42. സാധനാ  ധന്ദ്

 

അസ്ഥികള്‍  പൊടിഞ്ഞു പോകുന്ന (Brittle  bone disease)   എന്ന  അസുഖം ചെറുപ്പം മുതലേ  അലട്ടിയിരുന്ന  സാധനാ ധന്ദ് എന്ന  കുട്ടിക്കു 12  വയസ്സില്‍ തന്നെ അവളുടെ  കേഴ്വി  ശക്തിയും   നഷ്ടപ്പെട്ടു. കഷ്ടിച്ച് 3.3  അടി മാത്രം   ഉയരമുള്ള സാധന   ഈ ശാരീരികപരിമിതികള്‍  ഒന്നും തന്‍റെ  ജീവിതത്തിന് ഒരു തടസ്സം  ആകാന്‍ അനുവദിച്ചില്ല. അവളുടെ  ചിത്രരചനയിലുള്ള  താല്‍പര്യം പിന്‍തുടര്‍ന്ന്‍ ഒരു ദേശീയ അവാര്‍ഡിനു വരെ  അര്‍ഹയായി. 



ഛത്തീസ്സ്ഗഢിലെ റായ്പൂരില്‍  ജനിച്ച  സാധ്നക്കു  ജന്മനാ   എല്ലുകള്‍   പൊടിഞ്ഞു പോകുന്ന  അസുഖം  ഉണ്ടായിരുന്നു. ഇടക്കിടക്കു  എല്ലുകള്‍ പൊട്ടി  അയാള്‍ക്കു   പല പ്രാവശ്യം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. 12  വയസ്സായപ്പോള്‍  അവളുടെ  ഉയരം  വെറും 3.3 അടി മാത്രം ആയിരുന്നു. ഇതിനെല്ലാമുപരി   അവളുടെ  കേഴ്വി ശക്തിയും നഷ്ടപ്പെട്ടു. എന്നാല്‍  അവളുടെ  ചിത്രം വരക്കാനുള്ള   കഴിവിനെ  ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. 2012 ലെ ലോകഭിന്ന ശേഷി ദിനത്തില്‍  പ്രസിഡണ്ട്  പ്രണാബ് മുഖര്‍ജിയില്‍ നിന്ന് അവര്‍   പെയിന്‍റിങിനു  ദേശീയ  അവാര്‍ഡ് (സ്ത്രീകള്‍ക്കുള്ള മാത്റുകാ  ഇനത്തില്‍ ) വാങ്ങുക തന്നെ  ചെയ്തു.

  രോഗം  മൂലം  80ല്‍ അധികം പ്രാവശ്യം  എല്ലിന്നു പൊട്ടല്‍  ഉണ്ടാവുകയും അവളുടെ  ചലന ശേഷി   തീരെ  ഇല്ലാതാകുകയും ചെയ്തു. വീട്ടിനുള്ളില്‍  തന്നെ   കഴിഞ്ഞു  കൂടേണ്ടി   വന്ന  അവളെ  കലാപരമായ  മാര്‍ഗങ്ങളിലേക്കു  നയിച്ചത് രാജ്കുമാരി ധന്ദ് എന്ന  അവളുടെ  അമ്മ തന്നെ ആയിരുന്നു.  ചിത്രം വരയില്‍ മുഴുങ്ങി  കഴിഞ്ഞ  ആ കുട്ടിയെ  അപകര്‍ഷതാ  ബോധത്തില്‍ നിന്നു  രക്ഷിച്ചു.

ചലന  ശേഷി  തീരെ  ഇല്ലമെങ്കിലും വിവിധതരം   കലകളിലും   ചിത്ര രചനയിലും  സാധന  ഒരു വിദഗ്ദ്ധ തന്നെയാണ്.  അവര്‍ക്കു വിവിധ  കലാരൂപങ്ങളില്‍  പല  സംസ്ഥാന അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.1998ല്‍  ഗണേശ ഭഗവാന്‍റെ ചിത്രം  വരക്കുന്നതില്‍   ചില  പരീക്ഷണങ്ങള്‍ നടത്തിയതിനു അഖിലേന്ത്യാ ചിത്രകലാ  പ്രദര്‍ശനത്തില്‍  പ്രത്യേക അവാറ്ഡിനു അര്‍ഹഅയായി.  

ചിത്രകലയോടൊപ്പം  ഫൊട്ടോഫിയിലും  അവര്‍ തന്‍റെ പ്രാഗത്ഭ്യം  തെളിയിച്ചു. 1999  ല്‍ ഛത്തീസ്ഗഢ് ഫോട്ടൊഗ്രാഫിക് സൊസൈറ്റിയുടെ ഫോട്ടോഗ്രാഫി അവാര്‍ഡും അവര്‍ നേടുകയുണ്ടായി. 2005 ല്‍ അവര്‍ക്ക് സ്ത്രീ  ശക്തി സമ്മാനവും സംസ്ഥാന  ചെയിംബര്‍  ഒഫ്  കൊമ്മേര്‍സിന്‍റെ 2011  ലെ  ചിത്രകലാ  വിജയങ്ങള്‍ക്കുള്ള  മഹിളാ ശക്തി   സമ്മാനവും നേടി.

ചിത്രം വരക്കുന്നതിനൊടൊപ്പം തന്നെ  ചിത്രം വര  കുട്ടികളെ  പഠിപ്പിക്കാനും  തുടങ്ങി അവര്‍. കഴിഞ്ഞ  30 വര്‍ഷത്തിനിടയില്‍ 12000  കുട്ടികളെ  അവര്‍  പഠിപ്പിച്ചു കഴിഞ്ഞു.

സാധ്നായുടെ  പിതാവ് ഒരിക്കല്‍ പറഞ്ഞു : എനിക്കു  എന്‍റെ  മകള്‍ സാധ്നായുടെ  ജീവിത വിജയത്തില്‍ അഭിമാനം ഉണ്ട്. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും കഠിനപരിശ്റമവും ബുദ്ധിയും നിരന്തരമായ  അദ്ധ്യാനവും  കൊണ്ട് അവള്‍ കുടുംബത്തിനു  കീര്‍ത്തിയും സമ്മാനങ്ങളും   കൊണ്ടു വന്നു.

സാധ്നായുടെ  കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങളില്‍ വേദനയും യാതനയും സഹിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങളാണ് കാണപ്പെടുന്നത്. അയാളുടെ   ചിതങ്ങള്‍ റായ്പ്പൂര്‍, ഭിലായി, ഭോപാല്‍, ജയ്പ്പൂര്‍,  നാഗ്പൂര്‍, പൂനെ , ന്യൂ ഡല്‍ഹി   എന്നിവിടങ്ങളില്‍   പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഈ അസാധാരണ  പ്രതിഭക്ക്   പല  കലാസംഘടനകളിലും   അംഗമാണ്. ശില്‍പ്പ വര്‍ഷ കലാ ഗവേഷണ സൊസൈറ്റി   അതില്‍ ഒന്നു മാത്രമാകുന്നു. മാനസികമായും  ശാരീരികമായും  ബുദ്ധിമുട്ടുകള്‍  അനുഭവിക്കുന്ന  കുട്ടികളെ  സഹായിക്കുന്ന  പല  സംഘടനകള്‍ക്കും അവര്‍ കയ്യയച്ച്  സാമ്പത്തിക  സഹായവും   ചെയ്തു വരുന്നു.

അവലംബം

https://www.dnaindia.com/india/report-disabled-artist-from-chhattisgarh-wins-national-award-1772367

http://www.mindbook.co.in/sadhna-dhand/

 

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി