43.സായി പ്രസാദ്  വിശ്വനാഥന്‍

ശാരീരികമായ  ബുദ്ധിമുട്ടുകളും  അവശതകളും ജീവിതത്തില്‍  എന്തെങ്കിലും   ആവണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി  നിരന്തരമായി   പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരിക്കലും  ഒരു തടസ്സമാകുകയില്ല എന്നു തെളിയിച്ച  മറ്റൊരു   യുവാവായിരുന്നു    സായി പ്രസാദ്  വിശ്വനാഥന്‍. ചെറുപ്രായത്തില്‍ തന്നെ  തന്‍റെ ശരീരത്തിന്‍റെ  അരയ്ക്കു  താഴെയുള്ള  ഭാഗത്തിനു  സ്പര്‍ശന  ശേഷി നഷ്ടപ്പെട്ട  സായി തന്‍റെ  ശാരീരിക  ബലഹീനതയെ കുറിച്ച്   സങ്കടപ്പെട്ടിരുന്നില്ല. ഭിന്നശേഷിക്കാരായവരില്‍  ആദ്യമായി  സ്കൈഡൈവിങ്ങ് നടത്തുന്നയാളായി. 14,000  അടിയില്‍ നിന്നു  ഡൈവു ചെയ്ത് അയാള്‍  ലിംക  റേക്കോറ്ഡ്  ബുക്കില്‍  ഇടം പിടിച്ചു. സാമ്പത്തികമായി   പിന്നോക്കം നില്‍ക്കുന്ന  കുട്ടികളില്‍  സമര്‍ത്ഥരായവരെ  ഉന്നത  വിദ്യാഭ്യാസം നേടാന്‍  സഹായിക്കാന്‍  വേണ്ടി  സഹസ്ര എന്ന  ഒരു സംഘടന  ഉണ്ടാക്കി. ഇപ്പൊള്‍  അമേരിക്കയിലെ ഡിലൊയ്റ്റ്   എന്ന സ്ഥലത്ത്റിസ്ക്  കണ്സല്‍ടന്‍റായി   ജോലി നോക്കുന്നു. 

 


സായി  പ്രകാശ് മെനിമ്ഗോ മൈലോസീന്‍ (meningomyelocele.)  എന്ന  രോഗവുമായാണ് ജനിച്ചത്. സുഷുംനാനാഡി  നട്ടെല്ലില്‍ കൂടി കടന്നു പോകുന്ന  കനാലും  നട്ടെല്ലും  തമ്മില്‍ ശരിയായ  രീതിയില്‍ ബന്ധപ്പെടാത്ത  സ്ഥിതി   ആയിരുന്നു. സായിക്ക് സ്പൈനല്‍ കോര്‍ഡിന്  വേറൊരു അസാധാരണ  വളര്‍ച്ച  കൂടിയുണ്ടായിരുന്നു.   ആ കുട്ടിക്കു  13 ദിവസം  മാത്രം  പ്രായം ആയപ്പൊള്‍ ഇത്  ശസ്ത്രക്റിയ ചെയ്തു നീക്കി.  അതോടുകൂടി  അയാളുടെ ശരീരത്തിന്‍റെ  താഴത്തെ  ഭാഗത്തിന്‍റെയും  മൂത്രസഞ്ചിയുടെയും   നിയന്ത്രണം  നഷ്ടപ്പെട്ടു. ഡോക്റ്റര്‍മാര്‍  ക്രമേണ  സായിക്കു നടക്കാനുള്ള  ശേഷി നഷ്ടപ്പെടുമെന്നു  പറഞ്ഞു. ഈ  ശാരീരിക  അവശത കൊണ്ട്  അയാള്‍ക്ക് ഏഴു പ്രാവശ്യം  സ്കൂള്‍ മാറേണ്ടി വന്നു. ഒരു പ്രാവശ്യം  സ്കൂളില്‍  വെച്ച്   എന്‍റെ  കാലില്‍  ഒരു ആണി  കുത്തിക്കയറി, എന്നാല്‍  എന്‍റെ  കാലിന്‍  സ്പറ്ശന ശേഷി  നഷ്ടപ്പെട്ടിരുന്നതു കൊണ്ട്  ഞാന്‍ ക്രച്ചസുമായി  നടന്നു നീങ്ങി. ആ മുറിവില്‍ നിന്നു  ആഴ്ചകളായി  രക്തം വാര്‍ന്നു പോയിക്കൊണ്ടിരുന്നു. എന്‍റെ   സഹപാഠികളൂടെ  മാതാപിതാക്കള്‍   അത്  ഒരു സാംക്രമിക രോഗം ആയിരിക്കും എന്നു  ഭയപ്പെട്ടു. അവര്‍  പരാതിപ്പെട്ടത് കൊണ്ട് സ്കൂള്‍  അധിക്റുതര്‍  എന്നെ  അവിടെ  നിന്നു  പുറത്താക്കി. എനിക്ക് മറ്റൊരു  സ്കൂള്‍  അന്വേഷിക്കെണ്ടി വന്നു

