41. ജഗദ് ഗുരു  രാമഭദ്രാചാര്യ

1992  ഡിസംബര്‍  6  നു ആയിരുന്നു   അയോദ്ധ്യയിലെ ബാബ്റി  മസ്ജിദ്   തകര്‍ക്കപ്പെട്ടത്.  അതു   ഹിന്ദുക്കളുടെ    ആരാധ്യനായ  ശ്രീരാമന്‍റെ  ജന്മ ഭൂമിയാണെന്നുള്ള  തര്‍ക്കം  വര്‍ഷങ്ങള്‍ക്കു  മുമ്പു   തന്നെ, ശരിക്കും പറഞ്ഞാല്‍  134  വര്‍ഷം  മുമ്പു മുതലേ നിലനിന്നിരുന്നു. പക്ഷേ   ബാബരി   മസ്ജിദ്  തകര്‍ക്കപ്പെട്ടതോടു കൂടി ഈ തര്‍ക്കം കോടതിയില്‍  എത്തി. അലഹബാദ്  ഹൈക്കോടതിയില്‍ ഏപ്രില്‍  2002 നാണ്  ഈ തര്‍ക്കത്തെപ്പറ്റി  വാദം തുടങ്ങിയത്. വാദപ്രതിവാദങ്ങള്‍ക്ക്  ശേഷം 2010 സെപ്റ്റംബര്‍  3 നു   ഹൈക്കോടതി   തര്‍ക്കപ്രദേശം സുന്നി വക്ഫ് ബോറ്ഡ്, നിര്‍മോഹി അഖാര രാം  ലല്ല  എന്നീ മൂന്നു  കക്ഷികള്‍ക്കായി   ഭാഗിച്ചു  കൊടുക്കാന്‍  തീരുമാനിച്ചു.എന്നാല്‍      തീരുമാനം  സുപ്രീം കൊടതി 2011 ല്‍  സ്റ്റേ  ചെയ്തു. തുടര്‍ന്നു  തര്‍ക്കങ്ങള്‍ക്കും   മറുതര്‍ക്കങ്ങള്‍ക്കും  മദ്ധ്യസ്ത ശ്രമങ്ങള്‍ക്കും  എല്ലാം ഒടുവില്‍   2019  ജനുവരി 4 ന്‍   വിശദമായ  വാദം കേള്‍ക്കാന്‍ ജനുവരി  8  നു അഞ്ചു   ജഡ്ജികള്‍  അടങ്ങിയ   ബെഞ്ച്   നിയമിക്കപ്പെട്ടു. ആഗസ്റ്റ്   6  മുതല്‍  വിശദമായ  വാദം  കേട്ടു തുടങ്ങി.

 


രാമ ജന്മ  ഭൂമിയുടെ  ഉടമസ്ഥാവകാശത്തെ  പറ്റിയുള്ള വാദത്തിനിടയില്‍  നടന്ന  ഒരു സംഭവം ഇതായിരുന്നു. തര്‍ക്കത്തില്‍  കക്ഷികളായ  എല്ലാവരുടെയും വക്കീലന്‍മാരും  സാക്ഷികളും  നിറഞ്ഞ  സദസ്സില്‍  പരാശരന്‍ എന്ന  വക്കീല്‍ തന്‍റെ  വാദം  തുടരുന്നതിന്‍റെ  ഇടയില്‍ ഒരു ജഡ്ജി  ഇങ്ങനെ  ചോദിച്ചു. നിങ്ങള്‍   വേദങ്ങളില്‍  നിന്നും മറ്റു തിരുവെഴുത്തുകളില്‍  നിന്നും രാമക്ഷേത്രം  നിലനിന്നു  എന്നതിനു  സഹായകമായി പലതും പറയുന്നുണ്ടല്ലൊ. എന്നാല്‍     വേദങ്ങളിലോ  പുരാണങ്ങളിലോ രാമന്‍ എവിടെയാണ്  ജനിച്ചത്  എന്നു എവിടെയെങ്കിലും  പറയുന്നുണ്ടോ?

