44.രജിന്ദര്‍ സിംഗ് രഹേലു
വെറും
എട്ടുമാസം പ്രായം ആയിരുന്നപ്പോള്‍ പോളിയോ
രോഗം വന്നതിനു ശേഷം നടക്കാന്‍ കഴിയാതായ
രജിന്ദര്‍ സിംഗ് രഹേലു തന്‍റെ
ശാരീരിക ബുദ്ധിമുട്ട് തന്‍റെ
ജീവിതത്തെ പിന്നോട്ടടിക്കാന്‍
അനുവദിച്ചില്ല. ഹൈസ്കൂള്‍ കഴിഞ്ഞ് പഠനം
നിര്‍ത്തിയ രജീന്ദര്‍ 1996 ല്‍ ഭാരോദ്വഹനമത്സരത്തില്‍ പങ്കെടുക്കാന്‍ പരിശീലിച്ചു കൊണ്ടിരുന്ന ഒരു സുഹ്റുത്തിന്‍റെ
ഉപദേശം അനുസരിച്ച് ഭാരോദ്വഹന പരിശീലനത്തിലേക്ക് നയിച്ചു. ആദ്യം 75
കിലോഗ്രാമില്‍ തുടങ്ങിയ അയാള്‍
തുടര്‍ച്ചയായ പരിശീലനം കൊണ്ട് 6
മാസത്തിനകം 115 കിലോ വരെ ഉയര്‍ത്താന്‍
കഴിവു നേടി. തുടര്‍ച്ചയായ
പരിശീലനവും പരിശ്രമവും കൊണ്ട് 2014 ലെ ഗ്ലാസ്ഗോ
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹന മത്സരത്തില്‍ വെള്ളി മെഡല്‍ നേടുന്നതിലേക്ക് എത്തിച്ചു. അദ്ദേഹം ഉയര്‍ത്തിയ ഭാരം 180.5 കിലോഗ്രാം
ആയിരുന്നു.
1973 ജുലായ് മാസം 22 നു ജലന്ധറില്‍ ജനിച്ച രാജീന്ദറീനു
പോളിയോ രോഗം പിടിച്ചത് എട്ടു
മാസം മാത്രം പ്രായമുള്ളപ്പോള്‍ ആയിരുന്നു. അതിനു ശേഷം അദ്ദേഹത്തിനു നടക്കാന്‍ കഴിഞ്ഞിട്ടില്ല.
മാതാപിതാക്കളുടെ സാമ്പത്തികബുദ്ധിമുട്ടുകള്‍ നിശ്ശന്ദമായി
നോക്കി നില്‍ക്കാനേ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. ഒരു ബാന്ഡ്സംഘത്തില്‍ തൊഴിലാളിയായിരുന്നു അച്ഛന്‍ , അമ്മ ഒരു വീട്ടു ജോലിക്കാരിയും. ഇവര്‍ക്കുണ്ടായ അഞ്ച് കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞവന്‍ ആയിരുന്നു രജീന്ദര്‍. വീട്ടിലെ പ്രശ്നങ്ങളും തന്‍റെ ശാരീരിക പരിമിതികളും കാരണമായി ഹൈസ്കൂള്‍
കഴിഞ്ഞു പഠനം നിര്‍ത്തി. സ്പോര്‍ട്ട്സില്‍ തന്‍റെ
ഭാഗ്യം അന്വേഷിച്ചു തുടങ്ങി. അയാളുടെ സുഹ്രൂത്ത് പ്രോത്സാഹിപ്പിച്ചതു കൊണ്ട്
ഭാരോദ്വഹനത്തില്‍ ആയിരുന്നു ആദ്യം
പങ്കെടുത്തത്. ഏതാനും മാസങ്ങളിലെ പരിശീലനം
കൊണ്ടു തന്നെ 115 കിലോ വരെ
ഭാരം ഉയര്‍ത്താന്‍ അയാള്‍ക്കു
കഴിഞ്ഞു.
അയാള്‍
പങ്കെടുത്ത ആദ്യത്തെ മത്സരം 1997
ലെ പഞ്ചാബ് ഓപ്പണ്‍ ഭാരോദ്വഹന മത്സരം
ആയിരുന്നു. അതില്‍ തന്നെ ഒരു മെഡലിനു
അര്‍ഹനായി. അതിനു ശേഷം അയാള്‍ക്ക്
പിന്നോട്ടു
നോക്കെണ്ടിവന്നിട്ടില്ല. അടുത്ത വര്‍ഷം ഹൈദരാബാദില്‍ നടന്ന
ദേശീയ ഭാരോദ്വഹന മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി, അതോടുകൂടി അയാളുടെ ഭാഗ്യം തെളിഞ്ഞു
എന്നു തന്നെ പറയാം.
തുടര്‍ന്ന് 2004 ലെ വേനല്‍ കാല പാരാലിമ്പിക്സില്‍
56 കിലോ ഇനത്തില്‍ അയാള്‍ ഓട്ടു മെഡലിനര്‍ഹനായി. 2008ല്‍ ബെയ്ജിങ്ങില്‍ നടന്ന വേനല്‍ക്കാല പാരാലിമ്പിക്സില്‍
ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. ആ
മത്സരത്തില്‍ ഇന്ത്യക്കു അഞ്ചാം
സ്ഥാനം കിട്ടുകയുണ്ടായി. തുടര്‍ന്ന് രജീന്ദറിനു
അര്‍ജുന അവാര്‍ഡ് ലഭിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ 2012 ലെ ലണ്ടന്‍ പാരാലിമ്പിക്സില്‍ 175 കിലൊഗ്രാം ഉയര്‍ത്താനുള്ള
ശ്രമത്തില്‍ മൂന്നു പ്രാവശ്യവും പരാജയപ്പെട്ടു. എന്നാല്‍ 2014ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 180.5 കിലോ ഗ്രാം ഉയര്‍ത്തി ചരിത്രം
സ്റുഷ്ടിച്ചു.
രജീന്ദറിന്‍റെ സമര്‍പ്പണ ബോധവും സ്പോര്‍ട്ട്സില്‍ ഉള്ള
അടങ്ങാത്ത ആവേശവും മനസ്സിലാക്കി അയാള്‍ക്ക് പഞ്ചാബ് സര്‍ക്കാറിന്‍റെ സ്പോറ്ട്ട്സ്
വകുപ്പില്‍ ഒരു കോച്ചായി
നിയമിച്ചുകൊണ്ട് ഉത്തരവായി. ഭിന്നശേഷിക്കാരായ കുട്ടികളെ ഗൊവാഹര്‍ ഗ്രാമത്തില്‍ ഭാരോദ്വഹനത്തില്‍ പരിശീലനം കൊടുത്തു
കൊണ്ടിരിക്കുകയും ചെയ്യുന്നു, അയാള്‍.
രജീന്ദറിനെപ്പറ്റി ഫഗ്വാരായിലെ രാംഗര്ഹിയാ
കോളെജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ. മന്‍ജിത് സിംഗ് പറയുന്നത്
ശ്രദ്ധിക്കുക.” “ അയാള്‍
(രജീന്ദര്‍) തന്‍റെ മുച്ചക്രസൈക്കിളില്‍ ഞങ്ങളുടെ കോളേജില്‍ പരിശീലനത്തിനു പതിവായി
വരുമായിരുന്നു. അയാളുടെ വണ്ടി എല്ലായിടത്തും എത്താത്തതു കൊണ്ട് അയാള്‍
താഴെയിറങ്ങി തന്‍റെ കൈകള്‍ ഉപയോഗിച്ചു നീന്തി
പരിശീലനസ്ഥലത്തേക്ക് എത്തുകയായിരുന്നു
പതിവു. അയാളുടെ സ്ഥിരോത്സാഹമാണ് അയാളെ
ഇവിടം വരെ എത്തിച്ചത്.രജീന്ദര്‍ ഞങ്ങളുടെ
കോളേജിലെ മറ്റു കളിക്കാര്‍ക്കും ഒരു പ്രചോദനം
ആയിതീര്‍ന്നു. “
രാജീന്ദ്ര സിംഗ് രഹേലുവിനെപ്പോലെയുള്ള യുവാക്കളാണ് നമ്മുടെ നാട്ടിലെ
ഹീറോകള്‍. അവരെ ശ്റദ്ധിക്കുമ്പോള്‍ ഒന്നും
അപ്രാപ്യമല്ല ആര്‍ക്കും എന്നു മറ്റുള്ളവര്‍ക്കു തോന്നും.
അയാളുടെ ഭാവിയിലെ മറ്റു
പരിശ്റമങ്ങള്‍ക്കും നമുക്കു ഭാവുകം
നേരാം .
അവലംബം

Comments
Post a Comment