46.ഇറാ  സിങ്ഹാള്‍


നട്ടെല്ലു  സംബന്ധമായ  ഒരസുഖം മൂലം   കൈ   ഉയര്‍ത്താന്‍ കഴിയാത്ത   ഇറാ  സിങ്ഹാള്‍  എന്ന  സ്ത്റീ  തന്‍റെ  ശാരീരിക  അവശതയോട്  പൊരുതി ഇന്ത്യന്‍   സിവില്‍ സര്‍വീസില്‍   കയറിയ  ആളാണ്. 2010  ലെ  പരീക്ഷയെഴുതി എങ്കിലും   അയാളെ  ശാരീരികക്ഷമത  കുറവെന്നു കണ്ട് തിരഞ്ഞെടുത്തില്ല. നിരാശയാകാതെ 2014  ലെ പരീക്ഷയില്‍   അഖിലേന്ത്യാ  പരീക്ഷയില്‍   ഒന്നാമതായി   ജയിച്ച്  സിവില്‍ സര്‍വീസില്‍ കയറിയ ആളായിരുന്നു  ഇറാ.

കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്  ബിരുദധാരിയായ ഒരു ഐ.എ.എസ്.കാരിയാണ് ഈറാ  സിങ്ഹാള്‍. യൂണിയന്‍  പബ്ലിക്  സര്‍വീസ്  കമ്മീഷന്‍  നടത്തിയ  സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഏറ്റവും കൂടിയ  മാര്‍ക്കു വാങ്ങിയ  അവര്‍ ഡല്‍ഹി യൂണിവേര്‍സിറ്റിയിലെ  നേതാജി  സുഭാഷ് ഇന്സ്റ്റിറ്റ്യൂട്  ഒഫ് ടെക്നോളജിയില്‍ നിന്നു ബിടെക്ക് ബിരുദവും എഫ്.എം.എസ്.ഡല്‍ഹിയില്‍ നിന്നു എംബിഏ  ബിരുദവും നേടി. നാലാമത്തെ    ശ്റമത്തിലാണ്  അവര്‍  ജനറല്‍   കാറ്റിഗറിയില്‍ ഒന്നാം സ്ഥാനം  കരമാക്കിയത് .




മീററ്റില്‍ രാജേന്ദ്ര  സിങ്ഹാളിന്‍റെയും അനിതാ സിങ്ഹാളിനെയും  മകളായി  ജനിച്ചു. അച്ഛന്‍ ഒരു എഞ്ചിനീയറൂം അമ്മ  ഇന്ഷുറന്സ് ഉപദേശകയും ആയിരുന്നു.  അവള്‍ പഠിച്ച  മീററ്റിലെ സോഫിയാ  ഗേറ്ല്സ്  സ്കൂളിലും ലോറെറ്റൊ കൊണ്‍ വെന്‍റ് സ്കൂളിലും  എല്ലാ ക്ലാസിലും  ഒന്നാമതായി  തന്നെ  ജയിച്ചു വന്നു. 

സ്കോളിയൊസിസ് (scoliasis)  എന്ന പേരില്‍  അറിയപ്പെടുന്ന  നട്ടെല്ലിന്‍റെ  അസുഖം  മൂലം   ഈറായ്ക്ക്   തന്‍റെ  കൈ  സ്വതന്ത്രമായി   ചലിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഡല്‍ഹി  ധൌള  ക്വാനിലെ   ആര്‍മി  പബ്ലീക് സ്കൂളില്‍  നിന്ന് സ്കൂള്‍ വിദ്യാഭ്യാസം   പൂര്‍ത്തിയാക്കിയ  അയാള്‍ കമ്പ്യൂട്ടര്‍  സയന്സില്‍ ബ്.ടെക്  ബിരുദവും  മാര്‍കെറ്റിങ്ങ്  &  ഫിനാന്‍സ് എന്നിവയില്‍ എംബിഎ  ബിരുദവും നേടി. 2014 -  15 ലെ  UPSC  പരീക്ഷയില്‍  2025ല്‍ 1082 മാര്‍ക്ക് (53.45%)  മാര്‍ക്കു വാങ്ങി  ഒന്നാമതായി  വിജയിച്ചു.

ആദ്യത്തെ UPSC  പരീക്ഷയില്‍ തന്നെ  വിജയിച്ചു  എങ്കിലും  അയാളുടെ  ശാരീരിക പരിമിതി  കാരണം  സാധനങ്ങള്‍   പൊക്കാനോ  തള്ളി നീക്കാനോ കഴിയാഞ്ഞതു കൊണ്ട് അവസാന  തിരഞ്ഞെടുപ്പില്‍  ഒഴിവാക്കപ്പെട്ടു. തുടര്‍ന്ന്  അവര്‍ 2012ല്‍ കേന്ദ്ര അഡ്മിനിസ്ട്റേറ്റീവ് ട്രിബ്യൂണലിലെതിരെ  കേസു   കൊടുത്തു. നാലു  വര്‍ഷം  കഴിഞ്ഞ്   അവര്‍ കേസില്‍  ജയിച്ചു. തുടര്‍ന്ന്  ഇന്ത്യന്‍ റെവെന്യൂ  സര്‍ വീസില്‍ (C&CE) അസിസ്റ്റന്‍റ്  കമ്മീഷണറായി  നിയമിക്കപ്പെട്ടു.  2010  കഴിഞ്ഞ്, 2011, 2013, 2014   വര്‍ഷങ്ങളിലെ  സിവില്‍ സര്‍വീസ്  പരീക്ഷകളും അവര്‍ എഴുതി. ആദ്യത്തെ  മൂന്നു  പ്രാവശ്യവും  റെവെന്യൂ  സര്‍വീസാണ്  കിട്ടിയത്.  അതുകൊണ്ട്  ത്റുപ്തിപ്പെടാതെ  2015 ലെ  പരീക്ഷയില്‍  അഡ്മിനിസ്റ്റ്റേറ്റീവ് സര്‍വീസ്  തന്നെ  കിട്ടി.

2010 ല്‍ എംബിഏ  പാസായിക്കഴിഞ്ഞ് കാഡ്ബറി  ഇന്ത്യ  എന്ന സ്ഥാപനത്തില്‍ സ്ട്റാറ്റെജി   മാനേജര്‍  ആയും കൊക്കൊ കോളാ കമ്പനിയില്‍ മാര്ക്കറ്റിങ് ഇന്‍റേറ്ണ്‍ ആയും  പ്രവര്‍ത്തിച്ചു. ഇതിനിടക്ക്  ഒരു വര്‍ഷം  സ്പാനിഷ്  ഭാഷ  പഠിപ്പിക്കുകയുംചെയ്തു.  ഐഏഎസ്  കിട്ടിയതിനു ശേഷം ജുണ്‍  2016 ല്‍  ഡല്‍ഹിയില്‍  അവരെ  അസിസ്റ്റന്‍റ്  കളക്ടറായി  പരിശീലനത്തിനു  ചേറ്ന്നു.  

ഇന്ത്യാ ഗവണ്മെന്‍റിലെ  സാമൂഹ്യ നീതി വകുപ്പിനു കീഴില്‍  ഉള്ള ഭിന്നശേഷി വകുപ്പിന്‍റെ  ബ്രാന്‍ഡ്  അംബാസഡറാണ്. അതുപോലെ  വനിതാ ശിശുക്ഷേമ വകുപ്പിന്‍റെയും നീതി ആയോഗിന്‍റെയും ബ്രാന്‍ഡ്  അംബാസഡറാണ്. ഇലക്ഷന്‍ കമ്മീഷന്‍റെ  കീഴില്‍ നാഷണല്‍  പാനലില്‍ അംഗമാണ്. സിബിഎസ്ഈയിലെ ഭിന്നശേഷിക്കാര്‍ക്ക് വെണ്ടിയുള്ള  പരീക്ഷാപദ്ധതികളുടെ  പ്ലാനിങിനുള്ള  സമിതിയിലും അംഗമാണ്.

ശ്രീമതി  ഇറാ  സിങ്ഹാളിനു   കിട്ടിയ  അവാറ്ഡുകള്‍.

1.     ഈന്ത്യാടുഡേയുടെ 2015 ലെ  വുമണ്‍  ഓഫ് ദി ഇയര്‍  പാനലില്‍  ഉണ്ടായിരുന്നു.

2.   ഐഏഎസ്   ഒന്നാം സ്ഥാനം  കരസ്ഥമാക്കിയതു കൊണ്ട്  രാഷ്ട്റപതിയുടെ  സ്വര്‍ണ  മെഡലിനു അര്‍ഹയായി .

3.   വനിതാ ശിശുക്ഷേമ  വകുപ്പിന്‍റെ ആദ്യത്തെ  ലേഡീസ് ഓഫ് ഇന്ത്യ  അവാറ്ഡ്

4.    ലിംക  ബുക്ക് ഓഫ് റെക്കാര്‍ഡ്സില്‍  അവരുടെ  പേര്‍   എഴുതിയിട്ടുണ്ട്

 

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, അവരുടെ  പ്രത്യേകകഴിവുകള്‍  വികസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, ജോലി തേടാനുള്ള മാര്‍ഗങ്ങള്‍  തുടങ്ങി  പല വിഷയങ്ങളിലും അവര്‍  പ്രസംഗിക്കാറുണ്ട്. അവര്‍  ഇത്തരം വിഷയങ്ങളെ സംബന്ധിച്ചു  നടന്ന 500 ലധികം ദേശീയ അന്തര്‍ദേശീയ കോണ്ഫെറന്സുകളില്‍  പങ്കെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ  ഉന്നമനത്തിനും   മറ്റുമുള്ള  പല  പദ്ധതികളും ആവിഷ്കരിക്കുന്നതില്‍  അവര്‍  സജീവമായി  പങ്കെടുക്കുന്നു. അതു  പൊലെ  തന്നെ ഭിന്ന ലിംഗരായവര്‍ക്ക്(ട്രാന്സ്ജെന്ഡേര്‍സിനു) വേണ്ടിയും അവര്‍ പ്രവര്‍ത്തിക്കുന്നു.  വനിതാശിശുക്ഷേമ  പ്രവര്‍ത്തനത്തിനൊടൊപ്പം  അവരുടെ  മാനസിക  ആരോഗ്യ  സംബന്ധമായ  കാര്യങ്ങളിലും അവര്‍  തന്നാലായത് ചെയ്യുന്നു. ന്യൂ ഡല്‍ഹി  ആലിപ്പൂറില്‍ സബ്ഡിവിഷണല്‍   മജിസ്ട്റേട്റ്റായി   ജോലിചെയ്യുമ്പോള്‍ അവര്‍ ഒരു വര്‍ഷം കൊണ്ട്  തന്നെ 340 ലധികം കുട്ടികളെ  അടിമജോലിയില്‍ നിന്നും   രക്ഷപ്പെടുത്തി കുടുബക്കാരെ  ഏല്‍പ്പിച്ചു.  ഭിന്നലിംഗരായ ഒരാള്‍ക്ക് ആദ്യമായി ഒരു പൂര്‍ണസമയജോലിയില്‍ ഡല്‍ഹിയില്‍  നിയമനം കൊടുത്തതും ഇറാ സിങ്ഹാള്‍   ആയിരുന്നു.

 

അവലംബം

https://en.wikipedia.org/wiki/Ira_Singhal

 

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി