50. വൈക്കം വിജയലക്ഷ്മി - ഗായിക
വൈക്കം വിജയലക്ഷ്മി
കേരളത്തിലെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞയും സിനിമാഗായികയും ആണ്. ശാസ്ത്രീയ സംഗീതത്തിലും ഗായത്രി വീണ എന്ന സംഗീത
ഉപകരണം വായിക്കുന്നതില്‍ നല്ല അവഗാഹം
ഉള്ള വനിതയാണ്. സെലുലൊയ്ഡ് എന്ന
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അവാര്‍ഡ്വിധികര്‍ത്താക്കള്‍ അവരെ
പ്രത്യേകമായി അഭിനന്ദിക്കുകയുണ്ടായി.
1981ല്‍ വൈക്കത്ത് ഉദയനാപുരം ക്ഷേത്രത്തിനു അടുത്താണ് അവര്‍ ജനിച്ചത്. ജനിച്ചപ്പോള്‍
തന്നെ കണ്ണുകള്‍ക്ക് കാഴ്ചയില്ലാതെയിരുന്ന അവരുടെ പിതാവായ മുരളീധരനും അമ്മയായ വിമലയുടെയും ഏക സന്താനം
ആയിരുന്നു വിജയലക്ഷ്മി. ബഹ്റീനില്‍
ജോലി ചെയ്യുന്ന സന്തൊഷ് എന്നയാളുമായി
ആദ്യം വിവാഹം നിശ്ചയിച്ചു
എങ്കിലും ആ വിവാഹം നടന്നില്ല.
തുടര്‍ന്ന് 2018 ഒക്ടോബര്‍ 22 നു അനൂപ് എന്ന
മിമിക്രി കലാകാരനെ വിവാഹം കഴിച്ചു. ഇപ്പോള്‍ അവര്‍ ചെന്നെയില്‍ ആണ്
താമസിക്കുന്നത്.
ജനിച്ചപ്പോള്‍തന്നെ
കാഴ്ചയില്ലാതെയിരുന്ന പെണ്‍കുട്ടിയുടെ ഭാവിയെപ്പറ്റി വിഷമിച്ചിരുന്ന മാതാപിതാക്കള്‍ക്ക്, ആ
കുട്ടി ചെറുപ്പത്തില്‍ തന്നെ പാട്ടുകള്‍ കേട്ട്
ഹ്റുദിസ്ഥമാക്കി നല്ല രീതിയില്‍
വീണ്ടും പാടുന്നു എന്ന് ശ്രദ്ധയില്‍ പെട്ടു. കുട്ടിയെ സംഗീതം
പഠിപ്പിക്കാനും മറ്റും സൌകര്യം
ഉദ്ദേശിച്ച് അവര്‍ താമസം ചെന്നെയിലേക്കു മാറ്റി. തമിഴിലെ എം.എസ്.വിശ്വനാഥന്‍റെയും ഇളയരാജായുടെയും സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ട തമിഴ് ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്. ഒരു പാട്ടു കേട്ടാല്‍
അതിന്‍റെ വരികളും ട്യൂണും
പെട്ടെന്നു മനസ്സിലാക്കി ഓര്‍റ്മ്മയില്‍ വെക്കാന്‍ ആ കുട്ടിക്കു
ചെറുപ്പത്തില്‍ തന്നെ അസാധാരണ കഴിവുണ്ടായിരുന്നു. കുറച്ചു വലുതായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ കെ.ജെ. യേശുദാസിന്‍റെ ശാസ്ത്രീയഗാനങ്ങളുടെ കാസറ്റുകള്‍ വെച്ചു കൊടുത്തപ്പോള്‍ അവള്‍
അതു വളരെയധികം താല്‍പര്യത്തോടെ ശ്രദ്ധിച്ചു പഠിച്ചു
പാടാന്‍ തുടങ്ങി. ഏതാണ്ട് ഒരു വര്‍ഷം
കൊണ്ട് നൂറിലധികം രാഗങ്ങള്‍ പാടാനും
തിരിച്ചറിയാനും അവള്‍ക്കു കഴിഞ്ഞു
എന്നു പറയപ്പെടുന്നു. സംഗീതത്തില്‍
ഔപചാരികമായ വിദ്യാഭ്യാസം ഒന്നും അവള്‍ക്ക് കിട്ടിയില്ല
എന്നു തന്നെ പറയാം. എന്നാലും അവളുടെ
രാഗാലാപനശൈലിയും സ്വരശുദ്ധിയും
സംഗീത വിദ്വാന്‍മാരെ പോലും അത്ഭുതപ്പെടുത്തി. വൈക്കത്തെ ചാത്തങ്കുടി ക്ഷേത്രത്തില്‍ ആണു
വിജയലക്ഷ്മിയുടെ അരങ്ങേറ്റം
നടന്നത്. അവളുടെ മാനസഗുരുവായ യേശുദാസിനെ
അവള്‍ 1987ലാണ് നേരിട്ടു
കണ്ടൂമുട്ടിയത്. യേശുദാസിനു ആ
കുട്ടിയുടെ സംഗീത ജ്ഞാനത്തില്‍ അത്ഭുതം തോന്നി. തോടി, ഭൈരവി തുടങ്ങിയ
താരതമ്യേനെ പ്രയാസമേറിയ രാഗങ്ങള്‍ ആലപിക്കാനുള്ള കഴിവ്
അദ്ദേഹത്തിനു അഭിനന്ദനാര്‍ഹമായി തോന്നി. തുടര്‍ന്നു ബൊംബെയിലെ
ഷണ്മുഖാനന്ദ ഹാളില്‍ വിജയലക്ഷ്മി
സംഗീതക്കച്ചേരി നടത്തി സദസ്സിന്‍റെ മുക്തകണ്ഠമായ
പ്രശംസക്ക് പാത്രമായി.
വിജി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന
വിജയലക്ഷ്മി ആദ്യത്തെ പത്തു വര്‍ഷം
കൊണ്ടു തന്നെ 400 ലധികം അരങ്ങുകളില്‍
തന്‍റെ സംഗീതക്കച്ചേരി അവതരിപ്പിച്ചു. ചെന്നൈ, തഞ്ചാവൂര്‍,
മധുര, കോയംബത്തൂര്‍, തുടങ്ങി ഭാരതത്തിലെ
പല നഗരങ്ങളിലെയും സംഗീത
സഭകള്‍ ഇതില്‍ പെടുമായിരുന്നു. ഇതോടൊപ്പം തന്നെ അവള്‍ ഒരു
സംഗീത ഉപകരണവും അസാമാന്യമായ രീതിയില്‍ വായിക്കാന്‍ പഠിച്ചു. അവള്‍ക്ക് ഗുരുസ്ഥാനീയനായ ഒരാള്‍ സമ്മാനമായി നല്‍കിയ ഗായത്രി തമ്പുരു, അവളൂടെ അച്ഛന്‍
വൈദ്യുതീകരിച്ച് പുതിയ
രൂപത്തിലാക്കി. കര്‍ണാടക സംഗീതത്തിലെ
കുലപതിയായ കുന്നക്കുടി വൈദ്യനാഥ ഭാഗവതര്‍ അവളുടെ വീണ വായനയില്‍ ഉള്ള മികവു കണ്ട്
ആ വീണക്കു ‘ഗായത്രി വീണ’ എന്നു പേരുകൊടുത്തു. ഈ
സംഗീത ഉപകരണത്തിലും അവള്‍
ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്. 1995 മുതല്‍ ഗുരുവായൂര്‍
ചെമ്പൈ സംഗീതോത്സവത്തില്‍
വിജി സ്ഥിരമായി സംഗീതക്കച്ചേരി നടത്തി വരുന്നു. പ്രസിദ്ധമായ സൂര്യ
സംഗീതൊത്സവത്തിലും 2001ല്‍
വിജയലക്ഷ്മി പാടിയിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ നടത്തുന്ന
സംഗീതക്കച്ചേരികളില്‍ നിന്നു കാര്യമായ
സാമ്പത്തിക വരുമാനം കിട്ടാഞ്ഞതു
കൊണ്ട് ചലച്ചിത്ര ഗാനങ്ങള്‍ പാടുന്നതിലേക്കും അയാള്‍
ശ്രദ്ധ തിരിച്ചു. അതിലും
വിജയം വരിച്ച വിജി 300 ലധികം രാഗങ്ങള്‍
അനായാസമായി ആലപിക്കുന്നു. അതില്‍
ഇരട്ടി തന്‍റേതായ രചനകളും അവളുടേതായിട്ടുണ്ട്.
