45.കമലേഷ് പട്ടേല്‍ - കൈ കൊണ്ട് ന് റുത്തം ചെയ്യുന്നയാള്‍
ബറോഡായുടെ അഭിമാനം
ആയറിയപ്പെടുന്ന കമലേഷ് പട്ടേല്‍ ഭിന്നശേഷിക്കാരനായ ഒരു നര്‍ത്തകനാണ്, കൈ
കൊണ്ടുമാത്രം ഡാന്സ് ചെയ്യുന്നയാള്‍,
കഷ്ടിച്ച് മുപ്പതു വയസ്സിനിടയില്‍ ഭാരതത്തിലും
വിദേശത്തിലും 1000 ലധികം അരങ്ങില്‍ ഡാന്സ്
അവതരിപ്പിച്ചു കഴിഞ്ഞു. രണ്ടുകാലും പോളിയോ
ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട അയാള്‍
സ്വന്തം കൈ കൊണ്ടാണ് ഡാന്സു
ചെയ്യുന്നത്. ദ്രുഢനിശ്ചയം കൊണ്ടു മാത്രം തന്‍റെ പരിമിതികളെ
തരണം ചെയ്തയാള്‍. മറ്റായിരങ്ങള്‍ക്കു
പ്രചോദനം ആയ മറ്റൊരു
മഹാന്‍ .
അഞ്ചു വയസ്സിലാണ് കമലേഷ്
അസുഖബാധിതനായത്. മാതാപിതാക്കള്‍ കുട്ടിയെ
അടുത്തുള്ള ഡോക്ടറുടെ അടുത്ത്
കൊണ്ടുപൊയി. അവിടെ ഒരു ഇഞ്ചെക്ഷന്‍ കൊടുത്തു. പക്ഷേ കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് തീരെ നടക്കാന്‍
വയ്യാതായി. അയാള്‍ അവിടെ കുഴഞ്ഞു
വീണു. ഇതു കണ്ട് മാതാപിതാക്കള്‍ പരിഭ്രാന്തരായി കുട്ടിയെ
മറ്റൊരു ഡോക്ടരുടെ അടുത്തു കൊണ്ടു
പോയി. അവിടെ വച്ചു
മനസ്സിലായത് കമലേഷിന്‍റെ ഒരു കാലിന്‍റെ ചലനത്തെ
നിയന്ത്രിക്കുന്ന ഒരു നിറ്ണായക
ഞരമ്പ് തകരാറിലായിക്കഴിഞ്ഞു എന്നാണ്. പിന്നൊരിക്കലും നടക്കാന്‍
വയ്യാത്ത വിധം അയാളുടെ കാലുകള്‍ തളര്‍ന്നു പോയിരുന്നു, കാരണം അയാള്‍ക്ക്
ആദ്യം കൊടുത്ത തെറ്റായ ഇഞ്ചെക്ഷന്‍
തന്നെ ആയിരുന്നുവത്രെ. കുറച്ചു
വര്‍ഷങ്ങള്‍ക്ക് ശേഷം
ബാംഗളൂരിലും വിശാഖപട്ടണത്തിലും
വെച്ച് അയാള്‍ക്കു ശസ്ത്രക്രിയ
ചെയ്തു നോക്കിയെങ്കിലും മെച്ചം
ഒന്നുമുണ്ടായില്ല. കമലേഷ് പറഞ്ഞു “ ഇത് എന്‍റെ
വിധി ആയിരിക്കാം, ജീവിതം മുഴുവന്‍ ചലനശേഷി നഷ്ടപ്പെട്ട
കാലുകളുമായി ജീവിക്കാന്‍
വിധിക്കപ്പെട്ടവന്‍. ഒരു പക്ഷേ ദൈവം
എന്നില്‍കൂടി ഭിന്നശേഷിക്കാരായാലും എല്ലാവര്‍ക്കും ദ്രുഢനിശ്ചയവും അശ്റാന്ത പരിശ്റമവും കൊണ്ട്
ചിലതൊക്കെ നേടാന്‍ കഴിയുമെന്ന
ഒരു സന്ദേശം അയക്കാന്‍ ഉദ്ദേശിച്ചു കാണും” . “ഡാന്സ് ഇന്ത്യാ ഡാന്സ്” എന്ന ടെലിവിഷന്‍ ഷോയില്‍ കൂടി സൂപ്പര്‍
സ്റ്റാറായി മാറിയ കമലേഷ്
ആയിരുന്നു ഇതു പറഞ്ഞത്.
കമലേഷ് തുടരുന്നു “ സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍
എന്നെ ഒരു വിക്റുത
ജീവി ആയി കണക്കാക്കി. അവര്‍ എന്നെ
സ്ഥിരമായി പരിഹസിക്കുമായിരുന്നു.
എനിക്ക് സ്വാഭാവികമായും സങ്കടം തോന്നി. ശാരീരികവൈകല്യം ഉള്ള
മറ്റുള്ളവരെ കാണുമ്പോള്‍
എനിക്ക് പരിഭ്രമം തോന്നി. എനിക്ക് ഇങ്ങനെയുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും
ചെയ്യണമെന്നു തോന്നി., പ്രത്യേകിച്ചും അവരെ എന്തെങ്കിലും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന
രീതിയില്‍ ”
കമലേഷിന്‍റെ മാതാപിതാക്കള്‍ അയാള്‍
ഒരു ബിരുദധാരിയെങ്കിലും ആയി എന്തെങ്കിലും
ജോലിയില്‍ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഭാരമാകാതെ ജീവിക്കാന്‍ അതാവശ്യമാണെന്ന് അവര്‍ക്കു തോന്നി. ചെറുപ്പം മുതലേ ഡാന്സ് കമലേഷിന്‍റെ ആവേശമാണെന്നു അവര്‍ക്കറിയാമായിരുന്നു, എന്നാല്‍ അതുകൊണ്ട്
ഉപജീവനം എങ്ങനെ നേടുമെന്നവര്‍ക്കു സ്വാഭാവികമായും സംശയം
ഉണ്ടായി. അതനുസരിച്ച് കമലേഷ് കമേര്‍സില്‍
ബിരുദം നേടിയെങ്കിലും നല്ല
ഒരു നര്‍ത്തകന്‍ ആകാനാണ്
ശ്റമിച്ചത്.
“നല്ലൊരു നര്‍ത്തകനാകാന്‍
അനുപേക്ഷണീയമായ രണ്ട് കാലുകള്‍
എനിക്കില്ല എന്നെനിക്കറിയാമായിരുന്നു, എന്നാലും എനിക്കെന്‍റെ
ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു”.പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ടിവിയില്‍
ഒരു ഡാന്സ്
കണ്ടുകൊണ്ടിരിക്കുമ്പൊഴാണ് കമലേഷിനു
ഡാന്സ് ചെയ്യാന്‍ താല്‍പര്യം
ഉണ്ടായതു. അയാള്‍ ചില ഡാന്സ്
അദ്ധ്യാപകരെ സമീപിച്ചു. എന്നാല്‍ അവരില്‍
പലരും അയാളെ കയ്യൊഴിഞ്ഞു.. എന്നാല്‍ ഗ്ലോഡൂ റാണാ
എന്ന അദ്ധ്യാപകന്‍ അയാളെ പഠിപ്പിക്കാം
എന്നേറ്റു. ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ ഗുരു അയാളെ അനുവദിച്ചു. തുടര്‍ന്ന് ബറോഡാക്ക് അടുത്തുള്ള
പാദ്രാ എന്ന ഗ്രാമത്തില്‍ താമസിച്ചു
കൊണ്ട് അയാള്‍ പൂറ്ണ സമയം ഡാന്സ് പഠിച്ചു.
മെല്ലെ മെല്ലെ തന്‍റെ കൈകൊണ്ടൂള്ള
ഡാന്സ് നഗരത്തില്‍ ചില
അരങ്ങുകളില്‍ അവതരിപ്പിച്ചു
തുടങ്ങി. ഇതിനോടോപ്പം തന്നെ ചില ടിവി
ഷോകളിലും പ്രത്യക്ഷപ്പെട്ടു. ക്രമേണ അയാള്‍
അറിയപ്പെട്ടു തുടങ്ങി. ഇതു
കഴിഞ്ഞാണ് സോണീ ടീ വി യിലെ “ബൂഗി വൂഗി” ഷോ,
“ചക്ഡെ അവാര്‍ഡ്”, “സ്റ്റെയര്‍ ഒന്നു പഞ്ചാബി ചക്ക് ഡെ” സീ റ്റിവിയുടെ “ഷബാസ് “ എന്നിവയിലും തന്‍റെ
ഡാന്സ് അവതരിപ്പിച്ചത് .
കമലേഷിനു കിട്ടിയ അവാറ്ഡുകള്‍
1. ജിയാക്ക് ഓസ്കാര്‍ അവാര്‍ഡ്
2. ഡോ.ഏ.പി.ജെ.അബ്ദല്‍കലാം
രാഷ്ട്രപതി അവാര്‍ഡ് 2009
3. മഹാരാഷ്ട്ര ഗൌരവ്
അവാര്‍ഡ് 2009
4. ഗുജറാത്ത് ലോക് കലാ രാഷ്ട്റീയ ഗൌരവ് അവാര്‍ഡ് 2008
5. അന്തര്‍ദേശീയ ലയണ്സ്
ക്ലബ് അവാറ്ഡ് 2007
6. സരോജ് ഖാന്‍റെ പ്രത്യേക ആസ്വാദന അവാര്‍ഡ് 2006
7. ഫറാ ഖാന്‍റെ
പ്രത്യേക ആസ്വാദന അവാര്‍ഡ് 2006
8. അന്തര്‍ദേശീയ റോട്ടറി
അവാര്‍ഡ് 2004
9. ജയപ്രകാശ്
സ്മ്റുതി അവാര്‍ഡ് 2003
10.മില്ലെനിയം മെഗാ
അവാര്‍ഡ് 2002
അവലംബം
https://news.rediff.com/slide-show/2010/jan/21/slide-show-1-extraordinary-indians-kamlesh-patel.htm
കമലേഷ്
യുറ്റ്യൂബില്‍
https://youtu.be/IMMWtSlv68Q


Comments
Post a Comment