സായിയുടെ  അച്ഛന്‍  ഒരു റെയില്വേ  ജീവനക്കാരനായിരുന്നു. അയാള്‍   സായിയെ   നല്ല  രീതിയില്‍ പഠിച്ച്   വലുതാകാന്‍  പ്റോത്സാഹനം നല്‍കി. fതുടര്‍ന്ന്  2002 ല്‍ അയാള്‍ ചൈതന്യ ഭാരതി ടെക്നൊളജി ഇന്സ്റ്റിറ്റ്യൂട്ടില്‍ ഇലക്ട്റോണിക്സ്  എഞ്ചിനീയറിങ്ങിനു ചേറ്ന്നു. ബുദ്ധിമുട്ടുകള്‍  ഉണ്ടായിരുന്നിട്ടും സായി 2006   ല്‍ സുവര്‍ണമെഡല്‍ വാങ്ങി ബിരുദം നേടി. ഇന്ഫോസിസില്‍   ജോലിക്കു  ചേറ്ന്നു. സായി  തുടരുന്നു 2006  ലെ  ഇന്‍റെര്‍നെറ്റ് ഉപയോഗത്തില്‍  പെട്ടെന്നുണ്ടായ വര്‍ദ്ധനസമയത്ത് ഞാന്‍   ഇന്‍ഫോസിസിലെ  ജോലി കളഞ്ഞിട്ട്  വിദേശത്തു പോകാന്‍  ശ്രമം നടത്തി . ഒട്ടു മിക്കവരും  എന്നെ  നിര്‍ത്സാഹഹപ്പെടുത്തി  , വീട്ടുകാര്‍ എതിര്ക്കുക  തന്നെ  ചെയ്തു.  എന്നിട്ടും  ഞാന്‍  അമേരിക്കയില്‍ സ്കോളര്‍ഷിപ്പൊടു കൂടി   കമ്പ്യൂട്ടര്‍  സയന്സ്  മാസ്റ്റെറ്സ് പഠനത്തിനു   വിസ്കോണ്സിന്‍  സര്വകലാശാലയില്‍  പ്രവേശനം നേടി. 

അമേരിക്കയിലെ  വിദ്യാഭ്യാസത്തെപ്പറ്റി   അയാള്‍ പറഞ്ഞു. ഞാന്‍  അമേരിക്കയില്‍    പഠിക്കുന്ന  സമയത്ത്  മനസ്സിലാക്കിയ ഒരു പ്രധാനപ്പെട്ട  കാര്യം  പഠനത്തില്‍  ഒന്നാമതാകുക  എന്നതിലുപരി തുടര്‍ച്ചയായി   കൂടുതല്‍  കൂടുതല്‍   മെച്ചമാകുക, അതിനു വേണ്ടി  അനുസ്യൂതമായി  പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക എന്നതാണ്. അമേരിക്കയിലെ അനുഭവങ്ങളില്‍ നിന്നു ഭാരതത്തിലെ  ഭിന്നശേഷിക്കാര്‍ക്ക് ഒരു സന്ദേശം അയക്കാന്‍ ഒരവസരം കിട്ടിയെന്നു  തോന്നി. 2008 ല്‍ അയാള്‍   14,000  അടി മുകളില്‍  നിന്നു  സ്കൈ ഡൈവിങ് ചെയ്ത ആദ്യത്തെ ഭിന്നശേഷിക്കാരനായി. ലിംക  ബുക്ക് ഓഫ് റെക്കാര്‍ഡ്സില്‍ കയറി.

തുടര്‍ന്ന് അയാള്‍ വീണ്ടും ഉന്നതിയിലേക്ക്  കുതിച്ചു. ഹൈദരാബാദിലെ  ഇന്ത്യന്‍ സ്കൂള്‍  ഒഫ് ബിസിനെസ്സെന്ന സ്ഥാപനത്തില്‍  എംബിഎ  ചെയ്തു  കൊണ്ടിരുന്നപ്പോള്‍ ഭിന്നശേഷിക്കാര്‍ക്കു  ചെയ്യാന്‍ കഴിയുന്ന  ചില  ബിസിനെസ്സ്  മാത്റുകകള്‍ വികസിപ്പിക്കാന്‍ തുടങ്ങി. അതിന്‍റെ ഫലമായി   സഹസ്ര എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകരില്‍ ഒരാളായി. ഈ സ്ഥാപനം   എഞ്ചിനീയറിങ്  പഠിക്കുന്ന  കുട്ടികള്‍ക്ക്   മാനേജ്മെന്‍റ്  പ്രവേശന  പരീക്ഷയായ  GMAT നു   പരിശീലനം കൊടുക്കുകയായിരുനു  ആദ്യം  ചെയ്തത്. ചെറിയ  ഫീസ്  വാങ്ങി  കുട്ടികളെ   പരിശീലിപ്പിച്ച്   ആന്ധ്രാ പ്രദേശിലെ  25,000  ല്‍ അധികം  കുട്ടികളെ    ഇതില്‍ പരിശീലിപ്പിച്ചെടുത്തു. ഇതില്‍ നിന്നു  കിട്ടിയ 65 ലക്ഷത്തിലധികം  രൂപ വരുമാനം കിട്ടി. ഈ തുക  ശാരീരിക  അവശതകള്‍  അനുഭവിക്കുന്നവരുടെ  ഉന്നത വിദ്യാഭ്യാസത്തിനു  തയ്യാറാക്കി  എടുക്കുന്നതിനും  ജീവിതകാലം  മുതല്‍  അവര്‍ക്ക്   ഒരു വഴികാട്ടിയാകാനും  ഉപയോഗിക്കപ്പെട്ടു.

2011 ല്‍ സായി പ്രകാശ് ഡിലൊയിറ്റ് അമേരിക്ക-ഇന്ഡ്യ അഡ്വൈസറി എന്ന സ്ഥാപനത്തില്‍  റിസ്ക് കണ്സല്‍ട്ടന്‍റ്റ്   ആയി  ചേര്‍ന്നു.  സായി പറയുന്നു അവിടെ  പ്രവേശിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക്  വിവിധ  മാര്‍ഗങ്ങളില്‍  കൂടി  വളരാന്‍  ഉള്ള  അവസരം കിട്ടുന്നു . സാഹസികമായ പ്രവര്‍ത്തികള്‍  ചെയ്യാന്‍ ഉള്ള  സായിയുടെ  താല്‍പര്യം  അയാളെ  നൂതന ദിശകളിലേക്ക്   നയിച്ചു.

2012 ല്‍   സായി അരിസോണായിലെ  ഗ്രാന്‍ഡ്  കാനിയണില്‍ ഭൂമിയുമായി  ബന്ധപ്പെട്ടു  ജീവിക്കാന്‍  ആഗ്രഹിച്ചു. ഗ്രാന്‍ഡ്  കാനിയനിലെ  ഗഹ്വരത്തില്‍ കഴിയുന്നതിനുള്ള പരിശീലനവും നേടി  എല്ലാ   അനുമതിയും വാങ്ങി   അയാളെ ഹെലികൊപ്റ്റടറില്‍  കാനിയന്‍റെ  നടുക്ക് എത്തിച്ചു. ഒരാഴ്ച്ച  അയാള്‍  തനിച്ച്  കാനിയണിലെ  ഭൂഗഹ്വ്രരത്തില്‍  കഴിഞ്ഞ ശേഷം  ആരോഗ്യവാനായി തിരിച്ചെത്തി.