 അപ്പോള്‍ സാക്ഷികളുടെ  കൂട്ടത്തില്‍ നിന്നും ഒരു  വ്രുദ്ധനായ ഒരു  മനുഷ്യന്‍ എഴുനേറ്റു നിന്നു, അദ്ദേഹം  പ്രധാന സാക്ഷികളില്‍  ഒരാളായിരുന്നു, പേര്‍  ഗിരിധര്‍  എന്നു അദ്ദെഹം  സ്വയം  പരിചയപ്പെടുത്തി എന്നിട്ടു  പറഞ്ഞു. ബഹുമാനപ്പെട്ട  കോടതി   റിഗ് വേദത്തില്‍  ഗൈമിനീയ  സംഹിതയില്‍  ആ സ്ഥലത്തെപ്പറ്റി  വ്യക്തമായി പറഞ്ഞിട്ടുണ്ട് തുടര്‍ന്ന്   ഈ  വിവരം  എഴുതിയിട്ടുള്ള  അദ്ധ്യായത്തിനെയും   പദ്യത്തിന്‍റെയും എണ്ണം  ക്രുത്യമായി  പറഞ്ഞു കൊടുത്തു.  ഈ  പദ്യങ്ങളില്‍  രാമന്‍   ജനിച്ച  സ്ഥലം   സരയൂ  നദിയുടെ  തീരത്തില്‍ നിന്നു  രാമന്‍റെ  ജന്മസ്ഥലത്തെത്താനുള്ള വഴി  വ്യക്തമായി  വിവരിച്ചിട്ടുണ്ട്. അതു  വഴി  പോയാല്‍  അയോദ്ധ്യയിലെ  ആ   സ്ഥലത്തു  ക്രുത്യമായി  എത്തുവാന്‍ കഴിയും.    

  കോടതി  ഈ പറഞ്ഞ  വിവരം  ശരിയാണോ  എന്നറിയാന്‍ വേണ്ടി  ആള്‍ക്കാരെ ഏല്‍പിചതിനു ശേഷം  തല്‍ക്കാലം പിരിഞ്ഞു. തുടര്‍ന്ന്  ആ മനുഷ്യന്‍  ഓര്‍മ്മയില്‍  നിന്നു  പറഞ്ഞ  വിവരം പൂറ്ണമായും  ശരിയാണെന്നു  മനസ്സിലായി. കോടതി  ബെഞ്ചു  പറഞ്ഞു: ഞങ്ങള്‍  ഈ  കണ്ടത്  ഒരത്ഭുതം തന്നെ . എന്നാല്‍  ഈ വിവരം   പറഞ്ഞു  കൊടുത്ത   ഗിരിധര്‍  എന്ന  വ്രുദ്ധന്‍ അത്   അയാള്‍ക്കറിയാവുന്ന  ഒരു  നിസ്സാരസംഭവം  ആണെന്ന മട്ടില്‍ അക്ഷോഭ്യനായി  ശാന്തനായി  അവിടെ  ഇരിക്കുന്നുണ്ടായിരുന്നു. ഈ  മനുഷ്യന്‍  ആരാണെന്നു  നമുക്ക്  നോക്കാം

 വര്‍ഷം 1950 . ജനുവരി  14. ഉത്തര്‍  പ്രദേശിലെ ജാന്പൂര്‍ എന്ന  ഗ്രാമത്തില്‍ പണ്ഡിറ്റ് രാജ്ദേവ മിശ്റക്കും പത്നി   ശചീദേവിക്കും ഒരു ആണ്കുട്ടി ജനിച്ചു. ആരോഗ്യമുള്ള  ആ കുട്ടിക്കു അവര്‍  കൊടൂത്ത പേരായിരുന്നു  ഗിരിധര്‍. പക്ഷെ  ആ കുട്ടിക്കു വെറും രണ്ട്  മാസം പ്രായമുള്ളപ്പോള്‍   ട്രാകോമ  എന്ന രോഗം  ബാധിച്ച്  കുഞ്ഞിന്‍റെ  കാഴ്ച ശക്തി  നശിച്ചുഅന്നു  ആ ഗ്രാമത്തിലോ   അയല്‍ സ്ഥലങ്ങളിലോ   ആ രോഗത്തിനു   ആവശ്യമായ    ചികിത്സ  കൊടുക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവം  ആ കുട്ടിയുടെയും  മാതാപിതാക്കളുടെയും  ജീവിതം മാറ്റിമറിച്ചു.

