നിന്നു
വിരമിച്ചു.
1957
മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ 137
ഫര്‍സ്റ്റ് ക്ലാസ് മാച്ചുകളില്‍ (രഞ്ജി ദ്യുലിപ് ട്റോഫി മാച്ചുകള്‍ )
കളിച്ചു. സസ്സെക്സിനു വെണ്ടീയും
കളിച്ചു. 1966 സസ്സെക്സ് ടീം ക്യാപ്റ്റനായിരുന്നു. സസെക്സിനു വെണ്ടീ 22.29
ശരാശരിയില്‍ 3054 റണ്സ് വാരിക്കൂട്ടി. ഇന്ത്യക്കകത്ത്
ഡല്‍ഹിക്കു വേണ്ടിയും ഹൈദരാബാദിനു
വേണ്ടിയും ഉത്തര മേഖലക്കു വേണ്ടിയും ദക്ഷിണ മേഖലക്കു വേണ്ടിയും കളിച്ചു.
1962 ലെ
ഇന്ത്യന്‍ ക്രിക്കറ്റര്‍ ഒഫ് ദെ
ഇയര്‍ ആയി , 1968 ലെ
വിസ്ഡണ്‍ ക്രിക്കറ്റര്‍ ഒഫ് ദി ഇയറായും
അവരോധിക്കപ്പെട്ടു. 1974-75 ല്‍ ഇന്ത്യന്‍ ടീം മാനേജറും 1993 ല്‍ രണ്ട്
ആഷെസ് ടെസ്റ്റ് റെഫറിയും ആയി. 2007
ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അംഗം ആയി . 2007 ല്‍ എം.സി.സി. പടൌഡിയുടെ ക്യാപ്റ്റന്സി
ആഘോഷിക്കാന്‍ ഇന്ത്യയും ഇങ്ലണ്ടും തമ്മില്‍
ഉള്ള സീരീസ് ജയിക്കുന്നവര്‍ക്ക് പടൌഡി ട്റോഫി
കൊടൂക്കാന്‍ തീരുമാനിച്ചു.
ആറാമതു ബാറ്റ്സ്മാനായി വന്നു ടെസ്റ്റ്
മാച്ചില്‍ ഏറ്റവും കൂടൂതല്‍ ബാളുകള്‍
(554) അഭിമുഖീകരിച്ചയാള്‍ എന്ന റെക്കാറ്ഡ് ഇന്നും
പടൌഡിയുടെതാണ്.
അദ്ദേഹത്തിന്‍റെ വ്യക്തിപരമായ
ജീവിതവും സംഭവ ബഹുലമായിരുന്നു. സിനിമാ നടിയായിരുന്ന സിമി ഗരെവാളുമായി അദ്ദെഹത്തിനുണ്ടയിരുന്ന
ബന്ധം പിരിഞ്ഞതിനു ശേഷം നടി ശര്‍മിള ടാഗോറീനെ വിവാഹം കഴിച്ചു. പടൌഡി ശര്‍മിള
ദമ്പതികളുടെ മക്കളായ സൈഫ് ആലി ഖാന്‍ ബോളിവുഡ് സിനിമാ നടനാണു . സാബാ ആലി ഖാന്‍
രത്ന വ്യാപാര വിദഗ്ദ്ധനും , മകള്‍ സോഹാ
ആലി ഖാന്‍ ബോളിവുഡ് നടൂയും
ആണു.ബോളിവുഡ് നടി കരീനാ കപൂര്‍, അമ്രിത സിംഗ്
എന്നിവര്‍ മക്കലൂറ്റെ ഭാര്യമാരാണ്.
1964 ല്‍ അര്‍ജുന
അവാര്‍ഡും ടൈഗര്‍ എന്ന
പേരിലും അറിയപ്പെട്ട പടൌഡീ 2011
ആഗസ്റ്റ് 25 നു ഡല്‍ഹിയിലെ ഗംഗാ റാം ആസുപത്രിയില്‍ വെച്ച് ശ്വാസകൊശ സംബന്ധമായ രോഗത്ത്നു പ്രവേശഇപ്പിച്ചു. 2011 സെപ്റ്റംബര്‍ 22 നു
ദിവംഗതനായി.
1967
പദ്മ ശ്രീ അവാര്‍ഡും അദ്ദേഹത്തിനു
ലഭിക്കുകയുണ്ടായി.
അവലംബം
https://en.wikipedia.org/wiki/Mansoor_Ali_Khan_Pataudi

Comments
Post a Comment