അതിനടുത്ത  വര്‍ഷം രണ്ടൂ  ധ്രുവങ്ങളിലും  കാല്‍കുത്തിയ  റോബര്‍ട്ട്  സ്വാന്‍   എന്നയാള്‍ സംഘടിപ്പിച്ച  അന്‍റാര്‍ട്ടിക്  യൂത്ത്  അംബാസഡര്‍ പ്രൊഗ്രാമിലേക്ക്  സായിയെ  തിരഞ്ഞെടുത്തു. ഈ  യാത്രക്കാവശ്യമായ  20 ലക്ഷം രൂപ ഉണ്ടാക്കാന്‍  സായി  രണ്ട് മാസം   എടുത്തു. മറ്റു 30 പേരുടെ  കൂടെ  സായി ബ്രസീലില്‍  എത്തി. അവിടെ  നിന്നു  അര്‍ജെന്‍റിനായിലേക്കും തുടര്‍ന്ന്  അന്‍റാര്‍ട്ടിക്കായിലേക്കും  പോയി. അന്‍റാര്‍ട്ടിക്കായില്‍ മഞ്ഞു പാളിയിന്മേല്‍  തന്‍റെ ക്രച്ചസുമായി  നടന്നു  നീങ്ങാന്‍ അയാള്‍ വളരെ  വിഷമിച്ചു. ക്റച്ചസിന്‍റെ  താഴെ  വെച്ചിരുന്ന  അലുമിനിയം   ഗോളങ്ങള്‍ക്കു പകരം മുറിച്ച ടെന്നീസ്  ബാളുകള്‍ വെച്ചു   ഒരു വിധം അയാള്‍ക്കു  മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞു. അന്‍റാര്‍ട്ടിക്കായിലെ  കഠിനമായ  കാലാവസ്ഥയില്‍  15 ദിവസം  അയാള്‍ കഴിഞ്ഞു. അവിടത്തെ  തണുത്തുറഞ്ഞ  വെള്ളത്തില്‍ മുങ്ങിക്കുളിച്ചു. അതിനു ശേഷം ഏതാനും  ദിവസങ്ങള്‍  തണുപ്പുകൊണ്ട്  ബുദ്ധിമുട്ടുണ്ടായി എങ്കിലും  കൂടുതല്‍  വിഷമം ഉണ്ടാകാതെ  തിരിച്ചു  പോരാന്‍ കഴിഞ്ഞു.  ചുരുക്കത്തില്‍    ശാരീരിക  അവശതകള്‍  ഉണ്ടായിട്ടും ഏതു  പരിതസ്ഥിതിയിലും  ജീവിക്കാന്‍  കഴിയുമെന്നു  അയാള്‍ക്ക്   മറ്റുള്ളവരെ    കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞു. 

സായിയുടെ  അടുത്ത  പരിപാടി  അഗ്നിപര്‍വതത്തില്‍   കയറുക , അതിന്‍റെ അടുത്തു കൂടി നീങ്ങുക എന്നതാണ്. ബാഹ്യാകാശത്തിലെ  ജീവിതം  പരിചയപ്പെടാന്‍  അര്‍ജെന്‍റീനയിലെ  ഒരു ഗുഹയിലും  ജീവിക്കാന്‍ സായിക്കു  പരിപാടിയുണ്ട്.

2010ല്‍ സായിക്ക് ഹെലന്‍ കെല്ലര്‍  റോള്‍ മോഡലായ  വ്യക്തി ആയി തിരഞ്ഞെടുക്കപ്പെട്ടു. ബെര്‍ക്ലി കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ വെച്ചു നടത്തിയ ഗ്ലോബല്‍  സൊഷ്യല്‍ വെഞ്ച്വര്‍  മത്സരത്തില്‍ സമര്‍പ്പിക്കപ്പെട്ട ബിസിനെസ്സ്  പ്ലാനുകളില്‍  ഏറ്റവും  മെച്ചപ്പെട്ട പത്തില്‍  ഒന്നായി സായി  അവതരിപ്പിച്ച പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം

https://www.thebetterindia.com/16449/famous-indians-with-disability/

https://www.theweek.in/webworld/features/bounce/sai-prasad-vishwanathan.html


Comments

Popular posts from this blog

32.ഡോ സുരേഷ് അഡ്വാനി