എം.എസ്. സുബ്ബലക്ഷ്മി, മധുരൈ ശേഷഗോപാലന്‍, ബാല മുരളീക്റുഷ്ണ, മഹാരാജപുരം
സന്താനം എന്നിവരുടെ സംഗീതാലാപനം അവള്‍ ശ്രദ്ധയൊടെ
കേള്‍ക്കുന്നു, പഠിക്കുന്നു. വിജയലക്ഷിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗങ്ങള്‍ ഇന്ദോളം,
ശുഭ പന്തുവരാളി, ശിവരഞ്ജിനി, മധ്യമാവതി എന്നിവയാണ്. ഇപ്പോള്‍ ഹിന്ദുസ്ഥാനി
സംഗീതവും പഠിച്ചുകൊണ്ടിരിക്കുന്നു.
വിജയലക്ഷ്മിക്കു കിട്ടിയ
അവാറ്ഡുകള്‍
·
2012
ലെ കേരള സംസ്ഥാന ചലചിത്രഅവാര്‍ഡ് - പ്രത്യേക അഭിനന്ദനം - സെലുലോയ്ഡിലെ “കാറ്റെ കാറ്റേ” എന്ന പാട്ടിനു.
·
2013 ലെ കേരള
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ,ഏറ്റവും നല്ല പിന്നണി
ഗായികക്കുള്ള അവാര്‍ഡ് – ഒറ്റക്കു പാടുന്ന എന്ന ഗാനം
·
2014 ലെ ഏറ്റവും നല്ല മലയാള സിനിമാഗാനത്തിനുള്ള ഫിലിം ഫെയറ് അവാറ്ഡ് – “ ഒറ്റക്കു പാടുന്ന” എന്ന ഗാനത്തിനു
·
2014
ലെ മിര്‍ച്ചി (ദക്ഷിണ) സംഗീത
അവാര്‍ഡ് ഭാവിയുടെ വാഗ്ദാനമായ സിനിമാ ഗായികക്കു : “ഒറ്റക്കു പാടുന്ന”
·
2014
ലെ ഏറ്റവും നല്ല
ഗായികയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനു നോമിനേറ്റ്
ചെയ്യപ്പെട്ടു “ഒറ്റക്കു പാടുന്ന”
·
2014 ലെ ജെ സി
അവാര്‍ഡ് ,ഏറ്റവും നല്ല ചലച്ചിത്ര
ഗായികക്കു “ഒറ്റക്കു പാടുന്ന” ഗാനം
·
2014 ലെ മൂന്നാമത് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര അവാര്‍ഡില്‍
ഏറ്റവും നല്ല ഗായികക്കുള്ള അവാര്‍ഡിനു
നൊമിനേറ്റ് ചെയ്യപ്പെട്ടു..പാട്ട് “ഒറ്റക്കു പാടുന്ന”
·
2014
ലെ ഈണം സ്വരലയ അവാര്‍ഡ് ആ വര്‍ഷത്തെ
മികച്ച ഗാനത്തിനു “ഒറ്റക്കു പാടുന്ന”
·
2014 ലെ ഏഷ്യാവിഷന്‍ ,ഏറ്റവും നല്ല ഗായികയായി നോമിനേഷന്‍, “ഒറ്റക്കു പാടുന്ന”
·
2014 വിജയ് അവാര്‍ഡ്, ഏറ്റവും നല്ല
സിനിമാ ഗായിക – നൊമിനേഷന്‍ - “എന്നമൊ ഏതോ “ ഗാനം
·
2014 C.K.M.A മലയാളം ഫിലിം അവാര്‍ഡ് , ഏറ്റവും നല്ല ഗായിക
·
2015 ഫിലിം ഫെയര്‍ അവാര്‍ഡ് , ഏറ്റവും നല്ല
ഗായിക -നോമിനേഷന്‍ വടക്കന്‍ സെല്‍ഫീയിലെ “കൈക്കോട്ടും “ എന്ന ഗാനം
·
2016 ലെ വനിതാ ഫിലിം അവാര്‍ഡ്- ഏറ്റവും നല്ല ഗായിക – ഗാനം “കൈക്കോട്ടും” ചിത്രം ഒരു വടക്കന്‍ സെല്‍ഫീ “
·
2017 ല്‍
അമേരിക്കയിലെ ഇന്‍റെര്‍നാഷണല്‍ തമിഴ് യൂണിവേര്‍സിറ്റിയില്‍ നിന്നും
ഹോണററി ഡി.ലിറ്റ് ബിരുദം
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭഷകളില്‍
പല സംഗീത സംവിധായകരുടെ
കൂടെയും വിജയലക്ഷ്മി ചലച്ചിത്ര
ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
അവലംബം : https://en.wikipedia.org/wiki/Vaikom_Vijayalakshmi
.

Comments
Post a Comment