 

വായിക്കാനോ  എഴുതാനോ  കഴിയാത്ത ആ കുഞ്ഞിനാവശ്യമായ വിദ്യാഭ്യാസം എങ്ങനെ കൊടുക്കും എന്നതായിരുന്നു  അവരുടെ  പ്രശ്നം. കുട്ടിയുടെ  പിതാവ് രാജ്ദേവ് മിശ്ര  അയാളുടെ  അടുത്തിരുന്നു വേദമന്ത്രങ്ങളും  അതിന്‍റെ  ഓരോ വരിയുടെയും അര്‍ത്ഥവും മറ്റ് പുരാണ കഥകളും പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. ഭാഗ്യം എന്നു പറയട്ടെ ആ കുട്ടിക്കു  അസാധാരണമായ ഗ്രാഹ്യശക്തിയും   ഓറ്മ്മ ശക്തിയും  ഉണ്ടെന്നു   അദ്ദേഹത്തിനു  മനസ്സിലായി. പറഞ്ഞു  കൊടുക്കുന്ന  ശ്ലോകങ്ങള്‍   അയാള്‍ക്ക് പെട്ടെന്നു ഹ്റുദിസ്ഥമാക്കാന്‍ കഴിഞ്ഞു. തനിക്കു  പറഞ്ഞു കൊടുക്കാന്‍   കഴിയുന്നതെല്ലാം   പറഞ്ഞു  കൊടുത്തതിനു  ശേഷം  അദ്ദേഹം കുട്ടിയെ രാമാനന്ദ സമ്പ്രദായത്തിലുള്ള  ഒരു മഠത്തില്‍ ചേര്‍ത്തു കൂടുതല്‍  പഠിക്കാനായി. അവിടത്തെ  ഒരു  ശിഷ്യനായി രാമഭദ്ര  എന്ന പേരില്‍  അയാള്‍  അവിടെ  പഠനം തുടര്‍ന്നു. അയാളെ  പഠിപ്പിക്കാന്‍, അയാളൂടെ  അറിവിന്‍റെ  ചക്രവാളം  വിപുലമാക്കാന്‍ കഴിയുന്ന  ഒരു ഗുരുവിനെ  അയാള്‍ക്കവിടെ  കിട്ടുകയും ചെയ്തു.

 

ആ കുട്ടിയുടെ  ജ്ഞാനത്റുഷ്ണയും ഗവേഷണകൌതുകവും  കൊണ്ട്  അയാള്‍ ചില പ്രാചീന ഭാഷകള്‍  ഉള്‍പ്പെടെ 22  ഭാഷകളില്‍ പ്രാവീണ്യം നേടി.  എഴുതാനും  വായിക്കാനും  കഴിയാത്ത അയാള്‍ക്ക്  ഇതെല്ലാം  കേട്ട്  ഓറ്മ്മയില്‍  വെക്കുക  മാത്രമേ  കഴിയുമായിരുന്നുള്ളൂ. അദ്ദേഹം  തിരുവെഴുത്തുകള്‍ , ഇതിഹാസങ്ങളും  ഉപനിഷത്തുക്കളും  പുരാണങ്ങളും എല്ലാം  കേട്ട് ഓറ്മ്മിച്ചുവച്ചു.  തുളസീദാസിന്‍റെ ആരാധകനായി മാറി. തുളസീദാസിന്‍റെ  രാമചരിത മാനസം വിശദമായി   പഠിച്ചു. ഇതെല്ലാം  ഓറ്മ്മയില്‍ വെച്ച്  അവ വീണ്ടും വീണ്ടും   അപഗ്രഥിച്ച്   ഗവേഷണം  നടത്താന്‍   കഴിഞ്ഞു  എന്നത്   അത്ഭുതം  തന്നെയല്ലേ.  തനിക്കു  തോന്നുന്ന  കാര്യങ്ങള്‍  മറ്റുള്ളവരോട് പറഞ്ഞ്  അവരുടെ  അഭിപ്രായങ്ങള്‍  കേട്ട്  തന്‍റെ  ആശയങ്ങള്‍  സ്ഫുടം  ചെയ്ത്   വ്യക്തമാക്കി  സൂക്ഷിച്ചു.

 

1988  ല്‍    38 ആമത്തെ  വയസ്സില്‍ അദ്ദേഹത്തെ  ജഗദ്ഗുരു  രാമഭദ്രാചാര്യ എന്ന് പേരില്‍ രാമാനന്ദാശ്രമത്തിലെ നാലു ആചാര്യന്മാരില്‍  ഒരാളായി   പ്രഖ്യാപിക്കപ്പെട്ടു. ഈ  കാര്യങ്ങള്‍  എല്ലാം  നേടിയത്   പൂര്‍ണമായ  അന്ധനായ     ഗിരിധര്‍ എന്ന ആള്‍  ആയിരുന്നു .

 

അദ്ദേഹത്തിന്‍റെ  നേട്ടങ്ങള്‍ അസാധാരണം തന്നെ ആയിരുന്നു. 22  ഭാഷകള്‍  അറിയാവുന്ന അദ്ദേഹം ഒരു   ആദ്ധ്യാത്മികനായകനും അദ്ധ്യാപകനും സംസ്ക്റുതവിദ്വാനും കവിയും   നാടകക്റുത്തും കഥയെഴുത്തുകാരനും  തത്വ ചിന്തകനും ഗായകനും  എല്ലാം എല്ലാം ആയിരുന്നു.

 

അദ്ദേഹം  നൂറിലധികം പുസ്തകങ്ങള്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത്  ഗീതാ രാമായണം , ശ്രീ ഭാര്‍ഗവ രാഘവീയം, അരുന്ധതി, അഷ്ടാവക്ര കാക വിധുര തുടങ്ങിയവ  ആണു. സീതാരാമ സുപ്രഭാതം  അദ്ദേഹം  കമ്പോസ് ചെയ്തതാണ്. കവി എന്ന നിലയില്‍ സംസ്ക്റുതത്തിലും  ഹിന്ദിയിലും   28  കാവ്യങ്ങളും  നാലു പുരാണങ്ങളും  അദ്ദേഹം  രചിച്ചിട്ടുണ്ട്. പുരാണേതിഹാസങ്ങളുടെയും തിരുവെഴുത്തുകളുടെയും  19 വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്.  അതില്‍ ഏറ്റവും  പ്രസിദ്ധമായത്  തുളസീദാസിന്‍റെ രാമചരിതമാനസത്തിന്‍റേതു  തന്നെ  ആയിരുന്നു.  5   സംഗീത  ആല്‍ബങ്ങള്‍, 9  പൊതു  പ്രസംഗങ്ങള്‍, ഇവയും  അദ്ദേഹത്തിണ്ടേതായിട്ടുണ്ട്.

 

ഭിന്ന ശേഷിക്കാര്‍ക്കായുള്ള ജഗദ്ഗുരു രാമഭ്ദ്രാചാര്യ സര്‍വകലാശാല  അദ്ദേഹം  സ്ഥാപിച്ചതാണ്. തുളസീ പീഠത്തിലെ ആയുഷ്കാല  ആചാര്യനും അദ്ദേഹം തന്നെ. 2015ല്‍ അദ്ദേഹത്തിനു പത്മവിഭൂഷണ്‍  നല്‍കി ആദരിക്കുകയുണ്ടായി.

 

ഇത്രയും  അറിവുള്ള  അന്ധനായ  ഒരു മനുഷ്യന്‍  ഒരത്ഭുത  മനുഷ്യനാണെന്നു  ജഡ്ജി  പറഞ്ഞതില്‍  അത്ഭുതമില്ല. ഹെലെന്‍ കെല്ലറെ പറ്റി  ലോകം  അറിയുന്നു, എന്നാല്‍    മനുഷ്യനെപ്പറ്റി  എത്ര പേര്‍  കേട്ടിട്ടുണ്ട്.

 

കൂടുതല്‍  വിവരങ്ങള്‍ക്കു ശ്രദ്ധിക്കുക

https://en.wikipedia.org/wiki/Rambhadracharya

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി