48.അക്ബര്‍ ഖാന്‍

 

രാജസ്ഥാനിലെ സാമ്പത്തികമായി  പിന്നോക്കം നിന്ന ഒരു കുടൂംബത്തില്‍  ജനിച്ച്  അക്ബര്‍ ഖാന്‍   ജന്മനാ  തന്നെ  അന്ധനായിരുന്നു. കഷ്ടപ്പാടുകള്‍  നിറഞ്ഞ  ബാല്യകാലം അയാളെപ്പോലെ  തന്നെ  കാഴ്ച  നഷ്ടപ്പെട്ട  ജ്യെഷ്ട  സഹോദരനുമായി  തുല്യദുഝിതരായി  കഴിച്ചു. പഠനത്തില്‍ വളരെ  മെച്ചപ്പെട്ട രീതിയില്‍  മുന്നോട്ട്  പോകാന്‍ കഴിഞ്ഞതു കൊണ്ടും സംഗീതത്തില്‍  ആദ്യം മുതലേ  വലിയ  താല്‍പര്യം  ഉണ്ടായിരുന്നതു കൊണ്ടൂ  അയള്‍ക്ക്  മെല്ലെ  മെല്ലെ അവസര്‍ങ്ങള്‍കിട്ടിത്തുടങ്ങി.  ചില  അരങ്ങുകളില്‍ പാടാനും  മറ്റു  ചില  അവസരങ്ങളില്‍  സംഗീത  മത്സരങ്ങളില്‍   ജഡ്ജായി  ഇരിക്കാനും  അയാള്‍ക്കവസരം  കിട്ടി. അക്ബര്‍ ഖാന്‍റെ  ഏറ്റവും  വലിയ അംഗീകാരം 1989 ല്‍ കിട്ടിയ  കാഴ്ച കുറവുള്ളവരുടെ  ക്ഷേമത്തിനു  വേണ്ടിയുള്ള ദേശീയ  അവാര്‍ഡായിരുന്നു. തന്‍റെ  കാഴ്ചയില്ലായ്മ്മ  ഒരു   പരിമിതി  എന്നതിനേക്കാള്‍   ഒരു അനുഗ്രഹം ആയി   ഖാന്‍  എപ്പോഴും  കരുതിയിരുന്നു. ഹിന്ദി  ചുരുക്കെഴുത്തു  (short hand) പരീക്ഷയില്‍  ആദ്യത്തെ  വിജയിയായി   പ്രാഗത്ഭ്യം  തെളിയിച്ച  വിദ്യാര്‍ത്ഥി ആയിരുന്നു  ഖാന്‍.


 

ഇപ്പൊള്‍  പഞ്ചാബ്  നാഷണല്‍   ബാങ്കില്‍  ഒരു സീനിയര്‍  ആഫീസര്‍ ആയി ജോലി ചെയ്യുന്ന  അക്ബര്‍ ഖാന്‍ ഒരു  ഗായകനായും സംഗീത സംവിധായകനായും പല  അരങ്ങുകളിലും തന്‍റെ  കഴിവു പ്രകടിപിച്ചു വരുന്നു.

1962   ആഗസ്റ്റ്   മാസം 16 നു  രാജസ്ഥാനിലെ ബങാസര്‍ എന്ന  സ്ഥലത്തെ  ഒരു  പാവപ്പെട്ട  മുസ്ലീം കുടൂംബത്തിലാണ്  ജനിച്ചത്. അച്ഛന്‍റെ  പേരു കിസ്ടൂര്‍ ഖാന്‍ , അമ്മ റഹമദ്  ബീഗം. ഭാര്യ  ഡോ.റാണാ രുക്നുദ്ദിന്‍ , അലിഗഢ്   സര്വ കലാശാലയില്‍  നിന്നു  പിഎച്ഡി  നേടിയവര്‍   ആയിരുന്നു.

 

അക്ബര്‍  ഖാനു കിട്ടിയ  ചില അവാര്‍ഡുകള്‍

1.     പഞ്ചാബ് ഗവര്‍ണരില്‍  നിന്നും  ഏറ്റവും  നല്ല  ജീവനക്കാരനുള്ള  അവാര്‍ഡ്  1988

2.   കാഴ്ചക്കുറവുള്ളവരുടെ  ക്ഷേമത്തിനുള്ള  ദേശീയ  അവാര്‍ദഡ് 1989

3.   രാജസ്ഥാന്‍റെ  അഭിമാനം , കെ.ബി. ഫൌണ്ടേഷന്‍  എന്ന  അര്‍ക്കാരിതര   സംഘടന   നല്‍കിയത് 2012

4.   ലിംകാ  ബുക്ക്  ഒഫ് റെക്കാര്‍ഡ്സ് 2016 ലെ    വര്‍ഷത്തെ  പ്രധാന ആള്‍ -  അവാര്‍ഡ് കൊടുത്തത് ലിംക  ബുക്ക് ഒഫ് റെക്കാര്‍ഡ്സ് ഇന്ത്യ .

 അവലംബം

 https://yourstory.com/2016/04/disabilities-battle-against-world

https://en.wikipedia.org/wiki/Akbar_Khan_(disability_activist)

 

 

Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി